➖➖➖➖➖➖➖➖➖➖
പേർഷ്യക്കാരുടെ അനന്തരാവകാശികൾ
➖➖➖➖➖➖➖➖➖➖
പ്രസിദ്ധമായ ഖസ് വീൻ നദി പാഞ്ഞൊഴുകുന്ന നാട് നദിയുടെ കരകളിൽ പ്രാചീന പേർഷ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കാണാം
അഗ്നിയാരാധകരുടെ ക്ഷേത്രങ്ങൾ
ജനത്തിരക്കേറിയ പട്ടണങ്ങൾ ചരിത്രസ്മരണകൾ നിറഞ്ഞുനിൽക്കുന്ന ജുർജാൽപട്ടണം പേർഷ്യൻ സാഹിത്യം സൗരഭ്യം പരത്തിയ ത്വബരിസ്ഥാൻ ചരിത്രപുരുഷന്മാർ ജന്മം ശ
നൽകിയ അസർ ബൈജാൻ ഇവ ഇപ്പോഴും പേർഷ്യൻ അധീനതയിലാണ് അവിടേക്ക് തൗഹീദിന്റെ സന്ദേശവുമായി മുസ്ലിം സേന വരികയാണ്
'റയ്യ് ' എന്ന വലിയ പട്ടണം കീഴടക്കിയശേഷമാണവർ വരുന്നത് അവിടെ സന്ധി ചെയ്തു ക്രമസമാധാനം ഉറപ്പാക്കി റയ്യ് പുരാതന നഗരമാണ് പല ഭാഗങ്ങളും തകർന്നിരുന്നു അത് പുനർനിർമിക്കാൻ മുസ്ലിംകൾ രംഗത്തിറങ്ങി ഈ പുരാതനപട്ടണത്തിന് സമീപമാണ് ആധുനിക നഗരമായ ടഹ്റാൻ ഉണർന്നുവരുന്നത്
മുസ്ലിം സൈന്യാധിപൻ ജുർജാൻ ഭരണാധികാരിയെ സന്ധിക്ക് ക്ഷണിച്ചു ബുദ്ധിമാനായ ഭരണാധികാരി യുദ്ധം ഒഴിവാക്കി സന്ധിചെയ്തു
സുവൈദ് ബ്നു മുഖരിൻ സന്ധിയിൽ ഒപ്പുവെച്ചു
ഖസ് വീൻ നദിയിലെ തണുത്ത വെള്ളം മുസ്ലിം സൈന്യത്തിനു പ്രവാഹമായി ഖസ് വീൻ നദിയുടെ തെക്കുഭാഗത്താണ് ത്വബരിസ്ഥാൻ മുസ്ലിം സൈന്യം അവിടെയെത്തി അതിനടുത്തുതന്നെയാണ് അസർബൈജാൻ
ഈ രണ്ട് രാജ്യങ്ങളിലെയും രാജാക്കന്മാരുമായി സുവൈദ്(റ) സന്ധിയിൽ ഏർപ്പെട്ടു
അബ്ദുറഹ്മാനുബ്നു റബീഅയുടെ സൈന്യം തുർക്കിയുടെ ഉമ്മറപ്പടി വരെ എത്തി ഉമർ (റ)വിന്റെ അനുമതി ലഭിച്ചില്ലെന്നതുകൊണ്ട് തുർക്കിയിൽ തുർക്കിയിൽ കണ്ടില്ല
ഇസ്ത്വബർക്
അഗ്നിയാരാധകരുടെ കേന്ദ്രമാണിത് പേർഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അവിടെയാണുള്ളത് അവിടത്തെ ഉത്സവങ്ങൾ അവർക്കു മറക്കാനാവില്ല അവിടെ തടിച്ചുകൂടാറുള്ള മഹാജനങ്ങൾ
പേർഷ്യ അന്ത്യപോരാട്ടത്തിനൊരുങ്ങുന്നു മുസ്ലിംകളുടെ രണ്ടു സേനകൾ വന്നു ചേർന്നു ബഹ്റൈനിൽ നിന്നും ബസ്വറയിൽ നിന്നുമാണവർ വന്നത്
ഇസ്ത്വഖർക്ക് സാസാനിയൻ രാജാക്കന്മാരുടെ ജന്മദേശമാണ് അത് സംരക്ഷിക്കാൻ സൈന്യം അണിനിരന്നു കഴിഞ്ഞു
ധീരമായ പോരാട്ടം നടന്നു പേർഷ്യൻ സൈന്യം തോറ്റ് പിൻവാങ്ങി ഇസ്ത്വഖർ മുസ്ലിംകളുടേതായി
