‎‎ *05 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ* 🟢🌻🟢🌻🟢🌻🟢🌻🟢🌻🟢



             *♦️ഭാഗം : 05♦️*


*എന്തിനാണുമ്മാ എന്നോടിത്ര കടുപ്പം കാണിക്കുന്നത്..?*

☀️〰️☀️〰️☀️〰️☀️〰️☀️〰️☀️ 


     നിങ്ങള് ബല്യൊരാളാണ്.. ല്ലേ..? ഫാത്വിമ ഭർത്താവിനോട് ചോദിച്ചു...


 എന്തേയ്... നിനക്കങ്ങനെ തോന്നാൻ..? ആലിക്കുട്ടി സ്നേഹത്തോടെ ചോദിച്ചു.


 അലിയാര് തങ്ങളുടെയും, ആലി മുസ്ല്യാരുടെയും പേരല്ലേ നിങ്ങൾക്കിട്ടത്. നിങ്ങളും ആളൊരു ശുജായി തന്നെ...


 ങ്ഹാ... നീ നോക്കിക്കോ... 


 എത്ര ബല്യ ശുജായി ആയാലും നിങ്ങൾ എന്റടുത്ത് വേണം...


 അതെന്തിനാ..? 


 എനിക്കെപ്പോഴും നിങ്ങളെ കണ്ടോണ്ടിരിക്കണം...


 അങ്ങനെയൊന്നും വാശിപിടിക്കരുത് മോളേ...


  കോഴിക്കോട് യോഗത്തിനു പോയ ദിവസം ന്റെ ഖൽബ് കിടന്നു കത്തുകയായിരുന്നു. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...


 ഗർഭിണിയായ ഭാര്യ എപ്പോഴും ഭർത്താവിന്റെ സാന്നിദ്ധ്യം കൊതിക്കും. വേണ്ട അളവിൽ സ്നേഹവും വാത്സല്യവും നൽകണം. ആതെല്ലാം ആലിക്കുട്ടി മനസ്സിലാക്കിയിട്ടുണ്ട്. അവളെ പിരിഞ്ഞിരിക്കാൻ പ്രയാസവുമാണ്...


 ഞാൻ നിന്നെ പിരിഞ്ഞ് എവിടെയും പോവില്ല പോരേ... ഫാത്വിമ കണ്ണീർ തുടച്ചു. ചുണ്ടില്‍ മന്ദഹാസം വിടർന്നു...


 ഞാൻ പാടത്തേക്ക് പോട്ടെ വാഴയ്ക്ക് മണ്ണിടണം...


 പോയി വന്നോളീ ഫാത്വിമ സന്തോഷപൂർവം ഭർത്താവിനെ യാത്രയാക്കി...


 നാല്പത് നേന്ത്രവാഴക്കന്നുകൾ നട്ടിട്ടുണ്ട്. നന്നായി അധ്വാനിക്കണം. നേരം നോക്കി മണ്ണിടണം, വെള്ളം നനയ്ക്കണം, വളം വെയ്ക്കണം. നന്നായി നോക്കിയാൽ നല്ല കുലകൾ കിട്ടും. വെട്ടിവിറ്റാൽ കൈ നിറയെ പൈസയായി.  കൈക്കോട്ടുമെടുത്ത് ആലിക്കുട്ടി നടന്നു പോയി...


 ഫാത്വിമ ആ പോക്കു നോക്കി നിന്നു. കൂടെപ്പോവാൻ അവളുടെ മനസ്സ് തുടിച്ചു. വീർത്ത വയറുമായി എങ്ങനെപോവും..!!


 വാഴക്കന്നുകൾ എങ്ങനെയിരിക്കുന്നു എന്നറിയാൻ ഒന്നു പോയിനോക്കണം. കാണാൻ വല്ലാത്ത ആശ. ആലിക്കുട്ടി ചുമലിൽ കൈക്കോട്ടുമായി വേഗത്തിൽ നടന്നു...


