അല്ലാഹുവിനെ ഓർത്തു കൊണ്ട് ആസുറ നടക്കുകയാണ് നടന്ന് ചെറിയ ടൗണിലെത്തി അവിടെ കണ്ട കടയിൽ നിന്ന് കുറച്ച് സാദനങ്ങൾ വാങ്ങി കയ്യിൽ ഉണ്ടായിരുന്ന പെട്ടിയിൽ സൂക്ഷിച്ചു വീണ്ടും നടക്കുകയാണ് കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ കുറച്ച് അപ്പുറത്ത് നിന്ന് ഒരു ദയനീയ്യ കരച്ചിൽ കേൾക്കുന്നു കരച്ചിൽ ശബ്ദം കൂടി വന്നപ്പോൾ ആസുറ ബീവി കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് നീങ്ങി ചെന്ന് നോക്കുമ്പോൾ കാണുന്നത് ഒരു പാട് ആളുകൾ കൂടി നിൽക്കുന്നു. അതിൽ ഒരു മനുഷ്യനെ നിലത്ത് മലർത്തി അവനെ മറ്റുള്ളവർ അക്രമിക്കുകയാണ്. ഇത് കണ്ടപ്പോൾ. ആസുറ ബീവി ചോദിച്ചു നിങ്ങൾ എന്തിനാണ് ഈ പാവപ്പെട്ട ഈ മനുഷ്യനെ അക്രമിക്കുന്നത്... ആ സമയത്ത് അവിടെ കൂടി നിൽക്കുന്ന ജനങ്ങൾ പറഞ്ഞു.... ഇവൻ 300 ദീനാർ കടം വാങ്ങിയിട്ട് ഇത് വരെ തിരിച്ച് തന്നിട്ടില്ല ചോദിക്കുമ്പോൾ. ഓരോ കാരങ്ങൾ പറഞ്ഞു ഒഴിഞ്ഞ് മാറുകയാണ്. അത് കൊണ്ട് ഇവനെ ഞങ്ങൾ തല്ലി കൊല്ലും. ആ സുറ ബീവി പറഞ്ഞു നിങ്ങൾ അവരെ വെറുതെ വിട്ടോക്കൂ.... ആ 300 ദീനാർ ഞാൻ തരാം ആസുറബിവിക്ക് കച്ചവടക്കാരനായ പ്രഭു നൽകിയ ദീനാറിൽ കുറച്ച് സാധങ്ങൾ വാങ്ങി ബാക്കി ഉള്ള 300 ദീനാർ അവർക്ക് കൊടുത്തു .. ആ മർദ്ധിതനെ മോച്ചിപ്പിച്ചു.. അൽ ഹംദുല്ലില്ല നല്ല ഒരു പുണ്യ പ്രവർത്തി ചൈത സന്തോഷത്തിൽ ആസൂറ ബീവി നടന്നക്കാൻ തുടങ്ങിയപ്പോൾ. ഈ കടത്തിൽ നിന്ന് രക്ഷപെടുത്തിയ ആൾ പിന്നിൽ നിന്നും അസുറ ബീവിയെ വിളിക്കാൻ തുടങ്ങി അസുറ ബീവി ചോദിച്ചു എന്ത് വേണം...? ഇനിയും ആരങ്കിലും നിന്നെ ഉപദ്രവിക്കുന്നുണ്ടോ...? ഇനി ആർകെങ്കിലും കടം കേടുക്കാനുണ്ടോ..? ആസുറ ബീവി രക്ഷപെടുത്തിയ അൾ പറഞ്ഞു.ആരും എന്നെ ഉപദ്രവിക്കുന്നില്ല.... ഇനി ഞാൻ ആർക്കും കടം കേടുക്കാനും ഇല്ല. എന്നെ ആ കടക്കാരെ കയ്യിൽ നിന്നും രക്ഷപെടുത്തിയ വകയിൽ ഞാൻ നിന്നോട് നന്ദി പറയാൻ വന്നതാണ്..." ആസുറ ബീവി പറഞ്ഞു നന്ദി അല്ലാഹുവിനോട് പറയുക ഞാൻ ഒരു നിമിത്തം ആയന്ന് മാത്രമാണ് ഇതു പറഞ്ഞു ആസുറ ബീവി വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഇയാൾ വീണ്ടും അസുറ ബീവിയോട് പറഞ്ഞു ഞാനും നിങ്ങളോപ്പം വരാൻ ആഗ്രഹിക്കുന്നു. ബീവി പറഞ്ഞു അത് പറ്റില്ല നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി... പക്ഷേ. അയാൾ അസുറ. ബീവിയെ വിടാതെ പിൻതുടർന്നു ഇത് കണ്ടപ്പോൾ ആസുറ ബീവി നടത്തത്തിന് സ്പീഡ് കൂട്ടിയപ്പോൾ ഇവനും നടത്തത്തിന് സ്പീഡ് കൂട്ടി ഇവൻ എന്നെ വിടുന്ന ലക്ഷണമില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആ സുറ ബീവി ഓടാൻ തുടങ്ങി കൂടെ അയാളും സ്പീഡ് കൂട്ടി ഓടുകയാണ് ഒരു കടലോര വക്കിലൂടെയാണ് 2 പേരും കൂടെ ഓടികൊണ്ടിരിക്കുന്നത് ... ആ സമയത്താണ് കടലിൽ ഒരു പായക്കപ്പല് നിർത്തിയിട്ട് അതിലെ കപ്പിത്താൻ കടലോര വക്കിൽ വിശ്രമിക്കുകയായിരുന്നു.... കപ്പിത്താൻ നോക്കുമ്പോൾ വളരെ അധികം സുന്ദരിയായ . ഒരു യുവതിയെ ഒരു യുവാവ് ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്നു . കപ്പിത്താനെ കണ്ടപ്പോൾ ആസുറ ബീവി ഓടി വന്നു കൊണ്ടു വളരെ ദയനിയ്യ മായി പറഞ്ഞു സഹോദരാ..... എന്നെ ആയാളിൽ നിന്ന് ക്ഷപെടുത്തണം ... ആ സമയത്ത് കപ്പിത്താൻ ആസുറ ബീവിയെയും ആ സുറ ബീവിയെ പിന്നാലെ കൂടിയ (ആ സുറ ബീവി കടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആൾ) ഇയാളെയും 2 ഭാഗത്തോക്കും മാറ്റി നിർത്തി കോണ്ട് കപ്പിത്താൻ ആയാളോട് ചോദിച്ചു നീ എന്തിനാന്ന് ഇവളുടെ പിന്നാലെ ഓടി നീ ഇവളെ ബുദ്ധിമുട്ടിക്കുന്നത്...? നിന്റെ ആരാണ്....? ആയാൾ പറഞ്ഞു ഇവൾ എന്റെ അടിമ സ്ത്രിയാണ് ... ഇവളുടെ കയ്യിലെ പെട്ടി കണ്ടോ..? എന്നിൽ നിന്നും ഒളിച്ചോടുകയാണ് ഇവൾ. അത് കൊണ്ടാണ് ഞാൻ ഇവളുടെ പിന്നാലെ ഓടുന്നത്...... അപ്പോൾ. ആസുറ ബീവി പറഞ്ഞു സഹോദരാ അവർ പറയുന്നത് നുണയാണ് അവന്റെ വാക്കുകൾ വിശ്വസിക്കരുത് ഞാൻ അവന്റെ അടിമസ്ത്രിയല്ല. ദയവ് ചൈത് ഞാൻ പറയുനത് വിശ്വസിക്കണം.😭😢.... പക്ഷേ ആ സുറ ബീവിയുടെ സൗന്ദര്യത്തിൽ മതിമറന്ന കപ്പിത്താൻ ആസുറ ബീവി പറയുന്നത് കേട്ടില്ല.... മാത്രവുമല്ല ആയാളോട് ചോദിച്ചു ഈ അടിമ സ്തിയെ എനിക്ക് വിൽക്കുമോ?അയാൾ പറഞ്ഞു 300 ദീനാർ തരുമെങ്കിൽ ഞാൻ അടിമയെ നിങ്ങൾക്ക് വിൽക്കാം അങ്ങിനെ അയാൾക്ക് 300 ദീനാർ കൊടുത്തു ആസുറ ബീവിയെ കപ്പിത്താൻ വാങ്ങിച്ചു ആയാളെ പറഞ്ഞു വിട്ടു ശേഷം ആസുറ ബീവിയോട് കപ്പിത്താൻ പറഞ്ഞു എടീ പെണ്ണെ... നീ ഇപ്പോൾ എന്റെ അടിമസ്ത്രീയാണ്. ആസുറ ബീവി പോട്ടി കരഞ്ഞു ഞാൻ ആരുടെയും അടിമസ്ത്രി അല്ല ആയാൾ എന്റെ യജമാമാനനും അല്ല. ഞാൻ 300 ദീനാർ കൊടുത്തു കടക്കാരിൽ നിന്നു അയാളെ രക്ഷപെടുത്തിയതാണ് .. പക്ഷേ ഇ തൊന്നും കപ്പിത്താൻ സ്വീകരിച്ചില്ല പിടിച്ചു വലിച്ചു കപ്പലിലെക്ക് കേണ്ട് പോയി ഒരു റൂമിലേക്ക് തള്ളിയിട്ടു... നീ അവിടെ കിടക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.. അവിടെ ഇരുന്നു ആസുറ ബീവി കയിഞ്ഞ് പോയ കാര്യങ്ങൾ അലോചിച്ച് കരഞ്ഞു .കയ്യിൽ ഉണ്ടായിരുന്ന പെട്ടിയുടെ മേലെ തല വെച്ച് അവിടെ കിടന്ന് തളർന്ന് ഉറങ്ങി പോയി.. അൽപ്പം സമയത്തിന് ശേഷം കപ്പിത്താൻ വന്ന് ആസുറ ബീവിയുടെ തോട്ട് അരികിൽ ചെന്നിരിന്നു പെട്ടെന്ന് ഉറക്കങ്ങിൽ നിന്ന് ചാടി എണീറ്റ ആസുറ ബീവി കാണുന്നത് തന്റെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കപ്പിത്താനെയാണ്. ആസുറ ബീവി പറഞ്ഞു അല്ലാഹുവാണ് സത്യം ഈ ഹറാമിന് കൂട്ടു നിൽക്കുന്നത് ചിന്തിക്കാൻ പോലും എനിക്ക് ആവില്ല. ഇത് കേട്ടപ്പോൾ കപ്പിത്താന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഉടൻ ആ കപ്പിത്താൻ ആസുറ ബീവി യുടെ മുഖത്തോക്ക് ആഞ്ഞടിച്ചു അടിയുടെ ശക്തിയിൽ ആ സുറ ബീവി ഒരു ഭാഗത്തോക്ക് മറിഞ്ഞു വീണു.😥
(തുടരും)

No comments:
Post a Comment