അബൂത്വാലിബിന്‍റെ മുന്നിൽ
തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികള്‍ അബൂത്വാലിബിനെ സമീപിച്ച് തന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന പ്രവാചകന് സംരക്ഷണത്തില്‍ നിന്നും അദ്ദേഹത്തെ  പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവര്‍ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു “താങ്കള്‍ നങ്ങളിലെ തലമുതിര്‍ന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങള്‍ ഇതിനുമുമ്പ് മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇനി ഞങ്ങള്‍ ക്ഷമിക്കുകയില്ല. നമ്മുടെ പൂര്‍വ്വീകരെ വിഡ്ഢി കളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ അവനെ തടയുക, അതല്ലെങ്കില്‍ അവനെ നങ്ങള്‍ക്ക് ഏല്പിച്ചുതരിക.”
ഇത് അബൂത്വാലിബില്‍ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബിയെ (സ്വ) വിളിച്ച് സംഭവങ്ങള്‍ വിശദീകരിച്ചശേഷം, നിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്നെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്, അതിനാല്‍ എനിക്ക് താങ്ങാവുന്നതില്‍ അപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകന്‍(സ്വ) പിതൃവ്യന്‍ കൂടി തന്നെ കയ്യോഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്നവിധം കാണപ്പെട്ട വാക്കുകള്‍ പറഞ്ഞു കണ്ണീരോടുകൂടി അവിടെനിന്നും എഴുന്നേറ്റു: “ഇല്ല മൂത്താപ്പ നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല. എന്നാല്‍ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നില്‍ വെച്ചുതന്നുകൊണ്ട് ഇതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞാലും ഞാന്‍ പിന്തിരിയുന്നതല്ല. ഒന്നുകില്‍ എന്‍റെ ദൌത്യം വിജയിക്കുക അല്ലെങ്കില്‍ ആ മാര്‍ഗത്തില്‍ ഞാന്‍ പിടഞ്ഞുമരിക്കുക” ഇതും പറഞ്ഞു ഇറങ്ങിപ്പോകാന്‍ ശ്രമിച്ച പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ച് കൊണ്ട് പറഞ്ഞു,” ഇല്ല മകനെ ഞാനൊരിക്കലും നിന്നെ അവര്‍ക്ക് എല്പ്പിക്കുകയില്ല. നീ നിന്‍റെ ഇഷ്ട്ടമാനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളുക, എന്‍റെ തല മണ്ണില്‍ തട്ടുന്നതുവരെ നിന്നെ ഒരാള്‍ക്കും ഉപദ്രവിക്കാന്‍ അനുവദിക്കുന്നതല്ല” എന്ന് സധൈര്യം പറഞ്ഞു.
അബൂത്വാലിബ് മുഹമ്മദിനെ കയ്യോഴിക്കുന്നില്ലെന്നു അറിഞ്ഞ ഖുറൈശികള്‍ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തുബ്നു വലീദ്ബ്നു മുഗീറയെയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു: ഇതാ ഖുറൈശികള്‍ സുന്ദരനും തന്റെടിയും ആരോഗ്യവാനുമായ യുവാവിനെയും കൊണ്ടാണ് നങ്ങളിപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ നങ്ങള്‍ക്ക് എല്പ്പിച്ചുതരിക നങ്ങളവന്റെ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു: നിങ്ങളുടെ തീരുമാനം രസകരം തന്നെ: എന്‍റെ മകനെ ഞാന്‍ നിങ്ങള്‍ക്കു കൊല്ലാന്‍ ഏല്‍പ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാന്‍ തീറ്റിപ്പോറ്റി വളര്‍ത്തുകയും ചെയ്യുക: നാണമില്ലേ നിങ്ങള്‍ക്കിത് പറയാന്‍. ഇറങ്ങിപ്പോവുക എന്‍റെ മുന്നില്‍ നിന്നും. അങ്ങനെ അതിലും പരാജയപ്പെട്ട അവര്‍ ഇളിഭ്യരായി തിരിച്ചുപോയി
PART-17----------
 ഹംസ(റ)വിന്റെ ഇസ്‌ലാം മതാശ്ലേഷണം--------------------------------------------
ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ പ്രവാചകനെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക് കഴിയുന്നതില്‍ മത്സര ബിദ്ധിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കല്‍ പ്രവാചകന്‍ (സ്വ) കഅബയുടെ അടുത്തുകൂടെ നടന്നു പോകുകയായിരുന്നു; അന്നേരം അബൂജഹല്‍ നബിയെ  വളരെ മോശമായ നിലയില്‍ അസഭ്യങ്ങള്‍ പറഞ്ഞു. പ്രവാചകന്‍ (സ്വ)തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട അബൂജഹല്‍ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായി മര്‍ദ്ദിക്കുകയും, തല്‍ഫലമായി നബി(സ്വ)യുടെ തലയ്ക്കു മുറിവുപറ്റി രക്തം ധാരയായി ഒഴുകാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് നിന്നിരുന്ന അബ്ദുല്ലാഹിബ്നു ജദ്ആ നിന്‍റെ ഒരു അടിമ ഇക്കാര്യം ഹംസ(റ)വിന്റെ ശ്രദ്ധയില്‍ പെടുത്തി. ഹംസ(റ)തന്‍റെ ആയുധങ്ങളുമെടുത്തു അബൂജഹലിന്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകന്റെയും വിശ്വാസികളുടെയും മനസ്സില്‍ തേന്‍ മഴ വര്‍ഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. “നീ എന്‍റെ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു അല്ലെ, എന്നാല്‍ അതൊന്നു ആവര്‍ത്തിച്ചു നോക്കൂ; ഞാനും ഇതാ അവന്‍റെ മതത്തില്‍ ചേര്‍ന്നിരിക്കുന്നു” അത് തുടക്കത്തില്‍ തന്‍റെ സഹോദരപുത്രനേറ്റ പ്രയാസമറിഞ്ഞുള്ള രോശാഗ്നിയായിരുന്നു വെങ്കിലും അല്ലാഹു, ആ മനസ്സില്‍ നിന്നും പുറത്തുവന്ന വാക്കിനെ അന്വര്‍ത്ഥമാക്കും വിധം അദ്ദേഹത്തിന്റെ മനസ്സിന് ഇസ്‌ലാം ഉള്‍കൊള്ളാന്‍ വിശാലത നല്‍കി. അതാകട്ടെ തന്‍റെ രക്തസാക്ഷിത്വം നടക്കുന്നതുവരെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും വന്‍ ശക്തിയായി പരിണമിച്ചു

 
No comments:
Post a Comment