പ്രവാചകന്റെ_മക്ക PART-18-19


ഉമറും ഇസ്ലാമിലേക്ക്..!

ഈ അവസരത്തില്‍ തന്നെയാണ് ഉമര്‍(റ)വിന്റെ ഇസ്‌ലാം ആശ്ലെഷണവും നടക്കുന്നത്. നുബുവ്വതിന്റെ ആറാം വര്‍ഷം ദുല്‍ഹജ്ജു മാസത്തിലായിരുന്നു അത്ഹംസ (റ)വിന്റെ ഇസ്‌ലാം വിശ്വാസത്തിന...്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം ശത്രുക്കളുടെ മര്‍ദ്ധനങ്ങള്‍ കൂടി വന്നപ്പോള്‍ പ്രവാചകന്‍ (സ്വ) “അല്ലാഹുവേ ഉമറുബ്നു ഖത്താബ്, അംരുബനു ഹിഷാം (അബൂജഹല്‍) ഇവരില്‍ നീ ഇഷ്ട്ടപ്പെടുന്ന വ്യക്തിയെ കൊണ്ട്‌ ഇസ്ലാമിന് ശക്തി പകരേണമേ” എന്ന് പ്രാര്‍ഥിചിരുന്നതായി ഹദീസുകളില്‍ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമര്‍(റ)വിനെയാണ് തിരഞ്ഞെടുത്തത്. ഹംസ(റ) ഇസ്‌ലാം സ്വീകരണം ഖുറൈശികള്‍ക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീര്‍ത്തു. അതനുസരിച്ച്‌ ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീര്‍ച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏറ്റവും കരുത്തരില്‍ ഒരാളായ ഉമറിനെ തന്നെ അവര്‍ തിരഞ്ഞെടുത്തു.

എല്ലാവരും കൂടി തന്നിലെല്‍പിച്ച ആത്മ വിശ്വാസം അത്  ശരിവെച്ചുകൊണ്ട്‌ അദ്ദേഹം തന്‍റെ വാളെടുത്തു ആ കര്‍ത്തവ്യം നിര്‍വ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയില്‍ വെച്ച് നഈമുബ്നു അബ്ദുള്ള എന്ന വ്യക്തി അദ്ദേഹത്തെ കണ്ടുമുട്ടുകയും യാത്രയുടെ ഉദ്ദേശത്തെ അന്വേഷിക്കുകയും ചെയ്തു. വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ടു പോരെ മറ്റുള്ളവരെ നേരെയാക്കല്‍; എന്ന് പറഞ്ഞുകൊണ്ട് താങ്കളുടെ സഹോദരിയും ഭര്‍ത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇത് കേള്‍ക്കേണ്ട താമസം ഉമറിനു മുഹമ്മദിന് ഉണ്ടായതിനേക്കാള്‍ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്കു ചെന്നു. ഖബ്ബാബ്നു അറത്‌ (റ)അവരെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്നേരം. ഉമറിനെ കണ്ട മാത്രയില്‍ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമര്‍ നേരെ സഹോദീ ഭര്‍ത്താവിനെ ശക്തമായി പ്രഹരിച്ചുകൊണ്ട് താന്‍ കേട്ട വാര്‍ത്തയെയും, അവര്‍ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താന്‍ ഉള്കൊണ്ടതിനു മപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാല്‍ …ഉടനെ വീണ്ടും തന്‍റെ വാളുമായി ഒങ്ങുബോഴേക്കും ഭര്‍ത്താവിനെ രക്ഷപ്പെടുത്താനായി സഹോദരീ ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേല്‍പ്പിക്കുകയും രക്തം ഒഴുക്കുകയും ചെയ്തു. അത് ശ്രദ്ധിക്കാതെ അവര്‍ ധീരമായി പറഞ്ഞു “ഉമാറെ നീ വിശ്വസിചിരിക്കുന്നതിലല്ല സത്യം ഞങ്ങള്‍ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞു ശഹാദത്ത് ഉറക്കെ ഉദ്ധരിച്ചു.” ഇതെല്ലാം ഉമറിനെ നിരാഷനാക്കിയെങ്കിലും സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തില്‍ അത്ഭുതപ്പെടുകയും അതിനെ കുറിച്ചു ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തില്‍ നിന്നും ഒഴുകുന്ന രക്തം കണ്ട് അദ്ദേഹത്തില്‍ മാനസാന്തരമുണ്ടാകുകയും ശാന്തനായികൊണ്ട്‌ അവര്‍ പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരില്‍ പ്രതീക്ഷയുണ്ടാക്കി. അന്നേരം സഹോദരീ പറഞ്ഞു ഉമാറെ അത് പരിശുദ്ധമായ ദൈവിക വചനങ്ങളാണ് ആശുദ്ധിയുള്ള നിന്നെ അതു ഏല്‍പ്പിചു കൂടാ. അന്നേരം ഉമര്‍ ശുദ്ധിയായി വന്ന് ഒരു കൊച്ചുകുട്ടിയെപോലെ ആ ഏടുകള്‍ വായിച്ചുനോക്കി: “ത്വാഹ മാ അന്‍സല്‍നാ അലൈക്കല്‍ ഖുര്‍ആന ലി തശ്ഖാ, ഇല്ലാ തദ്കിറത്തന്‍ ലിമന്‍ യഖ്ശാ”(ത്വാഹാ,നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നത് നീ കഷട്ടപ്പെടാന്‍ വേണ്ടിയല്ല.ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണ്). എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ 20 അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്. പ്രസ്തുത വചനങ്ങള്‍ പാരായണം ചെയ്ത അദ്ദേഹം ഇതില്‍ നിന്നാണോ ആളുകള്‍ ഓടിപ്പോകുന്നത്!? എന്ന് പറഞ്ഞു മുഹമ്മദ്‌ എവിടെയാണ് എന്ന് എനിക്ക് പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (റ) പുറത്തു വന്ന് ഇങ്ങിനെ പറഞ്ഞു: “ഉമറെ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകന്‍ (സ്വ)ഉമര്‍, അംര് ഇവരില്‍ രണ്ടാലോരാളെ കൊണ്ട്‌ നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാര്തിച്ചത് ഞാന്‍ കേട്ടിരുന്നു” എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞുകൊടുത്തു.ഉമര്‍ നേരെ അങ്ങോട്ട്‌ ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകോണ്ട് അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്നക്ക റസൂ ലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി. അല്ലാഹു അക്ബര്‍ !

ഈ സംഭവം വിശ്വാസികള്‍ക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കള്‍ക്ക് ഏറ്റ ഒരു ഇടിത്തീയുമായിരുന്നു.ഉമര്‍ പ്രവാചകനോട് ചോദിച്ചു നാം ജീവിച്ചാലും മരിച്ചാലും സത്യത്തിന്റെ വക്താക്കളല്ലേ? നബി(സ്വ) അതെ,എന്ന് ഉത്തരം നല്‍കി. എങ്കില്‍ ഇനി നാം ഒളിച്ചിരുന്നുകൂട. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട് അണികളാക്കി ഒരണിയുടെ മുന്നില്‍ ഹംസ(റ) വും മറ്റൊന്നിന്റെ മുന്നില്‍ ഉമര്‍ (റ) വും നേതൃത്വം നല്‍കി അവര്‍ പരസ്യമായി കഅബയിലേക്ക് മാര്‍ച്ച് ചെയ്തു ത്വവാഫും നമസ്കാരവും നിര്‍വ്വഹിച്ചു. അന്നാണ് പ്രവാചകന്‍ (സ്വ) ഉമര്‍ (റ)വിനെ ഫാറൂഖ് (സത്യവും അസത്യവും വേര്‍തിരിച്ചവന്‍) എന്ന് പേര് നല്‍കി അനുമോദിച്ചത്‌.

ഉമര്‍(റ) വിന്റെ ഇസ്‌ലാം മത വിശ്വാസത്തിനു ശേഷം മാത്രമാണ് നങ്ങള്‍ക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത്‌ എന്ന് സ്വഹാബികളില്‍ പലരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പ്രത്യേകം പ്രസ്ത്യാവ്യമാണ്.

PART-19----------
 ഉത്ബത്തിന്റെ ഭരണ വാഗ്ദാനം--------------------------------------
ഹംസ, ഉമര്‍(റ) എന്നിവരുടെ ഇസ്‌ലാം മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒരിക്കല്‍ നബി (സ്വ) കഅബയുടെ പരിസരത്തു ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്...ട മുശ് രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുല്‍ വലീദ് )തന്‍റെ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാന്‍ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകന്റെ നേര്‍ക്ക്‌ ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു: മുഹമ്മദെ നീ നങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷെ നമ്മള്‍ പൂര്‍വ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളില്‍ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലോ. എന്താണ് ഇതിന്‍റെ പിന്നിലെ നിന്‍റെ ലക്‌ഷ്യം? നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ നിന്നെ ഞങ്ങള്‍ ഭരണം ഏല്‍പ്പിച്ചു നേതാവാക്കാം, അതല്ല ധനമാണ് നിന്‍റെ ലക്ഷ്യമെങ്കില്‍ നീ ആവശ്യപ്പെടുന്ന സമ്പത്ത് ഞങ്ങള്‍ സ്വരൂപിച്ചു നല്‍കാം അതല്ല വല്ല പെണ്‍കുട്ടികളെയും വിവാഹം കഴിക്കാനാണ് നിന്‍റെ ഒരുക്കമെങ്കില്‍ അതിനു അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കില്‍ ഞങ്ങള്‍ ചികിത്സിച്ചു മാറ്റാം.
ഇത് പറഞ്ഞു തീര്‍ന്നപ്പോള്‍ നബി(സ്വ)ഖുര്‍ആനിലെ 41 അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ(ഫുസ്വിലത്ത്) ആയത്തുകള്‍ ഒതിക്കൊടുക്കാന്‍ തുടങ്ങി. “ഫഇന്‍ അഅറളൂ ഫഖുല്‍ അന്‍ദര്‍തുകും സ്വാഇഖതന്‍ മിഥല സ്വാഇഖതി ആദിന്‍ വ ഥമൂദ്‌ “(ഇനി അവര്‍ തിരിഞ്ഞു കളയുകയാണ് എങ്കില്‍ പറഞ്ഞേക്കുക, ആദ്, ഥമൂദ്‌ എന്നീ സമൂഹങ്ങള്‍ക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപറ്റി ഞാനിതാ നിങ്ങള്‍ക്കു താക്കീത് നല്‍കുന്നു) എന്ന വചനം എത്തിയപ്പോള്‍ ഉത്ബാത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അല്പം കാരുണ്യം കാണിക്കണം എന്ന് പറഞ്ഞു നബി (സ്വ)യുടെ വായ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു.

ഉത്ബത്തിന്റെ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവര്‍ പറഞ്ഞു. “ഉത്ബത്ത് പോയ ഉഷാറോടുകൂടിയില്ല വരുന്നത് ” വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങള്‍ ആ മനുഷ്യനെ വിട്ടേക്കുക. ഞാന്‍ ഒരു വാക്ക് കേട്ട് അവനില്‍നിന്നു. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാന്‍ കേട്ടിട്ടേയില്ല അത് കവിതയുമല്ല, ജോത്സ്യവുമല്ല അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവന്‍ എന്നെ കേള്‍പിച്ചത്

No comments:

Post a Comment