മൂസാ നബി (അ) നേരിട്ട അപവാദങ്ങള്‍
ഇസ്രായേലികളില്‍ നിയുക്തനായ ഒരു പ്രവാചകനായിരുന്നു മൂസാ(അ). അദ്ദേഹത്തിന്റെ ജന്മ കാലത്ത്, ജനസംഖ്യയില്‍ ഭൂരിഭാഗവും ഫിര്‍ഔനാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, ഒരു തലമുറയെ മുഴുവന്‍ നാശത്തിലേക്ക് നയിക്കുന്നതായിരുന്നു, അയാളുടെ ക്രൂരത. ആ മര്‍ദ്ദനഭരണത്തെ ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: 'തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.' (28: 4)
തന്റെ കുഞ്ഞിനെയും അയാളുടെ പട്ടാളക്കാര്‍ കൊന്നുകളയുമോ എന്ന് ഭയപ്പെട്ട മൂസായുടെ മാതാവിനോട്, കുഞ്ഞിനെ നൈല്‍ നദിക്ക് ഏല്പിക്കാനായിരുന്നു ദൈവിക കല്പന. അല്ലാഹുവിന്റെ നിയതി പ്രകാരം, മൂസാ കണ്ടെടുക്കപ്പെടുകയും അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് എത്തിക്കപ്പെടുകയുമായിരുന്നു. അങ്ങനെ കൊട്ടാരത്തിലാണ് ആ കുഞ്ഞ് വളര്‍ന്നത്. പക്ഷെ, പ്രവാചകനായി നിയുക്തനായതോടെ, ഫിര്‍ഔന്റെ ശത്രുതക്കും അക്രമാസക്ത സമീപനത്തിന്നും അദ്ദേഹം വിധേയനായി തീരുകയായിരുന്നു.

 
No comments:
Post a Comment