പ്രവാചകന്റെ_മക്ക PART 12


 പരസ്യപ്രബോധനം------------------------
“നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക ” എന്ന,സൂറത്ത് ശുഅറാഇലേ 214 ആം വചനം അവതരിച്ചപ്പോള്‍ നബി (സ്വ) സ്വഫാ കുന്നിന്റെ മുകളില്‍ കയറി നിന്നുകൊണ്ട് തന്‍റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവര്‍ ഓരോ ഗോത്രങ്ങളെയും, ഫിഹ്ര്‍ സന്തതികളെ,അദിയ്യ് സന്തതികളെ, ഖുറൈഷി സമൂഹമേ എന്നിങ്ങനെ ഓരോരുത്തരെയും പേരെടുത്തു വിളിച്ച് അവരോടായി ഇപ്ര...കാരം പറഞ്ഞു. ഖുറൈഷി സമൂഹമേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിന്റെ സന്തതികളെ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക,അല്ലയോ പ്രവാചകന്റെ മകളായ ഫാത്തിമാ നിന്‍റെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കല്‍ നിങ്ങള്ക്ക് വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയുകയില്ല. ശേഷം അവരോടെല്ലാവരോടുമായി ചോദിച്ചു: ഇതാ ഈ പര്‍വ്വതത്തിന് പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ ആക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ എല്ലാവരും ഏക സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും കാരണം നങ്ങള്‍ക്ക് സത്യമല്ലാതെ നിന്നില്‍ നിന്നും പരിചയമില്ല. അന്നേരം പ്രവാചകന്‍ (സ്വ) പറഞ്ഞു; ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്‌, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുവാന്‍ പോവുകയാണ്. ഉടനെ തന്നെ പ്രവാചകന്റെ പിതൃവ്യന്‍ കൂടിയായ അബൂ ലഹബ് ഇപ്രകാരം ആക്രോശിച്ചു. തബ്ബന്‍ ലക് അലിഹാദാ ജമഅതനാ ?(എടാ, നിനക്ക് നാശം ഇതിനാണോ നീ നങ്ങളെ വിളിച്ച് ചേര്‍ത്തത്).

അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാല്‍ അല്ലാഹു അതെ ശൈലിയില്‍ തന്നെ അതിനു തിരിച്ചടി നല്‍കി !! തബ്ബത് യദാ അബീ ലഹബിന്‍ വതബ്ബ് …..(അബു ലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു.അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു) എന്ന് തുടങ്ങുന്ന വിശുദ്ധ ഖുര്‍ആനിലെ 111 മത്തെ അദ്ധ്യായമായ സൂറത്ത് ലഹബിന്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.

എന്നാല്‍ പ്രവാചകന്‍ (സ്വ)തന്നിലെല്‍പ്പിക്കപ്പെട്ട ദൗത്യവുമായി മുന്നോട്ട് പോകുക തന്നെ ചെയ്തു. വിഗ്രഹാരാധനയുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി അവരെ ബോധാവല്‍കരിച്ചു സംസാരിക്കാന്‍ തുടങ്ങി. അതോടൊപ്പം തങ്ങള്‍ ഇബ്രാഹിം നബിയുടെ പിന്‍തലമുറക്കാരാണ് എന്ന അവരുടെ വാദത്തിന്റെ അര്‍ത്ഥ ശൂന്യത അവരെ അറിയിച്ചു; കാരണം ഇബ്രാഹിം നബി ഒരിക്കലും വിഗ്രഹാരാധകാനായിരുന്നില്ല എന്ന് മാത്രമല്ല ഇബ്രാഹിം നബി  ആ കാലത്തെ വിഗ്രഹാരാധര്‍ക്കെതിരില്‍ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും അവരെ തൈര്യപ്പെടുത്തി. അതുപോലെ ഞങ്ങള്‍ നങ്ങളുടെ കാക്കകാരണവന്‍മാരുടെ മാര്‍ഗ്ഗങ്ങള്‍ കായ്യോഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യ നിഷേധികളുടെ വാദത്തെ പ്രവാചകന്‍ മുന്കഴിഞ്ഞ പ്രവാചകരുടെ ചരിത്രം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവന്മാരെ അനുസരിച്ചവര്‍ ആയിരുന്നില്ല മറിച്ച് സത്യത്തെയും തെളിവുകളെയും പിന്തുണചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇതൊന്നും കേള്‍ക്കുവാണോ അംഗീകരിക്കുവാനോ അവര്‍ തയ്യാറായില്ല. മുഹമ്മദ്‌ തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂര്‍വ്വീകരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളെയും പ്രവാചകനെയും മര്‍ദ്ദിച്ചു ഒതുക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