ഉസ്മാനുബ്നു അബുൽ ആസ്വ്(റ) , അബൂ മൂസൽ അശ്അംരി(റ) എന്നിവർ മുമ്പോട്ട് നീങ്ങി പേർഷ്യൻ സാഹിത്യത്തിന്റെ കളിത്തൊട്ടിലായ ശീറാസ് അധീനപ്പെടുത്തി
സാരിയത്തുബ്നു സുനൈം(റ) ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന സൈന്യാധിപൻ രണ്ട് പട്ടണങ്ങൾ അധീനപ്പെടുത്താൻ അദ്ദേഹം പട നയിച്ചു
ഫസാ പട്ടണം
ദറാബ് ജർദ് പട്ടണം പേർഷ്യൻ സൈന്യവുമായി ഉഗ്ര പോരാട്ടം തുടങ്ങി
സാരിയത്ത് (റ)വിന്റെ സൈന്യത്തെ ശത്രുസൈന്യം വളഞ്ഞു ഒരു ഭാഗം മലയാണ് മറ്റു ഭാഗങ്ങളിൽ ശത്രുക്കൾ വലയം ചെയ്തു ഓടി രക്ഷപ്പെടാൻ പോലും സൗകര്യമില്ല ശത്രുക്കൾ മല കയറാൻ തുടങ്ങുന്നു അവർ മല അധീനപ്പെടുത്തിയാൽ മുസ്ലിംകൾക്ക് സമൂലനാശം സംഭവിക്കും അത്യധികം ദാരുണമായ അവസ്ഥ പേർഷ്യയിൽ ഒരിടത്തും ഇത്പോലെ ഒരവസ്ഥ വന്നിട്ടില്ല
ഈ രംഗം മദീനയിൽനിന്ന് ഉമർ (റ)കാണുന്നു എന്തൊരവസ്ഥയാണിത് ? മുസ്ലിംകളെ എങ്ങനെ രക്ഷപ്പെടുത്തും
മദീനയിലെ മസ്ജിദുന്നബവിയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിട്ടുണ്ട് ഉമർ (റ) മിമ്പറിലാണ് പ്രസംഗത്തിനിടയിൽ ഖലീഫ വിളിച്ചു പറഞ്ഞു
യാ സാരിയത്തുബ്നു സുനൈം അൽജബൽ ..... അൽജബൽ
ദറാബ് ജർദിൽ യുദ്ധം ചെയ്യുന്ന സാരിയത്ത്(റ) അത് കേട്ടു ഉമർ (റ)വിന്റെ ശബ്ദം എത്ര വ്യക്തമായി കേട്ടു
മലയുടെ പ്രാധാന്യം അപ്പോഴാണ് മനസ്സിലായത് ശത്രുക്കൾ അതിന്ന് മുകളിൽ കയറിപ്പറ്റും താഴെ നിൽക്കുന്ന മുസ്ലിംകളെ അക്രമിക്കും കൂട്ടക്കുരുതിയാണുണ്ടാവുക അതാണ് ഉമർ (റ) തടഞ്ഞത്
പിന്നെ താമസിച്ചില്ല മുസ്ലിം സൈന്യം മലമുകളിലേക്ക് കുതിച്ചു ശത്രുക്കൾ പതറിപ്പോയി
മുസ്ലിംകൾ മലമുകളിൽ, ശത്രുക്കൾ താഴെ വിജയം ശത്രുക്കളുടെ പിടിയിലമരാൻ പോയതാണ് അപ്പോഴാണ് പെട്ടെന്നുള്ള ഗതിമാറ്റം സംഭവിച്ചത്
മുസ്ലിംകൾ ശക്തമായ ആക്രമണം തുടങ്ങി ശത്രുക്കൾക്ക് പിന്തിരിഞ്ഞോടുകയല്ലാതെ നിവൃത്തിയില്ലാതായി സകലതും വലിച്ചെറിഞ്ഞ് വെറും കയ്യോടെ ജീവനും കൊണ്ടോടുന്ന പേർഷ്യൻ സൈന്യത്തേയാണ് നാമിവിടെ കാണുന്നത്
വമ്പിച്ച യുദ്ധമുതലുകളാണ് കിട്ടിയത് കൂട്ടത്തിൽ ഒരു പെട്ടി നിറയെ രത്നങ്ങളും കിട്ടി കോടിക്കണക്കിനു ദീനാർ വില വരുന്ന രത്നങ്ങൾ , സാരിയത്ത്(റ) പെട്ടി മദീനയിലേക്ക് കൊടുത്തയച്ചു
