ധീരനായ അമ്മാർ (റ) യുദ്ധക്കളത്തിൽ വീണു വസ്ത്രം രക്തത്തിൽ പടർന്നു അംഗചലനങ്ങൾ നേർത്തു വന്നു നിശ്ചലമായി അമ്മാറുബ്നു യാസിർ (റ) വീര രക്തസാക്ഷിയായി അലി(റ) വിന് സഹിക്കാനായില്ല ജീവിതയാത്രയിലുടനീളം കൂടെയുണ്ടായിരുന്ന മുതിർന്ന സ്വഹാബി സഹോദരൻ സത്യത്തിനുവേണ്ടി നിലക്കൊണ്ട മഹാൻ ആഢംബരങ്ങളും സുഖസൗകര്യങ്ങളും കൈവെടിഞ്ഞ ത്യാഗി അന്ത്യം വരെ പോരാടി വീരമൃത്യു വരിച്ചു അദ്ദേഹത്തിന്റെ വരികൾ അപ്പോഴും കൂടെയുള്ളവരുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു നബി (സ) തങ്ങളെയും കൂട്ടുകാരെയും ഞാനിന്നു കാണും മറക്കാനാവാത്ത വരികൾ
അലി(റ) അമ്മാർ (റ)വിന്റെ ചലനമറ്റ ശരീരം വാരിയെടുത്തു ദുരേക്ക് ചുമന്നു കൊണ്ടുപോയി ചോര പുരണ്ട വസ്ത്രത്തിൽ തന്നെയാണ് ഖബറടക്കിയത് ആ ഖബറിലേക്ക് നോക്കിയപ്പോൾ സ്വഹാബികൾ നബി (സ)തങ്ങളുടെ വാക്കുകൾ ഓർത്തു
അമ്മാറിനെ സ്വീകരിക്കാൻ സ്വർഗ്ഗം വെമ്പൽ കൊള്ളുന്നു അമീർ മുആവിയയുടെ പക്ഷത്ത് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായി അമ്മാറിനെ വധിച്ചത് ശരിയായില്ലെന്ന് ചിലർ പറഞ്ഞു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി ചിലർ യുദ്ധം നിർത്തി പിