സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സിഫിൻ
മുസ്ലിം രക്തം പരന്നൊഴുകാൻ പോവുന്ന മണൽഭൂമി. അതിന്നടുത്തുകൂടി യൂഫ്രട്ടീസ് ഒഴുകുന്നു. മുആവിയയുടെ സൈന്യത്തിന്റെ അധീനതയിലാണ് യൂഫ്രട്ടീസ് നദി അലിക്കും കൂട്ടർക്കും വെള്ളം കൊടുക്കില്ല സൈന്യാധിപന്റെ പ്രഖ്യാപനം
അലി(റ)യും സൈന്യവും വളരെ വിഷമത്തിലായി. ദാഹിച്ചു വലഞ്ഞു ഒരു തുള്ളി വെള്ളമില്ല
അലി(റ)ദൂതന്മാരെ അയച്ചു അവർ സന്ദേശം കൈമാറി ഇതായിരുന്നു സന്ദേശം:
വെള്ളം തടയാൻ പാടില്ല. അത് യുദ്ധ മര്യാദക്കെതിരാണ്. മുആവിയ ആ സന്ദേശം തള്ളിക്കളഞ്ഞു. വെള്ളത്തിന് വേണ്ടി ബലപ്രയോഗം നടത്താതെവയ്യ അശ്അസ് ബ്നു ഖൈസ് ...
അശ്തർ അലി (റ)വിന്റെ സേനാനായകന്മാർ
അവരുടെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു യൂഫ്രട്ടീസ് നദിയുടെ കാവൽക്കാരുമായി ഏറ്റുമുട്ടി. അവരെ തുരത്തി വിട്ടു. ഇപ്പോൾ യൂഫ്രട്ടീസിന്റെ അധിപൻ അലി (റ)യാണ് അലി (റ)ഇങ്ങനെ പ്രഖ്യാപിച്ചു:
ശുദ്ധജലം ജനങ്ങൾക്കു കുടിക്കാനുള്ളതാണ്. അത് തടയാൻ പാടില്ല. ആർക്കു വേണമെങ്കിലും ശുദ്ധജലമെടുക്കാം... തടസ്സമില്ല ...
എന്തൊരു ഔദാര്യം ആ ഔദാര്യം ഇല്ലായിരുന്നുവെങ്കിൽ മുആവിയയുടെ സൈന്യം വെള്ളം കിട്ടാതെ ബുദ്ധിമുട്ടിപ്പോകുമായിരുന്നു. അവസാന നിമിഷം വരെയും അലി (റ)യുദ്ധം ഒഴിവാക്കാൻ നോക്കി സമാധാന സംഭാഷണത്തിനായി നാല് നേതാക്കളെ അയച്ചു അവർ മുആവിയയോട് നല്ല രീതിയിൽ സംസാരിച്ചു...
ധിക്കാരപരമായിരുന്നു മറുപടി, ഉസ്മാന്റെ ഘാതകരെ പിടിച്ച് ഞങ്ങളെ ഏൽപിക്കണം എന്നാൽ യുദ്ധം ഒഴിവാക്കാം ... നടക്കാത്ത കാര്യമാണ് വാശിപിടിച്ചു പയുന്നത്. യുദ്ധം ചെയ്തു ഖലീഫയെ തോൽപിക്കണം എന്നിട്ട് തന്റെ ഭരണം ഉറപ്പിക്കണം അതാണ് ലക്ഷ്യം
അത് മുഹർറം മാസമായിരുന്നു. യുദ്ധം പാടില്ലാത്ത മാസം. മുഹർറം കഴിയുംവരെ കാത്തിരുന്നു...
സഫർ മാസം പിറന്നു പിന്നെയും സമാധാന സംഭാഷണം നടത്തി. അതും വെറുതെയായി. അലി (റ) തന്റെ സൈന്യത്തിന് നൽകിയ നിർദ്ദേശങ്ങൾ ഇവയായിരുന്നു:
നിങ്ങൾ യുദ്ധം തുടങ്ങരുത്. യുദ്ധം തുടങ്ങുന്നത് അവരായിരിക്കണം. അതുവരെ കാത്തിരിക്കുക. നിങ്ങൾ യുദ്ധത്തിൽ വിജയിച്ചാൽ ഉടനെ അക്രമണം നിർത്തണം. പിന്തിരിഞ്ഞോടുന്നവനെ കൊല്ലരുത്. പരിക്കേറ്റവരെ പരിചരിക്കണം. കൊല്ലപ്പെട്ടവരെ അവഹേളിക്കരുത്. സമ്മതമില്ലാതെ ആരുടെയും വീട്ടിൽ കടക്കരുത് അവരുടെ മുതലുകൾ എടുക്കരുത്. എപ്പോഴും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കണം. നിങ്ങളെ തെറി വിളിച്ചാലും സ്ത്രീകളെ ഉപദ്രവിക്കരുത് ...
(തുടരും)

 
No comments:
Post a Comment