ഖലീഫ അത് സ്വീകരിച്ചില്ല കൊണ്ടുവന്ന ദൂതനെ ശകാരിക്കുകയും ചെയ്തു രത്നങ്ങൾ തിരിച്ചയച്ചു യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കിടയിൽ അത് വിതരണം ചെയ്യാൻ കല്പിച്ചു
പേർഷ്യൻ ചക്രവർത്തിയെ ഞെട്ടിവിറപ്പിക്കുന്ന വിജയങ്ങളാണ് മുസ്ലിംകൾ പിന്നീട് നേടിയത് കിർമാനും മക്റാനും കീഴടങ്ങി
യസ്ദഗിർദ് കിർമാനിൽ അഭയം തേടിയതായിരുന്നു യസ്ദഗിർദ് ഖുറാസാനിലേക്ക് രക്ഷപ്പട്ടത് കിർമാനിൽ നിന്നാണ്
അഹ്നഫുബ്നു ഖൈസ് നാസിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം ഖുറാസാനിലെത്തിയപ്പോൾ കസ്ദഗിർദ് മർവറൂദിലേക്ക് രക്ഷപ്പെട്ടു അവിടെ രക്ഷയില്ലെന്ന് കണ്ടപ്പോൾ ബൽഖിലേക്ക് പോയി
മുസ്ലിം സൈന്യ മർവറൂദിലുമെത്തി
യസ്ദഗിർദ് മർവറൂദ് മുറിച്ചുകടന്ന് സമർഖന്തിൽ അഭയം തേടി സമർഖന്ത് ഭരണാധികാരി ഖാഖാൻരാജാവ് യസ്ദഗിർദിന് അഭയം നൽകി
നദി മുറിച്ചുകടന്ന് സമർഖന്ത് ആക്രമിക്കണമെന്ന് മുസ്ലിം സൈന്യത്തിന്ന് ആഗ്രഹമുണ്ടായിരുന്നു ഖലീഫ ഉമറുൽ ഫാറൂഖ് (റ)അതിന്നനുവദിച്ചില്ല
അധീനപ്പെടുത്തിയ നാടുകളിലെ സുരക്ഷ ഉറപ്പ് വരുത്തുകയായിരുന്നു അടിയന്തിരാവശ്യം സൽഭരണം കാഴ്ച വെക്കണം
നദിയുടെ അങ്ങേക്കരയിൽ ശത്രുസൈന്യം അണിനിരന്നു മുസ്ലിംകൾ നദി കടന്നു ചെല്ലുമെന്നായിരുന്നു അവർ ധരിച്ചത് നദിയുടെ കരയിൽനിന്ന് മുസ്ലിംകൾ പിന്മാറിയപ്പോൾ അവർക്കാശ്വാസമായി അവറും പിന്തിരിഞ്ഞുപോയി
അഹ്നഫ്ബ്നു ഖൈസ്(റ) എല്ലാ വിവരങ്ങളും ഖലീഫയെ അറിയിച്ചു കൊണ്ടിരുന്നു ഖുറാസാൻ കീഴടക്കിയ വാർത്ത ഖലീഫയെ സന്തോഷിപ്പിച്ചു മദീനയിലാകെ ആഹ്ലാദമായിരുന്നു
യസ്ദഗിർദ് നാട് വിട്ട് ഖാഖാന്റെ കൂടെ പോവുകയാണ് പേർഷ്യയുടെ വിലമതിക്കാനാവാത്ത സമ്പത്ത് അദ്ദേഹത്തിന്റെ കൈവശമുണ്ട് യസ്ദഗിർദ് അതുമായി രക്ഷപ്പെടാൻ പറ്റില്ല പേർഷ്യക്കാർക്ക് കിട്ടേണ്ട സ്വത്താണത്
പേർഷ്യൻ സൈന്യം യസ്ദഗിർദിനോടിങ്ങനെ പറഞ്ഞു:
'താങ്കൾക്ക് ജീവിൻ രക്ഷിക്കാൻ വേണ്ടി ഖാഖാന്റെ കൂടെപ്പോവാം ' പക്ഷെ സമ്പത്ത് കൊണ്ടുപോവാൻ പാടില്ല അത് തങ്ങൾക്കവകാശപ്പെട്ടതാണ് അതിവിടെ വെച്ചിട്ട് പോവണം
തന്റെ സൈന്യം തന്നോടിങ്ങനെ പെരുമാറുമെന്ന് ചക്രവർത്തി പ്രതീക്ഷിച്ചില്ല അദ്ദേഹം കോപാകുലനായി മാറി പട്ടാളക്കാരെ ചീത്ത വിളിച്ചു നിരാശനായി നിസ്സഹായനായി എല്ലാ മാനവും നഷ്ടപ്പെട്ട് യസ്ദഗിർദ് സമർഖന്തിലേക്കുപോയി വെറുംകയ്യോടെ
