മൂസാ നബി ചരിത്രം part 18



മാന്ത്രികന്മാർ ഇസ്‌ലാമിലേക്ക്


ഇസ്രയേൽ സന്തതികളും മത്സരം കാണാനെത്തി ഭഗ്നാശയുടെയും പ്രത്യാശയുടെയും സമ്മിശ്ര വികാരത്തോടെയാണ് അവർ വന്നണഞ്ഞത് അവരുടെ ചുണ്ടുകളിൽ പ്രാർത്ഥന മന്ത്രങ്ങൾ അല്ലാഹു ഇംറാന്റെ പുത്രൻ മുസയെ അനുഗ്രഹിക്കട്ടെ ഇസ്രയേൽ സന്തതികളെ ദൈവം തുണയ്ക്കട്ടെ വിചിത്രമായ വേഷഭൂഷാദികളോടെ മാജിക്കുകാരെത്തി അവരുടെ കൈകളിൽ വടിയും കയറുമുണ്ട്.


മാജിക്കുകാരോട് മൂസ (അ) മൊഴിഞ്ഞു : നിങ്ങൾ പ്രകടനം ആരംഭിച്ചുകൊള്ളുക അവർ തങ്ങളുടെ വടിയും കയറും നിലത്തിട്ടു. അപ്പോൾ അത്ഭുതം സംഭവിച്ചു നിരവധി പാമ്പുകൾ നിലത്ത് ഇഴയുന്ന മാരക വിഷമുള്ള പാമ്പുകളെ കണ്ട് ജനം ഭയന്നുവിറച്ചു.അവർ പിന്നോട്ട് മാറി ചിലർ പാമ്പ് ! പാമ്പ്! എന്ന് നിലവിളിച്ചു

പെണ്ണുങ്ങൾ അലമുറയിട്ടു,കുട്ടികൾ കരഞ്ഞു. മത്സര ഗോദയിൽ സർവ്വത്ര ബഹളം

പാമ്പ്........പാമ്പ്. .......ജനങ്ങൾ വിളിച്ചു കൂവി ....


മൂസ (അ)മിന്റെ ഊഴമായി. മൂസ (അ) തന്റെ വടി നിലത്തിട്ടു. അത് ഒരു ഭീകര സർപ്പമായി ഇന്ദ്രജാലക്കാരുടെ സകല പാമ്പുകളുടെയും ഈ ഭീകരൻ വിഴുങ്ങി.

ഇന്ദ്രജാലക്കാരൻ അന്തം വിട്ടു മൂസ(അ)മിന്റെത് ഇന്ദ്രജാലമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു അത് ദൈവത്തിങ്കൽ നിന്ന് ലഭിച്ച അനർഘമായ വരദാനമാണെന്ന് മനസ്സിലാക്കിയ അവർ മൂസയുടെ പ്രവാചകത്വത്തിൽ വിശ്വസിച്ചു അവർ വിളിച്ചു പറഞ്ഞു; മൂസയുടെയും ഹാറൂന്റെയും ദൈവത്തിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു പ്രപഞ്ചനാഥനായ അല്ലാഹുവിൽ ഞങ്ങൾ വിശ്വാസമുറപ്പിച്ചുകഴിഞ്ഞു


ഫറോവക്ക് ഭ്രാന്ത് പിടിച്ചതു പോലെയായി. നിൽക്കക്കള്ളിയില്ലാതായി അയാൾക്ക് പാവം ഫറോവ അയാൾ പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ജാലവിദ്യകൊണ്ട് മൂസയെ പരാജയപ്പെടുത്താമെന്നാണ് മൂപ്പൻ വിചാരിച്ചത്. പക്ഷേ ജാലവിദ്യക്കാർ മൂസയുടെ സേനാനികളായിത്തീർന്നിരിക്കുകയാണ് അയാൾ എയ്ത അമ്പ് അയാൾക്ക് തന്നെ തിരിച്ചുകൊണ്ട പ്രതീതി.


