ഹിജ്റയും ഖുരൈശികളുടെ കുതന്ത്രവും--------------------------------------------
ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ്വ)ഒരിക്കല്‍ റമദാന്‍ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ...ചെയ്യുകയായിരുന്നു.ഖുരിശീ പ്രമുഖരും നേതാക്കളും അടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിരുന്നു;പ്രവാചകന്‍ ഒതിയിരുന്ന സൂറത്ത് നജ്മു ഖുറൈശികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് നില്‍ക്കുകയും അതിലെ അവസാന വചനമായ ഫസ്ജുട് ലില്ലാഹി വഅബ്ദുഹു (നിങ്ങള്‍ അല്ലാഹുവിനു സാഷ്ടാംഗം ചെയ്യുകയും ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക )എന്ന് എത്തിയപ്പോള്‍ പ്രവാചകന്‍ സുജൂദ് (സാഷ്ടാംഗം )ചെയ്തു.അതോടൊപ്പം അത് ശ്രദ്ധിച്ചിരുന്ന ഖുരൈശീ ശത്രു പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു.ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ സംസാരവിഷയമായി.ഇതാകട്ടെ അബ്സീനിയയിലുണ്ടായിരുന്ന മുസ്ലീംകളുടെ കാതുകളില്‍ മക്കാ ഖുരൈശീ പ്രമുഖരെല്ലാം ഇസ്‌ലാം എന്ന നിലക്കായിരുന്നു എത്തിയിരിക്കുന്നത്.അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്.
മുസ്ലിംകള്‍ക്ക് നജ്ജാശീ രാജാവ് മാന്യമായ സംരക്ഷണം നല്‍കി;എന്ന വിവരം അറിഞ്ഞ ഖുറൈശികള്‍ തങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍ദ്ധനമുറകള്‍ രൂക്ഷമാക്കി;എല്ലാനിലക്കും വിശ്വാസികളെ കഷ്ട്ടപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.അത് മനസ്സിലാക്കിയ പ്രവാചകന്‍ (സ്വ)വിശ്വാസികളോട് വീണ്ടും അബ്സീനിയയിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു അതനുസരിച്ച് എന്പത്തിരണ്ടു പുരുഷന്മാരും പത്തൊന്‍പതു സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം രണ്ടാമതും നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു. മുസ്‌ലിംകള്‍ വീണ്ടും അബ്സീനിയയിലേക്ക് പുരപ്പെടുന്നതില്‍ അരിശം പൂണ്ട ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തിലെ സമര്‍ത്ഥരും ശക്തരുമായ രണ്ടാളുകളെ തിരഞ്ഞെടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതൊശികന്ഗലുമായി മുസ്ലിംകള്‍ക്ക് സംരക്ഷണം കൊടുക്കരുതെന്ന ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.അംരുബ്നുല്‍ ആസ്വിയും അബ്ദുല്ലാഹിബ്നു അബീറബീഅയുമായിരുന്നു രണ്ട് പ്രസ്തുത വ്യക്തികള്‍.മേല്‍പറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞ്:അല്ലയോ രാജാവേ,നങ്ങളുടെ നാട്ടില്‍ നിന്നും ഒരു കൂട്ടം വിഡ്ഢികളായ ആളുകള്‍ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറി വന്നിരിക്കുന്നു.അവര്‍ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചു കൊണ്ടാണ് വന്നിരിക്കുന്നത് എന്നാല്‍ താങ്കളുടെ മതത്തിലേക്ക് പ്രവേഷിചിട്ടുമില്ല.അവര്‍ താങ്കള്‍ക്കോ നങ്ങല്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്.അതുകൊണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കാതെ അവരെ നങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാന്‍ നങ്ങളിലെ പ്രമുഖരും മാന്യന്മാരുമാണ് നങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയചിട്ടുള്ളത്.
ഇത് കേട്ടപ്പോള്‍ നേരത്തെ പാരിതോഷികങ്ങളില്‍ നിന്നും ഒരു വിഹിതം നല്‍കി ഒരുക്കി നിര്‍തതിയിരുന്ന പുരോഹിതന്മാര്‍ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു.-സമ്പത്തും പാരിതോഷികങ്ങളും കിട്ടുമെന്ന് കണ്ടാല്‍ ഏത് നെറികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിരുന്നു.എന്ന് മനസ്സിലാക്കാം !!എന്നാല്‍ മാന്യനും ബുദ്ധിമാനുമായിരുന്ന രാജാവ് രണ്ട് ഭാഗത്തുനിന്നുള്ള സംസാരം കേള്‍ക്കാതെ ഒന്നും പ്രവര്‍ത്തിക്കുകയില്ലെന്ന്‍ അറിയിച്ചു.മുസ്ലിംകളോട് തന്‍റെ മുന്നില്‍ ഹാജറാകുവാന്‍ ആവശ്യപ്പെടുകയും സത്യാവസ്ഥ അന്വേഷിക്കുകയും ചെയ്തു.
