അബൂത്വാലിബിന്അറെ വേര്‍പാട്---------------------------------
പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്തു വന്ന് അധികം കഴിഞ്ഞില്ല: അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന അബൂത്വാല...ിബ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ആസന്നമായ അവസരത്തില്‍ പ്രവാചകന്‍ (സ്വ) അവിടെ കടന്നു ചെല്ലുകയും സങ്കടത്തോടുകൂടി അദ്ദേഹത്തോട് “മ്മൂത്താപ്പാ,നിങ്ങളൊന്ന് ലാ ഇലാഹ ഇല്ലല്ലഹ് എന്ന് പറയൂ. എങ്കില്‍ അതുവെച്ച് എനിക്ക് അല്ലാഹുവിങ്കല്‍ വാദിച്ചുനോക്കാം” എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹല്‍ അബ്ദുല്ലാഹിബ്നു അബീ ഉമയ്യ എന്നിവര്‍ പറഞ്ഞു, അബൂത്വാലിബ് നിങ്ങള്‍ അബ്ദുള്‍ മുത്വലിബിന്റെ മതം കയ്യോഴിയുകയാണോ,!? അന്നേരം അബൂത്വാലിബ് പ്രവാച്ചകനോടായി പറഞ്ഞത് ഇങ്ങനെയാണ്:” മോനെ,നിന്‍റെ മതമാണ് ഏറ്റവും നല്ല മതം എന്ന് എനിക്കറിയാം പക്ഷെ ഈ ജനതയുടെ ആക്ഷേപം ഇല്ലായിരുന്നുവെങ്കില്‍ നിന്നില്‍ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി നാനായിരിക്കുമായിരുന്നു. ഇത് പറഞ്ഞുകൊണ്ട് അബ്ദുള്‍ മുത്വലിബിന്റെ മതത്തിലായി ക്കൊണ്ട് എന്ന് പറഞ്ഞു അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനില്‍ അങ്ങേയറ്റം പ്രയാസമുണ്ടാക്കി.ദു:ഖഭാരത്താല്‍ ” എന്നോട് വിരോധിക്കാത്തതുവരെ ഞാന്‍ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിക്കും”. എന്ന് പ്രവാചകന്‍ പറഞ്ഞു. പക്ഷെ അല്ലാഹു ഇപ്രകാരം ഖുര്‍ആന്‍ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു “ബഹുദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരഗാഗ്നിയുടെ അവകാശികളാണെന്നു തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാ൯, അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല”(ഖുര്‍ആന്‍ -9 -113 )
“നിശ്ചയം നിനക്ക് ഇഷ്ട്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാന്‍ ആവില്ല”(ഖുര്‍ആന്‍ – 28 -56 )
PART-23--------
ഖദീജ(റ)യുടെ വഫാത്ത്----------------------------------
അബൂത്വാലിബിന്‍റെ മരണത്തിനു ശേഷം രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്കു നബിയെ സാമ്പത്തികമായും, ശാരീരികമായും, മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അ...വിടുത്തെ പ്രിയ പത്നി ഖദീജ(റ)യും വേര്‍പിരിഞ്ഞു. നുബുവ്വത്തു പത്താം വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു അത്. അന്ന് അവര്‍ക്ക് 65 വയസ്സും നബി(സ്വ)ക്ക് 50 വയസ്സുമായിരുന്നു പ്രായം.
ഇരുപത്തിയന്ജ് വര്‍ഷത്തെ ആ ദാമ്പത്യ ജീവിതം പ്രവാചകന്‍ (സ്വ) തന്‍റെ ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ്വ) ഖദീജ (റ)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്കിങ്ങനെ കാണാം.” എല്ലാവരും എന്നില്‍ അവിശ്വസിച്ചപ്പോള്‍ ഖദീജ (റ)എന്നില്‍ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സത്യപ്പെടുത്തി, ജനങ്ങള്‍ എന്നെ തടഞ്ഞപ്പോള്‍ അവര്‍ അവരുടെ സമ്പത്ത്കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നല്കിയതും.” (അഹ്മദ്) മറ്റൊരു ഹദീസ്കൂടി കാണുക: “ഒരിക്കല്‍ ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ഖദീജ (റ) ഇപ്പോള്‍ താങ്കളുടെ അടുത്ത് വരും അവര്‍ എത്തിയാല്‍ അല്ലാഹു അവര്‍ക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക, അതുപോലെ അല്ലാഹു അവര്‍ക്കായി ഒരു ഭവനം ഒരുക്കിവേച്ചതായും സന്തോഷമറിയിക്കുക”(ബുഖാരി)
PART-24-------
 പ്രവാചകന്‍ ത്വാഇഫിലേക്ക്--------------------------------
അബൂത്വാലിബിന്റെയും ഖദീജ(റ)യുടെയും വേര്‍പാട് ഖുറൈശികള്‍ തികച്ചും മുതലെടുത്തു. അവര്‍, തങ്ങള്‍ നടത്തിവന്നിരുന്ന മര്‍ദ്ദന മുറകള്‍ക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനില്‍ ...കൂടുതല്‍ ദു:ഖവും പ്രയാസവുമുണ്ടാക്കി.സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ പ്രവാചകന്‍ തന്‍റെ മാത്ര് കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു.
നുബുവ്വത്ത് പത്താം വര്‍ഷം ശവ്വാല്‍ മാസം പ്രവാചകന്‍ (സ്വ) തന്‍റെ അടിമയായിരുന്ന സൈദു ബ്നു ഹാരിഥ് മൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാല്‍ തന്‍റെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങള്‍. പത്ത് ദിവസത്തോളം ത്വാഇഫില്‍ കഴിച്ചുകൂട്ടി തന്‍റെ ദൗത്യംഅവരുടെ മുന്നില്‍ വിശദീകരിച്ചു.പക്ഷെ ഒരാള്‍ പോലും അത് സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല അവര്‍ തങ്ങളുടെ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിളേരെസജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകന്റെ ശരീരത്തില്‍ നിന്നും രക്തം പൊട്ടി ഒഴുകുമാര്‍ പ്രവാചകാനും കൂടെയുണ്ടായിരുന്ന സൈഥും ഉപദ്രവങ്ങള്‍ എല്പ്പിക്കപ്പെട്ടു. അവസാനം പ്രവാചകന്‍ (സ്വ)നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു.
മടക്കയാത്രയില്‍,ഒരാള്‍ പോലും തന്നെ സഹായിക്കുവാനോ തന്നില്‍ വിശ്വസിക്കുവാനോ തയ്യാറാകാത്തതില്‍ മനം നൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോള്‍ റബീഅ യുടെ മക്കളായ ഉത് ബത്തിന്റെയും ശൈബത്തിന്റെയും മുന്തിരി ത്തോട്ടത്തില്‍ അല്പം വിശ്രമിക്കാനായി കടന്നു ചെന്നു. അവിടെ ഉണ്ടായിരുന്ന ഒരു മതിലില്‍ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്‌രീല്‍ എന്ന മലകിനോടൊപ്പം പര്‍വ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി (സ്വ)യെ ഉപദ്രവിച്ച സമൂഹത്തെ നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിന്റെ പ്രവാചകന്‍ അതിനു അനുവാദം നല്‍കിയില്ല; എന്നുമാത്രമല്ല അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിക്കുകയാണ് ചെയ്തത്.” അല്ലാഹുവേ ഈ ജനത അവര്‍ക്ക് വിവരമില്ലാത്തതുകൊണ്ട് ചെയ്തു പോയതാണ്, അതിനാല്‍ നീ അവര്‍ക്ക് പൊറുത്തു കൊടുക്കേണമേ. അവര്‍ക്ക് ജനിക്കുന്ന പിന്‍ തലമുറയില്‍ നിന്നെങ്കിലും ഒരാള്‍ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കില്‍ അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ പ്രവാചകന്‍ ഖുറൈശീ പ്രമുഖരില്‍ പെട്ട മുത്വഇമു ബ്നു അദിയ്യിന്റെ സംരക്ഷണത്തില്‍ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു

 
No comments:
Post a Comment