പ്രവാചകന്റെ_മക്ക PART-25


 ഇസ്രാഉം മിഅറാജും..
---------------------------
പ്രവാചകന്‍ (സ്വ)എല്ലാ നിലയിലും ദു:ഖാകുലനായി കഴിഞ്ഞു കൂടുന്ന സന്തര്‍ഭത്തിലായിരുന്നു. ഇസ്റാഅ, മിഅറാജ് എന്നീ അത്ഭുത സംഭവങ്ങള്‍ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്...യൊഴിച്ചു എന്ന് വരെ ശത്രുക്കള്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങി. ഈ അവസരത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രത്യേക കൂടി ക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തില്‍ പ്രസ്തുത സംഭവങ്ങള്‍ക്ക് പ്രവാചകന്‍ (സ്വ)യെ തിരഞ്ഞെടുത്തത്.
ഈ സംഭവങ്ങള്‍ ഏത് വര്‍ഷത്തില്‍ ഏത് തീയതിയിലാണ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. എന്നാല്‍ മദീന ഹിജ്റയുടെ ഒരു വര്‍ഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നില്‍ക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതില്‍ പ്രത്യേക നേട്ടമുണ്ടായിരുന്നുവെങ്കില്‍ അതൊരിക്കലും അല്ലാഹു അവ്യക്ത്മാക്കുമായിരുന്നില്ല. ഒരു പക്ഷെ , പില്‍കാലത്ത് ജനങ്ങളതിന്റെ പേരില്‍ ആഘോഷങ്ങളും ആരാധനങ്ങളും സംഘടിപ്പിക്കാതിരിക്കനായി ഒളിപ്പിച്ചു വെച്ചതുമായെക്കാം.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകന്‍ (സ്വ) യെ രാത്രി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ എന്നും അവിടെ നിന്നും വാനലോകത്തെക്കുള്ള സഞ്ചാരത്തെ മിഅറാജ് എന്നും പറയുന്നു.ഇത് രണ്ടും ശാരീരികമായും ഒരേ രാത്രിയില്‍ തന്നെയുമായിരുന്നു.എന്നും ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ് .

ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളില്‍ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും മനസ്സിലാക്കാവുന്നതാണ്. നബി (സ്വ) യുടെ അടുക്കല്‍ രാത്രിയില്‍ ബുറാഖ് എന്ന ഒരു പ്രത്യേകതരം വാഹനവുമായി -അത് കഴുതയെക്കാള്‍ വലുതും കോവര്‍ കഴുതയെക്കാള്‍ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട് -വരികയും പ്രവാചകനെയും കൊണ്ട് ബൈതുല്‍ മുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു . കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിന്‍റെ ഓരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തില്‍ നിന്ന് അതിന്‍റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. ബൈതുല്‍ മുഖദ്ധസിന്റെ കവാടത്തില്‍ ബുറാഖിനെ ബന്ധിച്ച് ശേഷം പ്രവാചകന്‍ (സ്വs) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്രാഅ എന്ന് അറിയപ്പെടുന്നത്.

പിന്നീട് ഗോവണി പോലുള്ള പ്രത്യേക തരത്തിലുള്ള ഒരു വാഹനം കൊണ്ട്‌ വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ കയറിപ്പോവുകയും ചെയ്തു. ഒന്നാമത്തെ ആകാശത്തു വെച്ച് ആദം നബി (അ )യെ കണ്ടു. അന്യോന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിനു സജ്ജനങ്ങളുടെയും ദുര്ജ്ജനങ്ങളുടെയും ആത്മാക്കളെ കാണിച്ചു കൊടുത്തു. രണ്ടാം ആകാശത്തു യാഹ്യ, ഈസ (അ), മൂന്നാം ആകാശത്തില്‍ യൂസുഫ് (അ), നാലാം ആകാശത്തു ഇദ് രീസ്(അ), അഞ്ചാം ആകാശത്തു ഹാറൂന്‍ , ആറാം ആകാശത്ത് മൂസാ(അ), ഏഴാം ആകാശത്ത് ഇബ്രാഹീം (അ)എന്നിവരെയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും ആദ്ദേഹത്തിന്റെ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് വാനലോകത്തുള്ള സിദ് റത്തുല്‍ മുന്‍തഹ;എന്ന പ്രത്യേക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈതുല്‍ മഅമൂറു മെല്ലാം കണ്ട ശേഷം അല്ലാഹു വിന്റെ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാവുകയും അവിടെ വെച്ച് അല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അമ്പതു സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. അതിനുശേഷം മടക്കയാത്രയില്‍ ആറാം ആകാശത്ത്‌ മൂസ(അ)നെ വീണ്ടും കണ്ടുമുട്ടുകയും അല്ലാഹുവില്‍ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളതെന്ന് അന്വേഷിക്കുകയും ചെയ്തു. അന്‍പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകന്‍ (സ്വ)അറിയിച്ചു. അന്നേരം താങ്കളുടെ സമൂഹത്തെക്കാള്‍ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എന്‍റെ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകള്‍ ചുമത്തിയിട്ട് അത് അവര്‍ക്ക് നിര്‍വ്വഹിക്കാനായിരുന്നില്ല. അതിനാല്‍ അല്ലാഹുവിലേക്ക് തിരിച്ചുപോയി ലഘൂകരിക്കാന്‍ ആവശ്യപ്പെടുക എന്ന് പറഞ്ഞു അത് അനസരിച്ചു പ്രവാചകന്‍ (സ്വ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാന്‍ ആവശ്യപ്പെട്ട് അന്‍പത് സമയമുള്ളത് അഞ്ജു സമയമായി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവര്‍ത്തനത്തില്‍ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ നാം തീരുമാനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

