➖➖➖➖➖➖➖➖➖➖
നഹാവന്ദ്
➖➖➖➖➖➖➖➖➖➖
യസ്ദഗിർദ് രാജാവിന്ന് എവിടെയും സ്വസ്ഥത കിട്ടിയില്ല റയ്യ് എന്ന പ്രദേശത്തേക്കാണ് അദ്ദേഹം രക്ഷപ്പെട്ടത് അവിടെ നിന്ന് ഖുറാസാനിലേക്ക് പോയി
ഖാദിസിയ്യാ രണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ ഹുർമുസാൻ നിരാശനായി അഹ് വാസിൽ എത്തിയിരുന്നു മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അദ്ദേഹത്തെ പലരും നിർബന്ധിച്ചു അങ്ങനെ അഹ് വാസ് യുദ്ധഭൂമിയായി മാറി
യുദ്ധം തുടങ്ങി ഏറെക്കഴിയുംമുമ്പെ താൻ പരാജിതനാവാൻ പോവുകയാണെന്ന് ഹുർമുസാന് ബോധ്യമായി മുസ്ലിംകളുമായി സന്ധിചെയ്തു യുദ്ധം അവസാനിപ്പിച്ചു
തോൽവി സമ്മതിക്കാൻ ഹുർമുസന്റെ മനസ്സ് അനുവദിക്കുന്നില്ല ഇടക്കിടെ സന്ധി വ്യവസ്ഥ തെറ്റിക്കാൻ തുടങ്ങി ഹുർമുസാനും സൈന്യവും കോട്ടക്കകത്ത് കയറിയൊളിച്ചു ഇടക്കിടെ മുസ്ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നു
ശത്രുവിഭാഗത്തിൽപ്പെട്ട ഒരു ഭടൻ മുസ്ലിംകളുടെ സമീപം അഭയം തേടിയെത്തി അവന്നഭയം നൽകി നന്ദിസൂചകമായി കോട്ടക്കകത്തേക്കുള്ള രഹസ്യകവാടം കാണിച്ചു കൊടുത്തു കോട്ടക്കകത്തേക്ക് വെള്ളമെത്തിക്കുന്ന തോട് കാണിച്ചു കൊടുത്തു തോട്ടിലെ വെള്ളത്തിലൂടെ നീന്തിയാൽ അകത്തെത്താം പക്ഷെ അപകടം പിടിച്ച പണിയാണ്
കുറെ സാഹസികന്മാർ നീന്തി അകത്തെത്തി
കോട്ടക്കകത്ത് തക്ബീർ മുഴങ്ങിക്കേട്ടപ്പോൾ ഹുർമുസാൻ നടുങ്ങിപ്പോയി കീഴടങ്ങുകയല്ലാതെ വഴിയില്ല തന്നെ ഉമറിന്റെ സമീപമെത്തിക്കണം ഹുർമുസാന്റെ ആവശ്യം അതായിരുന്നു അങ്ങനെ ഹുർമുസാനെ മദീനയിലെത്തിച്ചു
ചെറിയൊരു രാജാവായിട്ടുതന്നെയാണ് ഹുർമുസാന്റെ വരവ് പട്ടു വസ്ത്രം ധരിച്ചിട്ടുണ്ട് സ്വർണ്ണവും രത്നങ്ങളും പതിച്ച കിരീടം അണിഞ്ഞിട്ടുണ്ട്
തന്നെ ഖലീഫയുടെ കൊട്ടാരത്തിൽ ഹാജരാക്കുമെന്നാണ് അദ്ദേഹം ധരിച്ചത് കൊണ്ടുപോയത് ഒരു സാധാരണ വീട്ടിലേക്ക് അവിടെയാണത്രെ ഖലീഫയുടെ താമസം ഖലീഫ അവിടെയില്ല പിന്നെ പള്ളിയിലേക്ക് കൊണ്ടുപോയി അവിടെയും വലിയ അലങ്കാരങ്ങളോ ആർഭാടങ്ങളോ കണ്ടില്ല ആളുകളുളെയും കാണാനില്ല
വഴിയിൽ കുട്ടികൾ കളിക്കുന്നുണ്ട് അവരോടന്വേഷിച്ചു അവർ പള്ളിയിൽ കിടന്നുറങ്ങുന്ന ഒരാളെ കാണിച്ചു കൊടുത്തു സാധാരണ വേഷം ധരിച്ച ഒരാൾ
ഖലീഫയുടെ അംഗരക്ഷകരെവിടെ?
ദർബാർ ഹാൾ എവിടെ?
കിരീടവും ചെങ്കോലുമെവിടെ?
അമീറുൽ മുഅ്മിനീൻ അതൊന്നുമില്ലാത്ത ഭരാണിധാകരി ഇതെന്ത് കഥ?
ഖലീഫ ഉണർന്നു എഴുന്നേറ്റിരുന്നു
ഈ ആഭരണങ്ങളും അലങ്കാരങ്ങളും മാറ്റിവെക്കൂ എന്നിട്ട് നമുക്കു സംസാരിക്കാം -ഖലീഫ അറിയിച്ചു
എത്ര മുസ്ലിം പ്രമുഖന്മാരെയാണ് നീ വധിച്ചു കളഞ്ഞത് എത്ര തവണയാണ് നീ സന്ധി വ്യവസ്ഥകള് തെറ്റിച്ചത് നീ ചതിയനാണ് നിന്നെ ഞാൻ വധിക്കാൻ പോകുന്നു
ഹുർമുസാൻ സങ്കടം ബോധിപ്പിച്ചു
'എനിക്കഭയം തരണം എന്നെ വധിക്കരുത് '
ഹുർമുസാൻ മദീനയിൽ താമസിക്കാൻ അനുവാദം തേടി
ഖലീഫ അദ്ദേഹത്തിന്ന് താമസ സൗകര്യം നൽകി ഉപജീവനത്തിന്ന് പണം നൽകി എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കാൻ ഉപദേശവും നൽകി
യസ്ദഗിർദ് രാജാവ് നഹാവന്ദിൽ എത്തിച്ചേർന്നു കഴിയാവുന്നത്ര പേർഷ്യക്കാരെ സംഘടിപ്പിച്ചു അവർ അഗ്നിയാരാധകരാണ് അഗ്നിയുടെ മുമ്പിൽവെച്ച് അവർ പ്രതിജ്ഞയെടുത്തു
പ്രധാന പട്ടങ്ങളിലെല്ലാം പ്രതിജ്ഞയെടുക്കൽ കർമ്മം നിർവഹിക്കപ്പെട്ടു തബരിസ്ഥാൻ, റയ്യ്, സിജിസ്ഥാൻ, ജുർജാൻ, ഹമദാൻ, ഇസ്ഫഹാൻ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രസംഗങ്ങളും കവികളുമെത്തി
തീപ്പൊരി പ്രസംഗങ്ങളും കവിതകളും ജനങ്ങളുടെ മനസ്സിളക്കി വർഗ്ഗീയതയും ദേശീയതയും ഉണർന്നു മുസ്ലിംകളെ ആട്ടിയോടിച്ചല്ലാതെ ഇനി വിശ്രമമില്ല
വിജയ ചിഹ്നമായി കരുതുന്ന പുണ്യപതാക ഉയർത്തിപ്പിടിച്ചു അക്കാലത്ത് കൂഫാ ഗവർണറാണ് അമ്മാറുബ്നുയാസിൻ(റ) യസ്ദഗിർദിന്റെ യുദ്ധസന്നാഹങ്ങളെല്ലാം അദ്ദേഹം ഖലീഫയെ അറിയിച്ചു
ഈ ഘട്ടത്തിൽ ഇറാഖിലെ ഗവർണർ സഅ്ദ്ബ്നു അബീവഖാസ്(റ) ആയിരുന്നു സംശുദ്ധമായ ഭരണമാണദ്ദേഹം നടത്തിയിരുന്നത് ഏതോ കാരണത്താൽ കുറച്ചാളുകൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു ഖലീഫയുടെയടുത്ത് പരാതിയെത്തി അന്വേഷിച്ചു പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി എന്നിട്ടുകൂടി മുസ്ലിംകളുടെ കെട്ടുറപ്പിന്നുവേണ്ടി സഅദിനെ മദിനയിലേക്ക് മാറ്റി പകരം അബ്ദുല്ലാഹിബ്നു ഉത്ബ(റ) വിനെ നിശ്ചയിച്ചു
അലി(റ) നിർദ്ദേശത്തെ എതിർത്തു
സിറിയ, യമൻ, ബസ്വറ എന്നിവിടങ്ങളിലെ സൈന്യത്തെ പിൻവലിച്ചാൽ ശത്രുക്കൾ ആ സ്ഥലങ്ങൾ പിടിച്ചടക്കും മൂന്നിലൊന്ന് സൈന്യത്തെ മാത്രമേ പിൻവലിക്കാവൂ ഖലീഫ മദീന വിടരുത് വിട്ടാൽ ഇവിടെ ചില പ്രശ്നങ്ങളുണ്ടാവും അരാജകത്വം നടമാടും
ഖലീഫ സ്വീകരിച്ചത് അലി(റ)വിന്റെ അഭിപ്രായമാണ് നുഅ്മാനുബ്നു മുക്രിൻ(റ) വിന്ന് ഖലീഫ കല്പന നൽകി
നഹാവന്ദ് പട്ടണത്തിൽ പേർഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നു ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങി നിൽക്കുന്നു താങ്കൾ സൈന്യവുമായി മുന്നേറുക അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ ചൊരിയുമാറാവട്ടെ അനുയായികളെ പ്രയാസപ്പെടുത്തരുത് ആശ്വാസം നൽകണം കൂഫയിൽ നിന്നൊരു സൈന്യം വരുന്നുണ്ട് അവരെ വഴിയിൽ കണ്ടുമുട്ടും എല്ലാവരും ഒരുമിച്ചു ചേർന്ന് അച്ചടകത്തോടെ മുന്നേറുക
പേർഷ്യൻ സൈന്യാധിപൻ മർവാൻഷാഹിനെ നേരിടുക
കൂഫൻ സൈന്യം വന്നുചേരുന്ന സ്ഥലവും ഖലീഫ സൂചിപ്പിച്ചിരുന്നു ഹുദൈഫത്തുൽ യമാനീ(റ) വിന്നും സന്ദേശമയച്ചു കൂഫൻ സൈന്യത്തെ സൂക്ഷിച്ചു മുന്നേറുക
നുഅ്മാൻ(റ) യുദ്ധം നയിക്കും
നുഅ്മാൻ(റ)വിന്ന് വിപത്ത് വന്നാൽ നേതൃത്വം ഹുദൈഫ(റ) ഏറ്റെടുക്കണം അദ്ദേഹം അപകടത്തിൽ പെട്ടാൽ നുഐബ്നുമുക്രിൻ(റ) നേതൃത്വം ഏറ്റെടുക്കണം
അബൂമുസൽ അശ്അരി(റ) നോട് ബസ്വറക്കാരുമായി പുറപ്പെടാനും കല്പന നൽകി
പേർഷ്യക്കും അഹ് വാസിനുമിടയിൽ നിലയുറപ്പിച്ച മുസ്ലിം സൈന്യത്തോട് അവിടെത്തന്നെ കാവലിരിക്കാനും നഹാവന്ദിലേക്ക് പേർഷ്യയുടെ സഹായസൈന്യം വരുന്നുണ്ടെങ്കിൽ തടയാനും കല്പന നൽകി
ബസ്വറയിൽനിന്നും , കൂഫയിൽനിന്നും യമനിൽനിന്നും വന്ന മുസ്ലിം സേനകൾ മാഹ് എന്ന സ്ഥലത്ത് ഒരുമിച്ചുകൂടി നുഅ്മാനുബ്നു മുഖ്രിൻ (റ)വിന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി, ഹുൽസാനിൽ തമ്പടിച്ചു ചാരന്മാരെ നാനാഭാഗത്തേക്കും വിട്ടു വഴിയിൽ കുഴപ്പമില്ല മുമ്പോട്ട് നീങ്ങി ഇസ്ഫഹാൻ എന്ന സ്ഥലത്തെത്തി തമ്പടിച്ചു പതിനാല് കിലോമീറ്റർ പോയാൽ നഹാവന്ദ്
