അബൂസുഫ്യാന്‍ ആശയക്കുഴപ്പത്തിലായി. എന്തുവേണം? മടങ്ങിയാലും ആപത്ത്, മടങ്ങിയില്ലെങ്കിലും ആപത്ത്. ഏതായാലും ആപത്തിലേക്കു ചെന്നുചാടുന്നതിനേക്കാള്‍ നല്ലത് ആപത്ത് വന്നതിനുശേഷം തടുക്കലാണല്ലോ. അതുകൊണ്ട് തിരിച്ചുപോകുന്നതുതന്നെയാണ് ബുദ്ധി.
അബൂസുഫ്യാന്‍ അവസാനം അങ്ങനെത്തന്നെ തീരുമാനിച്ചു. ഈ തീരുമാനം സൈന്യത്തിനു വിശദീകരിച്ചുകൊടുത്തു. പിന്നെ ആരും എതിരുപറഞ്ഞില്ല. അബൂസുഫ്യാനും സൈന്യവും മക്കയിലേക്കുതിരിച്ചുപോയി. ഈ വിവരം നബി(സ) അറിഞ്ഞു. അവിടുന്ന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് തന്‍റെ സ്വഹാബത്തിനോട് അരുളി: “മരണത്തെ ഭയന്നു നടക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല. നാം ഖുറൈശികളെ ഭയന്നു മദീനയില്‍ ഒളിച്ചിരിക്കുകയാണ് ചെയ്തതെങ്കില്‍ എന്തായിരിക്കും ഇപ്പോഴത്തെ സ്ഥിതി. ഖുറൈശികളുടെ എല്ലാ ഹുങ്കും ഇതോടെ അവസാനിച്ചുകഴിഞ്ഞു. അവര്‍ക്കിനി ഭീരുക്കളായി വാതിലടച്ചു വീട്ടിലിരിക്കയല്ലാതെ നിവൃത്തിയുണ്ടാവുകയില്ല. ഉഹ്ദില്‍ അവര്‍ നേടിയ യശസ്സ് ഇതോടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി നമുക്ക് മദീനയിലേക്ക് മടങ്ങാം.....,
അല്ലാഹു അക്ബര്‍...”
ഉഹ്ദില്‍വെച്ചേറ്റ അപമാനമാലിന്യം ഇവിടെവെച്ചു തീര്‍ത്തും കഴുകിക്കളഞ്ഞുകൊണ്ടവര്‍ മദീനയിലേക്കുമടങ്ങി...
“മദീനയില്‍നിന്നു ഏകദേശം മൂന്നുമൈല്‍ അകലെ ഇന്നും ഉഹ്ദ് മല തലയുയര്‍ത്തിനില്‍ക്കുന്നു. ഇപ്പോഴും ലോകത്തോടത് വിളിച്ചുപറയുന്നു. നിങ്ങള്‍ ഒറ്റപ്പെടരുത്, നേതാവിന്‍റെ കല്പന ധിക്കരിച്ചാല്‍ ഇനിയും നിങ്ങള്‍ ഒറ്റപ്പെട്ടുപോകും,,, ചിന്നഭിന്നമാകും,,, ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക...”
“അല്ലാഹ്”.... പരിശുദ്ധ ധീനുനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച ഉഹ്ദിലെ രക്തസാക്ഷികളുടെ കൂടെ പാപികളായ ഞങ്ങളെ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടണേ.............. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.......
(അവസാനിച്ചു)
ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്‍റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ചുകൊടുക്കാൻ നിങ്ങളും പങ്കാളികളാവുക !!!
“ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ...” آمـــــــــــــين
സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും
ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين
നിങ്ങളുടെ ദുആയിൽ എന്നെയും എനിക്ക് പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ എന്ന ദുആ വസിയത്തോടെ അവസാനിപ്പിക്കുന്നു,,,
اســــــــــلام علیــــــــــکم ورحــــــــمۃ اللہ وبــــــــرکاتہ
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...
🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹
abdul rahiman

 
No comments:
Post a Comment