പ്രവാചകന്റെ_മക്ക PART 13-14


 സാഹിത്യകാരന്‍ മുട്ടുമടക്കുന്നു`````````````````````````
എന്നാല്‍ മേല്പറഞ്ഞ നിലക്കുള്ള മര്‍ദ്ദനങ്ങളും പീഡനങ്ങളും എല്ലാം അവര്‍ക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കാനാവുന്നില്ലെന്നു കണ്ട ഖുറൈശികള്‍ മറ്റൊരു അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട സാഹിത്യ സാമ്രാട്ടായിരുന്ന വലീദുബ്നു മുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു. ...മുഹമ്മദിന്റെ പ്രസ്ഥാനം ദിനേന എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെ തടയിടാനായി മുഹമ്മദ്‌ ഓതികൊടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവന്‍ പറയുന്നതിനെ പരാജയപ്പെടുത്തി കൊണ്ട്‌ അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കള്‍ ജനങ്ങളോട് പറയണം, അതിനു പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല. ജനങ്ങളില്‍ അവന്‍ പറയുന്നത് ജനങ്ങളില്‍ സ്വാധീനിക്കാതിരിക്കാന്‍ ഇനി അതല്ലാത്തൊരു മാര്‍ഗ്ഗവും ഞങ്ങള്‍ കാണുന്നില്ല. അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു; ഞാന്‍ എന്ത് പറയണം എന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്? പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം. അന്നേരം അവര്‍ പറഞ്ഞത് അവന്‍ ഒരു ജോല്‍സ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു.അല്ലാഹുവാണേ അത് ശരിയല്ല,കാരണം അവന്‍ ഒരിക്കലും ഒരു ജോല്‍സ്യനല്ല.ജോല്സ്യന്മാരെയും, ജോല്സ്യന്മാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാന്‍ .അവന്‍ പറയുന്നത് അതൊന്നുമല്ല. അന്നേരം അവര്‍ പറഞ്ഞു അവര്‍ ഒരു സാഹിര്‍(ആഭിചാരകനാണ് ) എന്ന് പറയാം. അന്നേരം അയാള്‍ പറഞ്ഞു , അല്ല അവന്‍ ആഭിചാരകനുമല്ല, അവരുടെ പ്രവച്ചനവുമല്ല അവന്‍ പറയുന്നത്. എന്നാല്‍ അവന്‍ ഭ്രാന്തനാണെന്ന് പറയാം, അന്നേരം അയാള്‍ പറഞ്ഞത് ഭ്രാന്തിന്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട്‌ എന്നാല്‍ അതൊന്നും അവനില്ല. അപ്പോള്‍ പിന്നെ നാം എന്ത് പറയും? അന്നേരം അയാള്‍ പറഞ്ഞത്; അല്ലഹുവാണെ സത്യം അവന്‍ പറയുന്ന വാക്കുകള്‍ക്കു വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് എനിക്കല്പം സാവകാശം തരൂ ഞാനൊന്നു ചിന്തിക്കട്ടെ എന്ന് പറഞ്ഞു അയാള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

PART 14----------
 ഒന്നാം ഹിജ്റ------------------
പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇത് ശത്രുക്കളില്‍ പരിഭ്രാന്തി പരത്തി. അവര്‍ പ്രവാച്ചകപിത്രവ്യനെ ക...ണ്ട് നബി(സ്വ)ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷെ ഫലം നിരാശ മാത്രം. തങ്ങളുടെ എല്ലാ അടവുകളും പാളിയപ്പോള്‍ അവര്‍ മര്ദ്ധനത്തിന്റെ ശക്തി കൂട്ടാന്‍ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സര്‍വ്വ വിധേനയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീ വഖാസ് (റ )വിനെ അവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
ഈ സന്തര്‍ഭത്തില്‍ പ്രവാചകന്‍ (സ്വ)വിശുദ്ധ ഖുര്‍ആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താല്‍ക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനിയയിലേക്ക് ഹിജ്റ പോകുവാന്‍ (പാലായനം) ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.
അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ല എങ്കില്‍ പോലും ജനങ്ങളോട് നീതിയോടും ഗുനകാംക്ഷയോടും വര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികള്‍ക്ക് മുസ്ലിമായി ജീവിക്കുന്നതിനു പ്രശ്നമൊന്നുമില്ല എന്ന് ഇത് വ്യക്തമാക്കി ത്തരുന്നു.അതോടൊപ്പം മതത്തെ സംരക്ഷിച്ചു അല്ലാഹുവിനെ മാത്രം ആരാധിച്ചു ഒരിടത്ത് ജീവിക്കുവാന്‍ പ്രയാസമായി വരുമ്പോള്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പോലും ശിര്‍ക്ക് ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. ഒന്നുകില്‍ ഹിജ്റ പോവുക അതല്ലെങ്കില്‍ അതിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുക എന്ന് മാത്രമാണ് ഇസ്‌ലാം തുറന്നുവെക്കുന്ന മാര്‍ഗ്ഗം.

പ്രവാചകത്വത്തിന്റെ അഞ്ചാം വര്ഷം റജബ് മാസത്തിലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്, ഉസ്മാന്‍ (റ)ന്‍റെ നേതൃത്വത്തില്‍ പന്ത്രണ്ടു പുരുഷന്മാരും നാല് സ്ത്രീകളുംആയിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്.

തങ്ങളുടെ നാട്ടില്‍ അഭയം തേടിയെത്തിയ മുസ്ലിംകള്‍ക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു രണ്ടു മാസത്തോളം അവിടെ താമസിച്ച വിശ്വാസികള്‍ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി

No comments:

Post a Comment