 മമ്മിയുടെ ചായക്കടയുടെ മുമ്പിൽ ആൾക്കൂട്ടം. മാധവൻ നായർ സംസാരിക്കുന്നു. ആളുകൾ ആകാംക്ഷയോടെ കേൾക്കുന്നു.

ആലിക്കുട്ടി കൈക്കോട്ട് താഴെ വെച്ചു സംസാരം ശ്രദ്ധിച്ചു. 


 താനൂരിൽ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി ഓഫീസ് തുറക്കുകയാണ്. നമുക്ക് പോണം. മാധവൻനായരുടെ പ്രഖ്യാപനം.


 എപ്പോഴാ യോഗം..? മമ്മി ചോദിച്ചു.


 ഇന്നു വൈകുന്നേരം 5മണിക്ക്.


 ഉച്ചക്ക് ചോറും തിന്ന് പുറപ്പെടാം. ഗോപാലൻ പരിപാടി അവതരിപ്പിച്ചു. അങ്ങനെയാവട്ടെ എല്ലാവരും സമ്മതിച്ചു...


 ആലിക്കുട്ട്യേ... മാധവൻനായർ വിളിച്ചു ഓ ആലിക്കുട്ടി വിളി കേട്ടു. നീയും വന്നോളൂ.. നായർ ക്ഷണിച്ചു...


 വരാം ആലിക്കുട്ടി സമ്മതിച്ചു. അവൻ കൈക്കോട്ടുമായി വീട്ടിലേക്ക് തന്നെ മടങ്ങി...


 ഫാത്വിമ ആ വരവ് കണ്ടു ഞെട്ടി.

അവൾ മുറ്റത്തേക്കിറങ്ങി വന്നു എന്തേയ്.. പാടത്ത് പോയില്ലേ..?

ആകാംക്ഷ നിറഞ്ഞ ചോദ്യം 


 ഇല്ല. ഗൗരവത്തിലാണ് മറുപടി.

പോയതുപോലെയല്ല തിരിച്ചുവന്നത്.


 വാഴക്കന്നിന് മണ്ണിടണ്ടേ..? 


 പോ.. അവിടുന്ന്... 

 നിന്റെയൊരു വാഴക്കന്ന്..!!


 ഫാത്വിമ അമ്പരപ്പോടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി... 

നിങ്ങക്കെന്ത് പറ്റിപ്പോയി..? 


 അത് ചോദിക്കുമ്പോൾ കണ്ണീർ വന്നു പോയി...


 എനിക്കൊന്നും പറ്റിയിട്ടില്ല. നീ പോയ് ചോറ് വിളമ്പ്. പള്ളിയിൽ നിന്ന് ളുഹർ ബാങ്ക് ഉയർന്നു. ആലിക്കുട്ടി വുളു എടുക്കാൻ വേണ്ടി കിണറ്റിന്‍കരയിലേക്ക് നടന്നു.

ഫാത്വിമ അടുക്കളയിലേക്കു പോയി.


 ഉമ്മ ചോറ് ഊറ്റുകയായിരുന്നു. 

വാഴക്കന്നിന് മണ്ണിടാൻ പോയ ആൾ മടങ്ങി വന്നു. ഫാത്വിമ ഉമ്മയോട് പറഞ്ഞു...


 അതെന്താ മോളേ അങ്ങനെ..?  


 എനിക്കറിഞ്ഞുകൂടാ.. ചോദിച്ചിട്ട് ദേഷ്യപ്പെട്ടു... കോഴിക്കോട്ടെ യോഗം കഴിഞ്ഞതിൽപ്പിന്നെ സ്വഭാവത്തിനൊക്കെ ഒരു മാറ്റം.


 ഉമ്മയുടെ സ്വരത്തിൽ നിരാശ പെട്ടെന്ന് ചോറ് വിളമ്പാൻ പറഞ്ഞു ...


