➖➖➖➖➖➖➖➖➖➖
ഡമസ്ക്കസ്
➖➖➖➖➖➖➖➖➖➖
പൗരാണിക കാലംമുതൽ അറബികൾ കച്ചവടത്തിന് പോകുന്ന സ്ഥലമാണ് ശാം ഇന്നത്തെ സിറിയയും ജോർദാനും ഫലസ്തീനുമെല്ലാം ഉൾപ്പെടുന്ന പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്
റോമാ ചക്രവർത്തിയെ സീസർ എന്നാണ് വിളിച്ചിരുന്നത് അറബികൾ കൈസർ എന്നു വിളിച്ചു
ശാമിലേക്കുള്ള കച്ചവടയാത്ര അറബികളുടെ മനസ്സിൽ മധുരം നിറഞ്ഞ ഓർമ്മയാണ് എത്രയോ രാജ്യങ്ങളിലൂടെ കടന്നുപോവണം കൈസറുടെ കീഴിലുള്ള ഏതെങ്കിലും രാജാക്കന്മാരായിരിക്കും അവിടെ ഭരണം നടത്തുക
രാജാക്കന്മാർ ശക്തരാണെങ്കിൽ കച്ചവടയാത്രകൾ സുരക്ഷിതമായിരിക്കും കൊള്ളക്കാരെ അമർച്ച ചെയ്യും
കച്ചവടസംഘങ്ങളെ കൊള്ളയടിക്കുന്ന കവർച്ചസംഘങ്ങൾ ഈ റൂട്ടിൽ വിഹരിക്കുന്നുണ്ട് പലപ്പോഴും കച്ചവടസംഘം ആക്രമിക്കപ്പെടും കച്ചവടയാത്രയെക്കുറിച്ചോർക്കുമ്പോഴുള്ള ദുഃഖം ഇതാണ്
ക്രൈസ്തവരും ബഹുദൈവാരാധകരുമാണ് ജനങ്ങൾ സാധാരണക്കാരുടെ നില പരിതാപകരമാണ് മേൽത്തട്ടിലുള്ളവർ സുഖിയന്മാരാണ് സാധാരണക്കാരുടെ വിയർപ്പുതുള്ളികളുടെ ഫലം അനുഭവിക്കുന്നതവരാണ് സാധാരണക്കാരുടെ വിമോചനത്തിന് ഇസ്ലാം അവിടെയെത്തണം
ഇസ്ലാം വളരുന്നത് റോമക്കാർ സഹിക്കില്ല ഇസ്ലാമിനെ തകർക്കാൻ അവരെന്ത് സാഹസവും കാണിക്കും വേണ്ടിവന്നാൽ മദീനവരെ ചെന്ന് ആക്രമിക്കും അതിന്നും ഇവർ പ്ലാനിട്ടിരുന്നു
റോമക്കാരുടെ ശക്തി കുറക്കണം മുസ്ലിം സമൂഹത്തിന്റെ നിലനിൽപ്പിന് അതാവശ്യമാണ്
ഡമസ്ക്കസ് , ഹിംസ്വ്, ജോർധാൻ, ഫലസ്തീൻ തുടങ്ങിയ പ്രദേശങ്ങൾ റോമാചക്രവർത്തിയുടെ ഭരണത്തിലാണ് റോമാ സാമ്രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളുമാണ് അവിടെയെല്ലാം ഇസ്ലാം എത്തിച്ചേരണം അല്ലാഹുവിന്റെ ദീൻ അവന്റെ അടിമകൾക്ക് എത്തിച്ചുകൊടുക്കണം
നബി(സ) തങ്ങൾ തന്നെ ഈ നാടുകളിലേക്ക് ദൂതന്മാരെ അയച്ചിരുന്നു രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായിട്ടാണ് അവർ പോയത് സിറിയയുടെ ഭാഗത്ത് ഭരണം നടത്തിയിരുന്ന ഹിരാക്ലിയസ് രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയത് ദഹിയത്തുൽ കൽബി (റ) ആയിരുന്നു തിരിച്ചു വരുമ്പോൾ ഇദ്ദേഹം ആക്രമിക്കപ്പെട്ടു കൊള്ളയടിക്കപ്പെട്ടു
ബുസ്റാ ഭരണാധികാരിക്ക് കത്തുമായിപ്പോയ ഹാരിസുബ്നു ഉമൈർ(റ) വിനെ വധിച്ചു കളഞ്ഞു ഇതിന്ന് പ്രതികാരമായി സൈനിക നടപടിതന്നെയുണ്ടായി
