കീളക്കര സ്വദഖത്തുല്ലാഹിൽ ഖാഹിരി

ഇന്ന് സഫർ 5.*

*കീളക്കര സ്വദഖത്തുല്ലാഹിൽ ഖാഹിരി വഫാത്ത് ദിനം*

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച

9400397681

*പ്രസിദ്ധമായ ഖുത്ബിയ്യത്തിൻ്റെ രചയ്താവും പ്രമുഖ പണ്ഡിതനും സൂഫിവര്യനും ആശിഖുറസൂലുമായ കീളക്കര  സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ വഫാത്ത് ദിനമാണ് സഫർ 5.* 

സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിലെ  കണ്ണിയും വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനാണ് മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) .ഹിജ്റ 1040ൽ തമിഴ്നാടിലെ തൂത്തുക്കുടി ജില്ലയിലെ കായൽ പട്ടണത്താണ് ജനനം.

പണ്ഡിതനും സൂഫിയുമായ പിതാവിൽ നിന്നാണ് ഖുർആൻ പഠിച്ചത്.

പ്രഗൽഭ പണ്ഡിതനും വലിയ്യുമായ ശൈഖ് മഖ്ദൂം  ശിന്നീന ലബ്ബാ ആലിമിൽ നിന്ന്  കർമ്മശാസ്ത്രവും മറ്റ് ഇൽമിൻ്റെ ശാഖകളും പഠിച്ച് തലപ്പാവണിഞ്ഞു. 

 നിരവധി അത്ഭുത സംഭവങ്ങൾ വെളിവായിരുന്ന ജീവിതമായിരുന്നു ശൈഖ് മഖ്ദൂം  ശിന്നീന ലബ്ബാ ആലിമിൻ്റേത്. രാത്രികളിൽ വെള്ളത്തിൽ മുസല്ലവിരിച്ച് നിസ്കരിച്ചിരുന്ന അറിവിൻ്റെ ചക്രവർത്തിയായ മഹാനുഭാവൻ്റെ കീഴിൽ നിന്ന് പഠനം പൂർത്തിയാക്കിയ സ്വദഖത്തുല്ലാഹിൽ ഖാഹിരി ജ്ഞാന പ്രസരണ വഴിയിൽ ദീർഘകാലം ചെലവഴിക്കുകയും നിരവധി പണ്ഡിത പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്തു.

അഗാധപാണ്ഡിത്യവും അനുപമ ജീവിതവും അവിടുത്തെ പ്രത്യേകതയാണ്. ആത്മീയ സരണയിൽ സമ്പുഷ്ഠമായ 

കുട്ടിക്കാല ജീവിതമായിരുന്നു സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടേത്.

ഒരിക്കൽ പിതാവായ ശൈഖ് സുലൈമാൻ ലബ്ബൽ ഖാഹിരിയും സ്വദഖത്തുല്ലാഹ് തങ്ങളും ഒരിടത്തേക്ക് യാത്ര പുറപ്പെട്ടു.യാത്രമധ്യേ പിതാവിൻ്റെ പരിചിതർ സൽക്കാരമൊരുക്കി ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ചു. പിതാവ് മകനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി യെ പറഞ്ഞയച്ചു. വീട്ടുകാർ സ്വദഖത്തുല്ലാഹ് തങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും ഒരിനം എടുത്ത് പക്ഷിയായി പറപ്പിച്ചു വിട്ടു.ഇത് കണ്ട വീട്ടുകാർ അത്ഭുത ചിത്തരായി...

മുതഅല്ലിം ജീവിതത്തിൽ തന്നെ കറാമത്തുകൾ പ്രകടമാക്കിയ തങ്ങളെ സഹപാഠികളും നാട്ടുകാരും ഹൃദ്യമായി ആദരിച്ചു.

പoന കാലം കഴിഞ്ഞ് ഹജ്ജ് ചെയ്യാനായി മക്കയിലെത്തുകയും ഹറമൈനിൽ രണ്ട് വർഷം താമസിക്കുകയും ചെയ്തു. അവിടെന്ന് ശൈഖുൽ ഇസ്ലാമിനെ പരിചയപ്പെട്ടു.സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ പാണ്ഡിത്യവും തഖ്വയും മനസ്സിലാക്കിയ  ശൈഖുൽ ഇസ്ലാം അദ്ദേഹത്തെ ഹറമിൽ മുദരിസായി നിയോഗിച്ചു.ശാഫിഇ മദ്ഹബിൽ തദ്രീസ് നടത്താൻ യോഗ്യനായ പണിതനാണ് ഖാഹിരി തങ്ങളെന്ന് ബോധ്യപ്പെട്ടതിനാലാണ് കിതാബ് ചൊല്ലിക്കൊടുക്കാൻ നിയുക്തനാക്കിയത്.

 തിരുനബി സ്നേഹം ജീവിത വ്രതമാക്കിയ മഹാനുഭാവൻ നിരവധി നബി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്.

