➖➖➖➖➖➖➖➖➖➖
പട്ടാളം
➖➖➖➖➖➖➖➖➖➖
ഉമർ (റ) അധികാരമേറ്റ ഉടനെ പട്ടാള പരിഷ്കരണങ്ങൾ നടപ്പാക്കിത്തുടങ്ങി പട്ടാളക്കാരുടെ രജിസ്റ്റർ തയ്യാറാക്കി പ്രത്യേക ഓഫീസുകളും ജോലിക്കാരുമുണ്ടായി പട്ടാളക്കാർക്ക് സ്ഥിരമായ ശമ്പളം നൽകാനും തുടങ്ങി
പട്ടാളക്കാർക്ക് സൗജന്യറേഷൻ നൽകിയിരുന്നു ഡ്രസ്സ്, ഷൂ, മരുന്നുകൾ എന്നിവയും നൽകി പട്ടാളക്കാരുടെ ഭാര്യമാർക്കും കുട്ടികൾക്കും പ്രത്യേക അലവൻസുകൾ നൽകി
ആദ്യഘട്ടത്തിൽ 200 ദിർഹം ശമ്പളമാണ് സാധാരണ പട്ടാളക്കാരന് നൽകിയിരുന്നത് പിന്നെയത് 300 ദിർഹമാക്കി ഉയർത്തി ഉയർന്ന തസ്തികയിലുള്ളവർക്ക് വർഷത്തിൽ 7000 മുതൽ 10,000 ദിർഹംവരെ ലഭിച്ചിരുന്നു യുദ്ധത്തിൽ ലഭിക്കുന്ന മുതലുകളുടെ അഞ്ചിൽ നാല് ഭാഗവും പട്ടാളക്കാർക്കിടയിൽ വീതിക്കുകയായിരുന്നു സൈനികക്ഷേമത്തിന്നു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യാൻ ഉമർ (റ) ശ്രദ്ധിച്ചിരുന്നു
സിറിയ, ഈജിപ്ത്, ഫലസ്തീൻ, ഇറാഖ് എന്നീ രാജ്യങ്ങൾ കീഴടക്കപ്പെട്ടതോടെ പട്ടാളക്കാരുടെ നില വളരെ മെച്ചപ്പെട്ടു പട്ടാളക്കാരൻ ഇടക്കിടെ കുടുംബത്തിൽ വന്നു താമസിക്കണമെന്ന് നിയമം മൂലം അനുശാസിക്കപ്പെട്ടു നാലു മാസത്തിലധികം കുടുംബത്തിൽ നിന്നകന്ന് നിൽക്കാൻ പാടില്ല പലരും കുടുംബത്തെ കൂടെ കൊണ്ടുപോയിരുന്നു
പട്ടാളക്കാരുടെ ആരോഗ്യ കാര്യത്തിൽ ഖലീഫക്ക് വലിയ ശ്രദ്ധയായിരുന്നു ആദ്യഘട്ടത്തിൽ വേവിക്കാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരുന്നത് പട്ടാർക്കാർതന്നെ വേവിച്ചുതിന്നണം പിന്നെ അത് മാറ്റി അടുക്കളകൾ സ്ഥാപിക്കുകയും പാചകക്കാരെ നിയമിക്കുകയും ചെയ്തു രുചികരമായ ഭക്ഷണം ചൂടോടെ വിതരണം ചെയ്യാൻ സംവിധാനമുണ്ടായി
പട്ടാളക്കാർക്ക് താമസിക്കാനുള്ള ബാരക്കുകൾ വിശാലവും , ധാരാളം ശുദ്ധവായു ലഭിക്കാൻ സൗകര്യമുള്ളതുമായിരുന്നു ആരോഗ്യകരമായ അന്തരീക്ഷമുള്ള സ്ഥലത്ത് മാത്രമേ ബാരക്കുകൾ പണിയാൻ അനുവദിച്ചുള്ളൂ കിടക്കാനും, ഉറങ്ങാനും പ്രാർത്ഥിക്കാനും , ആഹാരം കഴിക്കാനുമൊക്കെ വിശാലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി
ബാരക്കുകൾ ധാരാളം ഭിഷഗ്വരന്മാരെയും നിയമിച്ചിരുന്നു സർജ്ജന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു
കാലാൾപട അൽ-രിജാൽ എന്ന പേരിലും കുതിരപ്പട അൽ-ഫുർസാൻ എന്ന പേരിലും അറിയപ്പെട്ടു
വില്ലാളി വീരന്മാർ അൽ-റുമാത്ത് (Al- Rumat)എന്നറിയപ്പെടുന്നു പട്ടാളക്കാരുടെ സേവകന്മാർ അൽ ഗിൽമാൻ(Al- Ghilman)
