. പ്രവാചകത്വത്തിന്റെ തുടക്കം
നബി (സ്വ)യ്ക്ക് പ്രായം നാല്പതു വയസ്സോടുത്തപ്പോള്‍ തങ്ങൾ  ചില സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുകയും നേരം പുലരുമ്പോള്‍ അവയത്രയും പകല്‍വെളിച്ചം പോലെ പുലരുന്നതായു...ം അനുഭവപ്പെട്ടു കൊണ്ടിരുന്നു.അതോടൊപ്പം മക്കയില്‍ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന മദ്ധ്യപാനം ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹ പരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമര്‍ഷം തോന്നുകയും അതില്‍ നിന്നും അത്തരം ദുര്‍വ്രിത്തികളില്‍ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താല്പര്യം ജനിക്കുകയും അതിനായി മക്കയില്‍ ഏതാനും കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ജബല്നൂര്‍ എന്ന പര്‍വ്വത മുകളിലെ ഹീറാ ഗുഹ തങ്ങൾ  കണ്ടെത്തുകയും ചെയ്തു.ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടുക തങ്ങളുടെ  പതിവായിത്തീര്‍ന്നു. ഇത്രയും കാലത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ നേരത്തെ തന്നെ തന്‍റെ ജീവിത പങ്കാളിയായ ഖദീജ (റ)തയ്യാറാക്കിക്കൊടുക്കും.ചിലപ്പോള്‍ തിരിച്ചുവരുന്ന ദിവസം വൈകുമ്പോള്‍ അവര്‍ ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുക്കുകയും പതിവായിരുന്നു.
അങ്ങിനെ ഒരുനാള്‍ തന്‍റെ ഏകാന്തതയെ ഭേദിച്ച് കൊണ്ട് ഗുഹാമുഖത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയവിഹ്വലനായി നിന്ന തങ്ങളോട്  വന്നയാള്‍ “ഇഖ്റഅ” (നീ വായിക്കുക) എന്ന് പറഞ്ഞു; അത് കേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകന്‍ “മാ അന ബിഖാരിഇന്‍” (എനിക്ക് വായന അറിഞ്ഞു കൂട) എന്ന് മറുപടി പറഞ്ഞു. അന്നേരം വന്നയാള്‍ തങ്ങളെ  ശക്ത്തിയായി ചേര്‍ത്തു പിടിച്ചു;വിട്ട ശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവര്‍ത്തിച്ചു മൂന്നാം തവണ ആഗതന്‍ വിശുദ്ധ ഖുര്‍ആനിലെ തൊണ്ണൂറ്റി ആറാം അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തുള്ള വചനങ്ങള്‍ അദ്ദേഹത്തിനു ഓതിക്കൊടുത്തു.
“اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥.(“ഇഖുറഅ ബിസ്മി റബ്ബികല്ലദീ ഖലഖ്, ഖലഖല്‍ ഇന്‍സാന മിന്‍ അലഖ്, ഇഖ്റഅ വരബ്ബുകല്‍ അക്റം, അല്ലദീ അല്ലമ ബില്‍ കലമി അല്ലമല്‍ ഇന്‍സാന മാലം യഅലം )
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. (1) മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (2) നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. (3) പേന കൊണ്ട് പഠിപ്പിച്ചവന്‍ (4) മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (5)
ഇതായിരുന്നു പ്രവാചകന്റെ നുബുവ്വതിന്റെ (പ്രവാച്ചകത്ത്വത്തിന്റെ )തുടക്കം.ക്രിസ്താബ്ദം 610 ആഗസ്ത് മാസം 10 ന് തിങ്കളാഴ്ച, റമദാന്‍ പതിനെഴിനായിരുന്നു ഇതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം
പ്രസ്തുത വചനങ്ങള്‍ ഓതിക്കൊടുത്തു ആഗതന്‍ അപ്രത്യക്ഷമായി; ആസാധാരണമായുണ്ടാകുന്ന ഈ അനുഭവം പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭ്രാന്തനായി നേരെ വീട്ടില്‍ ചെന്ന് ഖദീജ (റ)യോട് ‘എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ഖദീജ(റ)അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപിച്ചു. “ഇല്ല അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല,താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു,മറ്റുള്ളവരുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളില്‍ സഹായം നല്‍കുന്നു” ശേഷം ഭയമെല്ലാം നീങ്ങിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ (റ)ചോദിച്ചറിയുകയും നബി(സ്വ) വിവരിച്ചു കൊടുക്കുകയും ചെയ്തു. അന്നേരം ഇക്കാര്യത്തിന്റെ പോരുളെന്തെന്നു അറിയാനായി ഖദീജയുടെ പിത്രിവ്യ പുത്രനും വേദ പണ്ഡിതനുമായ വറഖത്തുബ്നു നൗഫല്‍ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ (റ)നബി (സ്വ)യെയും കൊണ്ട് പോകുകയും സംഭവങ്ങള്‍ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം നബിയെ സമാശ്വസിപ്പിക്കുകയും ഇങനെ പറയുകയും ചെയ്തു.
