പ്രവാചകന്റെ_മക്ക PART-28-29


 ഹിജ്റയുടെ തുടക്കം-------------------------
അഖബ ഉടമ്പടിയോടുകൂടി യദ് രിബിന്റെ മണ്ണില്‍ ഇസ്ലാമിന്‍റെ വ്യാപനം ദ്രുതഗതിയില്‍ നടക്കുന്നത് മനസ്സിലാക്കിയ മുശ് രിക്കുകള്‍ തങ്ങളുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനെയും വിശ്വ...ാസികളെയും പ്രയാസപ്പെടുത്താന്‍ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാചകന്‍ (സ്വ)വിശ്വാസികളോട് യദ് രിബിലേക്ക് പാലായനം ചെയ്തു കൊള്ളാന്‍ അനുമതി നല്‍കി. പ്രവാചകന്‍ (സ്വ)യില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാസികള്‍ യദ് രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാല്‍ മുശ് രിക്കുകള്‍ അവിടെയും എതിര്‍പ്പുകളുമായി വന്നു. പ്രയാസങ്ങള്‍ കാരണം പലര്‍ക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റ പോകേണ്ടതായി വന്നു. ആദ്യമായി യാത്ര പുറപ്പെട്ട അബൂസല്മ ഭാര്യയും (ഉമ്മുസല്‍മ )യും മകനും കൂടിയുള്ള യാത്രയില്‍ ശത്രുക്കള്‍ അവരെ തടയുകയുംഭാര്യയെയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട്‌ അബൂ സല്മയെ മാത്രം പോകാന്‍ അനുവദിച്ചു എല്ലാം മതത്തിനുവേണ്ടി ത്യജിച്ചു ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടുവിടാന്‍ ഒരുങ്ങിയ വിശ്വാസികള്‍ക്ക് നേരിടേണ്ടി വന്ന കഷ്ട്ടതകള്‍ കുറചോന്നുമായിരുന്നില്ല. ഉമ്മുസല്‍മ(റ), ഭര്‍ത്താവില്‍ നിന്നും പിഞ്ചു മകനില്‍ നിന്നും വേര്‍പിരിയേണ്ടി വന്ന ദു:ഖ ഭാരത്താല്‍ തന്നെ പാര്‍പ്പിച്ച തടവറയുടെ മുറ്റത്തു(വീടിന്റെ ത്ത്‌ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് യദ് രിബിന്റെ വഴിയിലേക്ക് നോക്കി കരഞ്ഞുകൊണ്ട്‌ കഴിഞ്ഞുകൂടി. ഈ അവസ്ഥയില്‍ നീണ്ട മാസങ്ങള്‍ കഴിച്ചുകൂടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നു വന്ന അബൂസല്‍മയുടെ കുടുംബത്തില്‍ പെട്ട തന്നെ തടഞ്ഞുവേച്ചവരില്‍ ഒരാള്‍ക്ക്‌ അവരുടെ അവസ്ഥയില്‍ അലിവുതോന്നി അവരെ യദ് രിബിലേക്ക് പറഞ്ഞയക്കാന്‍ കൂട്ടുകാരോട് ആവശ്യപ്പെട്ട്. അങ്ങിനെ അവര്‍ക്ക് തന്‍റെ മകനെ തിരിച്ചുകൊടുത്തു ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോ മീറ്റര്‍ അകലെയുള്ള യദ് രിബ് ലക്‌ഷ്യം വെച്ച് അവര്‍ മകനെയും കൊണ്ട്‌ നടത്തം തുടങ്ങി. ഈ അവസരത്തില്‍ അതുവഴിവന്ന ഉദ്മാനുബ്നു ത്വല്ഹ അവരെ കണ്ടുമുട്ടുകയും അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി, അവരെ യദ് രിബിനടുത്തുള്ള ഖുബാഅ വരെ കൊണ്ട്‌ ചെന്നാക്കി. നിങ്ങളുടെ ഭര്‍ത്താവ് ഇവിടെ കാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല. ഹിജ്റയുടെ പേരില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന സുഹൈബ് (റ)വിനെ മക്കക്കാര്‍ തടഞ്ഞുകൊണ്ട്‌ റോമില്‍ നിന്നും അഭയാര്‍ഥിയായി എത്തിയ നീ നങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങള്‍ പോകാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു തടഞ്ഞു. അദ്ദേഹത്തിന് കൂടുതല്‍ ആലോചിക്കാനുണ്ടായിരുന്നില്ല, നിങ്ങള്‍ക്ക് എന്‍റെ സമ്പത്ത് അല്ലെ ആവശ്യം എന്ന് പറഞ്ഞു ദീര്‍ഘകാലത്തെ തന്‍റെ സമ്പാദ്യം മുഴുവനും നല്‍കിക്കൊണ്ട് തന്‍റെ ആദര്‍ഷവുമായി യദ് രീബിലേക്ക് നീങ്ങി.! ഇത് അറിഞ്ഞ പ്രവാചകന്‍ (സ്വ) റബിഹ സുഹൈബ്, റബിഹ സുഹൈബ് ( സുഹൈബ് ലാഭം കൊയ്തു)എന്ന് പറഞ്ഞു അദ്ദേഹത്തെ അനുമോദിച്ചു.
എന്നാല്‍ ഉമര്‍(റ)മേല്‍ പറഞ്ഞതില്‍ നിന്നും വ്യതസ്ത മായി തന്നെ ഹിജ്റ പോയ വ്യക്തമായിരുന്നു.അദ്ദേഹം കഅബ യുടെ സമീപത്ത് ചെന്നു പരസ്യമായി ത്വവാഫ് നിര്‍വ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവ കളാകാനും മാതാക്കളെ മക്കള്‍ നഷ്ട്ടപ്പെട്ട ദു:ഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നില്‍ക്കെ തന്‍റെ യാതയാരംഭിച്ചു.
അബൂബക്കര്‍ യാത്രക്ക് അനുമതി ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ)പറഞ്ഞ്; തിരക്ക് കൂട്ടാതിരിക്കുന്നു; അല്ലാഹു താങ്കള്‍ക്കു ഒരു കൂട്ടുകാരനെ കൂടി കണ്ടെത്തിയേക്കും. അലി(റ)യെ ചില ആവശ്യങ്ങള്‍ക്കായി പ്രവാചകന്‍ തടഞ്ഞു നിര്‍ത്തി. ബാക്കി മുസ്ലിംകളെല്ലാം ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച മുജാഹിറുകള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരിക്കുന്നു.

PART-29---------
മുശ് രിക്കുകളുടെ ദാറുന്നദ് വയില്‍---------------------------------------
മുസ്ലിംകളുടെ പാലായനം കണ്ട മുശ് രിക്കുകള്‍ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റ പോകുമെന്ന് മനസ്സിലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിന്‍റെ പ്രചാരണ...ത്തിന് കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെട്ടെന്ന് അത് തടയിടാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാര്‍ ലമെന്റ് മന്ദിരമായ ദാറു ന്നദ് വയില്‍ അടിയന്തര യോഗം ചേര്‍ന്നു.
മുശ് രിക്കുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാല്‍ ഇബലീസ് തന്നെയും ഈ വിഷയത്തില്‍ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം അവരില്‍ ഒരാള്‍ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാല്‍ അവന്‍റെ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖണ്ഡിച്ചു കൊണ്ടുള്ള എതിരാഭിപ്രായങ്ങള്‍ വന്ന്. അവന്‍റെ സ്വഭാവവും പെരുമാറ്റവും ആരെയാണ് വശീകരിക്കാത്തത്, അവന്‍ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടായി അവന്‍ തിരിച്ചുവരും. അതിനാല്‍ നാടുകടത്തല്‍ ഫലപ്രദമല്ല; നമുക്കവനെ ബന്ധസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിര്‍ദേശം. അതും അംഗീ കരിക്കപ്പെടുകയുണ്ടായില്ല അവസാനം എല്ലാ ഗോത്രത്തില്‍ നിന്നും ശക്തരും കരുത്തരുമായ ഓരോരുത്തുര്‍ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ചു അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അങ്ങിനെയാവുമ്പോള്‍ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാന്‍ മുഹമ്മദിന്റെ കുടുംബത്തിനാവുകയില്ല. ഇനി അവര്‍ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കില്‍ എല്ലാവര്ക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാനായി അവര്‍ തീയതിയും സമയവും കണ്ടെത്തി സഭ പിരിഞ്ഞു. പക്ഷെ അല്ലാഹു അവരുടെ കുതന്ത്രങ്ങള്‍ക്ക്‌ മീതെ തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്തു.

അല്ലാഹു പറയുന്നത് കാണുക: “നിന്നെ ബന്ധസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദര്‍ഭം) ഓര്‍ക്കുക. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍ “(ഖുര്‍ആന്‍ 8 :30 )

No comments:

Post a Comment