സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇസ്ലാമിന്റെ ശത്രുക്കളുടെ സൂത്രങ്ങൾ വിജയിക്കുന്നു. വാൾമുനകൾ ഏറ്റുമുട്ടുന്നു. രക്തം ചീറ്റുന്നു. മുസ്ലിം യോദ്ധാക്കൾ മരിച്ചുവീഴുന്നു. എന്തൊരു രംഗം അപ്പോഴും അലി (റ) പ്രസംഗിക്കുന്നു. ഐഹിക ജീവിതം ഇത് നശ്വരമാണ്. ഇതൊരു ഓട്ടപ്പന്തയമാണ്. മോഹങ്ങളാണ് ഓടാൻ പ്രേരിപ്പിക്കുന്നത്. ഐഹിക ജീവിതത്തിന് പരിധിയുണ്ട്. അതിനപ്പുറം ഓടാനാവില്ല. തളർന്നുവീഴും. ഭൗതിക സുഖങ്ങൾക്കു പിന്നാലെ ഓടരുത്...
എല്ലാ പ്രതീക്ഷകളും അല്ലാഹുവിൽ അർപ്പിക്കുക. അവന്റെ വിധി സ്വീകരിക്കുക. അതിൽ തൃപ്തരാവുക. പ്രതീക്ഷയോടെ കർമ്മങ്ങൾ നിർവഹിക്കുക. സത്യം മുറുകെ പിടിക്കുക...
സത്യം കൺമുമ്പിലുണ്ട്. അത് അവഗണിക്കുന്നവർ നിർഭാഗ്യവാന്മാരാണ്. സത്യം ഉപകാരപ്പെടാത്തവരാണവർ.
സത്യം ഉപകരിക്കാത്തവനെ മിഥ്യകൾ ഉപദ്രവിക്കും. അവർക്ക് ശാന്തിയില്ല. സമാധാനമില്ല. അസ്വസ്ഥത മാത്രം. അറിയുക, ദുനിയാവ് വർത്തമാന കാലത്തിന്റെ സദ്യയാണ്. അത് സൂക്ഷിച്ചു ഭക്ഷിക്കണം. പരലോകം യാഥാർത്ഥ്യമാണ്. ശാശ്വതമാണ്. അതിന്ന് വേണ്ടി യത്നിക്കുക...
ഞാൻ നിങ്ങളുടെ കാര്യത്തിൽ ഭയപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ദേഹേച്ഛകളെ പിന്തുടരൽ. മോഹങ്ങളുടെ ആധിക്യം. രണ്ടും ഭയാനകമാണ്...
ദേഹേച്ഛകൾ സത്യത്തിൽ നിന്ന് നമ്മെ അകറ്റിക്കളയും. മോഹങ്ങളുടെ ആധിക്യം പരലോകത്തെ മറപ്പിച്ചു കളയും. ഇത്തരം പ്രസംഗങ്ങൾ പലയിടത്തും നടന്നു. അലി (റ)വിന്റെ ജീവിതം സത്യത്തിനുവേണ്ടിയുള്ള പോരാട്ടം. അദ്ദേഹത്തെ തേടുന്ന വീട് പരലോകം...
സത്യവിശ്വാസിക്ക് ഭൂമി കർമരംഗമാണ്. ഭൂമിയിൽ കർമം ചെയ്താലേ പരലോകത്തെ ഫലം കിട്ടുകയുള്ളൂ. പ്രവാചകന്മാർ വന്നത് ഇവിടെയാണ്. വിശുദ്ധ വേദഗ്രന്ഥങ്ങൾ അവതരിച്ചതിവിടെയാണ്. അല്ലാഹുവിന്റെ വിശുദ്ധ ഭവനമായ കഅ്ബ ഇവിടെയാണ്. സത്യവിശ്വാസികൾ ഇവിടെ കാരുണ്യം വിതച്ചു. തൊഴിലെടുത്തു ജീവിച്ചു. ഭൂമി ശാന്തിയുടെ കേന്ദ്രമാക്കി മാറ്റി. ഭൂമിയിൽ ജീവിച്ചുകൊണ്ടവർ സ്വർഗം സമ്പാദിച്ചു.
(തുടരും)

 
No comments:
Post a Comment