പത്ത് പട്ടാളക്കാർക്ക് ഒരു നേതാവുണ്ടാകും അദ്ദേഹം അറിയപ്പെട്ടിരുന്നത് 'അമീറുൽ അശ്റ' എന്ന പേരിലായിരുന്നു നൂറു പട്ടാളക്കാർക്ക് 'അൽ-ഖാഇദ് ' എന്ന നേതാവുണ്ടാകും പത്ത് അമീറുൽ അശ്റായുടെ നായകൻ 'അൽ-ഖാഇദ് ' പത്ത് അൽ -ഖാഇദും മാർക്ക് ഒരു കമാൻഡർ ഉണ്ടാവും അദ്ദേഹമാണ് 'അൽ അമീർ'
യുദ്ധയാത്രകൾ വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തിയത് എല്ലാ ഭാഗത്തും ചാരന്മാരുണ്ടാകും വഴിയിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ എന്നന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗക്കാർ മുമ്പേ സഞ്ചരിക്കും സ്ഥലപരിചയമുള്ളവർ കൂടെയുണ്ടാവും
വഴി സുരക്ഷിതമാണെന്നറിഞ്ഞശേഷമേ മുമ്പോട്ടു നീങ്ങുകയുള്ളൂ നിരവധി തമ്പുകൾ വേണ്ടിവരും അതിനുള്ള സാധനസാമഗ്രികൾ ചുമക്കാൻ തന്നെ അനേകം ഒട്ടകങ്ങൾ വേണം പലപ്പോഴും പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും കൂടെ കാണും അവരുടെ സ്വകാര്യ സ്വത്തായ കന്നുകാലികളെയും കൊണ്ടുപോവും യാത്രക്കിടെ വിശ്രമത്തിന് അവസരം നൽകും വെള്ളിയാഴ്ചകൾ സാധാരണഗതിയിൽ വിശ്രമദിവസമായിരിക്കും യാത്രയും യുദ്ധവും ഒഴിവാക്കും
യാത്രക്കിടയിൽ തമ്പടിച്ചു താമസിക്കുന്നത് വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം ചുറ്റുഭാഗങ്ങൾ സുരക്ഷിതമായിരിക്കണം ജലം ലഭിക്കാൻ സൗകര്യം വേണം
പട്ടാളക്കാർ ആയുധങ്ങൾ ചേർത്തുവെച്ചാണുറങ്ങുക ഏത് നിമിഷവും കല്പന വരാം യുദ്ധത്തിനു പുറപ്പെടാൻ കല്പന വന്നാൽ ചാടിപ്പുറപ്പെടണം ഉറക്കമുണരുക , ഓടുക, അക്രമിക്കുക ഇതാണ് രീതി അതിനുപാകത്തിൽ ആയുധം ശരിയാക്കിവെച്ച് ഉറങ്ങണം യാത്ര പുറപ്പെട്ടുകഴിഞ്ഞാൽ യുദ്ധരംഗത്താണെന്ന അവസ്ഥയാണ് ക്യാമ്പ് ചെയ്യുന്ന സ്ഥലത്തിന്റെ സുരക്ഷ ഏല്പിക്കപ്പെടുക അൽ -റാഇദ് എന്ന ഉദ്യോഗസ്ഥനെയാണ്
ജാഹിലിയ്യാ കാലത്ത് തന്നെ അറബികൾ നാണയങ്ങൾ ഉപയോഗിച്ചിരുന്നു പേർഷ്യക്കാരുടെയും റോമക്കാരുടെയും നാണയങ്ങളാണവർ ഉപയോഗിച്ചിരുന്നത് ഉമർ (റ) നാണയങ്ങൾ പരിശോധിച്ചു എല്ലാ നാണയങ്ങൾക്കും ഒരേ തൂക്കമല്ല കണ്ടത് മൂന്ന് ദിർഹം മൂന്ന് കാണിച്ചു 20 കാരറ്റ്, 12 കാരറ്റ് , 10 കാരറ്റ് ഈ വിധത്തിലായിരുന്നു തൂക്കം അവ ഉരുക്കി 14 കാരറ്റിന്റെ ദിർഹം അടിച്ചിറക്കാൻ ഖലീഫ ഉത്തരവിട്ടു പേർഷ്യൻ ദിർഹമിന്റെ മോഡലിൽ 14 കാരറ്റിന്റെ അറബി ദിർഹം പുറത്തിറങ്ങി ഇത് 7/10 മിസ്ഖാലിന്ന് തുല്യമായിരുന്നു ഹിജ്റ 18-ലായിരുന്നു ഈ സംഭവം നടന്നത്
ദിർഹമിൽ ഉല്ലേഖനം ചെയ്തിരുന്നത് അൽഹംദുലില്ലാഹ് എന്നായിരുന്നു
