ഖിബ്ത്തിയുടെ കൊലപാതകം
മൂസ വളർന്നു ശക്തനായ യുവാവായിത്തീർന്നു അല്ലാഹു അദ്ദേഹത്തിനു ബുദ്ധിയും ജ്ഞാനവും നൽകി മൂസ (അ) മർദ്ദകരോട് വിദ്വഷം പുലർത്തുകയും മർദ്ദിതരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അപ്രകാരമാണ് എല്ലാ പ്രവാചകനും.
മൂസ (അ) ഒരിക്കൽ ഫറോവയുടെ നഗരിയിൽ പ്രവേശിച്ചപ്പോൾ ആളുകൾ കളികളിലും വിനോദങ്ങളിലും നിമഗ്നരായത് കണ്ടു അവിടെ രണ്ടുപേർ അടിപിടി കൂടുന്നത് മൂസ (അ) കണ്ടു ഒരാൾ ഇസ്രയേല്യനും അപരൻ ഇസ്രയേല്യരുടെ ശത്രുക്കളായ ഖിബ്ത്വികളുടെ കൂട്ടത്തിൽ പെട്ടവനുമായിരിന്നു.
ഇസ്രയേല്യൻ സഹായത്തിന് നിലവിളിച്ചു ഖിബ്ത്വി തന്നെ മർദ്ദിക്കുന്നുവെന്ന് അദ്ദേഹം മൂസ (അ)മിനോട് പരിദേവനം ചെയ്തു മൂസ (അ)കോപാകുലനായി ഖ്ബ്ത്വിയെ പ്രഹരിച്ചു പക്ഷേ അത് മാരകമായ പ്രഹരമായിപ്പോയി ഖ്ബ്ത്വി തൽക്ഷണം മരിച്ചു.
മൂസ (അ) അങ്ങേയറ്റം ഖേദിച്ചു. അത് ശൈത്താന്റെ ലീലയാണെന്ന് മൂസ (അ) അറിഞ്ഞു. മൂസ (അ) ദൈവത്തിലേക്ക് ഖേദിച്ചു മടങ്ങി.
സകല പ്രവാചകന്മാരും അപ്രകാരമാണ് ഖുർആൻ ഉദ്ഘോഷിക്കുന്നു: മൂസ (അ) പറഞ്ഞു : ഇത് ശൈത്താന്റെ ലീലാവിലാസമാണ് അവൻ മനുഷ്യനെ ധർമച്യുതിയിലകപ്പെടുത്തുന്ന വ്യക്തമായ ശത്രുവത്രെ മൂസ (അ) അല്ലാഹുവിൽ ഖേദിച്ചു മടങ്ങി. കാരണം ഖിബ്ത്വിയെ വധിക്കാൻ മൂസ (അ) ഉദ്ദേശിച്ചിരുന്നില്ല. മൂസ (അ) ഒരു പ്രഹരം നൽകിയെന്നുമാത്രം പക്ഷേ അത് മാരകമായിപ്പോയി പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോൾ മൂസ (അ) ദൈവത്തെ സ്തോത്രം ചെയ്തു.
മൂസ (അ)ഇപ്രകാരം പറഞ്ഞു : ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു അവൻ എനിക്ക് പാപം പൊറുത്തു തന്നിരിക്കുന്നു. അതുകൊണ്ട് ഞാൻ മർദ്ദകരുടെ സഹായി ആവുകയില്ല മൂസ (അ) ഭയവിഹ്വലനായി പോലീസ് വന്ന് തന്നെ പിടികൂടുമൊ എന്നോർത്ത് മൂസ (അ) ഉൽക്കണ്ഠാകുലനായി കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയും കൈമുതലാക്കിയവരാണല്ലോ പോലീസ്കാർ പോലീസ് വന്ന് തന്നെ ഫറോവ എന്ന സ്വോച്ഛാധിപതിയുടെ മുമ്പിലക്ക് പിടിച്ചുകൊണ്ടുപോകുമോ എന്നോർത്ത് മൂസ (അ) പേടിച്ചരണ്ടു കൊല്ലപ്പെട്ട ഖിബ്ത്വിയെ പോലീസുകാർ കണ്ടു കൊലയാളി ആരെന്ന് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
കൊലയാളി ആരെന്ന് ആര് പറഞ്ഞുകൊടുക്കാൻ? മൂസാനബി (അ) മിനും ഇസ്രയേല്യനും മാത്രമല്ല കൊലയാളി ആരെന്നറിയൂ. കൊല്ലപ്പെട്ട ഖിബ്ത്വി നാട്ടിൽ സംസാരവിഷയമായി നഗരത്തിൽ അത് ചൂട്പിടിച്ച വിവാദമായി എല്ലാവരും അതേക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു പക്ഷേ കൊലയാളി ആരെന്ന് ആർക്കുമറിയില്ല ഫറോവ കോപാന്ധനായി പോലീസുകാരോടായി ഫറോവ പറഞ്ഞു : കൊലയാളി ആരെന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തിയേ തീരൂ.
പിറ്റേ ദിവസവും മൂസ (അ) അതേ ഇസ്രയേല്യൻ മറ്റൊരു ഖിബ്ത്വിയുമായി ശണ്ഠകൂടുന്നത് കണ്ടു യാതൊരു ലജ്ജയുമില്ലാതെ അയാൾ നിലവിളിച്ച് മൂസയുടെ സഹായം തേടി .

 
No comments:
Post a Comment