മുസ്ലിം സൈന്യം മുപ്പതിനായിരം പേരുണ്ട് പല പ്രമുഖരും അക്കൂട്ടത്തിലുണ്ട് ആദരണീയരായ അബ്ദുല്ലാഹിബ്നു ഉമർ (റ),മുഗീറത്തുബ്നു ശുഅ്ബ(റ) , അംറുബ്നു മഅ്ദീകരീബ്(റ) തുടങ്ങി നിരവധി പേർ
ശത്രുക്കളുടെ എണ്ണം അഞ്ചിരട്ടിയോളം വരും ഒന്നരലക്ഷം മുസ്ലിംകളുടെ ദൂതനായി മുഗീറത്തുബ്നു ശുഅ്ബ(റ) പേർഷ്യൻ ക്യാമ്പിലെത്തി
സ്വർണ്ണ സിംഹാസനത്തിലിരിക്കുകയാണ് മർവാൻഷാഹ് തലയിൽ രത്നങ്ങൾ പതിച്ച കിരീടം നിരവധി പ്രമുഖന്മാർ അവർ പട്ടു വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് സ്വർണ്ണ കിരീടങ്ങൾ ധരിച്ചിട്ടുണ്ട് പട്ടാളനിരകൾ കൈകളിൽ വാളുകൾ മിന്നിത്തിളങ്ങുന്നു
മുഗീറയെ ഭയപ്പെടുത്താൻ വേണ്ടി പല ആഢംബര പ്രദർശനങ്ങളും നടത്തി മുഗീറ (റ) എല്ലാം അവഗണിച്ച് ധീരമായി സംസാരിച്ചു മുഗീറ ഇസ്ലാമിനെ പരിചയപ്പെടുത്തി ഇസ്ലാമിലേക്ക് ക്ഷണിച്ചു
'സൈന്യാധിപന്റെ മറുപടി ഇങ്ങനെ: നിങ്ങൾ നാട് വിട്ട് പോവണം എങ്കിൽ മാപ്പ് തരാം' അഹങ്കാരം നിറഞ്ഞ സംസാരം
മുഗീറ(റ) ആ വാക്കുകൾ അവഗണിച്ചു തള്ളി ക്യാമ്പിൽ നിന്നിറങ്ങിപ്പോയി മുഗീറ(റ) മടങ്ങിയെത്തി യുദ്ധമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്നറിയിച്ചു ഇരുസൈന്യങ്ങളും യുദ്ധസജ്ജമായി തക്ബീർ മുഴങ്ങി യുദ്ധം തുടങ്ങി ഘോരയുദ്ധം....
മുസ്ലിംകൾ മുന്നേറേണ്ട വഴികളിൽ മുൾച്ചെടികൾ ധാരാളമായി വിതറിയിരുന്നു ശത്രുക്കൾ ഇടക്കിടെ കോട്ടയിൽ പ്രവേശിക്കുകയും ചെയ്യുന്നു കോട്ടയിൽ ശത്രുക്കൾ ധാരാളമായി മുൾച്ചെടികൾ സംഭരിച്ചിട്ടുണ്ട് മുസ്ലിംകൾ മുന്നേറുന്ന വഴിയിൽ വിതറുകയും ചെയ്യുന്നു
രണ്ട് ദിവസം കടന്നുപോയി വിധി നിർണ്ണയിക്കപ്പെട്ടില്ല രാത്രി സേനാ നായകന്മാർ യോഗം ചേർന്നു യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്തു ത്വുലൈഖത്തുബ്നു ഖുവൈലിദ്(റ) പറഞ്ഞു കാര്യം അംഗീകരിക്കപ്പെട്ടു
പത്ത് മൈൽ ദൂരം വരെ പിന്മാറുക ശത്രുക്കൾ പിന്നാലെ വരും അവിടെ ആക്രമണം തുടങ്ങുക
ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു
മുസ്ലിം സൈന്യം പിന്മാറി പേർഷ്യൻ സൈന്യം പിന്നാലെ വന്നു പേർഷ്യക്കാർ ഇപ്പോൾ കോട്ടയിൽ നിന്ന് വളരെ ദൂരെയാണ്
യുദ്ധം തുടങ്ങി ഇരുവശത്തും പട്ടാളക്കാർ വെട്ടേറ്റു വീഴുന്നു പേർഷ്യക്കാർ കൂട്ടത്തോടെ വധിക്കപ്പെട്ടു രക്തം തളം കെട്ടി കുതിരകൾക്ക് ഓടാൻ പറ്റാതായി ഓടിയ കുതിരകൾ വഴുതി വീണു
നുഅ്മാൻ(റ)വിന്റെ ശരീരത്തിൽ നിരവധി അമ്പുകളേറ്റു മാരകമായ മുറിവുകളുണ്ടായി അതൊന്നും വകവെക്കാതെ പടക്കുതിരയെ മുമ്പോട്ടു നയിച്ചു രക്തം തളംകെട്ടിയ മണ്ണിൽ കാലുറക്കുന്നില്ല നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തിയ നുഅ്മാൻ(റ) വിന്റെ കുതിര വഴുതി വീണു വീണുകിടക്കുന്ന നുഅ്മാൻ(റ)വിന്റെ ശരീരത്തിൽ ശത്രുക്കളുടെ ആയുധങ്ങൾ പതിച്ചുകൊണ്ടിരുന്നു
നുഅ്മാൻ(റ) എന്ന വീരനായകൻ ശഹീദായി സഹോദരൻ നുഅയിം (റ) ഈ രംഗം കണ്ട് ഓടിയെത്തി നുഅ്മാന്റെ തൊപ്പിയും പ്രത്യേക വസ്ത്രവും എടുത്തണിഞ്ഞു കൊടി ഉയർത്തിപ്പിടിച്ചു
നുഅ്മാൻ (റ) മരണപ്പെട്ട വിവരം ആളുകൾ അറിയാതിരിക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത് സഹോദരനെ ശ്രദ്ധിക്കാതെ കളത്തിൽ വ്യാപൃതനായി
വൈകുന്നേരമായി ജയിൽ പരാജയവും നിർണ്ണയിക്കാനാവാത്ത ഒരു പകൽ കൂടി അവസാനിക്കുന്നു രാത്രിയായി കൂരിരുട്ട് പരക്കുകയാണ്
തക്ബീറിന്റെ ശബ്ദം ശക്തമാവും എല്ലാ ഭാഗത്തും തക്ബീർ ധ്വനികൾ
പേർഷ്യൻ പടയാളികളുടെ മനസ്സ് പതറി ആകപ്പാടെ അങ്കലാപ്പ് ആരൊക്കെയോ ഓടുന്നു സ്വന്തം ജീവന്റെ കാര്യത്തിൽ ഉൽക്കണ്ഠയായി പടയാളികൾ കൂട്ടത്തോടെ പിന്തിരിഞ്ഞോടാൻ തുടങ്ങി ഓടുന്നവർ കിടങ്ങുകളിൽ വീഴുകയാണ് വീണവരുടെ മേൽ വീണ്ടും വീണ്ടും വീഴുന്നു കുതിരകളും പടയാളികളും കിടങ്ങിൽ നിറഞ്ഞു
പേർഷ്യൻ സൈന്യാധിപൻ ഫൈറൂസാൻ യുദ്ധക്കളം വിട്ടോടുന്നത് നുഅയിം(റ) കണ്ടു അദ്ദേഹത്തെ പിന്തുടരാൻ ഖഅ്ഖാഅ്(റ) വിനോടാവശ്യപ്പെട്ടു
അദ്ദേഹം ഫൈറൂസാനെ പിന്തുടർന്നു ഒരു ഇടവഴിയിലൂടെ ഓടുമ്പോൾ എതിർദിശയിൽ നിന്ന് ഒട്ടകങ്ങൾ വരുന്നു ചരക്ക് ചുമന്നു കൊണ്ടുവരുന്ന ഒട്ടകങ്ങൾ ഫൈറൂസാന്റെ ഓട്ടത്തിന് തടസ്സമായി പേടിച്ചരണ്ട് മലയിലേക്ക് കയറിയ ഫൈറൂസാനെ പിടികൂടി വധിച്ചു