റോമൻ സൈന്യത്തിന്റെ അക്രമം തടയാനാണ് മുഅ്ത്വാ യുദ്ധം നടന്നത് അന്നത്തെ സേനാ നായകന്മാരായിരുന്ന സൈദ്ബ്നു ഹാരിസ് (റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) , അബ്ദുല്ലാഹിബ്നു റവാഹ(റ) തുടങ്ങിയവരെ വധിച്ചത് റോമാ സൈന്യമാണ്
മദീന കീഴടക്കാനുള്ള ശ്രമം നടത്തിയത് ഹിജ്റഃ ആറാം വർഷത്തിലായിരുന്നു നബി (സ) തങ്ങൾ തന്നെ ഒരു സൈന്യവുമായി അവരെ നേരിടാൻ പുറപ്പെട്ടു റോമക്കാർ പിൻമാറിക്കളഞ്ഞു ഒന്നാം ഖലീഫയുടെ കാലത്ത് നാല് വിഭാഗം സൈന്യത്തെയാണ് സിറിയയിലേക്കയച്ചത് നാല് വിഭാഗത്തെ നയിച്ച നേതാക്കൾ ഇവരാകുന്നു
1. അബൂ ഉബൈദത്തുബ്നുൽ ജുർറാഹ്(റ)
2.യസീദുബ്നു അബീസുഫ്യാൻ(റ)
3. അംറുബ്നുൽ ആസ്വ്(റ)
4. ഇക്രിമത്ത്(റ)
നാല് സേനാനായകന്മാർ ഓരോരുത്തരുടെയും കീഴിൽ ആയിരക്കണക്കായ പോരാളികൾ നാല് വഴിക്കുള്ളവർ യർമൂക്കിൽ ഒരുമിച്ചു കൂടി
ഇറാഖിൽ പട നയിച്ചിരുന്ന ഖാലിദ്ബ്നുൽ വലീദ്(റ) അവിടെത്തെ ചുമതല മുസന്നാ(റ) വിനെ ഏല്പിച്ചശേഷം ഒരു വിഭാഗം പട്ടാളക്കാരുമായി യർമൂക്കിലെത്തി സൈന്യത്തിന്റെ പൊതുനേതൃത്വം ഖാലിദ്(റ) വിന്നായിരുന്നു
റോമൻ സൈന്യം ആവേശത്തോടെ യാത്ര ചെയ്തു അജ്നദൈനിൽ തമ്പടിച്ചു
യർമൂക്കിൽ ഘോരയുദ്ധമാണ് നടന്നത് ഇഞ്ചോടിഞ്ച് യുദ്ധം മുവ്വായിരം മുസ്ലിം യോദ്ധാക്കൾ ശഹീദായി എന്നു പറയുമ്പോൾ തന്നെ യുദ്ധത്തിന്റെ ശൗര്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കാം വധിക്കപ്പെട്ട റോമക്കാരുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയായിരുന്നു മുസ്ലിംകൾ വിജയം നേടി യർമൂക്ക് , അജ്നദൈൻ പ്രദേശങ്ങൾ സംരക്ഷിക്കാൻ ബശീറുബ്നു സഅദ്ബ്നു ഉബയ്യ്(റ)വിനെ ചുമതലപ്പെടുത്തി മുസ്ലിം സൈന്യം ഡമസ്ക്കസിലേക്ക് മാർച്ച് ചെയ്തു
മനോഹരമായ ഡമസ്ക്കസ് പട്ടണം പച്ചപിടിച്ച കൃഷിയിടങ്ങൾ പഴങ്ങൾ വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗാംഭീര്യമുള്ള കെട്ടിടങ്ങൾ തണൽപരത്തുന്ന വൻവൃക്ഷങ്ങൾ എന്തെല്ലാം പ്രകൃതി ദൃശ്യങ്ങൾ
പ്രധാന നഗരങ്ങളിലെല്ലാം റോമക്കാർ കൊട്ടാരങ്ങളും കോട്ടകളും നിർമ്മിച്ചിട്ടുണ്ട് എല്ലായിടത്തും സൈനികത്താവളങ്ങളുണ്ട് ലോകശക്തിയാണ് റോം അതിനെ നേരിടാൻ സാധാരണ നിലയിൽ ആരും ധൈര്യപ്പെടില്ല ശത്രുഭാവം അവർക്കില്ല
ഇപ്പോഴിതാ മുസ്ലിം സൈന്യം വെല്ലുവിളിക്കുന്നു ഹിംസിലെ കൊട്ടാരത്തിലാണ് ഹിറാക്ലിയസ് ചക്രവർത്തി ഇപ്പോഴുള്ളത് അവിടെ നിന്ന് ഒരു വൻസൈന്യത്തെ ഡമസ്കസിലേക്കയച്ചു
ഡമസ്കസ് കോട്ടക്ക് ഏഴുവാതിലുകളുണ്ട് റോമൻ പട്ടാളക്കാരും പൊതുജനങ്ങളും കോട്ടയിലാണുള്ളത് കോട്ടവാതിലുകളെല്ലാം അടച്ചുപൂട്ടി കോട്ടക്കുചുറ്റും ആഴവും വീതിയുമുള്ളവ തോട് തോട് നിറയെ വെള്ളം ആർക്കും അകത്ത് കടക്കാനാവില്ല കോട്ട ഉപരോധിച്ചു കോട്ടക്കുള്ളിൽ നിന്നു പുറത്തിറങ്ങാൻ വയ്യ പുറത്തുള്ളവർക്ക് അകത്ത് കടക്കാനും വയ്യ
നഗരത്തിലെ മിക്കവാറും വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ് പട്ടാളക്കാർക്ക് അതിൽ കയറി താമസിക്കാം കോട്ടയുടെ ഓരോ വാതിലിനുമുമ്പിലും സൈന്യാധിപന്മാർ നിലയുറപ്പിച്ചു ഏത് വാതിൽ തുറന്നാലും യുദ്ധം തുടങ്ങും
പ്രധാനപ്പെട്ട ഗെയ്റ്റിനു മുമ്പിൽ ഖാലിദുബ്നുൽ വലീദ്(റ) നിലയുറപ്പിച്ചു അതിന്നടുത്തുള്ള മാഠം ഒഴിഞ്ഞു കിടക്കുന്നു അവിടെ താമസമാക്കി
ദിവസങ്ങൾ മാസങ്ങളായി മാറിയപ്പോൾ കോട്ടയിലെ സൈന്യത്തിന്റെ ആവേശം തണുത്തു സൈന്യാധിപനായ ബാഹാൻ പട്ടാളക്കാരെ ആവേശം കൊള്ളിക്കാൻ ശ്രമിക്കുകയായിരുന്നു
ശൈത്യകാലം വരികയാണ് കൊടുംതണുപ്പ് സഹിക്കാനാവാതെ മുസ്ലിംകൾ ഡമസ്കസ് വിടും
നേതാക്കൾ അനുയായികളെ ആശ്വസിപ്പിച്ചു
ഇതിനിടയിൽ ഹിറാക്ലിയസ് വലിയൊരു സഹായസൈന്യത്തെ ഡമസ്ക്കസിലേക്കയച്ചു ചാരന്മാരിലൂടെ ഇക്കാര്യം നേരത്തെ അറിയാൻ മുസ്ലിം സൈന്യാധിപന് കഴിഞ്ഞു
വഴിയിൽവെച്ചുതന്നെ മുസ്ലിം സൈന്യം സഹായസൈന്യവുമായി പടപൊരുതി ഐക്യത്തോടും ദൃഢനിശ്ചയത്തോടും കൂടിയുള്ള മുസ്ലിം സൈന്യത്തിന്റെ ശക്തമായ ആക്രമണം നേരിടാനാവാതെ സഹായസൈന്യം പിന്തിരിഞ്ഞോടിപ്പോയി
കോട്ടയിൽ ഈ വാർത്ത നടുക്കവും നിരാശയും ഉണ്ടാക്കി ഈ ഗുരുതരഘട്ടത്തിലാണ് ഒന്നാം ഖലീഫ അബൂബക്കർ (റ) വഫാത്തായത് ഉടനെത്തന്നെ രണ്ടാം ഖലീഫയായി ഉമർ (റ) ചുമതയേറ്റു നേതാവിന്റെ വിയോഗം യുദ്ധത്തെ ബാധിച്ചില്ല
ഉമറുൽ ഫാറൂഖ് (റ) സൈന്യാധിപനായ ഖാലിദുബ്നുൽ വലീദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം അബൂഉബൈദയെ നിയമിച്ചു ഇരുവരും ഉത്തരവ് അനുസരിച്ചു എന്തിനാണീ മാറ്റം എന്ന് അവർക്കോ കൂടെയുള്ളവർക്കോ മനസ്സിലായില്ല ഖലീഫയുടെ തീരുമാനം ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു
ഡമസ്കസ് ഭരണാധികാരി പാത്രിയാർക്കീസിന്റെ വീട്ടിൽ കുട്ടി ജനിച്ചത് ഈ സമയത്താണ് അത് കോട്ടയിൽ നന്നായി ആഘോഷിച്ചു പട്ടാളക്കാർ മദ്യപിച്ചു ലക്കുകെട്ടുറങ്ങി
ഇത് ഖാലിദ്(റ) മണത്തറിഞ്ഞു കയറ് കൊണ്ടു കോണിയുണ്ടാക്കി കോട്ടമതിലിൽ എറിഞ്ഞുപിടിപ്പിച്ചു
കുറെ സാഹസികന്മാർ കയറിലൂടെ കയറി അകത്തെത്തി കുറെ പട്ടാളക്കാരെ വധിച്ചു ഉച്ചത്തിൽ തക്ബീർ മുഴക്കി കോട്ടവാതിലുകൾ ബലം പ്രയോഗിച്ചു തുറന്നു
കോട്ടയ്ക്കകത്ത് പോരാട്ടം തുടങ്ങി റോമക്കാർ സന്ധിക്കു സന്നദ്ധരായി നിരവധിപേർ പുറത്തെക്കോടുകയും തോട്ടിൽ വീഴുകയും ചെയ്തു പലരും വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തു
മുസ്ലിംകൾക്ക് ഡമസ്കസ് കിട്ടയത് സന്ധിയിലൂടെയാണ് ഡമസ്ക്കസിലെ ജനങ്ങളുടെ സ്വത്തും ജീവനും മതസ്വാതന്ത്ര്യവും മുസ്ലിംകൾ സംരക്ഷിക്കും അതിന്ന് പകരമായി ചെറിയതോതിൽ ജിസ് യ നൽകണം
ഡമസ്കസ് ഉപരോധത്തിൽ പങ്കെടുക്കാൻ ഇറാഖിൽ നിന്ന് വന്ന സൈന്യത്തെ മടക്കി അയച്ചു അവരുടെ സൈന്യാധിപൻ ഹാശിമുബ്നു ഉത്ബയായിരുന്നു
യുദ്ധമുതലായി കൈവന്നത് വമ്പിച്ച സമ്പത്താണ് സ്വർണ്ണാഭരണങ്ങളും, രത്നങ്ങളും, മറ്റനേകം വസ്തുക്കളും കിട്ടി അവയൊന്നും മുസ്ലിം മനസ്സുകളെ സ്പർശിച്ചില്ല മരണവും പരലോകവുമാണവരുടെ ഖൽബിലുള്ളത് അവയെല്ലാം അന്നാട്ടുകാരായ സാധാരണക്കാർക്കും അല്ലാത്തവർക്കും വീതിച്ചുകൊടുത്തു സന്തോഷംകൊണ്ടവർ പരിസരം മറന്നു പരപ്രേരണയില്ലാതെ ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരുന്നു
മനുഷ്യവർഗ്ഗത്തിന്റെ വിമോചനമാണിവിടെ ലോകം കണ്ടത് ഡമസ്കസ് ഇളകിമറിയുകയാണ് ആവേശത്തള്ളിച്ചയിലാണ് കോടിക്കണക്കിന് ദീനാർ വിലവരുന്ന സ്വർണ്ണവും രത്നങ്ങളും മറ്റ് വസ്തുക്കളും പൂർണ്ണമനസ്സോടെ നാട്ടുകാർക്ക് വീതിച്ചുകൊടുത്തത് കണ്ടപ്പോൾ ജനങ്ങൾ ഞെട്ടിപ്പോയി ആ വസ്തുക്കളിൽനിന്ന് യാതൊന്നും തന്നെ മുസ്ലിംകൾ എടുത്തിട്ടില്ലെന്നും അവർക്കറിയാം ഇവർ തന്നെയാണ് ദൈവത്തിന്റെ ആളുകൾ ആയിരക്കണക്കായ നവ മുസ്ലിംകൾ മുസ്ലിം സൈനികരുടെ ജീവിതം കണ്ട് പഠിക്കുകയാണ് അവർക്കിടയിലെ സ്നേഹവും വിശ്വാസവും പരസ്പര സഹായം അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം
നബി (സ) തങ്ങളോടുള്ള നിഷ്കളങ്ക സ്നേഹം അല്ലാഹുവിന്റെ ഹിതത്തിന് വേണ്ടി ജീവൻ നൽകാനുള്ള സന്നദ്ധത വിശുദ്ധ ഖുർആൻ പാരായണത്തിലുള്ള അതീവ താല്പര്യം പാതിരാത്രിയിലെ പ്രാർത്ഥനകൾ പ്രാർത്ഥിക്കുമ്പോഴുള്ള തേങ്ങലുകൾ പൊട്ടിക്കരച്ചിലുകൾ മഹത്തായ സമർപ്പണം യുദ്ധമുഖത്തെ ധീരത, ശൗര്യം, രക്തസാക്ഷിയാവാനുള്ള ധൃതി , ശത്രുവിനെ തകർക്കാനുള്ള കുതിപ്പ്
എല്ലാം പുതിയ കാഴ്ചകൾ പുതിയ അനുഭവങ്ങൾ നവ മുസ്ലിംകൾ ദൃഢമായ തീരുമാനമെടുത്തുകഴിഞ്ഞു ഇനി തങ്ങളുടെ ജീവിതവും ഇതുപോലെയായിരിക്കും ഇതുതന്നെയാണ് ഏറ്റവും മികച്ച ജീവിതമാതൃക
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment