✍️✍️✍️✍️✍️✍️✍️
തയ്യാറാക്കിയത്
MAറഊഫ് കണ്ണന്തളി
🌹🌹🌹🌹🌹🌹🌹
യമനിലെ ഹളർ മൗതിന് സമീപമുള്ള തരീമിലെ അൽ ഹാവീ എന്ന സ്ഥലത്ത് ജിഫ്രി ഖബീലയിൽ പ്രശസ്തനായ ശൈഖ് മുഹമ്മദ് ജിഫ്രി എന്നിവരുടെ പുത്രനായി ജനിച്ച മഹാനാണ് ശൈഖ് ജിഫ്രി.
പിതാവിന്റെ മരണത്തെ തുടർന്ന് ജേഷ്ഠ സഹോദരന്റെ സംരക്ഷണത്തിലാണ് വളർന്നത്.
വലിയ പണ്ഡിതനും സൂഫിയും ഖാദിരിയ്യ ത്വരീഖതിന്റെ ശൈഖുമായിരുന്ന ശൈഖ് ജിഫ്രി ഹിജ്റ 1159 ൽ കോഴിക്കോട്ടെത്തി.
അന്നത്തെ കോഴിക്കോട് ഖാളി മുഹ്യദ്ധീൻ ബിൻ അബ്ദുസ്സലാമും മറ്റു പ്രമുഖരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ശേഷം സാമൂതിരിയുടെ കൊട്ടാരത്തിലേക്കാനയിച്ചു. സാമൂതിരി ആദരപൂർവ്വം സ്വീകരിക്കുകയും കോഴിക്കോട് സ്ഥിര താമസമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനായ് കുറ്റിച്ചിറയിൽ വിശാലമായ സ്ഥലവും മാളിയേക്കൽ ഭവനവും ആനമാട്ടെ തെങ്ങിൻ തോപ്പും സൗജന്യമായി നൽകി.
കോഴിക്കോട് താമസമാക്കിയ ശേഷം പ്രമുഖ ആത്മീയ നേതാവായിരുന്ന സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു.
ശൈഖ് ജിഫ്രിയുടെ പ്രശസ്തി അനുദിനം വർദ്ദിച്ച് കൊണ്ടിരുന്നു.
ക്രമേണ കുറ്റിച്ചിറ മലബാറിലെ മുസ്ലിംകളുടെ ആത്മീയ കേന്ദ്രമായി മാറി.
ഹൈദറലി ഖാനും ടിപ്പുവും കോഴിക്കോട്ടെത്തിയാൽ ശൈഖ് ജിഫ്രിയെ കണ്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു.
സാമൂതിരി മാനവിക്രമൻ രാജാവ്
കോഴിക്കോട്ടെ വെള്ളക്ഷാമത്തിന് പരിഹാരം തേടി ശൈഖിനെ സമീപിച്ചപ്പോൾ ശൈഖ് ജിഫ്രി ചൂണ്ടി കാണിച്ച സ്ഥലത്ത് സാമൂതിരിയുടെ സമ്മതത്തോടെ ട്ടിപ്പു പണം ചിലവഴിച്ച് കുഴിപ്പിച്ചതാണ് ഒരിക്കലും വറ്റാത്ത മാനാഞ്ചിറക്കുളം.
ശൈഖ് ജിഫ്രി യുടെ കാലത്താണ്
കൊണ്ടോട്ടി ത്വരീഖത്തുമായി മുഹമ്മദ് ശാ രംഗത്ത് വന്നത് .
അൽ ഇർഷാദുൽ ജിഫ്രിയ എന്ന ഗ്രന്ഥമെഴുതി കള്ള ത്വരീഖതിനെ പ്രധിരോധിക്കാൻ ശൈഖ് ജിഫ്രി മുന്നിൽ നിന്നു.
ശൈഖ് ജിഫ്രിയുടെ കാലത്ത് തന്നെയാണ് മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് വഹാബിസവുമായി കടന്ന് വന്നതും [ അൽ ഇർഷാദുൽ ജിഫ്രിയ ഫീ റദ്ദി അലാ ള്വലാലത്തിൽ വഹാബിയ ] എന്ന പേരിൽ ആദ്യമായി വഹാബികൾക്കെതിരെ ഗ്രന്ഥം എഴുതി പ്രധിരോധിച്ചതും ശൈഖ് ജിഫ്രിയായിരുന്നു .
ഹിജ്റ 1222 ദുൽഖഅദ് 8 ന് മഹാൻ വഫാതായി 83 വയസായിരുന്നു.
കുറ്റിച്ചിറയിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്
........ ............................
ശൈഖ് ഹസൻ ജിഫ്രി
.............................
ശൈഖ് ജിഫ്രി കോഴിക്കോട്ടെത്തി ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇളയ സഹോദരൻ ഹസൻ ജിഫ്രി കോഴിക്കോട്ടെത്തിയത്
അൽപകാലം കുറ്റിച്ചിറയിൽ ജേഷ്ഠൻ ശൈഖ് ജിഫ്രിയുടെ കൂടെ താമസിച്ചു
പിന്നീട് കൊയിലാണ്ടിയിൽ സയ്യിദ് മുഹമ്മദ് ഹാമിദിന്റെ ശിഷ്യത്വം സ്വീകരിച്ചു പിന്നീട് സയ്യിദ് അബ്ദുറഹിമാൻ ഹൈദ്രൂസിയുടെ കൂടെ പൊന്നാനിയിലേക്ക് പോയി പഠനം തുടർന്നു
തിരുരങ്ങാടി ഖാസിയായിരുന്ന അല്ലാമാ ജമാലുദ്ധീൻ മഖ്ദൂം ഹസൻ ജിഫ്രിയെ തിരൂരങ്ങാടിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരൂരങ്ങാടി ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് ഇസ് ലാമിക പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അക്കാലത്ത് കമ്മു മൊല്ല എന്ന പേരിൽ അറിയപ്പെട്ടിരുന്ന പണ്ഡിതൻ തന്റെ പേരിലുള്ള വലിയാക്കത്തൊടി പറമ്പും പുരയും ഹസൻ ജിഫ്രിക്ക് ദാനമായി നൽകി. കൂടാതെ തന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. പിന്നീട് മമ്പുറം തറമ്മൽ പഴയ മാളിയേക്കൽ വീട്ടിലേക്ക് താമസം മാറി.
ഹസൻ ജിഫ്രിക്ക് ഫാത്തിമ എന്ന ഒരു പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നൊള്ളു.
ഹിജ്റ 1178ൽ മഹാൻ വഫാതായി
വഫാത്തിന് മുമ്പ് തിരൂരങ്ങാടി ഖാസി ജമാലുദ്ധീൻ മഖ്ദൂമിനോട് അദ്ദേഹം ഒരു വസ്വിയത്ത് ചെയ്തിരുന്നു. യമനിൽ നിന്ന് എന്റെ സഹോദരിയുടെ മകൻ സയ്യിദ് അലവി ഇവിടെ വരും അവർക്ക് തന്റെ ഏക മകളെ വിവാഹം ചെയ്ത് കൊടുക്കണം.
മമ്പുറം മഖാമിൽ പടിഞ്ഞാറ് ഭാഗത്തെ വലിയ മഖ്ബറയിലാണ് ഹസൻ ജിഫ്രി അന്തിയുറങ്ങുന്നത്
.................................
ഖുത്ബുസ്സമാൻ
മമ്പുറം തങ്ങൾ
..........................
യമനിലെ ഹളർ മൗത്തിലെ സർവ്വാദരണീയനായ പണ്ഡിതനും പ്രവാചക പരമ്പരയിലെ 32-ാം പൗത്രനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സയ്യിദ് മുഹമ്മദ് ബ്നു സഹ്ൽ മൗലദ്ദവീല എന്ന വരുടെയും ശൈഖ് ജീഫ്രിയുടെയും ഹസൻ ജിഫ്രിയുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീവിയുടെയും മകനായി ഹിജ്റ 1166 ദുൽഹജജ് 23 ഹളർ മൗത്തിലെ തരീമിലാണ് സയ്യിദ് അലവി തങ്ങൾ ജനിച്ചത് മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു തങ്ങൾ.
ചെറുപ്പത്തിലെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ മാതൃ സഹോദരിയാണ് തങ്ങളെ വളർത്തിയത്.
ചെറുപ്പത്തിലെ യമനിലെ പ്രമുഖ പണ്ഡിതരിൽ നിന്ന് മത വിദ്യാഭ്യാസവും ഭാഷാ പരിജ്ഞാനവും കരസ്തമാക്കി
തന്റെ രണ്ട് അമ്മാവന്മാർ മലബാറിലുണ്ടെന്ന് മനസ്സിലാക്കിയ തങ്ങൾ വളർത്തു മാതാവിന്റെ സമ്മതം വാങ്ങി കോഴിക്കോട്ടെത്തി.
തൊട്ടടുത്ത ദിവസം അമ്മാവൻ ശൈഖ് ജിഫ്രിയുടെ കൂടെ മമ്പുറത്ത് വന്ന് ചെറിയ അമ്മാവൻ ഹസൻ ജിഫ്രിയുടെ ഖബർ സിയാറത്ത് നടത്തി. ശൈഖ് ജിഫ്രി കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയും സയ്യിദ് അലവി തങ്ങൾ അമ്മാവൻ ഹസൻ ജിഫ്രി താമസിച്ചിരുന്ന പഴയ മാളിയേക്കൽ വീട്ടിൽ താമസമാക്കുകയും ചെയ്തു.
പിന്നീട് അമ്മാവൻ ഹസൻ ജിഫ്രിയുടെ വസ്വിയ്യത്ത് പ്രകാരം മകൾ ഫാത്തിമയെ വിവാഹം ചെയ്തു .
പത്നിയുടെ മരണാനന്തരം കൊയിലാണ്ടി കോവിൽ കണ്ടി അമ്പക്കാരന്റകത്ത് അബൂബക്കർ മദനിയുടെ മകൾ ഫാത്വിമയ വിവാഹം ചെയ്തു. പിന്നീട് തിരുർ പൊന്മുണ്ടത്ത് നിന്ന് ആയിശ എന്ന മഹതിയെയും ഇന്തോനേഷ്യയിൽ നിന്ന് സ്വാലിഹ എന്നവരെയും ജീവിത സഖിമാരായി സ്വീകരിച്ചു.
ഒരു പുരുഷായുസ് മുഴുവൻ നാടിനും സമുദായത്തിനും വേണ്ടി നീക്കിവെച്ച തങ്ങൾ ജാതി മത ഭേതമന്യേ സർവ്വജനങ്ങളുടെയും ആശ്രയമായി മാറി.
സാമുദായിക പരിഷ്കർത്താവും
ദാർശനികനും കവിയും വൈദേശികാധിപത്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ ധീരനായ വക്താവുമായിരുന്ന മമ്പുറം തങ്ങൾ ആ കാലഘട്ടത്തിൽ തുല്യത ഇല്ലാത്ത നേതാവായി മാറി
സായുധ സമരത്തിലൂടെ വിദേശ ഭരണത്തെ ഇന്ത്യയിൽ നിന്നും മറ്റു മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നും പിഴുതെറിയണമെന്ന് സമർത്ഥിച്ച് കൊണ്ട് സൈഫുൽ ബതാർ എന്ന ഗ്രന്ഥമെഴുതി
മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ അഹോരാത്രം പരിശ്രമിച്ച തങ്ങൾ തന്റെ മുഖ്യ കാര്യസ്ഥനായി കോന്തുനായരെ മരണം വരെ കൂടെ കൂട്ടി
മലബാറിൽ അനേകം മസ്ജിദുകൾ നിർമ്മിക്കാൻ മുൻകയ്യെടുക്കുകയും മതപ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചയ്തു
മരണപ്പെട്ട ഭാര്യയെ ജീവിതത്തിലേക്ക് തിരികെ വിളിച്ചതുൾപ്പടെ എണ്ണിയാൽ തീരാത്ത കറാമത്തുകൾ പ്രകടമാക്കിയ തങ്ങൾ കാലത്തിന്റെ ഖുത്ബായി വിരാചിച്ചു
ചേറൂർ പടയിൽ ബ്രിട്ടീഷ് പട്ടാളക്കാരൻ തൊടുത്തുവിട്ട വെടി കാലിൽ കൊള്ളുകയും അത് കാരണം രോഗിയായി മാറുകയും ചെയ്തു
ഹിജ്റ 1260 ൽ മുഹറം 7 ന് മമ്പുറം തങ്ങൾ വഫാതായി മമ്പുറം മഖാമിൽ അന്തിയുറങ്ങുന്നു
...............................
ഫസൽ പൂക്കോയ തങ്ങൾ
..................................
ഖുത്ബുസ്സമാൻ മമ്പുറം തങ്ങൾക്ക് കൊയിലാണ്ടിയിലെ ഭാര്യയിൽ പിറന്ന മകനാണ് സയ്യിദ് ഫസൽ പൂകോയ തങ്ങൾ
ഹിജ്റ 1240 ലാണ് അവരുടെ ജനനം
പരപ്പനങ്ങാടി ഔകോയ മുസ്ലിയാർ -ചാലിലകത്ത് ഖുസായ് ഹാജി -ബൈതാൻ മുഹമ്മദ് മുസ്ലിയാർ -വെളിയംകോട് ഉമർ ഖാസി - കോഴിക്കോട് മുഹ്യദ്ദീൻ ഖാസി എന്നിവരിൽ നിന് വിജ്ഞാനം കരസ്തമാക്കി
സാഹിത്യരചനാ വൈഭവവും
പ്രസംഗ പാഠവവും ഒത്തിണങ്ങിയ തങ്ങൾ സർവ്വാംഗീകൃത പണ്ഡിതനും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവുമായി മാറി.
പിതാവായ മമ്പുറം തങ്ങളിൽ നിന്ന് ആവേശം ഉൾകൊണ്ട തങ്ങളിലും അധിനിവേശ ഭരണത്തോടുള്ള വിരോധം രൂഢമൂലമായിരുന്നു
അതിനാൽ സംശയ ദൃഷ്ടിയോടെയായിരുന്നു ബ്രിട്ടീഷുകാർ അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്
ഭീഷണി കൊണ്ടും പകപ്പോക്കൽ കൊണ്ടും തങ്ങളെ നേരിടാൻ ശ്രമിച്ചാൽ ശക്തമായ ജന രോഷം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണ ഗൂഢം പ്രീണനങ്ങൾ കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും തങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി.
പല ഓഫറുകളും സ്ഥാന മാനങ്ങളും തങ്ങൾക്ക് മുമ്പിൽ വെച്ച് നോക്കി
സത്യത്തിനും ധർമ്മത്തിനും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ച തങ്ങളെ സ്വാധീനീക്കാൻ ബ്രിട്ടീഷുകാർക്ക് സാധിച്ചില്ല
പിതാവിനെ പോലെ മതമൈത്രി ഊട്ടിയുറപ്പിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ തങ്ങൾ നിലകൊണ്ടു
ബ്രിട്ടീഷുകാർക്കും അവരുടെ പാത സേവകരായ ജന്മിമാർക്കുമെതിരെ പടപൊരുതാൻ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും തങ്ങൾ ആഹ്വാനം ചെയ്തു
നാടുനീളെ നടക്കുന്ന ഭരണവിരുദ്ധ കലാപങ്ങൾക്ക് പിന്നിൽ ഫസൽ തങ്ങളുടെ പ്രേരണയാണന്ന് മനസിലാക്കിയ ഭരണ ഗൂഢം
നിർവ്വാഹമില്ലാതെ തങ്ങളോട് നാട് വിടാൻ പ്രേരിപ്പിച്ചു അതിനായി മലയാളിയായ ഒരു ഉദ്യോഗസ്ഥനെ തന്നെ അവർ നിയോഗിച്ചു പക്ഷെ തങ്ങൾ വഴങ്ങിയില്ല
കുടുംബസമേതം നാട് വിട്ടാൽ ആവശ്യപ്പെടുന്ന സഹായ സഹകരണങ്ങളും പണവും സൗകര്യങ്ങളും നൽകാമെന്ന് അവർ അറിയിച്ചു അതൊന്നും തങ്ങൾ സ്വീകരിച്ചില്ല
ബ്രിട്ടീഷുകാർ
തങ്ങളോടുള്ള വിരോധം പാവപ്പെട്ട മുസ് ലിംകളോട് തീർക്കുന്ന ഗട്ടം എത്തി എന്ന് മനസിലാക്കിയ തങ്ങൾ കുടുംബത്തേയും കൂട്ടി അറേബ്യയിലേക്ക് പോകാൻ തയ്യാറായി.
തങ്ങളും സഹോദരി ഫാത്തിമയും രണ്ട് പുത്രന്മാരും അംഗംരക്ഷകരും പരിചാരകരുമുൾപ്പെടെ 57 പേർ 1852മാർച്ച് 19ന് വിദേശത്തേക്ക് പോയി
പക്ഷെ ബ്രിട്ടീഷ് അക്രമം അവസാനിക്കുന്നതിന് പകരം ശക്തിയാർജിച്ചു. 1854 ൽ മാപ്പിള ആക്ട് നടപ്പാക്കി മുസ് ലിംകളെ തിരഞ്ഞ് പിടിച്ച് അക്രമിച്ചു
ഫസൽ തങ്ങളെ നാടുകടത്തിയതിന് ബ്രിട്ടീഷ് കാരോട് പകയുമായി നടന്നിരുന്ന മാപ്പിളമാർ 1855 ൽ കൊണോലി സായിപ്പിനെയും ഭാര്യയെയും കൊന്ന് പകരം വീട്ടി
നാടുവിട്ട ഫസൽ തങ്ങൾ പിതാവിന്റെ നാടായ യമനിലെത്തി അൽപകാലം അവിടെ താമസിച്ചു
ലോക മുസ്ലിം നേതാക്കളുടെ നിർദേശപ്രകാരം 18 വർഷം മക്കയിലും താമസിച്ചു 1871 ൽ കോൺസ്റ്റാന്റിനോപ്പിളിലെത്തി തുർക്കി ഖലീഫ മുറാദ് അഫൻദിയുമായി കൂടികാഴ്ച്ച നടത്തി. അദ്ദേഹം ഫസൽ തങ്ങളെ യമനിലെ ഗവർണ്ണറായി നിയമിച്ചു. നിരവധി ഭരണ പരിഷ്കാരങ്ങൾ പിതാവിന്റെ നാടായ യമനിൽ ഫസൽ തങ്ങൾ നടപ്പിലാക്കി.
പക്ഷെ അധികാരക്കൊതിയരായഗോത്ര പ്രമുഖന്മാർ തങ്ങൾക്കെതിരെ കലാപക്കൊടി ഉയർത്തി. ഗവർണ്ണർ സ്ഥാനം ഒഴിവാക്കി തങ്ങൾ മക്കയിലേക്ക് തിരിച്ച് പോയി.
എന്നാൽ തുർക്കിയിലെ അന്നത്തെ ഭരണാധികാരി അബ്ദുൽ ഹമീദ് ഖാൻ തങ്ങളെ വീണ്ടും തുർക്കിയിലേക്ക് ക്ഷണിച്ചു. തങ്ങൾ വീണ്ടും തുർക്കിയിലെത്തി. രാജാവിന്റെ ഉപദേഷ്ടാവ് എന്ന പദവി ലഭിച്ചു. നിരവധി രാഷ്ട്രീയ ബഹുമതികൾക്ക് പുറമെ ഫള്ൽ പാഷ എന്ന മഹൽ സ്ഥാനവും നൽകി തുർക്കി ഭരണ ഗൂഢം തങ്ങളെ ആദരിച്ചു .
കേരളത്തിലെ തിരുരങ്ങാടിയിൽ ജനിച്ച് ലോകത്തോളം വളർന്ന സയ്യിദ് ഫസൽ തങ്ങളെന്ന തുല്യത ഇല്ലാത്ത നേതാവ് 1901 ൽ കോൺസ്റ്റാന്റിനോപ്പിളിൽ വെച്ച് വഫാത്തായി.
.....
നാഥൻ ഇവരുടെ പരലോക പദവികൾ ഉയത്തി കൊടുക്കട്ടെ

No comments:
Post a Comment