അതെന്താ... ഓൻ പിന്നേം യോഗത്തിന് പോണോ..? 


 പെണ്ണുങ്ങൾ ചോറും കറികളും തയ്യാറാക്കി. ആലിക്കുട്ടി ളുഹർ നിസ്കരിച്ചു വന്നപ്പോൾ ഭക്ഷണം വിളമ്പിക്കഴിഞ്ഞു. അവൻ ധൃതിയിൽ ഭക്ഷണം കഴിച്ചു കൈ കഴുകി. ഷർട്ടും തുണിയും ധരിച്ചു...


 നീയെങ്ങോട്ടാ മോനേ..? ഉമ്മ ഉൽക്കണ്ഠയോടെ ചോദിച്ചു...


 താനൂരിലേക്ക്...


 അവിടെന്താ..? 


 അവിടെ യോഗമുണ്ട്. 


 അതിനു നിനക്കെന്താ മോനേ..?


 എനിക്കു പോണം. ആലിക്കുട്ടി ഇറങ്ങി വന്നു. തിരിഞ്ഞു നോക്കിയില്ല...

ഒരു പൊട്ടിക്കരച്ചിലിന്റെ ശബ്ദം. ആമിനത്താത്ത ബേജാറോടെ തിരിഞ്ഞു നോക്കി. ഫാത്വിമയുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ... മോളേ... കരയല്ലേ...


 എന്തിനാണുമ്മ... എന്നോടിത്ര കടുപ്പം കാണിക്കുന്നത്..?  


 സാരല്ല മോളേ... നീ സമാധാനിക്ക്...


 അകലെനിന്നും നടന്നുവരുന്ന മമ്മദ്കോയക്കയുടെ രൂപം. പള്ളിയിൽ നിന്ന് ളുഹർ നിസ്കാരം കഴിഞ്ഞ് വരികയാണ്. ഫാത്വിമ അകത്തേക്ക് നടന്നു. കട്ടിലിൽ പോയിക്കിടന്നു. കണ്ണീര് വീണ് തലയിണ നനഞ്ഞു...


 മോളേ.. ബാപ്പാക്ക് ചോറ് വിളമ്പിക്കൊടുക്ക്...


 ഉമ്മയുടെ വാക്കുകൾ ഫാത്വിമയുടെ ചെവിയിൽ പതിഞ്ഞില്ല. അവൾ തളർന്നു വീണ് കിടക്കുകയാണ്. ഉമ്മതന്നെ പാത്രങ്ങൾ കഴുകി ചോറും കറിയും വിളമ്പി ഭർത്താവിന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. മമ്മദ്കോയക്ക കൈ കഴുകി വന്നു ചോറിനു മുമ്പിൽ വന്നിരുന്നു ബിസ്മി ചൊല്ലി ബിസ്മില്ലാഹിർ റഹ്മാനിർ റഹീം...


 "കാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ തീരുനാമത്തിൽ ഞാൻ (ഭക്ഷണം കഴിക്കാൻ) ആരംഭിക്കുന്നു...


 ഒരു ഉരുള ചോറ് വായിലിട്ടു ചവച്ചു...


 അല്ലാ.. ആമിനൂ... ഓളെവിടെ? ഫാത്വിമ..?


 ഓള് മുറിയിലുണ്ട്. നിങ്ങൾ ചോറ് തിന്നോളീ ആമിനത്താത്ത ശാന്തസ്വരത്തിൽ മറുപടി നൽകി...


 അവൾ കരയുകയാണെന്നു പറഞ്ഞില്ല. ആലിക്കുട്ടി താനൂരിൽ പോയ വിവരവും പറഞ്ഞില്ല. 

പറഞ്ഞാൽ ചോറു തീറ്റി മുടങ്ങും. അത് വേണ്ട മനസ്സമാധനത്തോടെ ആഹാരം കഴിക്കട്ടെ... കാര്യങ്ങളൊക്കെ പിന്നീടു സംസാരിക്കാം...


