പ്രവാചകന്റെ_മാക്ക PART-20-21


ബഹിഷ്കരണം
---------------------
അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം നബി(സ്വ)ക്കും അനുയായികള്‍ക്കും ഊരുവിലക്കും ബഹിഷ്കരണവും ഏര്‍പെടുത്തുക എന്നതായിരുന്നു. മുസ്ലിം കളുമായുള്ള വിവാഹം,... മറ്റു ഇടപാടുകള്‍, പരസ്പരമുള്ള സമ്പര്‍ക്കങ്ങള്‍, കച്ചവടം (വാങ്ങലും,വില്‍ക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പര്‍ക്കവും നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഒരു കരാര്‍ എഴുതിയുണ്ടാക്കി കഅബയില്‍ എഴുതി കെട്ടിത്തൂക്കി.
തദടിസ്ഥാനത്തില്‍ വിശ്വാസികള്‍ക് അവര്‍ ഭക്ഷണ പാനീയങ്ങള്‍ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട്‌ പോലും പ്രയോജനമില്ലാതായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ പുറം നാടുകളില്‍ നിന്നും കച്ചവടക്കാര്‍ വരുന്ന അവസരങ്ങളില്‍ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളില്‍ തങ്ങള്‍ കാലില്‍ ധരിച്ചിരുന്ന തോലിന്റെ ചെരുപ്പുകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തി അത് പോലും കടിച്ചു തിന്നു നോക്കിയിരുന്നു, എന്നും പച്ചിലകള്‍ കടിച്ചു തിന്ന്, ആടുകള്‍ കാഷ്ട്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ കാഷ്ട്ടിചിരുന്നത് എന്നും സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ ഖദീജ (റ) യുടെ സഹോദരപുത്രന്‍ ഇടയ്ക്കു തന്‍റെ അമ്മായി എന്ന ബന്ധം പരിഗണിച്ചു ചോളവും മറ്റും എത്തിച്ചു കൊടുത്തിരുന്നത് ഒഴിച്ച് മറ്റെല്ലാ സമ്പര്‍ക്കവും നബി (സ്വ)ക്കും അനുയായികള്‍ക്കും തടയപ്പെട്ടു. പൂര്‍ണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈഅവസ്ഥയില്‍ മൂന്നു കൊല്ലം കഴിച്ചുകൂട്ടെണ്ടിവന്നു.
എന്നാല്‍ ഖുറൈശികള്‍ക്കിടയില്‍ തന്‍റെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളില്‍ അനുകമ്പയുള്ള ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തി ലോരാളായ ഹിഷാമു ബ്നു അംര്‍, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറു ബ്നു ആബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിത്രി സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തില്‍ പെരുമാറാന്‍ മാത്രം എന്ത് തെറ്റാണ് അവര്‍ ചെയ്തത്? വര്‍ഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു! അന്നേരം ഞാന്‍ ഒറ്റയ്ക്ക് എന്ത് ചെയ്യാനാണ്? എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിഷാം പറഞ്ഞത് ഒരാള്‍ മാത്രമല്ല രണ്ടാമനായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനെയും അതുപോലെ അബുല്‍ ബുഹ്തുരിയെയും ഈ വിഷയത്തില്‍ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലുപേരും കൂടി ഖുറൈഷികളോടായി കരാര്‍ വലിച്ചു കീറുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അന്നേരം അബൂജഹല്‍ നീ പറയുന്നത് നടക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു: നിങ്ങള്‍ തര്‍ക്കിക്കെണ്ടതില്ല അത് അല്ലാഹു തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്‌ഇ മുബ്നു അദിയ്യ് കരാര്‍ പത്രം വലിച്ചു കീറുന്നതിനായിചെന്ന് നോക്കിയപ്പോള്‍ തുടക്കത്തില്‍ എഴുതപ്പെട്ടിരുന്ന ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്‍റെ നാമത്തില്‍ )എന്ന വചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതല്‍ തിന്നു നശിപ്പിക്കപ്പെട്ടിരുന്നു. !! അതോടെ ആ ബഹിഷ്കരണവും അവസാനിച്ചു.

പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബില്‍ (അബൂത്വാലിബിന്‍റെ മലഞ്ചെരുവില്‍) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു 

PART-21---------
 ദു:ഖവര്‍ഷം-----------------
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം പ്രവാചകനെ സംബന്ധിച്ചെടുത്തോളം താങ്ങാവുന്നതിലും അപ്പുറം ദുഃഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വര്‍ഷമായിരുന്നു.അതുകൊണ്ട് തന്നെ ചരിത്രകാരന്മാര്‍ ദു:ഖ വര്...‍ഷം എന്നാണ് പ്രസ്തുത വര്‍ഷത്തിന്‌ പേര് നല്‍കിയിട്ടുള്ളത്.വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരരുന്ന അബൂത്വാലിബിന്റെയും, അവിടുത്തെ പ്രിയ പത്നി ഖദീജ(റ)യുടെയും വിയോഗമായിരുന്നു അതിനുള്ള കാരണം

No comments:

Post a Comment