“നിശ്ചയം മൂസയുടെ അടുക്കല്‍ വന്ന മാലാഖയാണ് താങ്കളുടെ അടുക്കല്‍ വന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.താങ്കള്‍ ഭയപ്പെടെണ്ടതില്ല, സന്തോഷിക്കൂ നിങ്ങള്‍ ഈ സമൂഹത്തിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകനാണ്,ശേഷം തങ്ങൾ  ഇതും കൂടി ചേര്‍ത്തു പറഞ്ഞു: നിങ്ങളെ ഈ നാട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്ന സമയം ഞാന്‍ ഉണ്ടാകുമെങ്കില്‍, തീര്‍ച്ചയായും ഞാന്‍ നിങ്ങള്ക്ക് ശക്തി പകര്‍ന്നുകൊണ്ട് നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. “ഇത്രയും പറഞ്ഞു കേട്ടപ്പോള്‍ നബി(സ്വ) അത്ഭുതത്തോടെ ചോദിച്ചു ഈ ജനത എന്നെ ആട്ടി പ്പുറത്താക്കുമെന്നോ!?” അദ്ദേഹം പറഞ്ഞു: മുമ്പ് കഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാരുടെയും അവസ്ഥ അപ്രകാരമായിരുന്നു.
PART-11
---------
. പ്രബോധനത്തിന്റെ തുടക്കം
--------------------------------
നബി (സ്വ)യ്ക്ക് തന്റെയടുക്കല്‍ വന്നത് അല്ലാഹുവില്‍ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോദ്ധ്യപ്പെടുകയും അങ്ങിനെ തന്നിലെല്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ...ബോധവാനാവുകയും ചെയ്തു.അതോടെ വീണ്ടും ഹീറാഗുഹയില്‍ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പക്ഷെ കുറച്ചു കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുകയുണ്ടായില്ല. നബിക്കതില്‍ ദു:ഖവും പ്രയാസവുമുണ്ടായി.അന്നേരം വീണ്ടും പ്രവാചകര്‍ക്ക് വഹയ് എത്തിച്ചു കൊടുക്കുന്ന മലക്ക് ജിബ്രീല്‍ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുര്‍ആനിലെ 74 അദ്ധ്യായമായ സൂറത്തുല്‍ മുദദ്ധറിലെ ആദ്യ ഭാഗങ്ങള്‍ ഒതിക്കെള്‍പ്പിക്കുകയും ചെയ്തു.അതനുസരിച്ച് പ്രവാചകന്‍ തന്‍റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.
ഭാര്യ ഖദീജ (റ)യ്ക്ക് ശേഷം നബിയില്‍ വിശ്വസിച്ചവര്‍ കുട്ടികളില്‍ നിന്ന് പിത്രിവ്യപുത്രനായ അലി (റ)വും,കുടുംബക്കാരല്ലാത്തവരില്‍ നിന്ന് തന്‍റെ സുഹ്യത്തായിരുന്നു അബൂബക്കര്‍ (റ)വും അടിമകളുടെ കൂട്ടത്തില്‍ നിന്ന് സൈദ് (റ)വും ആയിരുന്നു.ഏകദേശം മൂന്നു വര്‍ഷത്തോളം അടുത്തവരോടുംകുടുംബക്കാരോടുമായിപ്രബോധനപ്രവര്‍ത്തനങ്ങളുമായിമുന്നോട്ടുമായി.അതിനുശേഷം തന്‍റെ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന അല്ലാഹുവിന്‍റെ കല്‍പ്പനയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രബോധനം പരസ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു,

 
No comments:
Post a Comment