തൻ്റെ വിദ്യാർത്ഥികളെയും കുടുംബക്കാരെയും പ്രവാചക സ്നേഹിളാക്കാൻ അവിടുത്തെ ജീവിതത്തിന് സാധിച്ചിട്ടുണ്ട്..

നാം ചൊല്ലി വരുന്ന ശൈഖ്‌ അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്‌' എന്ന നിസ്‌'തുല്യമായ തവസ്സുൽ ബൈത്ത്‌ രചിച്ചത്‌ ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്‌'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്‌. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്‌'രിയ്യഃ യുടെ തഖ്‌'മീസ്‌ പ്രസിദ്ധമാണ്‌. . ബാനത്‌ സുആദ്‌, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്‌'മീസുകൾ രചിച്ചിട്ടുണ്ട്‌.

ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ്‌ ശൈഖ്‌ മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ്‌ (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു. 

അവരുടെ തലമുറയിൽ ജനിച്ച പ്രസിദ്ധനായ പ്രവാചക സ്നേഹിയാണ് കായൽ പട്ടണം ശൈഖ് ഉമറുൽ ഖാഹിരി.

തിരുനബി സ്നേഹിയായ സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ  ജീവിതത്തിൽ വിരചിതമായ സ്നേഹ കാവ്യങ്ങൾക്ക് മുത്ത് നബിയുടെ  അനുഗ്രഹവും ലഭിച്ചിട്ടുണ്ട്.

കായൽ പട്ടണത്തെ പള്ളിയിൽ തൂങ്ങി ഉറങ്ങുകയായിരുന്ന ഒരാൾക്ക്  നബി(സ)യെ സ്വപ്നം കണ്ടു. മുത്ത് നബിയുടെ ചാരത്ത് നിരവധി മാദിഹീങ്ങൾ പാനപാത്രവുമായി നിൽക്കുന്നു. കൂട്ടത്തിൽ സ്വദഖത്തുല്ലാഹ് ഖാഹിരിയും ഉണ്ട്. അവർക്കിടയിൽ നിന്ന് മുത്ത് നബി കുടിക്കാൻ  സ്വദഖതുല്ലാഹ് തങ്ങളുടെ പാത്രത്തിൽ നിന്ന് ഒഴിച്ചെടുത്തു. പ്രസ്തുത സംഭവം അവിടുത്തെ വിശുദ്ധ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ്.

ജിന്ന് വർഗ്ഗവും അവിടുത്തെ വിജ്ഞാന സദസ്സിൽ സംബന്ധിച്ചിരുന്നു. ജിന്നും ഇൻസും ആദരിച്ച പ്രവാചകപ്രേമിയാണ് സ്വദഖതുല്ലാഹിൽ ഖാഹിരി(റ).

അവിടുത്തെ കറാമത്തിൽ പ്രസിദ്ധമായ മീകായിൽ പള്ളി ഏവർക്കും സുപരിചിതമാണ്.

മഹാനവർകൾ ദർസ് നടത്തിയിരുന്ന കായൽപട്ടണത്തെ എറാട്ടൈയ്ക്കുളം പള്ളിയിൽ നിരവധിപേർക്ക് വിജ്ഞാനം പഠിപ്പിച്ചുക്കൊണ്ട്രിക്കെ മീക്കായിൽ എന്ന മലക്കിനെ വാനത്തിൽ സഞ്ചരിക്കുന്നതായി കണ്ടു.സ്വദഖതുല്ലാഹ് തങ്ങൾ സലാം പറഞ്ഞമ്പോൾ മലക് തങ്ങളുടെ ചാരെ വന്നു. ഉഷ്ണകാലമായതിനാൽ നാട് ജലക്ഷാമം നേരിടുന്ന സമയമായിരുന്നു. നാട്ടിൽ വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ നാഥൻ്റെ സമ്മതപ്രകാരം മഴ വർഷിപ്പിച്ചു. ഉടനെ മലക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.അതോടെ പ്രസ്തുത പള്ളി മീക്കായിൽ മസ്ജിദെന്നപേരിൽ പ്രസിദ്ധമായി. ഇന്നും കായൽ പട്ടണത്ത് മീകായിൽ പള്ളി കാണാം.

*കറാമത്തുകളാൽ ധന്യമായ അവിടുത്തെ ജീവിതം അടുത്തറിയാൻ മുഹിമ്മാത്ത് മുദരിസ് അബ്ദുറഹ്മാൻ അഹ്സനി ഉസ്താദ് രചിച്ച മൗലിദ് കാരണമാകുമെന്നതിൽ സംശയമില്ല*.

ഹിജ്റ 1115 സഫർ 5 ന് വെള്ളിയാഴ്ച രാവിലാണ് ശൈഖ് സ്വദഖ തുല്ലാഹ് ഖാഹിരി  വഫാത്താകുന്നത്.73 വയസ്സായിരുന്നു. കീളക്കരയിലാണ് മഖ്ബറ.

ഇസ്‌ലാമിക ചരിത്ര വായനക്ക്

*ഇന്ന് സഫർ 5.*

No comments:

Post a Comment