ഫറോവ ആക്രോശിച്ചു മൂസതന്നെയായിരിക്കും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ചത് നിങ്ങളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ വലത്തേ കൈയും ഇടത്തേ കാലും ഞാൻ മുറിച്ചുമാറ്റും


മൂസയുടെ വിജയം ഫറോവയുടെ ഉറക്കം കെടുത്തി അദ്ദേഹത്തിന് അന്നപാനിയങ്ങൾ വേണ്ടാതെയായി ഫറോവ തന്റെ ജനതയോട് സംസാരിച്ചു :ഞാനല്ലയോ ഈജിപ്തിന്റെ രാജാവ് ഈ നദികൾ ഒഴുകുന്നത് എന്റെ ആധിപത്യത്തിൻ കീഴിലല്ലോ?


ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്കുണ്ടോ? വിഡ്ഢിത്തത്തിന്റെ പര്യായമായതുകൊണ്ടാവാം ഫറോവ ഇത്രയും കൂടി പറഞ്ഞു : മൂസ ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ടല്ലോ ഹാമാൻ ഉയർന്ന ഒരു കെട്ടിടം പണിയട്ടെ അതിന്റെ മുകളിൽ കയറി ഞാൻ നോക്കട്ടെ അങ്ങനെ ഒരു ദൈവമുണ്ടോയെന്ന് ഹാമാൻ കെട്ടിടം പണിയാൻ തുടങ്ങി ഭയങ്കര ഉയരമുള്ള കെട്ടിടം പക്ഷേ ആ കെട്ടിടം ആകാശത്തോളം പൊങ്ങിയോ?


ഒരിക്കലുമില്ല ചന്ദ്രനിൽ പോലുമെത്തില്ല പോട്ടെ മേഘത്തെപ്പോലും പ്രാപിച്ചില്ല നക്ഷത്രങ്ങളെ പുൽകാൻ ആ കെട്ടിടത്തിന് സാധിച്ചില്ല പോട്ടെ ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രമാണല്ലോ സൂര്യൻ അവിടെപ്പോലും എത്തിയില്ല എന്നിട്ടല്ലേ ആകാശത്തോളം ഉയരാൻ പാവം ഫറോവ അയാൾ നാണിച്ചു നമ്രശിരസ്കരനായി ഇരുന്നുപോയി ഭൂമിയെയും ഉന്നതാകാശകങ്ങളെയും സൃഷ്ടിച്ചു സംവിധാനിച്ച ഏകഛത്രാധിപതിയായ ദൈവത്തെ പാവം ഫറോവയ്ക്ക് അറിയില്ല.


ഫറോവ മൂസയെ കൊല്ലാനൊരുങ്ങി അപ്പോൾ ഫറോവയുടെ ഒരു ബന്ധു മുന്നോട്ടു വന്നു പറഞ്ഞു : എന്റ നാഥൻ ഈശ്വരനാണ് എന്നുൽഘോഷിക്കുന്ന ഒരാളെ കൊല്ലുകയോ? അദ്ദേഹം ദൈവത്തിങ്കൽ നിന്ന് വ്യക്തമായ ദൃഷ്ടന്തങ്ങളും കൊണ്ടവന്നിട്ടുണ്ടല്ലോ നിങ്ങളെന്തിനു മൂസയെ ഉപദ്രവിക്കണം ?


നിങ്ങൾ അയാളിൽ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട അയാളെ അയാളുടെ വഴിക്ക് വിട്ടേക്ക് അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ അതിന്റെ പാപം അയാൾ പേറിക്കൊള്ളും ഇനി അദ്ദേഹം സത്യം ആണ് പറയുന്നതെങ്കിൽ അദ്ദേഹത്തെ ദ്രോഹിച്ചു പാപം നിങ്ങൾ പേറേണ്ടിവരും ഇതുകേട്ട് ഫറോവ ക്രുദ്ധനായി ഫറോവ ആ സത്യവിശ്വാസിയെ കൊല്ലാനോങ്ങി പക്ഷേ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

No comments:

Post a Comment