*♦️ഭാഗം : 06♦️*
*ഒരു പുസ്തകത്തിന് ഇത്രയും ചലനം സൃഷ്ടിക്കാൻ കഴിയുമോ..?*
☀️〰️☀️〰️☀️〰️☀️〰️☀️〰️☀️
ഫാത്വിമക്ക് ഉറക്കം വന്നില്ല.
രാവേറെ ചെന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി, ഖൽബ് കത്തുമ്പോൾ ഉറക്കം വരുമോ..?
ഉമ്മയും ഉറങ്ങിയില്ല. കണ്ണീരും നെടുവീർപ്പുമായി കഴിയുന്നു. അവർ ഇരുവരും ഉച്ചക്കും രാത്രിയും ആഹാരം കഴിച്ചില്ല. പാതിരാത്രി കഴിഞ്ഞു കാണും. വാതിലിൽ ആരോ മുട്ടി. ആമിനത്താത്ത വാതിൽ തുറന്നു ...
ആരാ..? ആമിനത്താത്ത വെപ്രാളത്തോടെ ചോദിച്ചു...
ഉമ്മാ... ഇത് ഞാനാ... ആലിക്കുട്ടിയുടെ ശബ്ദം.
നീയെവിടുന്നാ ഈ പാതിരാക്ക്..?
ഉമ്മയുടെ ശബ്ദത്തിൽ രോഷം കലർന്നു...
ആ കുട്ടി ഇന്നുച്ചക്കും അന്തിക്കും ഒന്നും കഴിച്ചില്ല. വെള്ളം കുടിക്കാതെ കിടന്നു...
ങേ.. അതെന്താ..?
പോയി ചോദിക്ക്....
ഉമ്മ അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകി മകന്ന് ചോറും കറിയും വിളമ്പി.
ഫാത്തിമാ..
ആലിക്കുട്ടി സ്നേഹപൂർവ്വം വിളിച്ചു.
അവൾ മിണ്ടിയില്ല...
എന്റെ പാത്തുമ്മൂ.. ഒന്നെണീക്കെടീ...
എന്നെ ആരും വിളിക്കണ്ട...
പിണങ്ങല്ലേ മോളേ...
ആലിക്കുട്ടിയുടെ വിളി അവളുടെ മനസ്സിൽ തട്ടി. പെട്ടെന്നൊരു മിന്നൽ പ്രകാശിച്ചതുപോലെ കനത്തുകെട്ടിയ ദുഃഖം ഉരുകിയൊലിച്ചതുപോലെ അവൾ എഴുന്നേറ്റിരുന്നു...
വിശക്കുന്നെടീ.. ചോറു വിളമ്പ്...
അതവൾക്ക് സഹിക്കാനായില്ല. തന്റെ പ്രിയഭർത്താവിന്ന് വിശക്കുന്നു.
സ്നേഹമുള്ള ഭാര്യക്ക് അത് സഹിക്കാനാവുമോ..?
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. ഉമ്മ ഭക്ഷണം വിളമ്പി കാവലിരിക്കുന്നു...
ആലിക്കുട്ടി കൈ കഴുകി വന്നു. ചോറിന്റെ പാത്രത്തിലേക്ക് കറികോരിയൊഴിച്ചു കുഴച്ചു പാകമാക്കി ഉരുള വായിലേക്കിട്ടു.
രണ്ട് പെണ്ണുങ്ങൾ അതു നോക്കിനിന്നു. ആരും ഒന്നും സംസാരിച്ചില്ല. വാചാലമായ മൗനം ചോറിന്റെ പകുതിഭാഗം കഴിച്ചു മതിയാക്കി. ആലിക്കുട്ടി ബാക്കിവെച്ച ഭക്ഷണം ഫാത്വിമ കഴിച്ചു. ഉമ്മ വേറെ വിളമ്പിത്തിന്നു.
അവരുടെ ഖൽബുകൾ തണുത്തു. ഊണ് കഴിച്ചു പാത്രങ്ങൾ കഴുകി വെച്ചു.
ഭർത്താവിനോട് പലതും ചോദിക്കണമെന്നുണ്ട് ഫാത്വിമാക്ക്...
ചെന്നു നോക്കുമ്പോൾ കൂർക്കം വലിക്കുന്നു.
ദീർഘയാത്രയുടെ ക്ഷീണം...
പുതപ്പെടുത്തു ഭർത്താവിനെ പുതപ്പിച്ചു. നന്നായി ഉറങ്ങട്ടെ ക്ഷീണം തീരട്ടെ. നാളെ പാടത്തു പോവണം വാഴക്കന്നുകൾക്ക് മണ്ണിടണം. പിന്നെ എന്തെല്ലാം ജോലികൾ. ഫാത്വിമ കിടന്നു...
എന്തൊരു മധസ്സമാധാനം. ഇതുവരെ മനസ്സ് ഉരുകുകയായിരുന്നു. ഭർത്താവ് വരാൻ അല്പം വൈകിയെന്നുവെച്ച് ഇങ്ങനെ ഉരുകി ഒലിക്കണോ..?!