കൂടാതെ പ്രവാചകന്‍ (സ്വ)ക്ക് അല്ലാഹു പ്രസ്തുത യാത്രയില്‍ സ്വര്‍ഗ്ഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളെയും കാണിച്ചുകൊടുക്കുകയുണ്ടായി വ്യത്യസ്ഥ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ള വിഷയങ്ങളില്‍ ഏതാനും ചിലത് മാത്രം താഴെ ചേര്‍ക്കുന്നു.
അനാഥകളുടെ സ്വത്ത് തിന്നുന്നവന്‍ : ഒട്ടകത്തിന്റെ വായകളോട് കൂടിയുള്ള ഒരു വിഭാഗം ആളുകള്‍ അവര്‍ തീകട്ടകള്‍ വിഴുങ്ങുകയും അത് അവരുടെ പിന്‍ഭാഗത്തിലൂടെ താഴേക്കു വാഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീല്‍ എന്ന് വിവരിച്ചുകൊടുത്തു.

പലിശ തിന്നുന്ന ആളുകള്‍ : അവര്‍ വലിയ കെട്ടിടങ്ങള്‍ പോലുള്ള വയറു കളോട് കൂടി പ്രയാസപ്പെടുന്നു.

വ്യഭിചാരികള്‍: അവര്‍ നല്ല മാംസം ഒരു ഭാഗത്ത് ഉള്ള തിലേക്കു ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്ന മാംസം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
തങ്ങള്‍ക്ക്‌ ജനിച്ച സന്താനങ്ങളെ പിതാക്കളിലെക്കല്ലാതെ ചേര്‍ത്തു പറയുന്ന സ്ത്രീകള്‍ അവരുടെ സ്തനങ്ങളില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പ്രയാസപ്പെടുന്നു.

ഫര്‍ള് നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവര്‍ : അവരുടെ മുഖം മറ്റൊരു വിഭാഗം ആളുകള്‍ കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കുകയും മുഖം വികൃതാമായാല്‍ കള്ള് കയ്യില്‍ നിന്നും വീണു ഉരുണ്ടു പോവുകയും അത് എടുത്ത് വരുമ്പോഴേക്കും മുഖം വീണ്ടും പഴയ രൂപത്തിലായിരിക്കും വീണ്ടും അവര്‍ ചതച്ച് വികൃതമാക്കപ്പെടുന്നു ഇപ്രകാരം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇങ്ങനെ വിവിധ തരത്തിലുള്ള കുട്ടാ ക്രിത്യങ്ങള്‍ക്കുള്ള ശിക്ഷാരീതികള്‍ കാണിക്കപ്പെട്ടു.

അപ്രകാരം തന്നെ സ്വര്‍ഗ്ഗവും കാണിക്കപ്പെട്ടു. സ്വര്‍ഗീയ സൗകര്യങ്ങളും, ചെറു പ്രായത്തില്‍ മരണപ്പെട്ട കുട്ടികള്‍ ഇബ്രാഹീം (അ)യോടൊപ്പം ഒന്നിച്ചു ആഹ്ലാദിച്ചു കഴിയുന്നതും അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. അങ്ങിനെ എല്ലാം കണ്ട ശേഷം അതെ രാത്രിയില്‍ തന്നെ പ്രവാചകന്‍ (സ്വ) തിരിച്ചെത്തുകയും ചെയ്തു.

നേരം പുലര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം പ്രവാചകന്‍ (സ്വ)സ്വഹാബികള്‍ക്ക് വിവരിച്ചുകൊടുത്തു.വിവരം അറിഞ്ഞ മുശ് രിക്കുകള്‍ പരിഹസിക്കാന്‍ തുടങ്ങി അത് കണ്ടു വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളില്‍ പോലും സംശയത്തിന്റെ വക്കിനോളം എത്തിച്ചു അത്.എന്നാല്‍ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നു കണ്ട്‌ ഖുറൈശികള്‍ വിവരം ധരിപ്പിച്ചു,അന്നേരം പ്രവാചകന്‍ (സ്വ) അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കര്‍ (റ)വിന്റെ പ്രതികരണം. ഇത് അറിഞ്ഞ പ്രവാചകന്‍ (സ്വ)അബൂബക്കര്‍ (റ)ന് സിദ്ധീഖ് (സത്യപ്പെടുത്തിയവാന്‍ )എന്ന സ്ഥാനപ്പേര് നല്‍കി. അനുമോദിക്കുകയും ചെയ്തു. എന്നാല്‍ മുശ് രിക്കുകള്‍ പ്രവാചകന്‍ (സ്വ)യോട് ബൈതുള്‍ മുഖദ്ധസിന്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് ശരിവേക്കുകയ്യല്ലാതെ നിര്‍വ്വാഹമുണ്ടായിരുന്നില്ല. പിന്നീട് അവര്‍ മറ്റൊരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു അതിനെ കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോള്‍ തിരിച്ചെത്തും എന്നെല്ലാം അവര്‍ പ്രവാചകന്‍ (സ്വ)യോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങള്‍ യോജിച്ചു വരികയും ചെയ്തെങ്കിലും അവര്‍ ഇത് മുഹമ്മദിന്റെ ജാല വിദ്യയാണ്

No comments:

Post a Comment