സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അലി (റ) വിന്റെ കാലത്ത് ജീവിച്ച മഹാപണ്ഡിതനായിരുന്നു ഇമാം ഹസൻ ബസ്വരി (റ). അലി (റ)വിൽ നിന്ന് വിജ്ഞാനം നേടിയ മഹാൻ. ഇസ്ലാമും, ഈമാനും, ഇഹ്സാനും പഠിച്ചറിഞ്ഞു. ഇഹ്സാൻ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അത് തിരിച്ചു കൊണ്ടുവരാനുള്ള മാർഗം പഠിപ്പിച്ചു കൊടുത്തു. അങ്ങനെ തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയുണ്ടായി. ആദ്യകാല സൂഫി പ്രമുഖനായി ഹസൻ ബസ്വരി (റ) ചരിത്രത്തിൽ ഇടംനേടി. അദ്ദേഹം തന്റെ ആത്മീയ ഗുരുവായ അലി (റ)അവർകളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ് :
അലി (റ) അവർകളെ അല്ലാഹു അനുഗ്രഹിക്കട്ടെ... ഈ സമുദായത്തിന്റെ ആത്മീയ ഗുരുവാണ് ഇമാം അലി (റ)... ആത്മീയ സരണിയിൽ പ്രവേശിക്കുന്നവർക്ക് പ്രകാശം നൽകുന്ന വഴിവിളക്കാണ് സയ്യിദുനാ അലി (റ) ...
ഉമറുബ്നുൽ അബ്ദുൽ അസീസ് (റ) ഇങ്ങനെ പ്രസ്താവിച്ചു:
ഭൗതിക വിരക്തിയിൽ മുമ്പിലായിരുന്നു അലിയ്യുബ്നു അബീത്വാലിബ് (റ) ...
വിലായത്തിന്റെ സമുന്നത പദവിയാണ് മഹാനവർകൾക്കുള്ളത്. ആത്മീയ ലോകത്തെ മഹാപുരുഷന്മാർക്ക് അവിടുത്തെ അനുഗ്രഹങ്ങൾ സിദ്ധിച്ചുകൊണ്ടിരിക്കുന്നു ...
മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) വധിക്കപ്പെട്ടപ്പോൾഏറ്റവുമധികം ദുഃഖിച്ചത് അലി (റ)ആയിരുന്നു ...
മഹാനവർകൾ ഖൽബുരുകി പ്രാർത്ഥിച്ചത് ഇങ്ങനെയായിരുന്നു :
അല്ലാഹുവേ ഉസ്മാന്റെ കൊലപാതകത്തിൽ എനിക്കൊരു പങ്കുമില്ല. എന്റെ നിരപരാധിത്വം ഞാൻ നിനക്കുമുമ്പിൽ സമർപ്പിക്കുന്നു. ഞാനൊരുവിധത്തിലും അതിനെ അനുകൂലിച്ചിട്ടില്ല അല്ലാഹുവേ ..... ഉസ്മാന്റെ ഘാതകരെ നീ ശപിക്കേണമേ ...
ഉസ്മാൻ (റ) വധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ സ്വന്തം പുത്രന്മാരായ ഹസൻ (റ), ഹുസൈൻ (റ) എന്നിവരോട് അലി (റ) പറഞ്ഞ വികാരഭരിതമായ വാക്കുകൾ പ്രസിദ്ധമാണ് ...
ഖലീഫയെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ നിങ്ങൾക്ക് രക്തസാക്ഷികളായിക്കൂടായിരുന്നോ?
ഇതാണ് സത്യാവസ്ഥ എന്നിട്ടും മുആവിയ ശാമിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്താണ്?
ഉസ്മാന്റെ കൊലപാതകത്തിൽ അലിക്ക് പങ്കുണ്ട്. കൊലയാളികളെ അലി സംരക്ഷിക്കുന്നു ...
ശാമുകാർ (സിറിയക്കാർ) അത് പൂർണമായി വിശ്വസിച്ചു. കുറുച്ചുപേരൊഴികെ. അവർക്കു സത്യമറിയാം... സ്വന്തം കാര്യലാഭത്തിനുവേണ്ടി മുആവിയയുടെ കൂടെ നിന്നു. സിറിയക്കാരിൽ ഭൂരിപക്ഷവും സമീപ കാലത്ത് ഇസ്ലാമിൽ വന്നവരാണ്. നവമുസ്ലിംകൾ ഇസ്ലാമിന്റെ ആളായി അവർ കണ്ടത് മുആവിയയെയാണ് ...
ആനുകൂല്യങ്ങൾ നൽകി അവരെയെല്ലാം പാട്ടിലാക്കിവെച്ചിരിക്കുകയാണ്. മുആവിയയും കുട്ടരും പറഞ്ഞതേ അവർ കേട്ടിട്ടുള്ളൂ... നബി (സ) തങ്ങളെ അവർ കണ്ടിട്ടില്ല. ബദ്റും ഉഹ്ദും അവർ കണ്ടിട്ടേയില്ല പറഞ്ഞുകേട്ട വിവരമേയുള്ളൂ ...
അലി (റ) യെ അവർ കണ്ടിട്ടില്ല. മഹാന്റെ മഹത്വങ്ങളൊന്നും ആരും അവർക്കു പറഞ്ഞുകൊടുത്തിട്ടില്ല. അവർ ഉസ്മാൻ (റ)വിന്റെ ഉടുപ്പു കണ്ടു. അതിലെ രക്തം കണ്ടു. മരണ പ്രതിജ്ഞയെടുത്തു ...
അലിക്കെതിരെ മരണംവരെ യുദ്ധം ചെയ്യും ഉസ്മാന്റെ ചോരക്ക് പകരം ചോദിക്കും അതാണവരുടെ മുദ്രാവാക്യം. അരലക്ഷം ഭടന്മാരാണ് മരണ പ്രതിജ്ഞയെടുത്ത് സജ്ജമായിരിക്കുന്നത്. പതിനായിരത്തിലധികം പേരാണ് ഈ വധത്തിലെ കുറ്റക്കാർ. വിദൂര ദിക്കുകളിലുള്ളവർ തികഞ്ഞ അച്ചടക്ക ലംഘനമാണ് മുആവിയ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ നേർവഴിക്കു കൊണ്ടുവരാൻ അലി(റ)എല്ലാ ശ്രമങ്ങളും നടത്തി ഒന്നും വിജയിച്ചില്ല കത്തുകളയച്ചു പ്രതിനിധികളെ അയച്ചു ഫലമില്ല ...
(തുടരും)

 
No comments:
Post a Comment