➖➖➖➖➖➖➖➖➖➖
നമാരിഖയും കസ്കറും
➖➖➖➖➖➖➖➖➖➖
സുഖസൗകര്യങ്ങളും ആഢംബരങ്ങളും നിറഞ്ഞുനിന്ന രാജ്യമായിരുന്നു പേർഷ്യ സമ്പന്ന രാജ്യമാണ് വമ്പിച്ച സൈനികശക്തിയുമുണ്ട് ഇന്നത്തെ ഇറാഖും ഇറാനുമെല്ലാം ഉൾപ്പെടുന്ന വിശാലമായ രാജ്യം സമീപ രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അധീനതയിൽ വെക്കുകയും ചെയ്തിട്ടുണ്ട് സസാനിയൻ വംശത്തിൽ പെട്ട രാജാക്കന്മാരാണ് പേർഷ്യ ഭരിക്കുന്നത് അർദർശിർ ബാബക്കാണ് സാസാനിയൻ വംശം സ്ഥാപിച്ചത്
ഇസ്ലാം മതം പേർഷ്യയിലേക്ക് കടന്നു വരുന്നത് ലോകചരിത്രത്തിലെ മഹാസംഭവമാണ് ഇസ്ലാം മനുഷ്യവർഗ്ഗത്തിനുള്ള മതമാണ് അത് എല്ലാ മനുഷ്യരിലേക്കും എത്തിക്കേണ്ടതുണ്ട് ഖലീഫ ഉമറുൽ ഫാറൂഖ് (റ) ഇസ്ലാം മത പ്രചരണത്തിന് വിപുലമായ ഏർപ്പാടുകൾ ചെയ്തിരുന്നു
പേർഷ്യയിലെ ഇസ്ലാം മത പ്രചരണത്തെക്കുറിച്ച് പറയുമ്പോൾ ഒരു സ്വഹാബിയുടെ പേര് അഭിമാനപൂർവ്വം ഓർക്കേണ്ടതുണ്ട് അദ്ദേഹം പേർഷ്യക്കാരനാണ്
മുസന്നബ്നു ഹാരിസത്തു ശൈബാനി(റ)
പേർഷ്യയുടെ ഭാഗമായ അന്നത്തെ ഇറാഖിലെ വാഇൽ ഗോത്രത്തലവനായിരുന്ന ഇദ്ദേഹം ഇസ്ലാമിനെക്കുറിച്ച് കേട്ടറിഞ്ഞു പഠിക്കാൻ തുടങ്ങി ഹിജ്റ ഒമ്പതാം വർഷം നബി(സ) തങ്ങളെ കാണാൻ മദീനയിലെത്തി മഹാസന്നിധിയിൽവെച്ച് സത്യവചനം ചൊല്ലി മുസ്ലിംമായി മാറി മുസന്ന മതപ്രചാരകനായി രംഗത്ത് വന്നു വാഇൽ ഗോത്രക്കാരായ നിരവധിപേർ ഇസ്ലാം മതം സ്വീകരിച്ചു
കുടുംബപ്പേര് ശൈബാൻ ആ കുടുംബത്തിലെ ധീരയോദ്ധാക്കൾ ഇസ്ലാം മതം സ്വീകരിക്കുകയും മുസ്ലിം സൈന്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു
അബൂബക്കർ (റ)വിന്റെ കാലത്ത് മതപരിത്യാഗികൾക്കെതിരെ നടത്തുന്ന യുദ്ധങ്ങളിൽ മുസന്നയും പല ശൈബാനികളും പങ്കെടുത്തിരുന്നു
ഹിജ്റഃ പതിമൂന്നിൽ മുസ്ലിം സൈന്യവും പേർഷ്യൻ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടന്നു മുസന്നയാണ് മുസ്ലിം സൈന്യത്തെ നയിക്കുന്നത് ഇദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ഇറാഖിലേക്ക് പോവാൻ ഖലീഫ അബൂബക്കർ (റ) ഖാലിദുബ്നുൽ വലീദിനോടാജ്ഞാപിച്ചു അദ്ദേഹം സൈന്യത്തോടൊപ്പം ഇറാഖിലെത്തി മുസന്നയുമായി സന്ധിച്ചു പേർഷ്യക്കാരുമായി ബാബിലോണിയായുടെ സമീപത്തുവെച്ച് നടന്ന പോരാട്ടത്തിൽ മുസന്ന പേർഷ്യൻ സൈന്യാധിപനെ വധിച്ചു കഴിഞ്ഞിരുന്നു
മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഖാലിദ്ബ്നുൽ വലീദ് (റ) ഏറ്റെടുത്തു ഖാലിദിന്റെ ആഗമനം മുസ്ലിം സേനയെ ആവേശം കൊള്ളിച്ചു എന്താണ് ഖാലിദിന്റെ സവിശേഷതകൾ? ബുദ്ധികൂർമ്മത, ആരോഗ്യശക്തി, യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള കഴിവ്, വർണിക്കാനാവാത്ത ധീരത യൂഫ്രട്ടീസ് നദിയും ടൈഗ്രീസ് നദിയും ഒഴുകുന്നതുകാരണം ഇറാഖ് സമ്പൽസമൃദ്ധമായ രാഷ്ട്രമാണ് അവിടെ നിന്നുള്ള വരുമാനം പേർഷ്യൻ രാജാക്കന്മാർക്ക് അത്യാവശ്യമാണ് അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവർക്ക് ഓർക്കാൻ വയ്യ
പേർഷ്യക്കാർ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് മുസ്ലിംകളെയാണ് ഇറാഖ് മുസ്ലിംകളുടെ അധീനതയിൽ പെടാതെ നോക്കുകയാണവർ
അല്ലാഹുവിന്റെ ദീൻ അവന്റെ അടിമകൾക്ക് എത്തിച്ചുകൊടുക്കുകയെന്നതാണ് മുസ്ലിംകളുടെ ഒന്നാമത്തെ കടമ ഇത് നിർവഹിക്കാനാണവർ വരുന്നത് ഭരണം ലക്ഷ്യമല്ല മതപ്രചരണത്തിന് അവസരം സിദ്ധിച്ചാൽ അതുകൊണ്ടവർ തൃപ്തിപെടും ഭൂമിയുടെമേൽ ആധിപത്യം സ്ഥാപിക്കാനല്ല
പേർഷ്യയിലെ സാധാരണക്കാർ അവിടത്തെ ഭരണം മാറണമെന്നാഗ്രഹിക്കുന്നു കർഷകരും തൊഴിലാളികളും സാധാരണക്കാരും അടിമകളെപ്പോലെയാണ് ജീവിക്കുന്നത് പലവിധ പീഡനങ്ങൾ അനുഭവിക്കുന്നു പീഡിപ്പിക്കപ്പെടുന്ന ജനങ്ങളുടെ വിമോചനം മുസ്ലിംകളുടെ കടമയാണ് ഈ കടമ നിർവഹിക്കാനെത്തിയ മുസ്ലിംകളെ തദ്ദേശവാസികൾ സ്വാഗതം ചെയ്തു അവർ മുസ്ലിം സേനയെ സഹായിച്ചു
ഹീറ ഐശ്വര്യത്തിന്റെ കലവറയാണത് കൂഫയുടെ സമീപത്താണ് ഹീറ ഖാലീദുബ്നുൽ വലീദ് ഹീറയിലേക്ക് സൈന്യത്തെ നയിച്ചു പേർഷ്യൻ സൈന്യവുമായി പൊരിഞ്ഞ പോരാട്ടം നടന്നു പേർഷ്യൻ സൈന്യം പിന്തിരിഞ്ഞോടി ഹിജ്റഃ പതിമൂന്നാം വർഷത്തിൽ ഹീറ മുസ്ലിംകളുടേതായിത്തീർന്ന അഭിമാനകരമായ വിജയമാണ് കൈവരിച്ചത്
പേർഷ്യയിലെ മറ്റൊരു ലോകശക്തിയാണ് റോം സിറിയ, ഫലസ്തീൻ, ജോർധാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ റോമാ സാമ്രാജ്യത്തിന്റെ ഭാഗമാണ് സിറിയയിൽ മുസ്ലിം സൈന്യവും റോമാസൈന്യവും ഇഞ്ചോടിഞ്ച് പോരാടുകയാണ് റോമക്കാരുടെ വൻ സൈന്യത്തിന്നു മുന്നിൽ മുസ്ലിംകൾ പതറിപ്പോകുമോ എന്ന സംശയം ഉയർന്നു
പാടില്ല പരാജയപ്പെട്ടുകൂടാ
വിജയം വരിക്കണം എങ്ങനെ?
