മഹാനായ അലി (റ അ)ചരിത്രം ഭാഗം:28

 




സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധം 


അലി (റ)വിന്റെ വ്യക്തിത്വം വെട്ടിത്തിളങ്ങിയ സന്ദർഭം. തന്ത്രപ്രാധാന്യമുള്ള പ്രദേശമാണ് ഖൈബർ ജൂതന്മാരുടെ സുശക്തമായ കോട്ടകളുണ്ടവിടെ എല്ലാ രീതിയിലും ശക്തരാണവർ ...


മുസ്ലിം സമൂഹത്തിന്റെ സുരക്ഷക്ക്  വൻ ഭീഷണിയാണവർ. ഖൈബർ ജയ്ച്ചടക്കേണ്ടത് അത്യാവശ്യമായിരുന്നു. മുസ്ലിംകൾക്കെതിരെയുള്ള പല ഗൂഢാലോചനകളും നടക്കുന്നതവിടെയാണ്. എല്ലാ ശത്രുക്കളും അവിടെ ഒത്തു ചേരുന്നു. 


മദീനയിൽ നിന്ന് എഴുപത് മൈൽ അകലെയാണ് ഖൈബർ. നബി (സ)തങ്ങൾ പതിനാലായിരം യോദ്ധാക്കളുമായി അവിടെയെത്തി ...


ഉഗ്രമായ പോരാട്ടങ്ങൾ നടന്നു. കോട്ടകൾ ഓരോന്നായി അധീനപ്പെടുത്തി. വലിയ കോട്ട അൽ ഖമൂസ് കോട്ട 


അത് പിടിച്ചെടുക്കാൻ പറ്റുന്നില്ല. അത്രക്ക് സുശക്തമാണത്. നാളുകൾ പലത് കടന്നുപോയി. യുദ്ധം അനിശ്ചിതമായി നീളുന്നു. ഒരു ദിവസം നബി (സ)തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചു ... നാളെ ഞാൻ ഈ കൊടി ഒരാളെ ഏൽപിക്കും. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പ്രീതി നേടിയ ആളാണത്. അയാൾ കാരണം കോട്ട ജയിച്ചടക്കാനാവും.  ഓരോ  സ്വഹാബിയുടെ മനസ്സിലും പ്രതീക്ഷ വളർന്നു  ആ സൗഭാഗ്യം തനിക്ക് കിട്ടുമോ...?  


ആ രാത്രിയുടെ ചിന്ത അതുതന്നെ. നേരം പുലർന്നു എല്ലാവരും ആകാംക്ഷയിലാണ് ...


അലി എവിടെ...?  


നബി (സ)അന്വേഷിച്ചു ...


കണ്ണ് രോഗം ബാധിച്ചു വിശ്രമിക്കുകയാണ്. അലിയെ വിളിക്കൂ ... അലിയെ വിളിച്ചു കൊണ്ടു വന്നു. ശക്തമായ  കണ്ണുരോഗം. വല്ലാത്ത അസ്വസ്ഥത. കണ്ണ് തുറക്കാൻ പറ്റുന്നില്ല. വെളിച്ചം കാണാൻ പ്രയാസം. ഇരട്ടിൽ പോയി കിടന്നാൽ മതി ...


നബി (സ)തന്റെ ഉമിനീര് അലി (റ)വിന്റെ കണ്ണിൽ പുരട്ടി. രോഗശമനത്തിനായി പ്രാർത്ഥിച്ചു. ഒരു നവോന്മേഷം കൈവന്നു. 


അലീ.... ഈ കൊടി ഞാൻ നിന്നെ ഏൽപിക്കുന്നു. മുമ്പോട്ടു പോവുക അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുക... ഇത് അല്ലാഹുവിന്റെ കൽപനയാണെന്നറിയിക്കുക. നീ കാരണം ഒരാൾ സന്മാർഗം പ്രാപിച്ചാൽ അതായിരിക്കും അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ നല്ലത് ...


കണ്ണുരോഗം ശമനമായി. വർധിച്ച വീര്യത്തോടെ മുന്നേറി. ജൂതന്മാരുടെ സേനാനായകൻ മുറഹ്ഹിബ്. അലി (റ) അവനെ സന്മാർഗത്തിലേക്കു ക്ഷണിച്ചു. അവൻ അവജ്ഞയോടെ അലി (റ)വിന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. മുറഹ്ഹിബും അലിയും ഏറ്റുമുട്ടി. ഉഗ്ര പോരാട്ടം മുറഹ്ഹിബ് ആഞ്ഞുവെട്ടി. അലി (റ)പരിചകൊണ്ട് തടുത്തു. വെട്ടിന്റെ ശക്തിയിൽ പരിച തെറിച്ചു പോയി ...


ശത്രു വീണ്ടും വാൾ വീശുകയാണ്. പരിച കൈവശമില്ല. വെട്ട് തടുക്കാൻ സമീപത്ത് ഒരു സാധനവുമില്ല ...


കോട്ടയുടെ വാതിലുണ്ട്. ഭാരം വളരെ കൂടുതലാണ്. അതൊന്ന് പൊക്കാൻ നല്ല ആരോഗ്യമുള്ള നാൽപതാളുകൾ വേണം. ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഒരു ചാട്ടം ... കോട്ട വാതിൽ പിടിച്ചു ശക്തമായൊരു വലി. എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് ഒറ്റ വലി..  കോട്ടവാതിൽ പൊളിഞ്ഞു. ഒറ്റക്ക് കോട്ടവാതിൽ പൊക്കിയെടുത്തു. മുറഹ്ഹിബിനെ നേരിട്ടു. അടുത്ത നിമിഷം മുറഹ്ഹിബ് തല തകർന്ന് താഴെ വീണു... അവന്റെ ശരീരം ചിതറിപ്പോയി. മുസ്ലിംകൾ കൂട്ടത്തോടെ കോട്ടയ്ക്കകത്തേക്ക് കുതിച്ചു കയറി... ഖൈബർ വിജയം അലി (റ)വിന്റെ വിജയം. ഇസ്ലാമിക ചരിത്രത്തിലെ നിർണായക വിജയമാണിത് ... 

(തുടരും)

No comments:

Post a Comment