പ്രവാചകന്‍ (സ്വ)യുടെ ഹിജ്റ
മുശ് രിക്കുകളുടെ കുതന്ത്രങ്ങള്‍ അതെ സന്ദര്‍ഭത്തില്‍ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ് റക്ക് വേണ്ടി തയ്യാറെടുത്തു കൊള്ളാന്‍ അനുവാദം നല്‍കുകയും ചെ...യ്തു.
അല്ലാഹുവില്‍ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകന്‍ (സ്വ) അബൂബക്കര്‍ (റ)ചോദിച്ചു; എനിക്കും താങ്കളോടൊപ്പം…? നബി(സ്വ) പറഞ്ഞു: ഉണ്ട് തയാറെടുത്തു കൊള്ളുക. പ്രസ്തുത സന്ദര്‍ഭത്തെ സംബന്ധിച്ച് ആയിഷ(റ) പറഞ്ഞത്; ഒരാള്‍ സന്തോഷത്താല്‍ കരയുമെന്നത് എന്‍റെ പിതാവ് അന്ന് കരഞ്ഞു കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.
അബൂബക്കര്‍(റ)രണ്ട് വാഹനം തയ്യാറാക്കി യദ് രിബിലേക്ക് വഴികാട്ടിയായി മുശ് രിക്കായിരുന്ന അബ്ദുല്ലാഹിബ്നു ഉരൈകത്ത് എന്ന വ്യക്തിയും മക്കയിലെ സംസാര വിഷയങ്ങള്‍ എത്തിക്കാന്‍ തന്‍റെ മകന്‍ അബ്ദുല്ലായെയും യാത്രയില്‍ അവര്‍ക്ക് ആവശ്യത്തിനു പാല്‍ കൊടുക്കാന്‍ തന്‍റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടെയനെയും സജ്ജരാക്കി നിര്‍ത്തി.
മുശ് രിക്കുകള്‍ അവരുടെ യോഗ തീരുമാന പ്രകാരം വ്യത്യസ്ഥ ഗോത്രങ്ങളില്‍ നിന്നായി കരുത്തരായ പതിനൊന്നു പേരെ തിരഞ്ഞെടുക്കുകയും ആബൂ ജഹലിന്റെ നേതൃത്വത്തില്‍ അവര്‍ പ്രവാചകന്റെ വീട് വളയുകയും ചെയ്തു, പ്രവാചകന്‍ (സ്വ)പ്രഭാതത്തില്‍ എഴുന്നേറ്റ് പുരത്തുവരുന്നതും പ്രതീക്ഷിച്ചു അവര്‍ ഉറക്കമൊഴിച് കാത്തു നിന്നു.
എന്നാല്‍ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി(സ്വ)യെ അറിയിച്ചത് അനുസരിച്ച് പ്രവാചകന്‍ (സ്വ) അലി (റ)നെ തന്‍റെ വിരിപ്പില്‍ താന്‍ പുതക്കാരുള്ള പുതപ്പ് പുതച്ചു കിടക്കാന്‍ ചുമതലപ്പെടുത്തുകയും അതോടൊപ്പം തന്‍റെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന അമാനത്ത് വസ്തുതകള്‍ (സൂക്ഷിപ്പ് മുതലുകള്‍)ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കാനും അദ്ദേഹത്തെ ഏര്‍പ്പാട് ചെയ്തു.
മുശ് രിക്കുകള്‍ വാതില്‍ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോള്‍ ഒരാള്‍ പുതച്ചു ഉറങ്ങുന്നത് കണ്ടു സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്തു നിന്നു.
പ്രവാചകന്‍ (സ്വ)അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം ഒരു പിടി മണല്‍ വാരി എറിഞ്ഞ് ഖുര്‍ആനിലെ 36 ആം അദ്ധ്യായമായ സൂറത്ത് യാസീനിലെ ഒമ്പതാം വചനം ഉരുവിട്ട് കൊണ്ട് അവര്‍ക്ക് നടുവിലൂടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി! നുബുവ്വതിന്റെ പതിനാലാം വര്‍ഷം സഫര്‍ ഇരുപത്തിഎഴാം തീയ്യതി വ്യാഴായ്ച്ചയായിരുന്നു അത്.
നാം അവരുടെ മുമ്പില്‍ ഒരു തടസ്സവും ഉണ്ടാക്കി.അങ്ങിനെ നാം അവരെ മൂടിക്കളഞ്ഞു അതിനാല്‍ അവര്‍ക്ക് കണ്ണ് കാണാന്‍ കഴിഞ്ഞില്ല “(സൂറത്ത് യാസീന്‍ 9 )
പ്രവാചകന്‍ (സ്വ)ക്ക് നേരെ തന്‍റെ കൂട്ടുകാരനായ അബൂബക്കര്‍ (റ) വിന്റെ വീട്ടില്ലേക്കു ചെന്നു. അസ് മാ അ(റ)തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നല്‍കി എന്നാല്‍ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുരത്തു വെച്ചുകെട്ടാന്‍ ആവശ്യമായ കയര്‍ കിട്ടാതെ പ്രയാസപ്പെട്ടു. അര്‍ദ്ധ രാത്രി എന്ത് ചെയ്യും? ഉടനെ അസ്മാഅ (റ)തന്‍റെ വസ്ത്രത്തിന്റെ കയര്‍ അഴിച്ചു അത് രണ്ടായി കീറി പകുതി ഭക്ഷണ സഞ്ചി വെച്ചുകെട്ടാനായി നല്‍കി അതിനാല്‍ അവര്‍ ദാതു നിത്യാഖൈനി (രണ്ട് ചരടിന്റെ ഉടമ ) എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടു. ശേഷം യമനിന്റെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച് മക്കയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സൌര്‍ മലയിലെ ഗുഹയില്‍ കയറി ഒളിച്ചു.ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചില്‍ അവസാനിക്കട്ടെ എന്ന് കരുതി മൂന്നു ദിവസം പ്രസ്തുത ഗുഹയില്‍ കഴിച്ചുകൂട്ടി.
