. വിവാഹം---------------
ഖദീജ തന്നിലുദിച്ച ആഗ്രഹം തന്‍റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകന്റെ താല്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട് സംസാരിച്ചപ്പോള്‍ താന്‍ അതിനുള്ള ...സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും ,തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യര്‍തന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജയുമായി(റ)അതെങ്ങനെ തനിക്ക് സാദ്ധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകന്റെ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫൈസ ഖദീജയെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സത്യസന്ധത, സല്‍സ്വഭാവം എന്നിവയിലാണ് ഞാന്‍ താല്പര്യം കാണുന്നത്. അതിനാല്‍ തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന് അറിയിക്കുകയും ചെയ്തു.
മുഹമ്മദ്(സ്വ)യുടെ സമ്മതം അറിഞ്ഞ ഖദീജ (റ)ഇക്കാര്യം തന്‍റെ പ്രിത്രവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(സ്വ)യുടെ പ്രിത്രവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തന്‍റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റെയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ്വ) തന്‍റെ ഇരുപത്തിയന്ജാമത്തെ വയസ്സില്‍ ഖദീജയെ (റ)വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)യ്ക്ക് അന്ന് നാല്‍പ്പതു വയസ്സായിരുന്നു പ്രായം.
ഖദീജ(റ)യുമായി നടന്ന വിവാഹത്തിനു പ്രവാചകന്‍ ഇരുപതു ഒട്ടകമായിരുന്നു മഹറായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത് എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.
നബി(സ്വ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. നീണ്ട ഇരുപത്തിയഞ്ചു വര്‍ഷത്തെ അവരുടെ ദാമ്പത്യ ജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവും ആയിരുന്നു.ഖദീജ(റ)യില്‍ കാസിം, അബ്ദുള്ള, എന്നീ രണ്ട് ആണ്മക്കളും സൈനബ, റുഖിയ്യ , ഉമ്മുകുല്‍ഥും, ഫാത്വിമ എന്നീ നാല് പെണ്മക്കളും ജനിച്ചു. അരുപത്തിയന്ജാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ്വ) മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല
PART 8----------
. അല്‍ അമീന്‍ (വിശ്വസ്തന്‍)--------------------------------
നബി(സ്വ) അക്കാലത്ത് നടപ്പിലുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തന്‍റെ ജീവിതം ...നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടെയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ച് പറ്റാന്‍ നബി (സ)ക്കു കഴിഞ്ഞു.അക്കാലത്ത് തന്‍റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികെടുകളിലോ മറ്റു ചീത്ത നടപടി ക്രമങ്ങളിലോ ഒന്നും നബി ഇടപെട്ടിരുന്നില്ല.എന്ന് മാത്രമല്ല അതിനോട് വെറുപ്പും അറുപ്പുമുള്ള മനസ്സുമായിട്ടായിരുന്നു തങ്ങൾ ജീവിച്ചു പോന്നത്. ചെറുപ്പം മുതല്‍ക്കു തന്നെ താന്‍ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെ തന്നെ അല്ലാഹു തങ്ങളെ ഒരു പ്രത്യേക ലക്ഷ്യത്തിനു ഒരുക്കിക്കൊണ്ട് വന്നിരുന്നു എന്ന് വേണം കരുതാന്‍ .ഇക്കാര്യത്തെ ബലപെടുത്തുന്ന ഒരു സംഭവം ഇമാം ബുഖാരി തന്‍റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണുക :’ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം ,ക അ ബ പുനര്‍നിര്‍മ്മാണം നടക്കുന്ന സമയം നബി(സ്വ)യും അബ്ബാസ്(റ)വും കൂടി കല്ലുകള്‍ എടുത്ത് കൊണ്ടുപോകാന്‍ സഹായിക്കുകയുണ്ടായി.അന്നേരം അബ്ബാസ് (റ) ,നബി(സ്വ) കുട്ടിയായിരുന്നതിനാല്‍ തന്‍റെ ഉടുതുണി അഴിച്ചു ചുമലില്‍ വെച്ചാല്‍ വേദനിക്കുകയില്ല എന്ന് പറയുകയും, നബി(സ്വ)അത് അനുസരിക്കുകയും ചെയ്തു. പക്ഷെ പെട്ടെന്ന് നബി(സ്വ)ബോധം നഷ്ട്ടപ്പെട്ടവനായി നിലത്തു വീഴുകയും തന്‍റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി “എന്‍റെ തുണീ എന്‍റെ തുണീ “…എന്ന് പറയുകയും അങ്ങിനെ മറ്റുള്ളവര്‍ തങ്ങളെ തുണിയുടുപ്പിക്കുകയും ചെയ്തു”. ഇതുപോലെ വേറെയും സംഭവങ്ങള്‍ കാണാന്‍ കഴിയും.
മേല്‍ പറയപ്പെട്ട സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താല്‍ ഏവര്‍ക്കും പ്രിയങ്കരനും കണ്ണിലുണ്ണി മായി തങ്ങൾ വളരുകയും എല്ലാവരും തങ്ങളെ അല്‍-അമീന്‍ (വിശ്വസ്തന്‍ )എന്ന് വിശേഷിപ്പിക്കുകയും;ആ പേരില്‍ തങ്ങൾ അറിയപ്പെടുകയും ചെയ്തു.