ഖാലിദുബ്നുൽ വലീദിനെ വരുത്തണം ഖലീഫ അബൂബക്കർ (റ) കൽപ്പന പുറപ്പെടുവിച്ചു അയ്യായിരം യോദ്ധാക്കളുമായി സിറിയയിലേക്ക് നീങ്ങുക ഇറാഖിന്റെ ചുമതല മുസന്നയെ ഏല്പിക്കണം ധൃതിപിടിച്ച യാത്ര ഇറാഖിന്റെ ചുമതല മുസന്നയെ ഏല്പിച്ചു ഖാലിദ് സിറിയയിലേക്ക് നീങ്ങി
പേർഷ്യക്കാർ വിവരമറിഞ്ഞു വളരെ സന്തോഷമായി ഖാലിദ് ഇല്ലാത്ത സമയത്ത് ഇറാഖിനെ ആക്രമിക്കാം മുസന്നയെ തുരത്തിയോടിക്കാം
പേർഷ്യക്കാർ ഏത് സമയത്തും ഉഗ്രൻ ആക്രമണം നടത്തിയേക്കാം പിടിച്ചുനിൽക്കാനാവില്ല സഹായസേന വന്നുചേരണം അതിന്ന് മദീനയിൽ വിവരമറിയിക്കണം സ്ഥിതിഗതികളുടെ ഗൗരവം ഖലീഫയെ ശരിക്ക് ബോധ്യപ്പെടുത്താൻ മുസന്ന തന്നെ മദീനയിൽ പോകാമെന്ന് തീരുമാനിച്ചു മുസ്ലിം സേനയെ സുരക്ഷിതകേന്ദ്രത്തിലാക്കിയിട്ട് വേണം പോവാൻ ഇപ്പോൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങി ഹീറായിൽ തമ്പടിച്ചു
മുസന്ന(റ) മദീനയിലെത്തി ഞെട്ടിക്കുന്ന വാർത്തയാണ് കേട്ടത് ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) സുഖമില്ലാതെ കിടപ്പിലാണ് നേരിട്ടുകണ്ട് കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല കാത്തിരിക്കുകയാണ് മുസന്ന(റ) ഖലീഫ വഫാത്തായി മുസന്ന (റ) ഉൽക്കണ്ഡാകുലനാണ്
രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) തിരഞ്ഞെടുക്കപ്പെട്ടു ആദ്യദിവസങ്ങൾ തിരിക്കുപിടിച്ചതായിരുന്നു എങ്കിലും മുസന്ന(റ) ഖലീഫയെ കണ്ടു മുസ്ലിം സൈന്യത്തെ ഹീറായിൽ നിർത്തിയിട്ടാണ് പോന്നതെന്നും എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും അറിയിച്ചു ഖലീഫ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി
ഖലീഫ ആദ്യനാളുകളിലെ പ്രസംഗങ്ങളിൽതന്നെ പേർഷ്യ യുദ്ധത്തിന്റെ പ്രാധാന്യം വിവരിക്കുകയും യുദ്ധത്തിൽ പങ്കെടുക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു
ഇറാഖിലേക്കുള്ള സഹായസൈന്യത്തിന്റെ തലവനായി അബൂ ഉബൈദിനെ നിയോഗിച്ചു നാലായിരം യോദ്ധാക്കൾ അദ്ദേഹത്തോടൊപ്പം പോവാൻ സന്നദ്ധരായി
ഖലീഫ അവർക്ക് കർശന നിർദ്ദേശങ്ങൾ നൽകി ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രാജ്യത്തോടാണ് പോരാടാൻ പോവുന്നത് അല്ലാഹു വിജയം നൽകട്ടെ ആമീൻ കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കണം നേതാവിനെ അനുസരിക്കണം
മുസന്നയെ നേരത്തെ അയച്ചു ഹീറായിൽ ചെന്ന് കാര്യങ്ങൾ നിയന്ത്രിക്കണം അബൂഉബൈദയെത്തും
ഈ ഇടവേളയിൽ പേർഷ്യക്കാർ ശക്തി സംഭരിക്കുകയായിരുന്നു അവർ സൈന്യത്തെ കൂടുതൽ ശക്തമാക്കി