ചില ദിർഹമുകളിൽ 'മുഹമ്മദ് റസൂലുല്ലാഹ് ' എന്നാണ് രേഖപ്പെടുത്തിയിരുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് രേഖപ്പെടുത്തിയ നാണയങ്ങളും ഇറങ്ങിയിരുന്നു
ദീനാറും ദിർഹമും തമ്മിലുള്ള അനുപാതം 1:10 ആയിരുന്നു പത്ത് ദിർഹം ഒരു ദീനാറിന് തുല്യം
ഉസ്മാൻ (റ) ഇറക്കിയ ചില ദിർഹമുകളിൽ അല്ലാഹു അക്ബർ എന്നാണ് ഉല്ലേഖനം ചെയ്തിരുന്നത്
ശരിയായ അളവും തൂക്കവും പാലിക്കാൻ ഉമർ (റ) കച്ചവടക്കാരോട് കല്പിച്ചു
അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പത്ത് തൂക്കങ്ങൾ താഴെ കൊടുക്കാം
--------------------------------------------------
1. ഹബ്ബത് (2ബാർലി മണിയുടെ തൂക്കം)
2. ഖീറാത്ത് (കാരറ്റ് -4 ഹബ്ബത്ത്)
3. ദാനിഖ് (2അര ഖീറാത്ത്)
4. മിസ്ഖാൽ (ഒരു ദീനാറിന്റെ തൂക്കം)
5. ഊഖിയ (ഔൺസ് -ഇംഗ്ലീഷ് പൗണ്ടിന്റെ 1/12 ഭാഗം)
6. രിത്വ് ല (38.4 തോല)
7. മന്ന് (2 രിത്വ് ല്)
8. നുവാത് (20 ഊഖിയ)
9.ഖിൻത്വർ (100 രിത്വ് ല്)
10. ബുഹാർ (300 രിത്വ് ല്)
ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാൻ ഉപയോഗിച്ചവിധം
```````````````````````````````````````
1. മുദ്ദ്
2. സാഅ് (4 മുദ്ദ്)
3. ഖാഫിസ് Qafiz (12 സാഅ്)
4. വസ്ഖ് (5 ഖാഫിസ്)
5. ഖുർറ് -Kurr (പേസ്ഖ്)
6. Jarib (40 ഖാഫിസ്)
ദൂരം- അളവുകൾ
```````````````````````
1. ഉസ്ബുഅ്
2. ശിബ്റ്
3. ദിറാഅ്
4. ബാഅ്
5. മീൽ-mile
6. ഫർസഖ്
(അവലംബം : Arab Administration)
പ്രധാനമായി മൂന്നു വിധത്തിലുള്ള വരുമാനമാണ് സർക്കാരിലേക്ക് വന്നു കൊണ്ടിരുന്നത്
സക്കാത്ത്, ഖറാജ്, ജിസിയ ഇത് സംഭരിക്കാൻ പ്രത്യേക ഓഫീസും ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു
ഒരു പ്രവിശ്യയിൽ നിന്ന് പിരിച്ചെടുക്കുന്ന പണം അവിടെതന്നെ ചെലവഴിച്ചിരിക്കുകയാണ് വേണ്ടത് അവകാശികളെ കണ്ടെത്തി വിതരണം ചെയ്യണം ബാക്കി വന്നാൽ മദീനയിലേക്കയച്ചുകൊടുക്കണം യുദ്ധത്തിലൂടെ ലഭിക്കുന്ന സ്വത്തുക്കളുടെ അഞ്ചിലൊരു ഭാഗവും തലസ്ഥാനത്ത് എത്തിക്കണം
പ്രവിശ്യയിലെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ചെലവാക്കണം പ്രവിശ്യാ ഭരണാധികാരികളുടെ ഉത്തരവാദിത്വങ്ങൾ നിർണ്ണയിക്കപ്പെട്ടിരുന്നു
1. നിസ്കാരത്തിന് നേതൃത്വം നൽകുക
ജനങ്ങൾക്കിടയിലുണ്ടാവുന്ന തർക്കങ്ങൾ ന്യായമായി പരിഹരിക്കുക
3. ജില്ലാ ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുക ഏകോപിപ്പിക്കുക വിജയിപ്പിക്കുക വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക
4. സൈനിക പരിശീലനം പട്ടാളക്കാരുടെ ആരോഗ്യം, ശമ്പളം, രജിസ്റ്റർ സൂക്ഷിക്കൽ എന്നിവ
5. സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുക
6. പൊതുജനാരോഗ്യം -വിദ്യാഭ്യാസം എന്നിവ മുൻനിർത്തി പ്രവർത്തിക്കുക
7. നാട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ ഭക്ഷ്യവിഭവങ്ങൾ ലഭിക്കണം അതിന്ന് സംവിധാനമുണ്ടാക്കുക
പ്രവിശ്യകളെ അനേകം ജില്ലകളായി ഭാഗിച്ചിരുന്നു ജില്ലകൾക്ക് കാര്യാലയങ്ങളും വിവിധ വകുപ്പുകളുമുണ്ടായി ആവശ്യാനുസരണം ഉദ്യോഗസ്ഥന്മാരെ നിയമിച്ചു
ഉദ്യോഗസ്ഥരുടെ ശേഷിയും ജനക്ഷേമത്തിലുള്ള താല്പര്യവും മനസ്സിലാക്കാൻ ഖലീഫ ശ്രമിച്ചിരുന്നു കാര്യശേഷി കുറഞ്ഞവരെ മാറ്റാനും കുറ്റം ചെയ്തവരെ ശിക്ഷിക്കാനും പെട്ടെന്ന് നപടികൾ സ്വീകരിച്ചിരുന്നു
പ്രശംസനീയമായ സേവനങ്ങൾ നടത്തിയവരെ അഭിനന്ദിക്കാനും പാരിതോഷികങ്ങൾ നൽകാനും ഖലീഫ സദാ സന്നദ്ധനായിരുന്നു
ധാരാളം ഉദ്യോഗസ്ഥന്മാരും, മികച്ച സംവിധാനങ്ങൾ, നീതിന്യായ നിർവ്വഹണത്തിന് കോടതികൾ എല്ലാമുണ്ട് എന്നിട്ടും ഖലീഫ വിശ്രമിച്ചില്ല
എല്ലാ നാടുകളിലും ചെല്ലുക , ജനങ്ങളുമായി നേരിട്ടിടപെടുക, ഇവരുടെ പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കുക അവ പരിഹരിക്കുക അതിലാണ് ഖലീഫയുടെ സന്തോഷം
വിദൂരദേശങ്ങളായ ജസീറയിലും ബഹ്റൈനിലും ഈജിപ്തിലും, ഖുറാസാനിലും, നിശാപൂരിലുമെല്ലാം പോയി ജനസേവനം നടത്താൻ ഖലീഫക്ക് താല്പര്യമായിരുന്നു പക്ഷേ മദീനയിൽ നിന്നകന്നുപോയിക്കൂടാ തലസ്ഥാനം നോക്കണം ഖലീഫയുടെ ആഗ്രഹം ഗവർണർമാർ സഫലമാക്കി
He had two consultative bodied These bodier were colled the shura
Umar declared there can no khilafath except by consultation
ഉമർ(റ)വിന്ന് രണ്ട് കൂടിയാലോചനാ സമിതികളുണ്ടായിരുന്നു അവ ശൂറ എന്നറിയപ്പെട്ടു
ഉമർ (റ) പ്രഖ്യാപിച്ചു കൂടിയാലോചനകളില്ലെങ്കിൽ ഖിലാഫത്തില്ല സംസ്ഥാന ഗവർണർമാർ വലി (wali) എന്ന പേരിലും ആമീൽ(Amil) എന്ന പേരിലും അറിയപ്പെട്ടു അദ്ദേഹം സൈന്യാധിപനും പള്ളിയിൽ ഇമാമും ആയിരുന്നു
സ്റ്റേറ്റുകൾ ജില്ലകളായി ഭാഗിച്ചു ജില്ലാ ഭരണാധികാരി ആമിൽ (Amil) എന്നറിയപ്പെട്ടു
ഉമർ (റ) ഹിജ്റഃ കലണ്ടർ നടപ്പാക്കി
ഉമർ(റ)വിന്റെ പെൻഷൻ പദ്ധതിക്ക് ചരിത്രത്തിൽ തുല്യത കണ്ടെത്താനാവില്ലെന്ന് വില്യം മൂർ രേഖപ്പെടുത്തി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അറിയപ്പെട്ടിരുന്നത് ദിവാൻ (Diwan) എന്ന പേരിലായിരുന്നു
പണം സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment