സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹിജ്റ ഒമ്പതാം വർഷം ഹജ്ജ് നിർബന്ധമാക്കപ്പെട്ടു ... അബൂബക്കർ സിദ്ദീഖ് (റ) വിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകളെ ഹജ്ജ് ചെയ്യാൻ വേണ്ടി മക്കയിലേക്കയച്ചു. അവർ പോയ ശേഷം ചില ഖുർആൻ വചനങ്ങൾ അവതരിച്ചു. ആ വചനങ്ങൾ മക്കയിലുള്ളവരെ അറിയിക്കണം. അതിനുവേണ്ടി അലി (റ) അവർകളെ അയച്ചു ...
വഴിയിൽ വെച്ചുതന്നെ അവർ കണ്ടുമുട്ടി. പിന്നീട് മക്കയിലേക്കു ഒന്നിച്ചു യാത്ര ചെയ്തു. മക്കക്കാരെ വിശുദ്ധ ഖുർആൻ വചനങ്ങൾ അലി (റ)ഓതിക്കേൾപ്പിച്ചു. എല്ലാവരും ഹജ്ജ് നിർവഹിച്ചു ...
വിടവാങ്ങൽ ഹജ്ജ് ...
നബി (സ)തങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ മുസ്ലിംകൾ മക്കയിലെത്തി. അലി (റ)കൂടെത്തന്നെയുണ്ട്. ഓരോ കർമവും നടക്കുമ്പോൾ തൊട്ടടുത്ത് തന്നെയുണ്ട്. അറഫായിൽ ഒന്നിച്ചുണ്ട് ...
ബലി ദിനം നബി (സ) നൂറ് ഒട്ടകത്തെ അറുക്കാൻ നിശ്ചയിച്ചു. അറുപത്തിമൂന്ന് ഒട്ടകങ്ങളെ നബി (സ)തങ്ങൾ തന്നെ അറുത്തു ബാക്കിയുള്ളവയെ അലി (റ) അറുത്തു ...
മിനായിൽ രാപ്പാർത്തു. മക്കയിൽ തിരിച്ചെത്തി. വിടവാങ്ങൽ ത്വവാഫ് നടത്തി. ജനങ്ങളോട് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ കൽപ്പിച്ചു. എല്ലാവരും യാത്രയായി. നബി (സ) തങ്ങളും മദീനക്കാരും പുറപ്പെട്ടു...
ഗദീർ ഖുമ്മിലെത്തി തമ്പടിച്ചു. അവിടെവെച്ച് നബി (സ) പ്രസംഗിച്ചു. പ്രസംഗത്തിൽ അലി (റ) വിന്റെ മഹത്വങ്ങൾ വിവരിച്ചു. ജനങ്ങൾ അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു. നബി (സ)ഇതുകൂടി പറഞ്ഞു:
അലിയെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. അലിയോട് ശത്രുത കാണിക്കുന്നവരോട് അല്ലാഹുവും ശത്രുത പുലർത്തും. അലി (റ)വിന്റെ ആത്മീയവും ഭൗതികവുമായ ഔന്നിത്യം മനസ്സിലാക്കാൻ പ്രേരണ നൽകുന്ന വചനം ...
ദുൽഹജ്ജ് മാസത്തിൽ തന്നെ അവർ മദീനയിലെത്തി. സ്വഹാബികളുടെ മനസ്സുകളിൽ ഒരു ദുഃഖചിന്തയുണ്ട്. വിടവാങ്ങൽ ഹജ്ജോടുകൂടി മതത്തിന്റെ പൂർത്തീകരണം നടന്നിരിക്കുന്നു. എല്ലാവരും അതിൽ ആഹ്ലാദിച്ചു. അബൂബക്കർ സിദ്ദീഖ് (റ) ദുഃഖിതനായി കാണപ്പെട്ടു. കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു ...
മതത്തിന്റെ പൂർത്തീകരണം നടന്നാൽ പിന്നെ പ്രവാചകന്റെ ആവശ്യം കഴിഞ്ഞു. അവിടുത്തെ വിയോഗത്തിന്റെ സൂചനയാണിത്. അപ്പോഴാണ് എല്ലാവരും അതുവഴി ചിന്തിച്ചത് ...
(തുടരും)

No comments:
Post a Comment