ഉമ്മാമ ആ മാല കണ്ട് അമ്പരന്നു .
വളരെ സന്തോഷത്തോടെ ആ മാലയുമായി കൊട്ടാരത്തിലേക്ക് പോയി
കൊട്ടാരത്തിൽ എത്തുമ്പോൾ അവിടെ നിര നിരയായി ഒരുപാടു പേർ മാലയുമായി നിൽക്കുന്നു. ഒടുവിൽ ഉമ്മാ മാന്റെ ഊഴം എത്തി വളരെ മനോഹരമായ മാല ഉമൈമാക്ക് ഇഷ്ടപ്പെട്ടു ആ മാലയുടെ ഭംഗി നോക്കുന്നതിനിടക്ക് താലിയുടെ ഭാഗത്ത് ഉള്ള ആ തോൽകഷ്ണം ഉമൈമയുടെ ശ്രദ്ധയിൽ പെട്ടത്.
ഉമൈമ ആ തോൽകഷ്ണം നീർത്തി അത് വായിച്ചു.
എന്റെ പ്രിയപ്പെട്ട ഉമൈമാ
ഇന്ന് നിന്റെ മംഗല്യമാണെന്നറിഞ്ഞു.
പണ്ട് നിന്റെ വാപ്പാ ഒരു കരാർ എഴുതിയിരുന്നു. അതെല്ലാം നീ മറന്നെല്ലേ. അത് നീയും നിന്റെ വാപ്പയും തെറ്റിച്ചു.
അതുകൊണ്ടു ഇന്ന് നിന്റെ കഴുത്തിൽ മിന്നുകെട്ടാൻ വരുന്നവന്റെ തല ഞാൻ വെട്ടി കൊട്ടാരത്തിനുമുന്നിൽ തോരണമായി തൂക്കും എന്ന് നിന്റെ പഴയകാല കളിക്കൂട്ടുകാരൻ അബ്ദുല്ലാഹി ബ്നുഷഹറ.
കത്ത് വായിച്ചു ഉമൈമ ഞെട്ടി.
അവൾ ഉമ്മാമയെ അരിക്കത്തെക്കു വിളിച്ചു.
ഉമ്മാമ കരുതി ഫസ്റ്റ് കിട്ടിയതാവുമെന്നു.
മറ്റുള്ള പെണ്ണുങ്ങളെല്ലാം ഉമ്മാമയെ നോക്കി അസൂയപ്പെട്ടു.
ഉമ്മാമ ചോദിച്ചു ഫസ്റ്റ് കിട്ടിയാ.
ഉമൈമ പറഞ്ഞു ഫസ്റ്റ് ഉമ്മാമാക്ക് തരാം.
പക്ഷെ ഒരു സത്യം പറയണം.
ആരാണ് ഈ മാല കോർത്തത്.
ഉമ്മാമ പറഞ്ഞു അത് ഞാൻതന്നെ കോർത്തതാ.
അപ്പോൾ ഉമൈമ പറഞ്ഞു എന്നാൽ ഞാൻ ഒരുകൊട്ട പൂ തരാം നിങ്ങൾ ഇവിടിരുന്നു കോർക്ക്.
ഉമ്മാമ കുടുങ്ങി.
ഒടുവിൽ ഉമ്മാമ ചോദിച്ചു
സത്യം പറഞ്ഞാൽ ഫസ്റ്റ് പോവോ?
ഉമൈമ പറഞ്ഞു ഇല്ല ഫസ്റ്റ് നിങ്ങൾക്കുതന്നെ തരാം.
അപ്പോൾ ഉമ്മാമ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു.
അപ്പോൾ ഉമൈമ ചോദിച്ചു ഉമ്മാമ എപ്പോഴെങ്കിലും ആ ചെറുപ്പക്കാരനെ കണ്ടിട്ടുണ്ടോ?
ഉമ്മാമ: ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
ഉമൈമ: എന്നാൽ ഉമ്മാമ കണ്ടിട്ടുണ്ട്.
ഉമ്മാമ എന്റെ ചെറുപ്പത്തിൽ ഈ കൊട്ടാരം അടിച്ചുവാരിയതിനു ശേഷം എവിടെയെങ്കിലും കുത്തിയിരിക്കുമ്പോൾ
ഉമ്മാമയുടെ മടിയിൽ വന്നിരിക്കുന്ന പെൺകുട്ടിയെ ഓർമ്മയുണ്ടോ?
ഉമ്മാമ: അത് നീയല്ലേ
ഉമൈമ: എന്നാൽ എന്നെ മടിയിൽനിന്നും തള്ളിയിട്ടു അവിടെകേറിയിരിക്കുന്ന ഒരു പയ്യനെ ഓർമ്മയുണ്ടോ?
ഉമ്മാമ: അത് നാടുവിട്ടുപോയ അബ്ദുള്ളയല്ലേ!
ഉമൈമാ: എന്നാൽ ആ അബ്ദുല്ലാഇബ്നുഷഹറയാണ് നിങ്ങളുടെ വീട്ടിൽ വന്ന ആ ചെറുപ്പക്കാരൻ.
