സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹിജ്റ എട്ടാം വർഷം ...
നബി (സ) മക്ക മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. നീക്കങ്ങളെല്ലാം പരമ രഹസ്യമാണ് ഖുറൈശികൾ യാതൊന്നും അറിയരുത്...
ഒരുദിവസം അനുയായികളോടൊപ്പം മക്കയിൽ പ്രവേശിക്കുക. നേരത്തെ ഒരു വിവരവും അവർക്ക് കിട്ടരുത് ...
ഹാത്വിബ് (റ) സ്വഹാബയാണ്. അദ്ദേഹം ഒരു കത്തെഴുതി. ഖുറൈശികൾക്ക് അയക്കാനുള്ള കത്ത് നബി (സ)തങ്ങളുടെ പുറപ്പാടിനെക്കുറിച്ചായിരുന്നു. കത്ത് തന്റെ ഭാര്യയും കുട്ടികളും മറ്റു കുടുംബാംഗങ്ങളും മക്കയിലാണ്. അവരെ സംരക്ഷിക്കാനാളില്ല. ഖുറൈശികൾ അവരെ നോക്കണം. അതിനുവേണ്ടി ഖുറൈശികൾക്ക് ഒരു ഉപകാരം ചെയ്യാം. ഈ ചിന്തയിൽ നിന്നാണ് കത്ത് പിറന്നത്. ഒരു സ്ത്രീ കത്തുമായി പുറപ്പെട്ടു. മുടിക്കെട്ടിനുള്ളിലാണ് കത്ത്. സ്ത്രീ യാത്ര പുറപ്പെട്ടു. അല്ലാഹുവിൽനിന്ന് ദിവ്യസന്ദേശം വന്നു. നബി (സ) വിവരമറിഞ്ഞു ...
നല്ല കുതിരസവാരി അറിയുന്നവരെ വിടണം. സ്ത്രീയെ പിടികൂടി കത്ത് കൈവശപ്പെടുത്താൻ സാഹസികരായ രണ്ടു പേരെ അയക്കാം ...
ഒന്നാമൻ അലി (റ) തന്നെ. കൂടെ സുബൈർ (റ). കുതിരകൾ അതിശ്രീഘ്രം പാഞ്ഞു. നബി (സ) തങ്ങൾ സൂചിപ്പിച്ച സ്ഥലത്ത് വെച്ചുതന്നെ സ്ത്രീയെ കണ്ടെത്തി. നിന്റെ കൈവശമുള്ള കത്ത് തരൂ ... എന്റെ കൈവശം കത്തില്ല. ഉണ്ട് മര്യാദക്ക് കത്ത് തരണം അല്ലെങ്കിൽ നിന്റെ ദേഹം പരിശോധിക്കും ...
സ്ത്രീ ഭയന്നുപോയി. മുടിക്കെട്ടിൽ നിന്ന് കത്തെടുത്തു കൊടുത്തു. അലി (റ)വും സുബൈർ (റ) വും കത്ത് നബി (സ)യെ ഏൽപിച്ചു ...
ഹാത്വിബ് ബദ്റിൽ പങ്കെടുത്തിരുന്നു. അതിനാൽ നടപടിയൊന്നും ഉണ്ടായില്ല ...
അലി (റ)വിനെ നബി (സ) തങ്ങൾ യമനിലേക്കയച്ചു. ഇസ്ലാം മത പ്രചരണത്തിന് വേണ്ടിയാണ് അയച്ചത് ...
യമനിലെത്തി പലരെയും കണ്ട് സംസാരിച്ചു. പ്രഭാഷണങ്ങൾ നടത്തി. ശ്രോതാക്കളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ആകർഷകമായ സംസാരം ...
ഹമദാൻ ഗോത്രം അപ്പാടെ ഇസ്ലാം സ്വീകരിച്ചു. ഈ വാർത്ത അറിയിച്ചുകൊണ്ട് അലി (റ)ഒരു കത്തെഴുതി നബി (സ) തങ്ങൾക്ക് അയച്ചുകൊടുത്തു...
കത്ത് വായിച്ചുകേട്ട നബി (സ) സന്തോഷവാനായി. നന്ദിയുടെ സുജൂദ് ചെയ്തു. സുജൂദിൽ നിന്ന് ശിരസ്സുയുർത്തി രണ്ട് തവണ ഇങ്ങനെ പറഞ്ഞു: ഹമദാനികൾക്കു സമാധാനം ഹമദാനികൾക്കു സമാധാനം ...
(തുടരും)

No comments:
Post a Comment