മുസ്ലിംകൾ എത്രയോ തവണ ചക്രവർത്തിയെ സന്ധിക്ക് ക്ഷണിച്ചതാണ് അഹങ്കാരം അതിന്നനുവദിച്ചില്ല
പേർഷ്യയുടെ പുതിയ ചരിത്രം ആരംഭിച്ചു കഴിഞ്ഞു പഴയ ചരിത്രം അവസാനിച്ചു
സമർഖന്തിൽ അസ്വസ്ഥനായി യസ്ദഗിർദ് ദിവസങ്ങൾ കഴിച്ചു കൊല്ലങ്ങൾ ചിലത് കടന്നുപോയി അദ്ദേഹം ഖുറാസാൻകാരെ ലഹളക്ക് പ്രേരിപ്പിച്ചു കൊണ്ട് നിരന്തരം കത്തുകൾ അയച്ചു കൊണ്ടിരുന്നു കുറെപ്പേർ അതംഗീകരിച്ചു ആരുമറിയാതെ യസ്ദഗിർദ് ഖുറാസാനിലെത്തി കലാപവും തുടങ്ങി മുസ്ലിം സൈന്യം കലാപം നിസ്സാരമായി കൈകാര്യം ചെയ്തു കലാപകാരികൾ മുസ്ലിംകളുമായി സന്ധിചെയ്തു ഈ സംഭവങ്ങൾ നടക്കുമ്പോൾ ഉസ്മാനുബ്നു അഫ്ഫാൻ (റ) അധികാരത്തിലെത്തിക്കഴിഞ്ഞിരുന്നു
ഖുറാസാൻകാരെ അധിക്ഷേപിച്ചുകൊണ്ട് യസ്ദഗിർദ് സംസാരിച്ചു നേരത്തെ അദ്ദേഹത്തിന്ന് വേണ്ടി ലഹളക്കൊരുങ്ങിയവർ തന്നെ ഇപ്പോൾ അദ്ദേഹത്തിന്നെതിരായി തിരിഞ്ഞു
അവർ അദ്ദേഹത്തെ വധിച്ചു ഇങ്ങനെയായിരുന്നു പേർഷ്യൻ ചക്രവർത്തിയുടെ അന്ത്യം
അവർണ്ണനീയമായ അനുഗ്രഹങ്ങളാണ് പേർഷ്യക്കാർക്ക് അല്ലാഹു നൽകിയത് കണക്കാക്കാനാവാത്ത സമ്പത്ത് നൽകി കൃഷി വർദ്ധിപ്പിച്ചു തിന്നാലും തിന്നാലും തീരാത്താ ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ
എല്ലാം കിട്ടിയിട്ടും നന്ദി കാണിച്ചില്ല അവർ അഗ്നിയെ ആരാധിച്ചു അല്ലാഹുവിനെ മറന്നു അല്ലാഹു പേർഷ്യൻ അധികാരവർഗ്ഗത്തെ തുടച്ചുനീക്കി പുതിയ അവകാശികളെ നിശ്ചയിച്ചു
ഉമർ (റ) മുസ്ലിംകളോടിങ്ങനെ പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കുക അവന്റെ കൽപനകൾ പാലിച്ചു ജീവിക്കുക എങ്കിൽ നിങ്ങളെ അവർ പേർഷ്യയുടെ അവകാശിയായി നിലനിർത്തും
നിങ്ങൾ ധിക്കാരം കാണിച്ചാൽ മറ്റൊരു സമൂഹത്തെ അല്ലാഹു അതിന്റെ അവകാശികളായി കൊണ്ടുവരും
ഖന്തഖ് യുദ്ധം തുടങ്ങാറായപ്പോൾ വിശന്നൊട്ടിയ വയറുമായി മുസ്ലിംകൾ കിടങ്ങു കുഴിക്കുകയാണ് വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല ആ ഘട്ടത്തിൽ നബി (സ പറഞ്ഞു: കുറഞ്ഞ വർഷങ്ങൾക്കകം കിസ്റാ കൈസർമാരെ നിങ്ങൾ കീഴടക്കും അന്ന് വിശക്കുന്ന വയറുകളുണ്ടാവില്ല ആ വചനമാണ് ഇവിടെ പുലർന്നത്
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു....

No comments:
Post a Comment