ധീരനായ-ഉമർ(റ) പാർട്ട്*-1⃣1⃣



ഒരൊറ്റ സക്കന്റുകൊണ്ടു അവന്റെ തല വെട്ടാൻ ഞാൻ ചാടിവീണു...

പെട്ടെന്ന് അയാൾ തെന്നിമാറികൊണ്ടു ഉമറെ... എന്ന് ഉച്ചത്തിൽ വിളിച്ചു.

ഞാൻ നോക്കുമ്പോൾ അബ്‌ദുല്ലയാണ്.
അബ്‌ദുല്ലാ നീയെന്താ ഇവിടെ.?

അബ്‌ദുല്ല: ഉമറെ നീ ഉറങ്ങിയില്ലേ?

ഉമർ(റ): ഞാൻ ഉറങ്ങിയില്ല.
നീയോ?

ഞാൻ നിന്നെ വിളിക്കാൻ വേണ്ടി വന്നതാണ്.
ഒന്ന് ശ്രദ്ധിച്ചുനോക്കൂ ഒരു കുതിരയുടെ ശബ്ദം നീ കേൾക്കുന്നുണ്ടോ?

ഉമർ(റ) കാതോർത്തിട്ടു പറഞ്ഞു കുതിരയുടെതല്ല.
കുതിരകളുടേതാ!
ഒരുപാട് കുതിരകൾ വരുന്നതുപോലെ തോന്നുന്നുണ്ടല്ലോ.

അബ്‌ദുല്ല: അത് തീർച്ചയായും ഉമൈമയുടെ പിതാവിന്റെ പട്ടാളക്കാരാണ്.
അവരിവിടെ വന്നാൽ ഞാനും അവരുമായി ഒരു സംഘട്ടനത്തിൽ ഏർപ്പെടും ഉമറെ.
പക്ഷെ ഒരിക്കലും നീ എന്റെകൂടെ പ്രതിരോധിക്കാൻ വേണ്ട!

ഉമർ(റ): എന്തുകൊണ്ട് വേണ്ടാ?
ഞാൻ നിന്റെ കൂട്ടുകാരനല്ലേ.
നിന്നെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കില്ലേ?

അബ്‌ദുല്ല: അതൊക്കെ ശരിതന്നെ.
പക്ഷെ നീയും ഞാനും ഒരുഭാഗത്ത് അവരെ നേരിട്ടാൽ മറുഭാഗത്തുകൂടി കൂടാരം അക്രമിക്കപ്പെടും.
അവർ ഉമൈമയെയുംകൊണ്ട് പോകും.
അത് പാടില്ല.
അവളുടെ കൂടാരം നിന്റെ കാവലിലാവണം.
നിന്റെ കൈകരുത്തിന് മുന്നിൽ ഒരുത്തനും അവളെ കൊണ്ടുപോകാൻ കഴിയരുത്.

ഉമർ(റ): ശരിയാണ് നീ പറഞ്ഞത്.

ഞാൻ വിശ്വസിക്കുന്ന ലാത്തയും ഉസ്സയും അടക്കമുള്ള ദൈവങ്ങൾ സാക്ഷി എന്നെ മറികടന്നു ഒരുത്തനും അവളെ കൊണ്ടുപോകാൻ പറ്റില്ല.
എന്റെ തല ഉടലിൽനിന്നു തെറിക്കാതെ അവളെ കൊണ്ടുപോകാൻ പറ്റില്ല എന്നുപറഞ്ഞു ഞാനാ കൂടാരത്തിന്റെ മുന്നിൽ കാവൽനിന്നു.

സത്യത്തിൽ അവൻ പറഞ്ഞതുപോലെ രാജാവിന്റെ പട്ടാളക്കാർത്തന്നെയാണ് വന്നത്.

രാജാവിന്റെ കൽപ്പന പ്രകാരം ഞങ്ങളിലേക്ക് വന്ന പട്ടാളക്കാർ അവനെ കണ്ടപ്പോൾ പറഞ്ഞു.
അബ്‌ദുല്ല നാട് വിട്ടിട്ടില്ലല്ലേ.
കാര്യങ്ങൾ എളുപ്പമായല്ലോ.
നീ തട്ടികൊണ്ടുവന്ന കല്യാണപെണ്ണെവിടെ?

അബ്‌ദുല്ല: ഞാൻ തട്ടിക്കൊണ്ടു വന്നതല്ലല്ലോ.

അബ്‌ദുല്ല തന്റെ ജുബ്ബയുടെ പോക്കറ്റിൽനിന്നും ഒരു പഴയ തോൽകഷ്ണമെടുത്തു കാണിച്ചിട്ട് പറഞ്ഞു.
ഇതാ നിലാവിന്റെ വെളിച്ചത്തിൽ കണ്ണുപിടിക്കുന്ന അക്ഷരമറിയുന്നവർ വായിച്ചു മനസിലാക്കാൻ ഞാനൊരു കരാർ തരാം. വർഷങ്ങൾക്കു മുൻപ്
ഇതു നിങ്ങളുടെ രാജാവും എന്റെ പിതാവും ഉണ്ടടാക്കിയ കരാറാണ്.
ഈ കരാർപ്രകാരം അവളെന്റേതാണ്.
അവളെ വിട്ട് തരാൻ എനിക്ക് സാധ്യമല്ല.
കൊണ്ടുപോകാൻ നിങ്ങളെകൊണ്ടാവില്ല.

പട്ടാളക്കാർ പറഞ്ഞു
അബ്‌ദുല്ല നീ വെറുതെ പ്രശ്നമുണ്ടാക്ക രുത്.
നിന്റെ തലയെടുക്കാനാ രാജാവ് പറഞ്ഞിരിക്കുന്നത്. നീ അവളെ വിട്ടുതന്നേക്കു
നീ ഒളിച്ചോടിന്നു കള്ളം പറഞ്ഞോളാ.

സമ്മദിച്ചില്ലെങ്കിൽ നിന്റെ തല ഞങ്ങൾ വെട്ടിയെടുക്കും.

അബ്‌ദുല്ല: പറ്റില്ലല്ലോ!
എന്റെ തല എടുത്താലും നിങ്ങള്ക്ക് അവളെ കൊണ്ടുപോകാൻ കഴിയില്ലല്ലോ!

കാരണം എന്നെക്കാൾ പത്തിരട്ടി കരുത്തും തൻ്റെടവുമുള്ള കത്താബിന്റെ മകൻ ഉമർ കാവൽ നിൽക്കുന്ന കൂടാരത്തിലാണ് അവളുള്ളത്.
നിങ്ങളെക്കൊണ്ട പറ്റില്ലടാ.

അപ്പഴാണ് അവർ എന്നെ കണ്ടത്.

പിന്നീടവർ അബ്‌ദുല്ലയുടെ മേൽ ചാടിവീണു.
പിന്നീട് അതിഗംഭീരമായ സംഘട്ടനമാണ് അവിടെ നടന്നത്.

ഇടക്ക് അബ്‌ദുല്ലയെ ഞാൻ രക്ഷിക്കാൻ തുനിഞ്ഞപ്പോൾ നിലാവിന്റെ വെളിച്ചത്തിൽ അവനതു കണ്ടു.
അവൻ വിളിച്ചുപറഞ്ഞു ഉമറെ വരണ്ട..
നീ അവിടെ... നീ അവിടെ... നീ അവിടെ....
ഞാനിവിടെ നോക്കികൊള്ളാം.

മുന്നോട്ട് വെച്ച കാൽ ഞാൻ പിന്നിലേക്ക് വലിച്ചു.

അങ്ങനെ ഒന്നുരണ്ടു പേരുടെ തല അബ്‌ദുല്ല വെട്ടികളഞ്ഞു
ആ തലകൾ നിലത്തേക്ക് വീണുരുണ്ടു.
പെട്ടെന്ന് പട്ടാളക്കാർ പിൻവലിഞ്ഞു.
അവനെ പേടിച്ചിട്ടാണെന്നു ഞാൻ കരുതി.

പക്ഷെ അതായിരുന്നില്ല റസൂലേ...

പിന്നീടവർ അസ്‌ത്രമെടുത്തു അബ്‌ദുല്ലയുടെ നെഞ്ച് ഉന്നംവെച്ചു ഒരമ്പയ്തു വിട്ടു....

തുടരും......

No comments:

Post a Comment