ഉമ്മാമ അബ്ദുല്ലയോട് പോയി പറയണം ഞാൻ വാക് ലങ്കിച്ചിട്ടില്ല.
ഒരുപാടുകാലം അവനെയും കാത്തിരുന്നു ഒടുവിൽ അവന്റെ ഒരു വിവരവുമില്ലാതായപ്പോൾ എന്റെ വാപ്പാന്റെ നിർബന്ധത്തിന് വഴങ്ങിയതാണ്.
ഞാൻ കാരണം ഒരാളുടെ ചോരയും ഇവിടെ ഇറ്റിവീഴാൻ പാടില്ല.
അവൻ തല വെട്ടാൻ തുനിഞ്ഞാൽ എന്റെ പിതാവിന്റെ പട്ടാളക്കാർ അവന്റെ തലവെട്ടും.
അതുകൊണ്ട് അവനോട് പറയണം എല്ലാം ക്ഷമിച്ചു നല്ലതിനുവേണ്ടി ഒരല്പം കാത്തിരിക്കാൻ.
ഇന്ന് രാത്രി ഞങ്ങൾ ചെറുപ്പത്തിൽ കുളിക്കാൻ പോയിരുന്ന കുളക്കടവിലേക്ക് ഞാൻ കുളിക്കാൻ പോകുന്നുണ്ട്.
എന്റെ മുന്നിൽ ഇരുനൂറു തോഴികളും
ബാക്കിൽ ഇരുനൂറു തോഴികളും.
നാനൂറു തോഴികളുടെ മദ്ധ്യത്തിലായിട്ടു ഞാനുണ്ടാവും.
കുളിച്ചു വരുന്ന വഴിക്കു ഏതെങ്കിലും കുറ്റിക്കാട്ടിൽ പതുങ്ങിയിരിന്നു എന്നെയൊന്ന് വിളിക്കാൻ പറ. ഞാൻ കൂടെ വന്നുകൊള്ളാം പ്രശ്നങ്ങളൊന്നുമുണ്ടാക്ക രുതെന്നും ബുദ്ധിപൂർവം കാര്യങ്ങൾ നീക്കാനും പോയി പറ.
ഉമ്മാമ അബ്ദുല്ലാൻറെ അടുത്തു ചെന്നു പറഞ്ഞു
ആ പെണ്ണ് നല്ലപെണ്ണാ.
അവൾ കരാർ ലങ്കിച്ചിട്ടില്ല.
നിന്റെ ഒരുവിവരവും ഇല്ലാത്തതുകൊണ്ടാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്.
അങ്ങനെ ഉമൈമ പറഞ്ഞ കാര്യങ്ങളെല്ലാം ഉമ്മാമ അബ്ദുള്ളയെ അറിയിച്ചു.
അബ്ദുല്ല എന്നോട് പറഞ്ഞു അല്ല ഉമറെ കാര്യങ്ങളെല്ലാം ആകെ മാറുകയാണല്ലോ...
അങ്ങനെ ഞങ്ങൾ ഉമൈമ പറഞ്ഞതുപോലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന്
സന്ധ്യ മയങ്ങി എങ്ങും ഇരുട്ട വ്യാപിച്ചു.
കുറെ നേരം ഇരുന്നിട്ടും ആരെയും കാണുന്നില്ല...
എനിക്ക കലികയറി ഞാൻ പറഞ്ഞു അബ്ദുല്ല ആ സ്ത്രീകൾ നമ്മെളെ പറ്റിക്കാനെടുത്ത പണിയാ. നമുക്ക് പോയി എല്ലാറ്റിനെയും ചുരുട്ടികൂട്ടിയാലോ?
അബ്ദുല്ല: മിണ്ടാണ്ടിരി ഉമറെ ഒരു വെളിച്ചം കാണുന്നു!
ആരോ വരുന്നുണ്ട്
അപ്പോൾ ഒരു പട്ടാളക്കാരൻ പന്തവും പിടിച്ചു മുന്നിൽ നടക്കുന്നു.
ബാക്കിൽ പെൺകുട്ടികൾ പാട്ടുംപാടിക്കൊണ്ടു വരികയാണ്.
ആ സമയത്തു ഞങ്ങൾ അനങ്ങിയില്ല.
കുളികഴിഞ്ഞു തിരിച്ചുവരുമ്പോൾ നാന്നൂറ് പെൺകുട്ടികൾക്ക് മദ്ധ്യത്തിലൂടെ വരുന്ന ഉമൈമയുടെ വസ്ത്രത്തിന്റെ തലപ്പുപിടിച്ചു അബ്ദുല്ല കാട്ടിലേക്ക് വലിച്ചു എന്ന് ചരിത്രം പറയുന്നു.
മറ്റുള്ളവർ നീണ്ട യാത്രയിലാണ്.
