പ്രവാചകന്റെ_മക്ക PART 3


 മാതാവിന്റെ വിയോഗം-----------------------------
കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട്‌ ഭര്‍ത്താവിന്റെ ഖബര്‍ സന്തര്ഷിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമന്‍ ഒന്നിച്ചു മദീനയിലേക്ക് പോയി. ഒരുമാസക്കാലം അവി...ടെ കഴിച്ചുകൂട്ടി
ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗിയാവുകയും അവിടെവെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ട്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുള്‍ മുത്തലിബില്‍ വന്നുചേര്‍ന്നു. പക്ഷെ അധികകാലം അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. പ്രവാചകന്‍ (സ്വ)ക്ക് എട്ട്‌ വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ട്പിരിഞ്ഞു. പിതാമാഹനായിരുന്ന അബ്ദുള്‍ മുത്തലിബ് തന്‍റെ മരണത്തിനു മുമ്പ് തന്നെ വസിയ്യത്ത്‌ ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത് പ്രിത്രിവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു
(തുടരും)

No comments:

Post a Comment