എന്തോ അങ്ങനെ ആയിപ്പോയി. സ്വന്തം ജീവനേക്കാൾ ഭർത്താവിനെ സ്നേഹിച്ചുപോയി. മെല്ലെ ഉറക്കം കൺപോളകളെ തഴുകി ഫാത്വിമ നിദ്രയിലാണ്ടു...
താനൂരിലും പരിസര പ്രദേശങ്ങളിലും ആ വാർത്ത വളരെ വേഗം പ്രചരിച്ചു. താനൂർ കടപ്പുറത്ത് വമ്പിച്ച ഖിലാഫത്ത് സമ്മേളനം. ദേശീയ നേതാവായ യാഖൂബ് ഹസൻ സേട്ട് പ്രസംഗിക്കും...
കേട്ടവർ കേട്ടവർ വാർത്ത കൈമാറി. കേട്ടവർക്കെല്ലാം വലിയ ആവേശം. മഹാസമ്മേളനം വൻവിജയമാക്കണം. വെള്ളക്കാർക്കെതിരെയുള്ള ശക്തമായ മുന്നേറ്റമാണിത്. ബ്രിട്ടീഷ് വിരോധം വളരെ വേഗം പടർന്നുപിടിക്കുന്നു. ഇതിന്നിടയിൽ പരീക്കുട്ടി മുസ്ല്യാർ ഒരു പുസ്തകം രചിച്ചു...
''മുഹിമ്മാത്തുൽ മുഹ്മിനീൻ''
ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന പുസ്തകം. അത് വായിച്ചാൽ ആരും ഇളകിവശാകും. ദേശീയ വികാരം പതഞ്ഞുയരും. വെള്ളക്കാർക്കെതിരെ സായുധ സമരത്തിന്നിറങ്ങും.
പുസ്തകത്തിന്റെ കോപ്പികൾ നന്നായി പ്രചരിച്ചു. ജനങ്ങൾക്കിടയിൽ കോളിളക്കം...
ഒരു പുസ്തകത്തിന് ഇത്രയും ചലനം സൃഷ്ടിക്കാൻ കഴിയുമോ..? എവിടെയും പുസ്തകം ചർച്ചാവിഷയമായി. പോലീസ് വിവരം മണത്തറിഞ്ഞു. പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പോലീസ് പിടിച്ചെടുത്തു. പുസ്തകം ശ്രദ്ധാപൂർവ്വം വായന നടത്തിയ അധികാരികൾ ഞെട്ടി..!!
അപകടകാരിയായ പുസ്തകം. ഈ പുസ്തകം ഉടനെ കണ്ടുകെട്ടണം. ഇതിന്റെ വായന നിരോധിക്കണം. കൈവശം വെക്കുന്നവരെ ശിക്ഷിക്കണം. പരീക്കുട്ടി മുസ്ല്യാരെ ഉടനെ കസ്റ്റഡിയിലെടുക്കണം.
പരീക്കുട്ടി മുസ്ല്യാർ മതപണ്ഡിതനാണ്. മുസ്ലിംങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ള നേതാവാണ്. അയാളെ സ്വതന്ത്രനായി വിട്ടാൽ വലിയ അപകടം വരുത്തും. ഉടനെ മേലാധികാരികൾക്കു വിവരം നൽകണം.
താനൂരിലെ വിവരങ്ങൾ മലബാർ കലക്ടറേറ്റിലേക്ക് നൽകി. അവർ വിശദമായി പഠനം നടത്തി. ചില നിഗമനങ്ങളിലെത്തി...
മുഹിമ്മാത്തുൽ മുഹ്മിനീൻ ഏറ്റവും അപകടകരമായ പുസ്തകം. പരീക്കുട്ടി മുസ്ല്യാർ ഏറ്റവും അപകടകാരിയായ നേതാവ്. മദ്രാസിലെ സെന്റ് ജോർജ് ഫോർട്ടിലേക്ക് വിവരം കൈമാറി. അവിടെ വിവരങ്ങൾ വിശദമായി പഠനം നടത്തി...
പോലീസ് മേധാവികൾ കൂടിയാലോചന നടത്തി. പാതിരാത്രി വരെ ചർച്ച തുടർന്നു...
പരീക്കുട്ടി മുസ്ല്യാരെ വെറുതെ വിടാൻ പാടില്ല. അറസ്റ്റ് ചെയ്യാൻ ഉടനെ കല്പന കൊടുക്കണം. ഒരു പോലീസ് മേധാവി അഭിപ്രായപ്പെട്ടു. പരീക്കുട്ടി മുസ്ല്യാർ മുസ്ലിം പണ്ഡിതനാണ്. അറസ്റ്റ് ചെയ്താൽ മുസ്ലിംങ്ങൾ ഇളകും. കൂടുതൽ കുഴപ്പങ്ങളുണ്ടാവും. മറ്റൊരു ഓഫീസർ അഭിപ്രായപ്പെട്ടു...
