ഇബ്‌ലീസിന്റെ ഉപദേശം


*=========================*

ഒരിക്കൽ മൂസാനബി (അ) ഇബ്‌ലീസിനെ കണ്ടു മുട്ടി.   മൂസാനബി ഇബ്‌ലീസിനോട് ചോദിച്ചു. ഇബ്‌ലീസേ നിനക്ക് നന്നായിക്കൂടെ. എത്ര കാലം അള്ളാഹുവിന്റെ യും,  മലക്കുകളുടെയും,  ലോകത്തിലുള്ള മുഴുവൻ ജനങ്ങളുടെയും, മറ്റ് സർവ ജീവ ജാലങ്ങളുടെയും ശാപമേറി ജീവിക്കുന്നു. നിനക്കൊന്ന് നന്നായിക്കൂടെ.... 


ഇബ്‌ലീസ് പറഞ്ഞു. 

നന്നാവണം എന്നുണ്ട് മൂസ്സാ നബിയെ   പക്ഷെ അള്ളാഹു എന്നോട് പൊറുക്കുമോ...? 


നീ തൗബ ചെയ്യാൻ തയ്യാറെങ്കിൽ അള്ളാഹു നിനക്ക്  പൊറുത്ത് തരും.


മൂസാ നബി അള്ളാഹുവിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു  

അള്ളാഹു പറഞ്ഞു. പ്രിയ മൂസാ.... അവൻ ആദം നബിയുടെ ഖബ്റിങ്കൽ പോയി ഒരു സുജൂദ് ചെയ്തിട്ട് വരട്ടെ.. ഞാൻ പൊറുത്തു തരാം എന്ന് പറയൂ...  


മൂസാ നബിക്ക് സന്തോഷമായി. ഉടൻ തന്നെ ഇബ്‌ലീസിനെ പോയി കണ്ടു. 

അള്ളാഹു നിനക്ക് പൊറുത്തു തന്നിരിക്കുന്നു. നീ ആദം നബിയുടെ കഖബ്റുങ്കൽ പോയി ഒരു സുജൂദ് ചെയ്യ്. അത്രയേ നീ ചെയ്യേണ്ടതുള്ളൂ.. 


ജീവിച്ചിരിക്കുമ്പോൾ ആദം നബിക്ക് മുന്നിൽ സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചിട്ട് ഞാൻ അനുസരിച്ചിട്ടില്ല. 

പിന്നെയല്ലേ മരണപ്പെട്ട ആദം നബിയുടെ ഖബറിന്റെ അടുത്തു പോയി സുജൂദ് ചെയ്യുന്നത്... സാധ്യമല്ല... 


മൂസാ നബിഞെട്ടി തരിച്ചു  പോയി. 

ഇത്രയും അഹങ്കാരമോ.... 

അഹങ്കാരികളെ അള്ളാഹു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. 


സംഭാഷണം കഴിഞ്ഞു രണ്ട് പേരും പിരിയുമ്പോൾ ഇബ്‌ലീസ് പറഞ്ഞു. നിങ്ങൾ ഏതായാലും എനിക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടതല്ലേ... 

ഒരു ഉപദേശം തരാം... 


ദേഷ്യം പല തെറ്റുകൾക്കും കാരണമാകും. ദേഷ്യം വരാതെ സൂക്ഷിക്കണം. 

കാരണം ദേഷ്യം ഞാനാകുന്നു. 

മനുഷ്യന്റെ ഞെരമ്പിലൂടെ യാണ് ഞാൻ പ്രവേശിക്കുക. 

അത് കൊണ്ട് ദേശ്യം വരുമ്പോൾ പിടിച്ചു നിൽക്കാൻ ഞാനൊരു കാര്യം പറഞ്ഞു തരട്ടെ.. 

ആയത്തുൽ കുർസി ഓതുക. 

ആയത്തുൽ ഖുർസി ഓതുന്നവന്റെ ശരീരത്തിൽ എനിക്ക് കയറി കൂടാൻ പറ്റില്ല. 

രാത്രി ഉറങ്ങുമ്പോൾ ആയത്തുൽ ഖുർസി ഓതി ഉറങ്ങി നോക്കൂ.. പിശാചിന്റെ ശല്യം ഉണ്ടാവില്ല. 


ആയത്തുൽ ഖുർസിയുടെ ഈ മഹത്വം ഇബ്‌ലീസാണ് പറഞ്ഞതെങ്കിലും പറഞ്ഞത് സത്യമാണെന്ന് അള്ളാഹു മൂസാ നബിയോട് പറയുന്നു. 


പിശാചിന്റെ കെണിവല യിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ..  ആമീൻ 


✍️

*=========================*

No comments:

Post a Comment