*04 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ* 🟢🌻🟢🌻🟢🌻🟢🌻🟢🌻🟢 *



            *♦️ഭാഗം : 04♦️*

 

*📌 അലിയാര് തങ്ങളുടെ (റ) കഥ* 


     പുലരാൻ കാലത്താണ് ഒന്നുറങ്ങിയത്. ഉറങ്ങിത്തുടങ്ങിയപ്പോൾ പൊൻകിനാവുകൾ... രാജകുമാരനെപ്പോലെ തന്റെ പുതുമാരൻ.. മുഖത്തിന് എന്തൊരു തിളക്കം. കാണാൻ എന്തൊരു ചന്തം. ഓടിച്ചെല്ലാൻ മോഹം ഓടിച്ചെല്ലാനൊരുങ്ങുമ്പോൾ  ഞെട്ടിയുണർന്നു,സ്വപ്നത്തിന്റെ നൂലിഴ പൊട്ടി..!!


 കാക്ക കരഞ്ഞു. നേരം വെളുത്തു. ഫാത്വിമ എഴുന്നേറ്റുവന്നു. സുബ്ഹി നിസ്കരിക്കാനുള്ള ഒരുക്കം...

മോളേ.... ഓനെ കണ്ടില്ലല്ലോ അമ്മായിയുടെ ചോദ്യം. മകനെ കാണാതെ മാതൃ ഹൃദയം പിടയുന്നു. ഭർത്താവിന്റെ ഉമ്മ ആമിന. നാട്ടുകാരുടെ പ്രിയപ്പെട്ട ആമിനത്താത്ത...


 എപ്പോൾ വരും? എന്തെങ്കിലും പറഞ്ഞിരുന്നോ..? ഉമ്മയുടെ ചോദ്യം...


 അതൊന്നും പറഞ്ഞില്ല, ഫാത്വിമ മെല്ലെ മറുപടി നൽകി.


 സുബ്ഹി നിസ്കരിച്ചു ദുആ ഇരന്നു. ഫാത്വിമ അടുക്കളയിലെത്തി...


 ഇന്നലെ ബെളുക്കുംവരെ ഉറങ്ങീല ഖൽബിലൊരു സൊകവും തോന്ന്ണ്ല്ല.


 ആമിനത്താത്ത ബേജാറോടെ പറഞ്ഞു. ഉമ്മയുടെ ബദ്ധപ്പാട് ഫാത്വിമയെ തളർത്തി. അവളുടെ മനസ്സിലും ഒരുതരം ബേജാറ് പടർന്നുകയറി. ഉമ്മ കോലായിലേക്ക് നടന്നുചെന്നു. ബഞ്ചിന്റെ അറ്റത്ത് മമ്മദ്കോയക്ക ഇരിക്കുന്നു. ദൂരേക്ക് കണ്ണയച്ച് ഒരേ ഇരിപ്പ്. ആമിത്താത്തയുടെ പ്രിയഭർത്താവ്...


 യെന്ത് മുസീബത്തിന്റെ യോഗം..? മമ്മദ്കോയക്കായുടെ ശബ്ദത്തിൽ രോഷം. കടുത്ത വാക്കൊന്നും പറയല്ലേ, ആമിനത്താത്ത ഭർത്താവിനെ ഉണർത്തി. ഇന്നലെ വെളുപ്പിനു പോയതല്ലേ ഇന്നിത്രയും നേരമായില്ലേ..? 

ഓനെന്താ അതിന്റെ ആവശ്യം?  മമ്മദ്കോയക്ക ചൂടായിവരുന്നു... 


 അകലെ ഒരാൾരൂപം. നന്നെ ചടച്ചിരിക്കുന്നു. യാത്രാ ക്ഷീണംകൊണ്ട് വശംകെട്ട വരവ്...


 എന്തായി പോയിട്ട്..?  

ബാപ്പ ഉറക്കെ ചോദിച്ചു.


 ഗംഭീരയോഗം. എന്തൊരാൾക്കൂട്ടം..! ആലിക്കുട്ടി അതിശയം പ്രകടിപ്പിച്ചു...


 ഭർത്താവിന്റെ സ്വരം കേട്ടു ഫാത്വിമ കോലായിലേക്ക് വന്നു. അവളുടെ മനസ്സിൽ കിനാവിൽ കണ്ട മുഖമായിരുന്നു...


 നേരിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി, എവിടെ മുഖത്തിന്റെ തിളക്കം..? 

ആലിക്കുട്ടി അകത്തേക്ക് കയറി. 

ഫാത്വിമ അടുക്കളയിലേക്കും. തിരക്കിട്ട് ചായ ശരിയാക്കി ആലിക്കുട്ടിയെ വന്നു വിളിച്ചു... 


 ഗാന്ധിജിയെ ഞാൻ കണ്ടു. 

ചായ കുടിക്കുന്നതിന്നിടയിൽ ആലിക്കുട്ടി അഭിമാനത്തോടേ പറഞ്ഞു.

ആലി മുസ്ല്യാരെയും കണ്ടു...


 ങേ.. ആലിമുസ്ല്യാരെ കണ്ടോ..? ബാപ്പ ആഹ്ലാദത്തോടെ ചോദിച്ചു...


 ഓ ആലിമുസ്ല്യാരെ കണ്ടു ബാപ്പാ...


 സുബ്ഹാനല്ലാഹ് എന്തൊരു മനുഷ്യനാണത്..? ഇൽമിന്റെ ബഹർ. എത്ര കൊല്ലം മക്കത്ത് ഓതിപ്പഠിച്ച ആളാണെന്നറിയോ..? ബാപ്പ ശബ്ദമുയർത്തിപ്പറഞ്ഞു.


 ആമിനത്താത്തയും ഫാത്വിമയും അതിശയത്തോടെ ബാപ്പയുടെ മുഖത്തേക്ക് നോക്കി നിന്നു...


 ആലി മുസ്ല്യാരുടെ മുഖമൊന്നു കാണണം. ലങ്കുന്ന മുഖം, എന്താ ഇസ്സത്ത്..? 


 ബാപ്പ സംസാരം തുടരുന്നു. നമ്മുടെ പള്ളിയിൽ ഉറുദു പറയാൻ വന്നിട്ടുണ്ട്. ഓരോ കാര്യവും പറയുന്നത് കേട്ടാൽ തരിച്ചിരുന്നുപോവും. കേൾക്കുന്നവർ കണ്ണ് വെട്ടാതെ നോക്കി നിൽക്കും. ആ നിൽപ്പും ആ സംസാരവും ആ നോട്ടവും സുബ്ഹാനല്ലാഹ്..?!


 മമ്മദ് കോയക്ക മൂക്കത്ത് വിരൽ വെച്ചു... 


 അവരൊക്കെ കുടുംബത്തോടെ ആലിമീങ്ങളാണ്. ബല്യബല്യ മുദരിസുമാരാണ്. ആലിമുസ്ല്യാര് തന്നെ പൊറംനാടുകളിലൊക്കെ ദർസ് നടത്തിയിട്ടുണ്ട്. ദ്വീപിലെ മുദരിസായിരുന്നു. അന്നേ പേരെടുത്ത ആളല്ലേ...


 ആലിക്കുട്ടിക്ക് ആലിമുസ്ല്യാരെപ്പറ്റി വിശേഷിച്ചൊന്നും അറിയില്ല. കോഴിക്കോട്ട് വെച്ച് കണ്ടു മാധവൻനായർ പറഞ്ഞുതന്നതാണ് മൂപ്പരുടെ പേര്...


 ഒരു വലിയ മഹാനാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നി. താടിയും തലപ്പാവും മുഖഭാവവും അങ്ങനെ തോന്നിച്ചു. ബാപ്പയുടെ വിശദീകരണം ആലിക്കുട്ടിയെ ആവേശം കൊള്ളിച്ചു...


 മൂപ്പരുടെ പേരാണല്ലേ നിങ്ങൾ നമ്മുടെ മോനിക്കിട്ടത്..?!


 ആമിനത്താത്ത ഫലിതം പറയുംപോലെ പറഞ്ഞു. എല്ലാവരും അത് കേട്ടു ചിരിച്ചു...


 ഇവന്ന് പേരിടുന്ന സമയത്ത് എനിക്ക് ആലിമുസ്ല്യാരെ അറിയില്ല. ഇവന്ന് ഞാൻ അലിയാര് തങ്ങളുട (റ) പേരാണ് ഇട്ടത്. ബാപ്പ വിശദീകരിച്ചു...


 നീ അലിയാര് തങ്ങളെ (റ) കഥ കേട്ടിട്ടുണ്ടോ ആമിനാ..? ബാപ്പ ഉമ്മയോടു ചോദിച്ചു...


 ബദർ പടപ്പാട്ട് പാടിപ്പറഞ്ഞ ആൾ പറയുന്നത് കേട്ടല്ലോ... ആമിനത്താത്ത മറുപടി നൽകി.


 ഇരുപത് വര്‍ഷം മുമ്പാണ് സംഭവം. മലപ്പുറത്ത് നിന്നൊരു മുസ്ല്യാർ വന്നു ബദർപടപ്പാട്ട് പാടി വിവരിക്കുന്ന ആൾ. രണ്ടാഴ്ച നീണ്ടുനിന്നു പാടി. രാത്രി പത്ത് മണിയാകും തുടങ്ങാൻ. ഒരു ഗ്യാസ് ലൈറ്റ് കത്തിച്ചുവെക്കും. അതിന്റെ വെളിച്ചത്തിലാണ് പരിപാടി. ആണുങ്ങളും പെണ്ണുങ്ങളും കണക്കില്ലാതെ വന്നു കൂടി. മുസ്ല്യാർ ബദർ പടപ്പാട്ടിലെ ഈരടികൾ നീട്ടി ചൊല്ലി. സദസ്സ് അത് കേട്ട് കോരിത്തരിച്ചു...

 

 അബൂജഹലിന്റെ ആ വരവ്, ആയുധങ്ങളുടെ കലപില ശബ്ദം, ആ രംഗം കൺമുന്നിൽ കാണുംപോലെ തോന്നി. യുദ്ധത്തിന്റെ ഒരുക്കം പറയാൻ മൂന്നു ദിവസമെടുത്തു. ഹംസത്തെന്നവരുടെ (റ) മദ്ഹ് തന്നെ രണ്ടു ദിവസം പറഞ്ഞു. പിന്നെ യുദ്ധത്തിന്റെ തുടക്കം. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശരിക്കും യുദ്ധരംഗത്തെത്തിയത്. അബൂജഹലും ഉത്ത്ബത്തും ശൈബത്തും മരിച്ചുവീഴുന്ന രംഗം കൺമുന്നിൽ കാണുംപോലെ തോന്നിപ്പോയി...


 ഒരുദിവസം അലിയാർ തങ്ങളുടെ (റ) ധീരതയെക്കുറിച്ചായിരുന്നു വിവരണം.

സദസ്സ് ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ടു. പടവാൾ കൊണ്ട് മിന്നൽപിണരുകൾ സൃഷ്ടിക്കുന്ന അലിയാര് തങ്ങളുടെ (റ) ചിത്രം കേൾവിക്കാരുടെ മനസ്സിൽ നിന്നു മാഞ്ഞുപോയില്ല... 


 ഫാത്വിമാ മോളേ നീ കേട്ടോ..,

അന്ന് ആമിന ഗർഭിണിയായിരുന്നു. ഇവൾ പ്രസവിക്കുന്ന കുട്ടി ആൺകുട്ടിയാണെങ്കിൽ അവന്ന് അലി എന്നു പേരിടണമെന്ന് ഞാനന്ന് ഉറപ്പിച്ചതാണ്. അങ്ങനെ ഞാൻ കാത്തുകാത്തിരുന്നു ഒടുവിൽ ഇവൾക്ക് പ്രസവവേദന തുടങ്ങി. വലിയ ബുദ്ധിമുട്ടായിപ്പോയി. ഞാനാണെങ്കിൽ അലിയാരു തങ്ങളുടെ പേരിൽ യാസീൻ ഓതിക്കൊണ്ടിരുന്നു. നീണ്ടനേരത്തെ വേദനയും ബുദ്ധിമുട്ടുകളും സഹിച്ച് അവൾ പ്രസവിച്ചു മോളേ... അവനാണ് ഈ ഇരിക്കുന്ന നിന്റെ പുതിയാപ്പിള..

ഞങ്ങളുടെ മുത്തമോൻ ആലിക്കുട്ടി...


 ആ വിവരണം കേട്ട് ഫാത്വിമ വിതുമ്പിപ്പോയി... 


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


       *☝️അള്ളാഹു അഅ്ലം☝️*


_______________________________


*🤲🤲ദു:ആ വസിയതോടെ.🤲🤲* 


  

👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨💖♨💖♨💖♨💖♨💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚

No comments:

Post a Comment