PART-9---------
തര്‍ക്കത്തിന് പരിഹാരം കാണുന്നു---------------------------------------
നബി(സ്വ)യ്ക്ക് മുപ്പത്തിയന്ജ് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താല്‍ കഅബാലയത്തിന് കേടുപാടുകള്‍ സംഭവിക്...കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. വലീദുബ്നു മുഗീറയുടെ നേതൃത്വത്തില്‍ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടു പ്രമാണിമാരും ഗോത്ര ത്തലവന്മാരും പ്രസ്തുത പുണ്യകര്‍മ്മത്തില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി,
പലിശ തുടങ്ങിയ തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങള്‍ ഒരു കാരണവശാലും പ്രസ്തുത കര്‍മ്മത്തിനു ഉപയോഗിക്കുകയില്ല. മറിച്ച് വിഷിഷ്ട്ട മാര്‍ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിര്‍മ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും കഅബ യുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്ര മാത്രം ഉണ്ടായിരുന്നു വെന്നു വിളിചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം. എന്നാല്‍ പ്രസ്തുത കര്‍മ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടെ പങ്കു നിര്‍വ്വഹിച്ചിരുന്നു വന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ? അതുകൊണ്ട് തന്നെ കഅബയുടെ ആരംഭം മുതല്‍ക്ക്‌തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലുണ്ട്. ഹജറുല്‍ അസ് വദ്(കറുത്ത കല്ല്) എന്നാണ് അതിനു പറഞ്ഞ് വരുന്നത്. മനുഷ്യന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം അതിന്‍റെ തുടക്കം മുതല്‍ ഏകാദൈവാരാധനയ്ക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല് അതിന്‍റെ നിലനില്‍പ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിന്‍റെ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിനു പ്രാധാന്യവും പ്രത്യേകതയുമുണ്ട് എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ് എന്നതില്‍ തര്‍ക്കമില്ല: പ്രവാചകന്‍ (സ്വ) കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ അതിനെ തൊട്ടു മുത്തുകയോ അതിനും കഴിയാത്തപക്ഷം കൈകൊണ്ടു അതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം ത്വവാഫ് (പ്രദക്ഷിണം ) ആരംഭിക്കേണ്ടത്. അതില്‍ കവിഞ്ഞ പ്രത്യെകതയോ ദിവ്യത്തമോ അതിനു സങ്കല്‍പ്പിച്ചു കൂടാത്തതുമാണ്. മഹാനായ രണ്ടാം ഖലീഫ ഉമര്‍(റ) ഒരിക്കല്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ് വദ് ചുംബിച്ചുകൊണ്ട് തങ്ങൾ പറഞ്ഞ വാക്കുകള്‍ നാം പ്രത്യേകം മനസ്സിലാക്കിയിരിക്കെണ്ടാതാണ്. “കല്ലേ,നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുവാണോ കഴിയുകയില്ല. നബി(സ്വ)നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല.(ബുഖാരി)”
കഅബയുടെ പുനര്‍നിര്‍മ്മാണ സമയത്ത് ഹജറുല്‍ അസ് വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോള്‍ പ്രസ്തുത കര്‍മ്മം ആര് നിര്‍വ്വഹിക്കും എന്ന കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും ഓരോരുത്തരും തങ്ങള്‍ക്കു അത് നിര്‍വ്വഹിക്കണമെന്നു വാദിക്കുകയും ചെയ്തു. അവസാനം തര്‍ക്ക പരിഹാരത്തിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക് കടന്നുവരുന്നതാരാണോ തങ്ങളുടെ തീരുമാനത്തിന് വിടാം എന്നതായിരുന്നു. അങ്ങനെ അവരെല്ലാം ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ പ്രവാചകന്‍ (സ്വ ) ആയിരുന്നു അങ്ങോട്ട് കടന്നുവന്നത്; അവരെല്ലാവരും വിളിച്ചുപറഞ്ഞു “അതാ വരുന്നു അല്‍ -അമീന്‍, ഞങ്ങള്‍ തങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതാണ്” അവര്‍ പ്രവാചകനെ വിഷയം ധരിപ്പിച്ചു .നബി ഒരു തുണി കൊണ്ടുവരാന്‍ പറഞ്ഞു അങ്ങിനെ അത് വിരിച്ചു അതിലേക്കു തന്‍റെ കൈകൊണ്ടു ഹജറുല്‍ അസ് വദ് എടുത്തുവെച്ച ശേഷം എല്ലാ ഗോത്രത്തലവന്മാരോടും അതിന്‍റെ ഓരോഭാഗം പിടിച്ച് പോക്കാന്‍ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ട സ്ഥാനത്തെത്തിയപ്പോള്‍ പ്രവാചകന്‍ (സ്വ)തന്നെ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടെയും സംത്രിപ്തിയോടുകൂടി സംഘട്ടനത്തിന്റെ വക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകന്‍ (സ്വ) സമംഗളമായി പരിഹരിച്ചു.

No comments:
Post a Comment