യുദ്ധക്കളത്തിൽ അവശേഷിച്ച പേർഷ്യക്കാർ ഹമദാനിലേക്ക് പാലായനം ചെയ്തു മുസ്ലിം സൈന്യം അവരെ പിടികൂടി ബന്ദികളാക്കി ഹമദാനിലെ ഭരണാധികാരി മുസ്ലിംകളുമായി സന്ധി ചെയ്തു മുസ്ലിംകൾക്കുവേണ്ടി സന്ധി വ്യവസ്ഥയിൽ ഒപ്പിട്ടത് ഖഅ്ഖാഅ്(റ) ആയിരുന്നു കരാർ വ്യവസ്ഥകൾ പൂർത്തിയാക്കി ബന്ദികളെ വിട്ടയച്ചു ഖഅ്ഖാഅ്(റ)വും സംഘവും നഹാവന്ദിലേക്ക് മടങ്ങി
നുഅ്മാൻ(റ) ശഹീദായ ശേഷം സേനാനായകനായത് ഹുദൈഫത്തുൽ യമാനി(റ) ആയിരുന്നു യുദ്ധത്തിന്നുശേഷം അദ്ദേഹം തമ്പിൽ വിശ്രമിക്കുകയായിരുന്നു ഒരു ഫാർസി പ്രമുഖൻ കാണാൻ വന്നു എനിക്ക് അഭയം നൽകിയാൽ വൻസമ്പത്ത് കാണിച്ചുതരാമെന്നറിയിച്ചു
കിസ്റാ രാജാക്കന്മാർ ആപത്ത് കാലത്ത് ഉപയോഗിക്കാൻ വൻ സമ്പത്ത് രഹസ്യമായി സൂക്ഷിച്ച സ്ഥലം കാണിച്ചു കൊടുത്തു ആരെയും അമ്പരപ്പിക്കുന്ന കാഴ്ച എന്തുമാത്രം സ്വർണ്ണം എത്രുമാത്രം രത്നങ്ങൾ മറ്റെന്തെല്ലാം സാധനങ്ങൾ
വമ്പിച്ച യുദ്ധമുതൽ പട്ടാളക്കാർക്കിടയിൽ വീതിച്ചു നൽകി നിശ്ചിത അളവ് സ്വത്ത് മദീനയിലേക്കയച്ചു
യുദ്ധ ദിവസങ്ങളിൽ ഖലീഫ ഉറങ്ങാൻ കഴിയാതെ പ്രാർത്ഥനയിൽ മുഴുകിക്കഴിയുകയായിരുന്നു മദീനയിലാകെ ഉൽക്കണ്ഠയായിരുന്നു മുസ്ലിം സമൂഹമാകെ യുദ്ധവിജയത്തിന്നായി കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു
ത്വരിഫ്ബ്നു സഹ്മ്(റ) മദീനയിലെത്തി ഖലീഫ ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത് യുദ്ധ വിജയം കേട്ടു , മദീന സന്തോഷിച്ചു
നുഅ്മാൻ(റ)ശഹീദായ കാര്യം പറഞ്ഞപ്പോൾ ഉമർ (റ) പൊട്ടിക്കരഞ്ഞു
യുദ്ധമുതലുകൾ കണ്ട് മദീനക്കാർ അമ്പരന്നു പോയി എത്ര വിലപിടിപ്പുള്ള സ്വത്താണിത് അവ ജനങ്ങൾക്കിടയിൽ വീതിച്ചു നൽകി നഹാവന്ദ് മഹാവിജയമായിരുന്നു ഫാർസി പട്ടണങ്ങളും ഗ്രാമങ്ങളും മുസ്ലിംകളുമായി സന്ധിചെയ്തു
പേർഷ്യാ സാമ്രാജ്യം രണ്ട് ഭാഗങ്ങളായിരുന്നു അറേബ്യൻ ഇറാഖും പേർഷ്യൻ ഇറാഖും ഖാദിസിയ്യ, യുദ്ധത്തോടെ അറേബ്യൻ ഇറിഖ് അധീനപ്പെട്ടു നഹാവന്ദ് യുദ്ധത്തോടെ പേർഷ്യൻ ഇറാഖും കീഴടങ്ങി പേർഷ്യൻ ഇറാഖ് പിന്നീട് ഇറാൻ എന്നറിയപ്പെടാൻ തുടങ്ങി കിസ്റാ ഭരണം അന്ത്യം കണ്ടുതുടങ്ങി
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment