മഹാനായ അലി (റ അ)ചരിത്രം ഭാഗം:35

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പലരും അലി (റ)വിനെ കാണാൻ വരുന്നു. സമൂഹം നാശത്തിന്റെ വക്കിലാണ്. ഈ സമുദായത്തെ രക്ഷിക്കാൻ താങ്കൾ നേതൃത്വം നൽകണം. താങ്കൾ ഖലീഫയാകണം. ഞങ്ങൾ ബൈഅത്ത് ചെയ്യാം ...


ദയവായി എന്നെ ഒഴിവാക്കുക ... മറ്റാരെയെങ്കിലും ഖലീഫയാക്കുക ... അലി (റ) തന്റെ നിലപാട് വ്യക്തമാക്കി. മദീന കലങ്ങിമറിയുകയാണ്. ആയിരക്കണക്കായ വിപ്ലവകാരികൾ ഖലീഫയുടെ വീടും പൊതുഖജനാവും കൊള്ളയടിച്ചു കഴിഞ്ഞു. അവർ പല രാജ്യങ്ങളിലേക്ക് കടന്നു. അവരെ പിടികൂടുക ശിക്ഷിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ഖലീഫ രക്തസാക്ഷിയായിട്ട് ദിവസങ്ങളായി. നേതാവുണ്ടായിട്ടില്ല. എല്ലാവരും അലി (റ)വിനെയാണ് നോക്കുന്നത്. അലി (റ)വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. പല പ്രമുഖന്മാരും വന്നു സമ്മർദ്ദം ചെലുത്തി. ഖലീഫയായി വരാൻ താങ്കളെപ്പോലെ യോഗ്യനായ ഒരാളെയും ഞങ്ങൾ കാണുന്നില്ല. താങ്കൾ ഈ സമൂഹത്തിന് നേതൃത്വം നൽകിയാലും. 


പലരും നിർബന്ധിച്ചതിനാൽ ഖിലാഫത്ത് ഏറ്റെടുക്കേണ്ടിവന്നു. ഹിജ്റ 35.ദുൽഖഅദ് 24 വെള്ളിയാഴ്ച ദിവസം 


അന്ന് മസ്ജിദിൽ വെച്ച് ഖലീഫയായി... പള്ളിയിലെത്തിയവരെല്ലാം ബൈഅത്ത് ചെയ്തു ...


ബൈഅത്ത് കഴിഞ്ഞശേഷം അലി (റ)ഒരു പ്രസംഗം നടത്തി. ഖലീഫ എന്ന നിലയിൽ ആദ്യ പ്രസംഗം ...


മുസ്ലിം രക്തം പവിത്രമാണെന്നും അതിന് വിലയുണ്ടെന്നും വ്യക്തമാക്കുന്ന പ്രസംഗം. ഒരു മുസ്ലിംമിന്റെയും രക്തമൊഴുക്കരുത് അന്ത്യനാളിൽ അത് ചോദ്യംചെയ്യപ്പെടും ...


അല്ലാഹു വിശുദ്ധ ഖുർആൻ നൽകിയിട്ടുണ്ട്. അതിൽ നന്മയും തിന്മയും വേർതിരിച്ചു തന്നിട്ടുണ്ട്. നന്മ പിൻപറ്റുക, തിന്മ ഒഴിവാക്കുക ...


ഒരു മുസ്ലിമിനെ ബുദ്ധിമുട്ടിക്കാൻ പാടില്ല വലിയ കുറ്റമാണത്. അല്ലാഹുവിനെ അനുസരിക്കുക.


സന്ദർഭത്തിനൊത്ത പ്രസംഗമാണ് നടത്തിയത് ...


മൂന്നാം ഖലീഫയുടെ രക്തത്തിന് പോലും വിലയില്ലെന്ന ചിന്ത പടർന്ന സാഹചര്യത്തിൽ, രക്തത്തിന്റെ വിലയും പരിശുദ്ധിയും വ്യക്തമാക്കിക്കൊണ്ടാണ് പ്രസംഗിച്ചത്.


നാട്ടിലാകെ ഊഹാപോഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. സാധാരണക്കാർ കിംവദന്തികളിൽ പെട്ടുപോയിട്ടുണ്ട്. അല്ലാത്തവരും പെട്ടുപോയി. കാര്യങ്ങൾ കൂടുതൽ സങ്കീർണമായി വരികയാണ്. എവിടെച്ചെന്നാലും ഉസ്മാൻ (റ) വിന്റെ വധത്തെക്കുറിച്ചാണ് ചർച്ച...


ഘാതകരെ പിടിച്ചു ശിക്ഷിക്കണമെന്ന മുറവിളി ഉയർന്നു. കുറ്റക്കാരെ പിടികൂടുന്നതിൽ അലി (റ)ഉദാസീനത കാണിക്കുന്നു എന്നൊരു വാർത്തയും തൽപര കക്ഷികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു... 


ഇസ്ലാമിന്റെ കെട്ടുറപ്പ് തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട സബഇകൾ എന്ന കക്ഷി, അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാക്കി ...

(തുടരും)

No comments:

Post a Comment