 ചോറ് കഴിച്ചു എഴുന്നേറ്റ് കൈ കഴുകി.

 എന്നിട്ട് ഉറക്കെ പറഞ്ഞു : അൽഹംദുലില്ലാഹ്... 

സർവ്വ സ്തുതിയും അല്ലാഹുﷻവിനാകുന്നു.


 ഈ വചനം കേൾക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി. ഉച്ചക്ക് ചോറ് കഴിഞ്ഞാൽ ഒരു ചെറിയ വിശ്രമം. ഒരു മയക്കം. അത് പതിവാണ്. ഭർത്താവ് കട്ടിലിൽ ചെന്നു കിടന്നു. ആമിനത്താത്ത അടുക്കളയിലെത്തി രണ്ട് പാത്രങ്ങളിൽ ആഹാരം വിളമ്പി. തനിക്കും ഫാത്വിമക്കും... ഊണു വിളമ്പിവെച്ച ശേഷം ഫാത്വിമയെ ചെന്നു വിളിച്ചു. മോളേ വാ ചോറ് വെയ്ക്കാം.. ആമിനത്താത്ത വിളിച്ചു.... 


 എനിക്ക് വിശപ്പില്ല. ഉമ്മ വെയ്ച്ചോളീ...


 ഒന്നു വാ മോളേ...


 വേണ്ടുമ്മാ... 

ഫാത്വിമ എഴുന്നേറ്റില്ല. ഊണു കഴിച്ചില്ല.


 ആമിനത്താത്ത അടുക്കളയിലെത്തി. വിളമ്പി വെച്ച ഭക്ഷണം മൂടി വെച്ചു. അവരും ഒന്നും കഴിച്ചില്ല. ഒരു കട്ടിലിൽ അവരും കിടപ്പായി...


 മാധവൻനായരും കൂട്ടരും താനൂരിലെത്തി. ഖിലാഫത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുന്നിലെത്തി. ചെറിയ ഒരാൾക്കൂട്ടം...


 പല പ്രമുഖന്മാരും വന്നു ചേർന്നു. ചെറുകോയതങ്ങൾ, പരീക്കുട്ടി മുസ്ല്യാർ, കുഞ്ഞിക്കാദർ സാഹിബ്, കുട്ടിഹസൻ കുട്ടി.

 

 യോഗം ആരംഭിച്ചു...


 ചെറുകോയതങ്ങൾ അല്പനേരം സംസാരിച്ചു. വെള്ളക്കാരെ ഇന്ത്യയുടെ മണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം. അതിന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. ഹിന്ദുക്കളും മുസ്ലിംകളും സംഘടിച്ചു മുന്നേറണം തങ്ങൾ ആഹ്വാനം ചെയ്തു...


 പരീക്കുട്ടി മുസ്ല്യാർ ശക്തമായ ഭാഷയിൽ പ്രസംഗിച്ചു. എന്തു ത്യാഗം ചെയ്തും വെള്ളക്കാരെ ആട്ടിയോടിക്കണമെന്നദ്ദേഹം ആഹ്വാനം ചെയ്തു...


 ചെറുകോയതങ്ങൾ ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി സെക്രട്ടറി പരീക്കുട്ടി മുസ്ല്യാർ. ജോയിന്റ് സെക്രട്ടറിമാർ രണ്ട് പേർ കുഞ്ഞിക്കാദർ സാഹിബും കുട്ടി ഹസൻ കുട്ടിയും. 


 അയൽ പ്രദേശങ്ങളിലൊക്കെ ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനത്തോടെ യോഗം പിരിഞ്ഞു...


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


       *☝️അള്ളാഹു അഅ്ലം☝️*


_______________________________



*🤲🤲ദു:ആ വസിയതോടെ.🤲🤲* 


  

👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨💖♨💖♨💖♨💖♨💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚

No comments:

Post a Comment