ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച-----------------------------------------
ആടുകളെ മേക്കുന്നതില്‍ മാത്രം തന്‍റെ സഹോദരപുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തന്‍റെ ശാം യാത്...രയില്‍ പ്രവാചകനെയും കൊണ്ടുപോകാന്‍ തീരുമാനിക്കുകയും രണ്ടുപേരും കൂടി യാത്രാ സംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു.
വഴി മദ്ധ്യേ ബസ്വറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍ അവിടെ താവളമടിച്ചു.അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറഎന്ന് അറിയപ്പെട്ടിരുന്ന ജെര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു.പതിവിനു വിരുദ്ധമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ അവര്‍ അത്ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചകന്‍ (സ്വ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞ്:”തീര്‍ച്ചയായും ഈ കുട്ടി ലോകത്തിനു നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു. നങ്ങളുടെ വേദ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്രപോലും ഞാന്‍ ഇദ്ധെഹത്തില്‍ കാണുന്നുണ്ട്.അതുകൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുക” ഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്നു മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് മടക്കി അയച്ചു.അന്ന് പ്രവാചകന് പന്ത്രണ്ടു വയസ്സായിരുന്നു
PART -6----------
 വ്യാപാര രംഗത്തേക്ക്---------------------------
പ്രവാചകന്‍ (സ്വ) ബാല്യത്തില്‍ ആടുകളെ മേചായിരുന്നു കഴിഞ്ഞു കൂടിയത്, എങ്കില്‍ കച്ചവട രംഗത്ത് ആയിരുന്നു തന്‍റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരായിരുന...്ന ഖുവൈലിദിന്റെ മകള്‍ ഖദീജ(റ)പ്രവാചകന്റെ സത്യസന്ധതയും സ്വഭാവമഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ തന്‍റെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ലതുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിന്‍റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവട ചരക്കുമായി തന്‍റെ ഇരുപത്തിയഞ്ചു വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജയുടെ ഭ്രിത്യനായിരുന്ന മൈസറും ഉണ്ടായിരുന്നു.
മുഹമ്മദ് (സ്വ)യെ തന്‍റെ കച്ചവടം ഏല്‍പ്പിച്ചതിനു ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (റ)അങ്ങേയറ്റം സന്തുഷ്ട്ടയായിത്തീര്‍ന്നു. അതോടൊപ്പം തന്‍റെ ഭ്രിത്യനായിരുന്ന മൈസറില്‍ നിന്നുംകേട്ടറിഞ്ഞ പ്രവാചകന്റെ സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി.ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ് എന്ന ഖുറൈശി തനിക്ക് ഭര്‍ത്താവായി ലഭിചെങ്കിലെന്ന് ആശിക്കുകയും ചെയ്തു

 
No comments:
Post a Comment