. പിത്രിവ്യന്റെ ലാളനയില്‍-----------------
ധനികനല്ലെങ്കിലും തന്‍റെ സഹോദര പുത്രനെ പ്രയാസങ്ങളറിയാതെ എല്ലാനിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നല്‍കി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാല്‍ പ്രവാചകന്‍ (സ്വ)യാകട്ടെ തനിക്ക...ാവുന്ന കാര്യങ്ങളിലെല്ലാം പിത്രവ്യനെ സംരക്ഷിച്ചുപോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമ ബീവിയോടോത്തുള്ള കാലത്ത് തന്നെ ആടുകളെ മേയ്ക്കാന്‍ പരിചയിച്ച പ്രവാചകന്‍ അബൂത്വാലിബിന്‍റെ ആടുകളെ മേയ്ക്കല്‍ പതിവാക്കി സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിന്റെ മഹത്വം അന്നുതന്നെ മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാ൯. പ്രവാചകന്മാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെജീവിതം നയിച്ചവരായിരുന്നു വെന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ വ്യക്തമാക്കിയത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
“ആടുകളെ മേചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല” എന്നും “ഞാന്‍ മക്കക്കാര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ക്ക് ആടുകളെ മേചിരുന്ന വ്യക്തിയായിരുന്നു” (ബുഖാരി)എന്ന് നബി(സ്വ)പിന്നീട് വ്യക്തമാക്കിയതും ഹദീസുകളില്‍ കാണാവുന്നതാണ്
(തുടരും)

 
No comments:
Post a Comment