നബിﷺയുടെ വിയോഗം ഭാഗം: 1


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇസ്ലാമിക ദൌത്യം പൂര്‍ത്തിയാവുകയും ഇസ്ലാം ഭൂമിയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തതോടെ പ്രവാചക തിരുമേനി തന്റെ ഇഹലോക ജീവിതത്തോട് വിടചൊല്ലിത്തുടങ്ങി. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി.

ഹിജ്റ പത്താംവര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസമാണ് പള്ളിയില്‍ 'ഇഅ്തികാഫ്' ഇരുന്നത്. മുമ്പ് പത്ത് ദിവസമല്ലാതെ ഇരിക്കാറില്ലായിരുന്നു. ഈ വര്‍ഷം തന്നെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ക്വുര്‍ആന്‍ രണ്ടു തവണ പാഠം നോക്കുകയും ചെയ്തു. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: 'ഈ വര്‍ഷത്തിനുശേഷം നിങ്ങളെ ഈ സ്ഥലത്ത് വെച്ച് ഇനിയൊരിക്കല്‍കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല' ജംറത്തുല്‍ അഖബക്ക് സമീപം വെച്ച് അവിടുന്ന് വിളിച്ചു പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഒരു പക്ഷേ, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് നിര്‍വഹിച്ചില്ലാ എന്നു വന്നേക്കാം'. അതേവര്‍ഷം തന്നെ തശ്രീഖിന്റെ നാളുകളിലെ ദുല്‍ഹിജ്ജ പന്ത്രണ്ടിന് അവിടുത്തെ വിയോഗത്തിന്റെ വിവരവുമറിയിച്ചുകൊണ്ട് 'അന്നസ്വ്ര്‍' അധ്യായവും അവതരിച്ചു.

ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ പ്രാരംഭത്തില്‍ 'ഉഹ്ദില്‍' ഖബ്റടക്കിയ രക്തസാക്ഷികളെ സന്ദര്‍ശിച്ച് യാത്രചോദിക്കുന്നതുപോലെ മയ്യിത്ത് നമസ്കരിച്ചശേഷം മിമ്പറില്‍ കയറി അവിടുന്ന് പ്രഖ്യാപിച്ചു. "ഞാന്‍ മുമ്പേ പോകുന്നു. ഞാന്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. അല്ലാഹുവാണേ, ഞാനെന്റെ 'ഹൌള്' ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്കുശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത് പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.✅

രാത്രിയുടെ അര്‍ധഭാഗം പിന്നിട്ടപ്പോള്‍ അവിടുന്ന് പ്രിയസഹചരന്മാരെ മറമാടിയ 'ബഖീഅ്' ശ്മശാനത്തില്‍ചെന്ന് അവര്‍ക്കുവേണ്ടി പാപമോചനത്തിനായി അര്‍ഥിച്ചശേഷം പറഞ്ഞു: 'ശ്മശാനവാസികളെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ക്കുദിച്ച പ്രഭാതങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നവര്‍ക്കുദിച്ച പ്രഭാതത്തേക്കാള്‍ ആശ്വാസകരമായിരുന്നു. അന്ധകാര നിബിഡമായ രാവുകള്‍പോലെ കുഴപ്പം ആഗതമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അന്ത്യം ആദ്യത്തെ തുടരുന്നു. അന്ത്യമാകട്ടെ ആദ്യത്തേക്കാള്‍ മോശവുമാണ്. അവിടുന്നു തുടര്‍ന്നു: 'ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്''.
  രോഗാരംഭം ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം ഇരുപത്തി എട്ടിനോ ഇരുപത്തി ഒമ്പതിനോ തിങ്കളാഴ്ച ദിവസം ബഖീഅ് ശ്മശാനത്തില്‍ ഒരു മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴി അവിടുത്തേക്ക് തലവേദന അനുഭവപ്പെട്ടു. ശരീരോഷ്മാവ് ഉയരുകയും അവിടുന്ന് ധരിച്ചിരുന്ന തലപ്പാവിന്റെ പുറത്തേക്കുകൂടി അനുഭവപ്പെടുമാറ് അത് കഠിനമാവുകയും ചെയ്തു *. തുടര്‍ന്ന് *രോഗിയായിക്കൊണ്ട് അവിടുന്ന് പതിനൊന്ന് നമസ്കാരങ്ങള്‍ക്കു ജനങ്ങള്‍ക്കു നേതൃത്വം നല്കുകയുണ്ടായി മൊത്തം രോഗദിനങ്ങള്‍ പതിമൂന്നോ പതിനാലോ ദിനങ്ങളാണ്.
(തുടരും)

No comments:

Post a Comment