എന്നാല്‍ മുശ് രിക്കുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതുവഴി വന്ന ഒരാള്‍ നിങ്ങള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത്? എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവര്‍ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയില്‍ മണ്ണ് വാരിയെറിഞ്ഞ് പോയത് നിങ്ങള്‍ അറിഞ്ഞില്ലേ? എന്നായിരുന്നു അയാളുടെ ചോദ്യം അവര്‍ തലയില്‍ തടവി നോക്കിയപ്പോള്‍ മണല്‍ കാണുകയും അതോടൊപ്പം അലി(റ)പുറത്തു വരുന്നതുമാണ് അവര്‍ കണ്ടത്. അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹല്‍ മുഹമ്മദിനെ പിടിച്ച് കൊണ്ടുവരുന്നവര്‍ക്ക് നൂറു ഒട്ടകം ഇനാം പ്രഖ്യാപിച്ചു നേരെ അബൂബക്കര്‍(റ) ന്‍റെ വീട് ലക്‌ഷ്യം വെച്ച് ഓടി അവിടെ എത്തി വാതിലില്‍ ശക്തിയായി മുട്ടി. പുറത്തുവന്ന അസ് മാ അ (റ)യോട് എവിടെ നിന്‍റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്കറിയില്ല എന്ന മറുപടി കേട്ടയുടനെ അതിശക്തമായി അവരുടെ മുഖത്തടിച്ചു: അടിയുടെ ശക്തിയാല്‍ അവര്‍ കാതില്‍ ധരിച്ചിരുന്ന കമ്മല്‍ പോലും ഊറി തെറിച്ചുപോയി. ഹിജ്റയുടെ പേരില്‍ ഏതൊക്കെ നിലയിലുള്ള പ്രയാസങ്ങളാണ് അവര്‍ ഓരോരുത്തരും സഹിക്കെണ്ടാതായി വന്നത്!! നമ്മുടെ മുന്‍ഗാമികള്‍ മതത്തിന് വേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഡനങ്ങളും കുറചോന്നുമായിരുന്നില്ല !!
PART-31--------
സൌര്‍ ഗുഹയിലെ അനുഭവങ്ങള്‍---------------------------------------
നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചില്‍ ആരംഭിച്ചു.ചിലര്‍ നബി (സ്വ)യും അബൂബക്കര്‍ (റ)വും ഒളിച്ചിരുന്ന ഗുഹാമുഖത്തോള മെത്തി അബൂബക്കര്‍ (റ...) പറഞ്ഞു: നബിയെ അതാ ശത്രുക്കള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്നു കുനിഞ്ഞു നോക്കിയാല്‍ നമ്മളിപ്പോള്‍ പിടിക്കപ്പെടും അന്നേരം പ്രവാചകന്‍ (സ്വ)പറഞ്ഞത് “അബൂബക്കാരെ ശാന്തനാകൂ, നീ ദു:ഖിക്കാതിരിക്കൂ അല്ലാഹു നമ്മോടൊപ്പമുണ്ട് ” അന്നേരം നബിയെ എന്‍റെ കാര്യത്തില്‍ അല്ല അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാ കാര്യത്തിലാണ് എന്‍റെ പ്രയാസം എന്നായിരുന്നു അബൂബക്കര്‍ (റ)വിന്റെ മറുപടി. നോക്കൂ ആ സ്നേഹത്തിന്റെ ആഴം പ്രസ്തുത സംഭവം അല്ലാഹു ഇങ്ങനെയാണ് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്തിരിക്കുന്നത്. “നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍: സത്യാ നിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടു പേരില്‍ ഒരാലായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ, അവര്‍ രണ്ടു പേരും (നബിയും, അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിഉചിട്ടുന്ദു അദ്ദേഹം തന്‍റെ കൂട്ടുകാരനോട് “നീ ദു:ഖിക്കേണ്ട അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞ സന്ദര്‍ഭം” അപ്പോള്‍ തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കി കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യത്തെ കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യാ നിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുക അല്ലാഹു പ്രതാപിയും യുക്തിമാനും ആകുന്നു.”(ഖുര്‍ആന്‍ 9 തൗബ 40 )
നേരത്തെ ഏര്‍പ്പാട് ചെയ്തതനുസരിച്ച് അബ്ദുള്ള മക്കയിലെ വിവരങ്ങള്‍ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുള്ളയുടെ കാല്‍പ്പാടുകള്‍ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളെയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കരിനും ആടുകളെ കറന്നു പാല്‍ നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞതനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹിബ്നു ഉരൈഖത്തും വന്ന്. അങ്ങിനെ മൂന്നു ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവര്‍ യദ്രിബ് ലക്‌ഷ്യം വെച്ച് യാത്ര തുടര്‍ന്നു
ഈ ചരിത്രത്തിനു വിരാമം കുറിക്കുന്നു 
ഇതു വരെ നിങ്ങൾ തന്ന സപ്പോര്ടിനു നന്ദി അറിയിക്കുന്നു.  
അല്ലാഹു ഖബൂൽ ചെയ്യട്ടെ... 
മറ്റൊരു ചരിത്രവുമായി വീണ്ടും കാണാം ഇന്ഷാ അല്ലാഹ്

 
No comments:
Post a Comment