കപ്പിത്താന്റെ ഹറാമായ ആഗ്രഹം സാധിച്ചു കേടുക്കാതിരുന്നപ്പോൾ.. കപ്പിത്താൻ ആസുറ ബീവിയെ ആഞ്ഞ് ഒരു അടി വെച്ച് കൊടുത്തു അടിയുടെ ശക്തിയിൽ ആസുറ ബീവി ഒരു ഭാഗത്തേക്ക് മറിഞ്ഞ് വീണു.. ആ വീഴ്ചയിൽ അവിടെ കിടന്നു കൊണ്ട് ആ സുറ ബീവി ദു:അ ചൈതു. അല്ലാഹുവെ ഒരു തെറ്റും ചെയ്യാതിരിക്കാൻ വേണ്ടിയാണല്ലോ. ഞാൻ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്നത്. എന്നിട്ടും എല്ലാവരും എന്നെ അക്രമിക്കുന്നത് നീ കാണുന്നിലെ?അല്ലാ.😢😥 ആസുറ ബീവി പൊട്ടി കരഞ്ഞു ദുഅ ചൈതു. ഉടൻ അല്ലാഹു മഹതിയുടെ ദു:അ സ്വീകരിച്ചു. ബീവിയുടെ കരളലിയിപ്പിക്കുന്ന പ്രാർത്ഥന തീരുന്നതിനുമുമ്പേ അപകടസൂചന കണ്ടുതുടങ്ങി. ശാന്തമായിരുന്ന കടൽ പെട്ടെന്ന് പ്രകോപിതമായി. തിരമാലകൾ പർവ്വതംകണക്കെ ഉയർന്നുപൊങ്ങി. കപ്പൽ മുങ്ങിയും, പൊങ്ങിയും ഏതുസമയവും പൊട്ടിപ്പിളരുമോ എന്ന സംശയത്തിൽ എല്ലാവരും വാവിട്ടുകരഞ്ഞു! അസൂറാബീവിക്കു മാത്രം ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല. അവർ റബ്ബിനെ പ്രകീർത്തിച്ചുകൊണ്ടിരുന്നു! പെട്ടെന്ന് കപ്പൽ പൊട്ടിപ്പൊളിഞ്ഞു. അത് ആഴിയുടെ അടിത്തട്ടിലേയ്ക്ക് ഊളിയിടാൻ തുടങ്ങി! കപ്പിത്താന്റെ ദുഷ്ടതകൾക്കറുതി വരുത്തിക്കൊണ്ട് കപ്പൽ സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് മറഞ്ഞു. പരിക്കുക്കളോടയാണങ്കിലും കപ്പലിലുണ്ടായിരുന്നവരെ. കപ്പിത്താനെ അടക്കം അല്ലാഹു രക്ഷപെടുത്തി. എന്നാൽ അവന്റെ അജയ്യമായ ശക്തിയെന്നല്ലാതെ മറ്റെന്തു പറയാൻ!!! ബീവിക്കുമാത്രം ഒരു പോറലുപോലുമേറ്റില്ല. അവർ കപ്പലിന്റെ ഒരു പലകയിൽ പിടികൂടി. തന്റെ പെട്ടിയും അവരുടെ കൈയ്യിൽ തന്നെയുണ്ടായിരുന്നു. തിരമാലകൾ തള്ളിതള്ളി ആ പലകക്കഷ്ണത്തോടൊപ്പം അസൂറാബീവിയേയും കരയ്ക്കടുപ്പിച്ചു. ബീവി സർവ്വശക്തനായ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് കരയ്ക്കിറങ്ങി. അവർ തന്റെ വസ്ത്രങ്ങളെല്ലാം വിജനമായ ആ സ്ഥലത്ത് അഴിച്ചുവെച്ചു. ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന ഉപ്പുവെള്ളം തുടച്ചു നീക്കി. പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ പുറത്തെടുത്തു അത്ഭുതം!! ആ പെട്ടിയിൽ കോട്ടും, സൂട്ടും, തലയിൽകെട്ടുമെല്ലാം പുരുഷൻമാരുടേതായിരുന്നു. ബീവി നടുങ്ങി..!!..താൻ ബോധമറ്റ് കിടന്നപ്പോൾ കപ്പിത്താൻ ചെയ്ത പണിയാണിത്...!.എന്തായാലും അടുത്ത വസ്ത്രം വാങ്ങുന്നതുവരെ ഇതുതന്നെ ധരിക്കാം. അല്ലാഹുവേ കാപാലികൻമാരുടെ കരങ്ങളിൽനിന്നും രക്ഷ നേടാൻ ഇതല്ലാതെ മറ്റൊരുമാർഗവും ഞാൻ കാണുന്നില്ല...ഈ അവിവേകം എന്നോടു നീ പൊറുക്കേണമേ. ആസുറ ബീവി മനം നെന്ത് പ്രാർത്ഥിച്ചു
.. അങ്ങനെ അസൂറാബീവി പുരുഷന്റെ ' വേഷം ധരിച്ച് നടന്നു..മനസ്സിന്റെയുള്ളിൽ തന്നെയാരെങ്കിലും തിരിച്ചറിയുമോ എന്ന ഭയത്തോടെ!!!.. എത്രദൂരം സഞ്ചരിച്ചുവെന്നറിയില്ല. അവസാനം യമൻ രാജ്യത്താണ് ഞാൻ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. അവിടെ കണ്ട നിസ്ക്കാര പള്ളിയുടെ അടുത്തേക്ക് നടന്നു.. നിസ്ക്കാരം കയിഞ്ഞ് വരുന്ന അളുകൾ ആസൂറ എന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ. അത്ഭുതത്തോടെനോക്കി ഈമാൻ നിറഞ്ഞു നിൽക്കുന്ന തേജസുള്ള മുഖം:: അവർ ചോദിച്ചു നിങ്ങൾ എവിടെ നിന്ന് വരുന്നു അപ്പോൾ ആസുറ എന്ന ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ വളരെ ദൂരെ നിന്ന് വരികയാണ്... ഖുർആനും ഹദീസും കുറച്ച് ഞാൻ പഠിച്ചിട്ടുണ്ട്... വൈദ്യ ചികിൽസയും കുറച്ചോക്കെ അറിയാം.... അവർ പറഞ്ഞു അൽഹംദുലില്ല. ഈ നാട്ടിൽ നല്ല ഒരു വൈദ്യനില്ലാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. നിങ്ങൾ ഇവിടെ നിൽക്കുകയാണങ്കിൽ സാധുക്കളായ ഈ നാട്ടുകാർക്ക് വലിയ പ്രകാരമാകും. ആസുറ എന്ന ആ ചെറുപ്പക്കാരൻ അത് സമ്മധിച്ചു. അവർ ചോദിച്ചു നിങ്ങളുടെ പേര് എന്താന്ന്.... ആസുറ എന്ന ചെറുപ്പക്കാരൻ പറഞ്ഞു... " "നിങ്ങളുടെ എളുപ്പത്തിന് വേണ്ടി " " എന്നെ ഹഖീം എന്ന് വിളിച്ചോളു...അങ്ങിനെ ആസുറ എന്ന ഹഖീമിന് താമസിക്കാൻ ഒരു വീട് ഒരുക്കി കൊടുത്തു അങ്ങിനെ ചികിൽസയും തുടങ്ങി എത് രോഖം വന്ന് പറഞ്ഞാലും ഫാത്തിഹ സൂറത്ത് ഓതി വെള്ളം മന്ത്രിച്ചു കുടിക്കാൻ നൽക്കും. അല്ലാഹു വിന്റെ ഖുദ്റത്ത് കൊണ്ട് എല്ലാവരുടെയും അസുഖങ്ങൾ മറാൻ തുടങ്ങി എത്ര വലിയ മാറാരോഖവും ആസുറ എന്ന ഹക്കീം ഫാത്തിഹ ഓതി മന്ത്രിച്ചു വെള്ളം നൽകി അല്ലാഹു വിന്റെ കഴിവ് കൊണ്ട് മാറ്റി കേടുത്തു ഇതറഞ്ഞ ജനങ്ങൾ കൂട്ടംകൂട്ടംമായി വരാൻ തുടങ്ങി.. അധികം വൈകാതെ ആ സുറ എന്ന ഹഖീമെന്ന വൈദികന്റെ പ്രസക്തി കാട്ടുതീ പോലെ ആ രാജ്യത്ത് പടർന്നു... ആ സമയത്താണ് അത് സംഭവിച്ചത്
(തുടരും)

No comments:
Post a Comment