മൂസ മാന്ത്രികന്‍'!
അഹന്ത കാരണം, ഫറവൊന്‍ സത്യമതത്തെ നിരാകരിക്കുകയായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യവും തന്റെ പ്രവാചകത്വവും തെളിയിക്കുന്ന നിരവധി അത്ഭുത കൃത്യങ്ങള്‍, ദൈവേച്ഛയാല്‍, അദ്ദേഹം അയാള്‍ക്ക് കാണിച്ചു കൊടുത്തുവെങ്കിലും, അതെല്ലാം അവഗണിച്ചു കൊണ്ട്, അദ്ദേഹത്തെ അവിശ്വസിക്കുക മാത്രമല്ല, മാന്ത്രികനും ആഭിചാരകനുമായി അപവദിച്ചു കൊണ്ട്, ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. മൂസയുടെ വാദം തെറ്റാണെന്നും, ആളുകളെ കയ്യിലെടുക്കാന്‍ അദ്ദേഹം ആസൂത്രണം ചെയ്ത ആഭിചാരമാണ് അദ്ദേഹം കാണിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി ഫിര്‍ഔന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്.' (40: 23, 24)
മൂസയുടെ പ്രതികരണമെങ്ങനെയായിരുന്നുവെന്നു ഖുര്‍ആന്‍ ഉദ്ദരിക്കുന്നു: മൂസാപറഞ്ഞു: 'സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി ( ജാലവിദ്യയെന്ന് ) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്?( യഥാര്‍ത്ഥത്തില്‍ ) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.' (10: 77)

No comments:
Post a Comment