അലാഹുവുമായുള്ള മുനാജാത്
തീ കണ്ട ദിക്കിലേക്ക് മൂസ (അ) നടന്നു നീങ്ങി വെളിച്ചം കണ്ട ഭാഗത്തെത്തിയപ്പോൾ മൂസ (അ) കേട്ടത് ഒരു അശരീരിയാണ് ഞാൻ നിന്റെ ദൈവം അതുകൊണ്ട് പാദുകം അഴിച്ചുവെച്ചാട്ടെ പരിശുദ്ധ തുവാ താഴ്വരയിലാണ് നീ ഇപ്പോൾ നിലകൊള്ളുന്നത് എന്നോർത്താലും.
മൂസ (അ) പാദുകമഴിച്ചു വച്ചു അചുംബിതനായ പരമേശ്വരൻ മൂസയുമായി(അ) സംഭാഷണം നടത്തി ദൈവം പറഞ്ഞു : ഞാൻ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു. ദൈവികബോധനം സാകൂതം ശ്രവിച്ചാലും ഞാനാണ് ദൈവം ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഉപാസനകൾ എനിക്ക് മാത്രമായിരിക്കണം. നമസ്കാരം നിലനിർത്തണം അത് എന്റെ സ്മരണയെ എന്നെന്നും നിലനിർത്താനുള്ളതാണ് കല്പാന്തകാലം സമാഗതമാവും ഈ ലോകം നിഷ്ക്രമിക്കും തീർച്ചയുള്ളതാണ് അക്കാര്യം.
മദ് യനിലെ വീട്ടിൽ കഴിഞ്ഞിരുന്നപ്പോൾ ആടുകൾകൾക്ക് ഇല തച്ചിട്ടു കൊടുക്കാൻ മൂസ (അ) ഒരു വടി എപ്പോഴും കൊണ്ടുനടന്നിരുന്നു. ഈജിപ്തിലേക്കുള്ള യാത്രയിലും ആ വടി തന്റെ സന്തത സഹചാരിയെപ്പോലെ കൂടെ കൊണ്ടുപോയിരുന്നു ആ വടിക്ക് ദിവ്യമായ വല്ല ശക്തിവിശേഷങ്ങളും ഉള്ളതായി മൂസ (അ)ഒരിക്കലും അറിഞ്ഞിരുന്നില്ല ദൈവം ചോദിച്ചു : എന്താണ് മൂസേ നിന്റെ വലത്തേ കയ്യിൽ?
വിനയാന്വിതനായി മൂസ (അ) പ്രതിവചിച്ചു :അത് എന്റെ വടിയാണ് മൂസ (അ)അവിടെ നിർത്തിയില്ല. വടിയുടെ പ്രയോജനങ്ങൾ മൂസ (അ) എണ്ണിപ്പറയാൻ തുടങ്ങി എന്തിന്? ദൈവത്തോടുള്ള വർത്തമാനം ദീർഘിപ്പിക്കാൻ മൂസ (അ)കൊതിച്ചതുതന്നെ കാരണം മൂസ (അ) അങ്ങ് പറയാൻ തുടങ്ങി :എന്റെ വടിയാണിത് ഞാനിത് ചാരി നിൽക്കാറുണ്ട് ആട്ടിന് ഇല തച്ചിട്ടു കൊടുക്കാൻ ഞാനിത് ഉപയോഗിക്കാറുണ്ട് വേറെയും പ്രയോജനങ്ങൾ ഈ വടികൊണ്ട് എനിക്കുണ്ട് .
മൂസാ അതൊന്ന് നിലത്തിടുക? ഈശ്വരാജ്ഞ മൂസ വടി നിലത്തിട്ടപ്പോഴോ ഇഴയുന്ന നാഗമായി ആ വടി പേടിക്കേണ്ട അതിങ്ങെടുത്തോ അത് അതിന്റെ പ്രാഗ് രൂപം പ്രാപിക്കും. പേടിച്ചുകൊണ്ടാണെങ്കിലും ഇഴയുന്ന പാമ്പിനെ മൂസ (അ) കയ്യിലെടുത്തപ്പോഴോ അത് സാധാരണപോലെ വടിയായി മാറി മറ്റൊരു ദൃഷ്ടാന്തവും കൂടി നൽകി മൂസയ്ക്ക് ദൈവം ധവളകരം കൈമാറോട് ചേർത്തു പിടിക്കേണ്ട താമസം എന്തെന്നില്ലാത്ത വെള്ളനിറത്തിൽ കൈ പ്രകാശിക്കുന്ന ദൈവിക ദൃഷ്ടാന്തം.

 
No comments:
Post a Comment