ബാല്യകാല സ്നേഹതീരത്തെ ഓർമ്മകൾ അവരിൽ അലയടിച്ചു.
അബ്ദുല്ല ഒരു കുതിരപ്പുറത്തു അവളെ ഇരുത്തി.
മറ്റേ കുതിരപ്പുറത്തു ഞങ്ങൾ രണ്ടുപേരും കയറി അതിവേഗം കുതിരയെ പായിച്ചു.
പക്ഷെ രാത്രിയായതുകൊണ്ട കുതിരക്കു കണ്ണുപിടിക്കില്ല എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
അബ്ദുല്ല ഈ സമയത്തുള്ള യാത്ര നമുക്ക് പ്രയാസമാകും. അതുകൊണ്ട് നമുക്കിവിടെ എവിടെയെങ്കിലും കൂടാരം കെട്ടി വിശ്രമിക്കാം.
കുറച്ചു വെളിച്ചം വന്നിട്ട് യാത്ര തുടരാം.
അങ്ങനെ ഞങ്ങൾ മരുഭൂമിയിൽ മൂന്നു കൂടാരം കെട്ടി. മൂന്നുപേരും ഓരോ കൂടാരത്തിൽ വിശ്രമിച്ചു.
നടുവിലുള്ള കൂടാരത്തിലാണ് ഉമൈമ.
ഈ സമയം കൊട്ടാരത്തിൽ
രാജാവ് എല്ലാവരെയും വരവേറ്റിരിത്തുന്നു.
അപ്പോൾ രാജാവിന് തോന്നി രാജകുമാരിയെ കതിർമണ്ട ബത്തിൽ കൊണ്ടുവന്നിരുത്തണമെന്നു.
രാജാവ് രാജകുമാരിയെ അന്ന്യേഷിച്ചു. എവിടെയും കാണുന്നില്ല!
തൊഴിമാർക്കുമറിയില്ല.
ഒടുവിൽ മുറിയിൽ ചെന്ന് നോക്കുമ്പോൾ ഒരു കത്തുകിട്ടി.
കത്തു വാഴിച്ചുനോക്കിയപ്പോൾ രാജാവ് ഞെട്ടി.
ഉടനെ പട്ടാളക്കാരെ വിളിച്ചു. അബ്ദുല്ലാഇബ്നുഷെഹ്റ ഇവിടെ എത്തിയിട്ടുണ്ട്.
ഇന്നു നേരം പുലരുന്നതിനുമുമ്പ് എനിക്കെന്റെ ഉമൈമയെ തിരിച്ചുകിട്ടണം.
മാത്രമല്ല നാക്കു കടിച്ചു ശിരസ് വേർപെട്ട അവന്റെ മുഖം എനിക്ക് കാണണം ഹും വേഗമാവട്ടെ.
അബ്ദുള്ളയുടെ തലയെടുത്തുവരാൻ കൽപ്പിച്ചു.
പട്ടാളക്കാരെ നാല് സംഗങ്ങളാക്കി നാല്ഭാഗത്തെക്കയച്ചു.
ഉമർ (റ): പറയുന്നു ഞങ്ങൾ കൂടാരത്തിലായിരുന്നു
ആകാശത്തിന്റെ മേൽഭാഗത്തുനിന്നും നിലാവിന്റെ വെളിച്ചം ഭൂമിയിലേക്ക് അരിച്ചിറങ്ങി.
അപ്പോൾ ഞാൻ ചിന്തിച്ചു അബ്ദുള്ളയെ വിളിച്ചു യാത്ര തുടരാമെന്ന്.
അങ്ങനെ ഞാൻ എണീറ്റിരുന്നപ്പോൾ കണ്ട കാഴ്ച!!!
എന്റെ കൂടാരത്തിന്റെ വാതിലിൽ തൂക്കിയ തുണിയുടെ അപ്പുറത്തു നിലാവിന്റെ വെളിച്ചത്തിൽ ഒരാൾ വാളും പിടിച്ചു നിൽക്കുന്നു.!!!
ഞാൻ സടകുടഞ്ഞെഴുന്നേറ്റു.
എന്റെ വാൾ വലിച്ചൂരി തുണിയുടെ മറവിൽ നിന്നു.
ഒരൊറ്റവെട്ടിനു അവന്റെ തല കൊയ്യണം എന്ന് കണക്കുകൂട്ടി നിൽക്കുമ്പോൾ അവനെന്റെ കൂടാരത്തിന്റെ ചുറ്റും നടന്നു.
എന്നിട്ടു ആദ്യം നിന്ന സ്ഥലത്തുതന്നെ വന്നുനിന്നു.
ഒരൊറ്റ സക്കന്റുകൊണ്ട അവന്റെ തല വെട്ടാൻ ഞാൻ ചാടിവീണു.....
തുടരും....

Full story pls...
ReplyDeleteഈ ചരിത്രത്തിന്റെ ആധികാരികത അറിയാൻ ആഗ്രഹമുണ്ട്.അറിയാമെങ്കിൽ പറയണേ..
ReplyDelete