ധീരനായ-ഉമർ(റ) പാർട്ട്*-9⃣


ഞങ്ങൾ റോമിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്ച്ച.

കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ജനത്തിരക്കുള്ള അങ്ങാടിയിൽ ജനങ്ങൾ നാലുഭാഗത്തേക്കും ഒഴുകുകയാണ്.
ചില പെൺകുട്ടികൾ തലയിൽ പൂക്കളുള്ള കൊട്ടയും ചുമന്നു പോവുകയാണ്.
കാരണം രാജകുമാരി ഉമൈമ നല്ല മാലയുണ്ടാക്കി കൊടുക്കുന്നവർക്ക്
സ്വർണങ്ങൾ വിളംബരം ചെയ്തിരിക്കുന്നു.

അബ്‌ദുല്ല പറഞ്ഞു ഉമറെ ഇനി നമുക്ക് നടക്കാം.
ഞങ്ങൾ രണ്ടുപേരും കുതിരപ്പുറത്തുനിന്നും
ഇറങ്ങി.

എന്റെ റസൂലേ അപ്പഴാണ് എനിക്കൊരു കാര്യം മനസ്സിലായത്.
വിശന്നിട്ട് കാൽരണ്ടും നേരെ നിക്കുന്നില്ല.
സഹിക്കാൻ പറ്റാത്തവിധം വിശന്നുവലഞ്ഞു.

കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ഭക്ഷണം എവിടുന്നു കിട്ടാനാ.

അബ്‌ദുല്ല പറഞ്ഞു നമുക്കേതെങ്കിലും വീട്ടിൽ കയറി ചോദിക്കാം.
ഞങ്ങളങ്ങനെ ഒരുപാട് വീട്ടിൽ കയറി ഭക്ഷണം ചോദിച്ചു.
ഒരു വീട്ടിൽനിന്നും ഭക്ഷണം തരുന്നില്ല.

ഒടുവിൽ ഒരുവീടിന്റെ മുറ്റത്തു നിൽക്കുന്ന ഉമ്മാമയുടെ അരികത്തു ചെന്ന് ചോദിച്ചു ഉമ്മാമ കുറച്ചു ഭക്ഷണം തരോ?

ഉമ്മാമ പറഞ്ഞു ഭക്ഷണം ഇല്ല മക്കളെ ഇന്ന് ഉമൈമാന്റെ കല്യാണമല്ലേ.
നിങ്ങൾ ആ കോട്ടക്കകത്തു പൂക്കൾ കണ്ടോ.
ആ പൂക്കൾകൊണ്ട മാലയുണ്ടാക്കി ഉമൈമാക്കു കൊടുത്താൽ ഏറ്റവും നല്ല ഭംഗിയുള്ള മാലക്ക് സ്വർണ്ണം സമ്മാനം തരും.
ആ മാല ധരിച്ചുകൊണ്ടടാണ് ഉമൈമ കല്യാണപൻതലിലിരിക്കുക.

അതുകൊണ്ട് മക്കളെ എനിക്ക് ഭക്ഷണമുണ്ടാക്കാൻ നേരമില്ല മാല കോർക്കണം.
നിങ്ങൾ പൊയ്‌ക്കോളൂന്നു പറഞ്ഞു.

അപ്പോൾ അബ്‌ദുല്ലഇബ്നു ഷെഹ്‌റ പറഞ്ഞു  ഉമ്മാമ കുറച്ചു ഭക്ഷണം ഉണ്ടാക്കിത്തരോ മാല ഞങ്ങളുണ്ടാക്കാം.

അവസാനം ഉമ്മാമ ഭക്ഷണം ഉണ്ടാക്കി തരാമെന്നു സമ്മതിച്ചു അടുക്കളയിലേക്കു പോയി.

ഞങ്ങൾ അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അബ്‌ദുല്ല കൊട്ടയിലുള്ള പൂവുകളെല്ലാം നിലത്തേക്ക് കൊട്ടി.

ഞാൻ പറഞ്ഞു എന്തിനാടാ ആ പാവത്തിന്റെ പൂവെടുത്തു കളയുന്നത്.

അബ്‌ദുല്ല പറഞ്ഞു ഉമറെ മനുഷ്യനായാൽ വാക് പറഞ്ഞാൽ പാലിക്കണം.
മാല കോർക്കാന്നു
നമ്മൾ പറഞ്ഞതല്ലേ.
അബ്‌ദുല്ല മാലയുണ്ടാക്കാൻ തുടങ്ങി ഞാൻ വെറുതെ കുത്തിരുന്നു.

കുറച്ചു കഴിഞ്പ്പം എന്റെ നബിയേ അതിമനോഹരമായിട്ടാണ് അവൻ മാലയുണ്ടാക്കുന്നത്.
പൂവുകളെല്ലാം കെട്ടികെട്ടി രസകരമായി കോർത്തു താലിഭാഗം ഒഴിച്ചിട്ടു.

അപ്പൊ ഞാൻ പറഞ്ഞു അതുംകൂടെ റെഡിയാക്കേടാ
എങ്കിൽ ഈ മാലക്ക് ഫസ്റ്റ്
ഉറപ്പാണ്.

അപ്പോൾ അവൻ ഒരു തോൽ കഷ്ണം എടുത്തു അതിൽ എന്തൊക്കെയോ എഴുതി.
എന്നിട്ട് ആ താലിഭാഗത്തു ഒഴിച്ചിട്ട സ്ഥലത്തു ആ തോൽകഷ്ണം വെച്ചുപിടിപ്പിച്ചു മാലയാക്കി ആ കൊട്ടക്കകത്തു വെച്ച്.

കുറച്ചുകഴിഞ്ഞു ഉമ്മാമ ഭക്ഷണമുണ്ടാക്കി വന്നു.
കൊട്ടക്കകത്തിരിക്കണ മാലകണ്ടു ഉമ്മാമ അമ്പരന്നു.

തുടരും.......

No comments:

Post a Comment