രാജാവ് ചോദിച്ചു :നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികരുടെ മതം ഉപേക്ഷിച്ചു ഒരു പുതിയ മതം ഉള്കൊണ്ടിരിക്കുന്നു എന്ന് കേള്‍ക്കുന്നുവല്ലോ എന്താണ് നിങ്ങല്ല്ക് പറയാനുള്ളത്?
അന്നേരം മുസ്ലിംകളുടെ ഭാഗത്തുനിന്നു ജഅഫരുബ്നു അബീ ത്വാലിബ് താഴെ പറയുന്ന വിധം പ്രസംഗിച്ചു “അല്ലയോ മഹാരാജാവേ,ഞങ്ങള്‍ അജ്ഞാനകാലത്ത് വിഗ്രഹാരാധകരും,ശവം ഭക്ഷിക്കുന്നവരും ,അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും,അന്യോന്യം അക്രമിക്കുന്നവരും,കുടുംബം വിചെടിക്കുന്നവരും,അയല്പക്കാതെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്.അങ്ങിനെ നങ്ങളില്‍ ഉയര്‍ന്ന ഗോത്രക്കാരനും സത്യസന്ധനും,വിശ്വസ്തനുമായ നങ്ങള്‍ക്ക് നേരിട്ടറിയുന്ന ഒരു വ്യക്തിയെ അല്ലാഹു നങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു.അദ്ദേഹം നങ്ങളെ തൌഹീദിലേക്ക് ( അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്)_ക്ഷണിക്കുകയും നങ്ങളും നങ്ങളുടെ പൂര്‍വ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യോഴിക്കണമെന്നു ആവശ്യപ്പെടുകയും,സത്യസന്ധതയോടും,വിശ്വസ്തതയോടെയും വര്‍ത്തിക്കുവാനും,കുടുംബ ബന്ധം ചെര്‍ത്തുവാനും,അയല്‍പക്കത്തെ മാനിക്കുവാനും,നങ്ങളോട് കല്‍പ്പിച്ചു.പരസ്പരമുള്ള കലഹങ്ങളും ,രക്തചൊറിച്ചലും മ്ലെച്ചകാര്യങ്ങളും എല്ലാം പ്രവാചകൻ  നന്ഗ്ലോട് വിലക്കി.നമസ്കാരവും ,സകാത്തും ,നോമ്പുമെല്ലാം അനുഷ്ട്ടിക്കാനായി നങ്ങളോട് ആവശ്യപ്പെട്ടു നങ്ങലത്ത് അംഗീകരിക്കുകയും ചെയ്തു.”അന്നരം അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലുണ്ടോ എന്ന് രാജാവ് അവരോടു ചോദിച്ചു.തദവസരം ജഅഫര്‍ (റ),സൂറത്ത് മരിയമിലെ ആദ്യഭാഗം അദ്ദേഹത്തിനു ഒതിക്കെള്‍പ്പിച്ചു :അത് കേട്ട അദ്ദേഹം തന്‍റെ താടി രോമങ്ങള്‍ പോലും നനയുമാര്‍ കരഞ്ഞുപ്പോവുകയും തീര്‍ച്ചയായും ഞാന്‍ ഈ കേട്ട വചനങ്ങള്‍ ഈസബ്നു മറിയമിന് അവതരിച്ചിരുന്ന അതെ കേന്ത്രത്തില്‍ നിന്നാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്ന് അവരോടു പറയുകയും ചെയ്തു.ശേഷം അമ്രുബ്നുല്‍ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു:നിങ്ങള്‍ ഇറങ്ങിപ്പോവുക നാനോരിക്കലും ഇവരെ നിങ്ങള്‍ക്കു വിട്ടുതരുന്നതല്ല.പിന്നീട് അടുത്ത ദിവസം ഇവര്‍ ഈസബ്നു മറിയമിനെ സംബന്ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞു നോക്കി അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅഫാര്‍ (റ) അദ്ദേഹം അല്ലാഹുവിന്റെ ദാസനും റസൂലും ആത്മാവും കന്യകയായ മരിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു.ഇതുകേട്ട രാജാവ് പറഞ്ഞത് ഇത് തന്നെയാണ് ഈസബ്നു മറിയമിനെ സംബന്ധിച്ച വാസ്ഥവമായിട്ടുള്ള കാര്യങ്ങള്‍ എന്നായിരുന്നു. തുടര്‍ന്ന് മുസ്ലിംകളോട് നിങ്ങള്‍ എന്‍റെ ദേശത്തു എല്ലാവിധ നിര്ഭായത്വത്തോടുകൂടി കഴിഞ്ഞു കൊള്ളുക എന്നും ഖുരൈശികളോട് അവര്‍ കൊണ്ടുവന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊല്ലാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി

 
No comments:
Post a Comment