തുടര്‍ന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികള്‍ക്കും മര്ദ്ദനങ്ങളുടെയും കഷ്ട്ടപ്പാടുകളുടെയും കാലമായിരുന്നു.ഇസ്‌ലാം ആശ്ലെഷിച്ചതിന്റെ പേരില്‍ വിശ്വാസികള്‍ ഏല്‍ക്കേണ്ടി വന്ന കഷ്ട്ടതകള്‍ കുറച്ചോന്നുമായിരുന്നില്ല. ഉമയ്യത്തു ബ്നു ഖലഫിന്റെ അടിമയായിരുന്ന ബിലാല്‍ (റ) വിനെ യജമാനന്‍ കഴുത്തില്‍ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ജത്തു വലിയ പാറക്കല്ലുകള്‍ കയറ്റിവെച്ചു ചാട്ടവാര്‍ കൊണ്ട്‌ അടിക്കുക വരെ ചെയ്തു. പക്ഷെ അതൊന്നും തന്‍റെ വിശ്വാസത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല ഓരോ അടിയേല്‍ക്കുന്ന സമയത്തും അഹദ് ..അഹദ് ….എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ച് പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തില്‍ മാര്‍ദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് അതിലൂടെ കടന്നു വന്ന അബൂബക്കര്‍(റ) ഉമയ്യത്തില്‍ നിന്നും അയാള്‍ പറഞ്ഞ വിലകൊടുത്തു ബിലാല്‍ (റ) ണെ വിലകൊടുത്തു വാങ്ങി സ്വതന്ത്രനാക്കി.

ഇതുപോലെ തന്നെ അബൂജഹല്‍ അടക്കമുള്ള ഖുറൈഷി പ്രമുഖര്‍ യാസിര്‍ കുടുംബത്തിനു ഏല്‍പ്പിച്ച മര്ദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാര്‍ പിതാവ് യാസിര്‍ മാതാവ് സുമയ്യ എന്നിവരെ മണലില്‍ മലര്‍ത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദണ്ടുകള്‍ ശരീരത്തില്‍ കുത്തിയിറക്കിയായിരുന്നുന്നു മര്‍ദ്ദിചിരുന്നത്.

ഇങ്ങനെയുള്ള മാര്‍ദ്ദനത്തിന്റെ കാഠിന്യത്താല്‍ സുമയ്യ (റ) ഇസ്ലാമിന്നു വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്നു. ഒരിക്കല്‍ നബി (സ്വ) അവര്‍ മര്‍ദ്ദിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് അടുത്തുകൂടെ നടന്നുപോയപ്പോള്‍ അവരോടായി പറഞ്ഞ വാക്ക് സ്വബറന്‍ യാ ആല യാസിര്‍ ഇന്ന മൌഇകുമുല്‍ ജന്ന(യാസിര്‍ കുടുംബമേ,ക്ഷമിക്കൂ തീര്‍ച്ചയായും നിങ്ങള്‍ക്കുള്ള വാഗ്ദത്തം സ്വര്‍ഗമാണ് )എന്നായിരുന്നു.

മറ്റു ചിലരെ റൂമുകളില്‍ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു. ചിലര്‍ക്ക് ഇരുമ്പ് ദണ്ടുകള്‍കൊണ്ടുള്ള പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പ്രവാചകന്‍ (സ്വ) യെയും അവര്‍ മാര്‍ദ്ദനങ്ങളില്‍ നിന്നും ഒഴിവാക്കിയില്ല. ഒരിക്കല്‍ നബി(സ്വ)കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് കൊണ്ട്‌ വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞ് .ആരുണ്ട്‌ ഇപ്പോള്‍ ഒരു ഒട്ടകത്തിന്റെ കുടല്‍ മാല കൊണ്ടുവന്നു മുഹമ്മദിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ അന്നേരം ദുഷ്ട്ടനായ ഉഖ്ബത്തുബ്നു അബീമുഈദ് ആവേശത്തോടുകൂടി ആ കൃത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്തു; പ്രവാചകന്‍ നമസ്കാരത്തില്‍ സുജൂദിലായിരിക്കെ അദ്ദേഹത്തിന്റെ കഴുത്തില്‍ ചീഞ്ഞളിഞ്ഞ കുടല്‍മാല വലിച്ചു കൊണ്ട്‌ വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട് ആഹ്ലാദിക്കുകയും ചെയ്തു. പ്രവാചകന്നു സുജൂദില്‍ നിന്നും തല ഉയര്‍ത്താന്‍ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചക പുത്രി ഫാത്വിമ (റ)വിവരമറിഞ്ഞ് ഓടിയെത്തി പിതാവിന്റെ കഴുത്തില്‍ നിന്നും അത് വലിച്ചു മാറ്റുകയും ചെയ്തു. തല ഉയര്‍ത്തിയ ശേഷം നബി(സ്വ) ഖുറൈശീ പ്രമുഖരായ അബൂജഹല്‍, ഉത്ബത്, ശൈബത്, വലീദുബ്നു ഉത്ബ; ഉമയ്യതുബ്നു ഖലഫ്, ഉത്ബതുബ്നു അബീ മുഈത്വു എന്നീ ശത്രു പ്രധാനികളുടെ പേരെടുത്തു പറഞ്ഞ് അവര്‍ക്കെതിരില്‍ പ്രാര്ത്തിക്കുകയുണ്ടായി. ഇബ്നു മസ്ഊദ് (റ)പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേല്‍ പറയപ്പെട്ട എല്ലാവരും ബദറില്‍ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെതന്നെ പ്രവാചകന്‍ നടന്നു പോകുന്ന വഴികളില്‍ പോലും മാലിന്യങ്ങളും മ്ലെച്ചവസ്തുക്കളും വലിച്ചെറിഞ്ഞ് തന്‍റെ പിതൃവ്യന്‍ അബൂലഹബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളില്‍ പങ്ക് ചേർന്നു .

No comments:

Post a Comment