ഫറക്സാദിന്റെ പുത്രൻ റുസ്തം
റുസ്തം ധീരകേസരിയാണ് തന്ത്രജ്ഞനുമാണ് യുദ്ധതന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ വിദഗ്ധൻ
റുസ്തമിനെ പേർഷ്യൻ സൈന്യത്തിന്റെ നായകനാക്കി സർവ്വ സൈന്യാധിപനെ അനുസരിക്കാൻ രാജാവ് പേർഷ്യൻ ജനതയോടാഹ്വാനം ചെയ്തു
മുസന്ന(റ) ഹീറായിലെത്തി പിന്നെയും ഒരു മാസം കഴിഞ്ഞാണ് അബൂ ഉബൈദ(റ) മദീനയിൽ നിന്ന് പുറപ്പെടുന്നത് യുദ്ധസജ്ജീകരണങ്ങൾ ഒരുക്കാൻ വേണ്ടിവന്ന കാലതാമസം ഇതിന്നിടയിൽ പേർഷ്യക്കാർ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു
ഹീറാക്കുനേരെ ആക്രമണം തുടങ്ങി ഹീറായിൽ നിന്ന് പിൻവാങ്ങുന്നതാണ് ബുദ്ധിയെന്ന് മുസന്നക്ക് തോന്നി മുസ്ലിം സൈന്യം പിൻവാങ്ങി അതിർത്തി പ്രദേശത്ത് തമ്പടിച്ചു
ഹീറാ പേർഷ്യക്കാരുടെ അധീനതയിലായി
അബൂ ഉബൈദയുടെ യുദ്ധ യാത്ര നാടെങ്ങും വാർത്തയായി വിദൂര ദിക്കിലേക്കാണ് പോവുന്നത് ധീരസാഹസികന്മാർ സൈന്യത്തിൽ ചേർന്നു കൊണ്ടിരുന്നു മുസ്ലിംകളുമായി സന്ധിയിൽ കഴിയുന്ന ക്രൈസ്തവഗോത്രങ്ങളിലെ യുവാക്കൾവരെ സൈന്യത്തിൽ അണിനിരക്കാൻ തുടങ്ങി വഴിനീളെ ഇതായിരുന്നു അവസ്ഥ
പതിനായിരം പേരുള്ള വൻ സൈന്യവുമായി മാറി ആവേശം അലതല്ലുന്ന മുന്നേറ്റമാണ് നടക്കുന്നത്
പേർഷ്യക്കാർ പ്രസംഗകരെ സകല നാടുകളിലേക്കും അയച്ചു പ്രസംഗകർ മുസ്ലിംകൾക്കെതിരായി പ്രസംഗിച്ചു മതവികാരങ്ങളിളക്കിവിട്ടു ധാരാളമാളുകൾ മുസ്ലിംകൾക്കെതിരെ പടപൊരുതാൻ തന്ന സന്നിദ്ധരായി കർഷകരും തൊഴിലാളികളും മുസ്ലിംകളുടെ ആഗമനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകരെ നന്നായി സഹായിക്കുന്നവരാണ് മുസ്ലിംകളെന്ന് അവർ കേട്ടിട്ടുണ്ട്
മുസന്നയും സൈന്യവും ഉൽക്കണ്ഡയോടെ സഹായസൈന്യത്തെ കാത്തിരിക്കുന്നു അബൂഉബൈദയും പതിനായിരത്തിലേറെ യോദ്ധാക്കളും വിശ്രമമില്ലാതെ യാത്ര ചെയ്യുകയാണ്
സഹായസൈന്യം എത്തുംമുമ്പെ മുസന്നയെയും സൈന്യത്തെയും ഉന്മൂലനാശം വരുത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് പേർഷ്യൻ സൈന്യം
ഖഫ്ഫാൻ ഇറാഖിന്റെ അതിർത്തി ഗ്രാമം
ഇസ്ലാമിക ചരിത്രത്തിൽ ആ ഗ്രാമം പ്രസിദ്ധമായി എങ്ങനെ? അബൂ ഉബൈദയുടെ സൈന്യം മുസന്നയുടെ സൈന്യത്തെ കണ്ടു മുട്ടിയത് അവിടെ വെച്ചാണ് ദീർഘയാത്രക്കാരുടെ ക്ഷീണം തീർക്കാൻ അവർ വിശ്രമിച്ചതവിടെയാണ്
പേർഷ്യൻ സർവ്വസൈന്യാധിപനായ റുസ്തം തന്റെ സൈന്യത്തെ രണ്ടായി ഭാഗിച്ചു ഒന്നിന്റെ നേതൃത്വം ജാബാൽ എന്ന വീര സാഹസികനെ ഏല്പിച്ചു രണ്ടാം വിഭാഗത്തിന്റെ നേതൃത്വം നർസി എന്ന വീരപോരാളിക്കും നൽകി