അയാളെ തന്ത്രപരമായി വശത്താക്കണം - മൂന്നാമൻ. അങ്ങനെ വശത്താക്കാൻ പറ്റുന്ന ആളല്ല ഈ പുസ്തകം വായിച്ചാലറിയില്ലേ അദ്ദേഹത്തിന്റെ സ്വഭാവം - നാലാമൻ.
ബലപ്രയോഗമല്ലാതെ മറ്റൊരു വഴിയില്ല - ഒന്നാമൻ.
മുസ്ലിംകൾ ഇളകിയാലോ..?
ശക്തമായി നേരിടണം.
ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചിളകും. കുഴപ്പമാവും. അവരെ പരസ്പരം ഭിന്നിപ്പിക്കണം. അതെങ്ങനെ കഴിയും..?
അതിന്നു വഴിയുണ്ട്, ജന്മിമാരെ ഇളക്കിവിടണം... ജന്മിമാരൊക്കെ ഹിന്ദുക്കളാണ്. കുടിയാന്മാർ മുസ്ലിംകളും ഹരിജനങ്ങളുമാണ്. ജന്മിമാർ ബ്രിട്ടീഷ്കാരുടെ കൂടെ നിൽക്കും അക്കാര്യത്തിൽ സംശയമില്ല...
എങ്കിൽ നടപടി ഉടനെ വേണം. വൈകരുത്. മദ്രാസ് ഗസറ്റിൽ പരസ്യം ചെയ്യാം. ചർച്ച തീരുമാനത്തിലേക്ക് നീങ്ങുകയാണ്. മദ്രാസ് ഗസറ്റിൽ കൊടുക്കേണ്ട പരസ്യത്തിന്റെ വാചകങ്ങൾ ശരിയാക്കി...
പരീക്കുട്ടി മുസ്ല്യാർ രചിച്ച മുഹിമ്മാത്തുൽ മുഹ്മിനീൻ എന്ന പുസ്തകം ബ്രിട്ടീഷ് ഗവർമ്മെന്റ് നിരോധിച്ചിരിക്കുന്നു. ആ പുസ്തകം കൈവശം വെക്കുന്നതും കൈമാറുന്നതും വായിക്കുന്നതും ശിക്ഷാർഹമാകുന്നു. പുസ്തകം കൈവശം വെക്കുന്നവർക്കും വിചാരണ കൂടാതെ അഞ്ചു വർഷത്തെ തടവ് ശിക്ഷ ലഭിക്കും.
പരീക്കുട്ടി മുസ്ല്യാരെ അറസ്റ്റ് ചെയ്തു തടവിലാക്കാൻ കല്പന കൊടുത്തു.
താനൂർ കടപ്പുറത്ത് നടക്കാൻ പോവുന്ന ഖിലാഫത്ത് മഹാസമ്മേളനത്തെക്കുറിച്ചാണ് എവിടെയും സംസാരം...
രഹസ്യാന്വേഷണവിഭാഗം എല്ലാ ഭാഗത്തും സഞ്ചരിക്കുന്നു. ഖിലാഫത്ത് നേതാക്കളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നു...
എവിടെയും പോലീസിന്റെ കണ്ണുകൾ.
കടയിലും വഴിയിലും ചന്തയിലും പള്ളിയിലും മദ്രാസിലുമെല്ലാം വേഷം മാറിയ പോലിസുകാർ. നേതാക്കളുടെ വീടുകളിൽ കഴുകന്റെ കണ്ണുകളുമായി ചാരന്മാർ കറങ്ങി നടക്കുന്നു...
ഖിലാഫത്ത് സമ്മേളനത്തിൽ പരീക്കുട്ടി മുസ്ല്യാർ പ്രസംഗിക്കും. കെ.പി കേശവമേനോനും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും പ്രസംഗിക്കും. മറ്റു പല മഹാന്മാരും എത്തിച്ചേരും. നാടാകെ ഉണരുന്നു. ആവേശം കത്തിപ്പടരുന്നു.
പരീക്കുട്ടി മുസ്ല്യാർക്കും കുഞ്ഞിക്കാദർ സാഹിബിന്നും തിരക്കോട് തിരക്ക്. സമ്മേളന വിജയത്തിനുവേണ്ടി ഓടി നടക്കുകയാണവർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക സംഭവത്തിന് താനൂർ സാക്ഷ്യം വഹിക്കാൻ പോവുകയാണ്...
ദിവസങ്ങൾ നീങ്ങുംതോറും ആവേശം വർദ്ധിക്കുന്നു. പോലീസിന്റെ ജാഗ്രതയും വർദ്ധിക്കുന്നു. പരീക്കുട്ടി മുസ്ല്യാർ ഏത് നിമിഷവും പിടിക്കപ്പെടും. താനൂർ കടപ്പുറത്ത് ഖിലാഫത്ത് സമ്മേളനം ഏത് നിമിഷവും നിരോധിക്കപ്പെടാം...
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ട

No comments:
Post a Comment