സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സമൂഹം ഒറ്റക്കെട്ടായി നിൽക്കണം ഭിന്നിക്കരുത് ... ഇതിനുവേണ്ടി ഏത് ത്യാഗം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു ...
ഒന്നാം ഖലീഫ ഭരണം നടത്തിയത് രണ്ട് വർഷവും മൂന്നു മാസവുമായിരുന്നു. അറുപത്തി മൂന്നാം വയസ്സിൽ ഖലീഫ വഫാത്തായി. വീണ്ടും ദുഃഖത്തിന്റെ ദിനങ്ങൾ. മദീന ശോകമൂകമായി. ആഇശ (റ) പിതാവിനെയോർത്ത് കരഞ്ഞു ...
ഖലീഫയുടെ മരണവാർത്തയറിഞ്ഞ് അലി (റ) വീട്ടിൽ ഓടിയെത്തി. നിശ്ചലനായി കിടക്കുന്ന ഖലീഫയെ നോക്കി അലി (റ) പറഞ്ഞ വികാരഭരിതമായ വാക്കുകൾ കാലത്തെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു ...
വന്ദ്യരായ അബൂബക്കർ ...,
അല്ലാഹു താങ്കളെ അനുഗ്രഹക്കട്ടെ ... നബി (സ) തങ്ങൾ ഇസ്ലാം മതത്തിലേക്ക് ആളുകളെ ക്ഷണിച്ചപ്പോൾ ഒന്നാമതായി ക്ഷണം സ്വീകരിച്ച പുരുഷനാണ് താങ്കൾ. എല്ലാവരെക്കാളും മുമ്പെ താങ്കൾ ഇസ്ലാംമും ഈമാനും പൂർണമാക്കി. ഏറ്റവും കൂടുതൽ തഖ്വ (ഭയഭക്തി) താങ്കളുടെ മനസ്സിലാണ്. നബി (സ)തങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് താങ്കളെയാണ് ...
എല്ലാവരും പ്രവാചകനെ കളവാക്കിയപ്പോൾ താങ്കൾ സത്യമാക്കി. താങ്കൾ സിദ്ദീഖ് എന്ന് വാഴ്ത്തപ്പെട്ടു. എല്ലാവരും കൈവിട്ടപ്പോൾ കൂടെനിന്നു ...
രണ്ടിൽ രണ്ടാമനായി ഹിജ്റയിൽ സഹയാത്രികനായിരുന്നു. ഏറ്റവും നല്ല പിൻഗാമിയായി സേവനം ചെയ്തു. അല്ലാഹുവിന് പ്രിയങ്കരനാണ് താങ്കൾ. അല്ലാഹു താങ്കൾക്ക് ഉചിതമായ പ്രതിഫലം നൽകട്ടെ ആമീൻ ...
ഖലീഫയുടെ മരണാനന്തര ചടങ്ങുകളെല്ലാം ഭംഗിയായി നിർവഹിക്കപ്പെട്ടു ...
ഉമറുൽ ഫാറൂഖ് (റ) അധികാരത്തിൽ വന്നു.
രണ്ടാം ഖലീഫയും അലി (റ)വിന്റെ സേവനം വേണ്ടതുപോലേ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രധാന കാര്യങ്ങളിലെല്ലാം കൂടിയാലോചന നടത്തിയിരുന്നു. സങ്കീർണ പ്രശ്നങ്ങൾ എത്ര ലളിതമായാണ് അലി (റ)കൈകാര്യം ചെയ്യുന്നത്. ഇത് ഉമർ (റ) വിന് സഹായകമായി ...
നീറുന്ന പ്രശ്നങ്ങൾ അലി (റ)വിന്റെ സഹായത്തോടെ പരിഹരിച്ച ശേഷം ഉമർ (റ) പറഞ്ഞു ...
അലി ഇല്ലായിരുന്നെങ്കിൽ ഉമർ നശിച്ചത് തന്നെ. എല്ലാവരുടെയും ഓർമയിൽ ഒരു നബി വചനമുണ്ട് ...
അലിയാണ് ഏറ്റവും നല്ല വിധികർത്താവ് ...
ഒരിക്കൽ ഉമർ (റ) ബൈത്തുൽ മുഖദ്ദസിലേക്ക് പോയി. കുറെനാൾ കഴിഞ്ഞാണ് മടങ്ങിവന്നത്. ഇക്കാലത്ത് ഭരണനിർവഹണം നടത്തിയത് അലി (റ) ആയിരുന്നു ...
ഫാത്വിമ (റ)യുടെ വഫാത്തുവരെ അലി (റ) മറ്റൊരു വിവാഹവും കഴിച്ചിട്ടില്ല. അവരുടെ വഫാത്തിന് ശേഷം ചില വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഉമർ (റ) വിന്റെ ഓമന മകളാണ് ഉമ്മുകുൽസൂം ...
ഉമ്മുകുൽസൂമിനെ അലി (റ)വിന് വിവാഹം ചെയ്തുകൊടുത്തു. ഉമർ (റ) - അലി (റ) തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി, ദൃഢമായി ...
(തുടരും)

 
No comments:
Post a Comment