സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദുൽഹജ്ജ് അവസാനിച്ചു. പുതു വർഷം പിറന്നു ... മുഹർറം, സഫർ മാസങ്ങൾ മുമ്പിലുണ്ട്. പിന്നെ വരുന്നത് റബീഉൽ അവ്വൽ മാസം. റബീഉൽ അവ്വലിലാണ് വിയോഗം നടക്കുന്നത്. പനി വന്നു, പനി കൂടി ബോധക്ഷയം വന്നു. മസ്ജിദിലേക്കു പോവാൻ പറ്റാതെയായി. നബി (സ)തങ്ങളെ പരിചരിക്കാൻ അലി (റ)വും ഫാത്വിമ (റ)യും കൂടെത്തന്നെയുണ്ട് ...
ഉൽക്കണ്ഠ നിറഞ്ഞ മദീന നിസ്കാരത്തിന് അബൂബക്കർ സിദ്ദീഖ് (റ) നേതൃത്വം നൽകുന്നു. എവിടെയും ദുഃഖം മാത്രം ...
ഫാത്വിമ (റ)ഉപ്പയുടെ അടുത്തിരിക്കുന്നു. കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു. ഉപ്പ മകളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. മകൾ കരയാൻ തുടങ്ങി... രണ്ടാമതും സ്വകാര്യം പറഞ്ഞു, അപ്പോൾ മകൾ ചിരിച്ചു ... നബി (സ)തങ്ങൾ പറഞ്ഞതെന്താണെന്ന് പിന്നീടാണ് വെളിപ്പെടുത്തിയത്. ഈ രോഗത്തിൽ ഞാൻ രക്ഷപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞത്. അപ്പോൾ കരഞ്ഞു ...
ഞാൻ മരണപ്പെട്ടശേഷം എന്റെയടുത്ത് ആദ്യം എത്തിച്ചേരുന്ന കുടുംബാംഗം നീ ആയിരിക്കും അത് പറഞ്ഞപ്പോൾ ചിരിച്ചു ...
നിസ്കാരം, സക്കാത്ത്, അടിമകളുടെ അവകാശങ്ങൾ നൽകൽ എന്നിവ കൃത്യമായി നടത്തണമെന്ന് വഫാത്തിന് തൊട്ടു മുമ്പ് വസ്വിയ്യത്ത് ചെയ്തതായി അലി (റ) പ്രസ്താവിച്ചിട്ടുണ്ട് ...
അവസാനഘട്ടം സമാഗതമാവുകയാണ്. സ്വുബ്ഹി നിസ്കാരം നടക്കുമ്പോൾ അലി (റ)വിന്റെയും ഫസലുബ്നു അബ്ബാസ് (റ) വിന്റെയും ചുമലിൽ താങ്ങിക്കൊണ്ട് മസ്ജിദിൽ പോയി. സ്വിദ്ദീഖ് (റ) വിന്റെ വലതു വശത്തിരുന്നുകൊണ്ട് നബി (സ) നിസ്കരിച്ചു. ആഇശ (റ) യുടെ മുറിയിൽ വെച്ചാണ് വഫാത്തായത്. അലി(റ), അബ്ബാസ്(റ), പുത്രൻ ഫസൽ, ഖുസാം, ഉസാമ ബിൻ സൈദ് എന്നിവർ ചേർന്നാണ് കുളിപ്പിച്ചത് ...
ഉസാമയും ശുക്റാനും വെള്ളം ഒഴിച്ചുകൊടുത്തു. അലി (റ) ശരീരം കഴുകി. എന്തൊരു സുഗന്ധം കുളിപ്പിച്ചുകൊണ്ടിരുന്ന അലി (റ)പറഞ്ഞു: ജീവിച്ചിരുന്നപ്പോഴും മരണശേഷവും അങ്ങയുടെ ശരീരത്തിന് എന്തു നല്ല സുഗന്ധം ...
കുളിപ്പിക്കൽ കർമം പൂർത്തിയായി. കഫൻ ചെയ്തു. കഫൻ ചെയ്യൽ കർമത്തിന്റെ വിശദാംശങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട് സന്ദർശകർക്കുവേണ്ടി പള്ളിയുടെ ഭാഗത്തെ വാതിൽ തുറന്നു. അവസാനമായി ഒന്നു നോക്കാൻ ജനാസ നിസ്കാരം നിർവഹിക്കാൻ ആളുകളുടെ പ്രവാഹമായി...
ഖബറടക്കൽ കർമത്തിന് നേതൃത്വം വഹിച്ചതും അലി (റ)ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളായിരുന്നു. എല്ലാം കഴിഞ്ഞു... റൗളാ ശരീഫിൽ ദുഃഖിച്ചിരിക്കാൻ അലി (റ)വിന് സമയമില്ല. ഓർമ്മകൾ തിരതല്ലി വരികയാണ്. അവയ്ക്കൊന്നും പിടികൊടുക്കാതെ സമൂഹത്തെ ശാന്തരാക്കാനും അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനും വേണ്ടി അലി (റ) രംഗത്ത് വന്നു. തിരക്കോട് തിരക്കുള്ള ദിവസങ്ങൾ ...
(തുടരും)

No comments:
Post a Comment