ഹീറായുടെയും ഖാദിസിയ്യയുടെയും ഇടക്കുള്ള പ്രദേശമാണ് നമാരിഖം ജാബാനോട് വൻ സൈന്യവുമായി നമാരിഖയിലേക്ക് മാർച്ച് ചെയ്യാൻ റുസ്തം കല്പിച്ചു മുസ്ലിം വിരോധം തിളച്ചുമറിയുന്ന മനസ്സാണ് ജാബാനുള്ളത് വളരെ സാഹസികമായി യൂഫ്രട്ടീസ് നദി മുറിച്ചു കടന്നു ഒട്ടേറെ തോണികൾ ഉപയോഗിച്ചാണ് സൈന്യം നദി കടന്നത്
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ഇടക്കുള്ള പ്രദേശമാണ് കസ്കർ പേർഷ്യൻ സൈന്യത്തിന്റെ രണ്ടാം വിഭാഗം കസ്കറിൽ തമ്പടിച്ചു
ജാബാനും വൻസൈന്യവും നമാരിഖിൽ യുദ്ധസന്നാഹങ്ങൾ ഒരുക്കുകയാണ് അബൂ ഉബൈദും വമ്പിച്ച മുസ്ലിം സൈന്യവും നമാരിഖിലേക്ക് മാർച്ച് ചെയ്തു
നമാരിഖിൽ യുദ്ധം പൊട്ടി പേർഷ്യക്കാർ ആഞ്ഞുപൊരുതി
മുസ്ലിം സൈന്യം പൊരുതി മുന്നേറി ആർത്തനാദങ്ങളും അട്ടഹാസങ്ങളും ഒരു ഭാഗത്ത് മറുഭാഗത്ത് തക്ബീർ മുഴക്കങ്ങൾ
പേർഷ്യക്കാരുടെ ഒരു സൈന്യാധിപനാണ് മർവൻഷാഹ് അയാൾ വെട്ടേറ്റ് മരണപ്പെട്ടു
ജാജാനെ പിടികൂടി ആളെ മനസ്സിലായില്ല അതീവ തന്ത്രജ്ഞനായിരുന്ന ജാബാൻ പറഞ്ഞ് പറ്റിച്ച് രക്ഷപ്പെട്ടുകളഞ്ഞു ജാബാൻ ജീവനും കൊണ്ടോടി വളരെ അകലെയെത്തി പേർഷ്യൻ സൈന്യം ചിതറിപ്പോയി
യുദ്ധത്തിൽ മുസ്ലിംകൾ വൻ വിജയം
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
നമാരിഖിലെ മലഞ്ചെരിവുകളിൽ തക്ബീർ ധ്വനികൾ പ്രതിധ്വനിച്ചു
ജാബാൻ പരാജയപ്പെട്ടു ഇതറിഞ്ഞ് റുസ്തം കോപാകുലനായി ഇനി നർസിയുടെ വിജയമാണ് ലക്ഷ്യം സഹായസൈന്യത്തെ കസ്കറിലേക്കയച്ചു ആ സഹായ സൈന്യം പുറപ്പെട്ട വിവരം അബൂഉബൈദും അറിഞ്ഞു അവർ എത്തുംമുമ്പെ കസ്കറിലെത്തണം അതാണ് യുദ്ധതന്ത്രം ആ തന്ത്രം വിജയിക്കാൻ ബുദ്ധിയും യുക്തിയും തന്ത്രവും ശക്തിയും വേണം സാഹസികരാണ് കൂടെയുള്ളത് അവർ നമാരിഖിൽ നിന്ന് കസ്കറിലേക്ക് കുതിച്ചു
അതിസാഹസികമായി കസ്കറിലെത്തി നർസി സഹായസൈന്യത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് സഹായ സൈന്യം എത്തിയില്ല സമീപപ്രദേശത്തെത്തിക്കഴിഞ്ഞു അതിസാഹസികമായി അബൂ ഉബൈദും കൂട്ടരും ചാടിവീണു പൊടുന്നനെ യുദ്ധം തുടങ്ങി നർസി പതറിപ്പോയി കുറേ നേരം യുദ്ധം ചെയ്തശേഷം നർസി പിന്തിരിഞ്ഞോടി
അല്ലാഹു അക്ബർ
കസ്കറിൽ തക്ബീർ ധ്വനികൾ മുഴങ്ങി നമാരിഖയും കസ്ക്കറും മുസ്ലിം പ്രദേശങ്ങളായി മാറി അല്ലാഹുവിന്ന് സ്തുതി
പകലിലെ യോദ്ധാക്കൾ
രാത്രിയിൽ ആരാധനകളിൽ മുഴുകി ദീർഘനേരം നിസ്കാരം കണ്ണീരിൽ കുതിർന്ന പ്രാർത്ഥന
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment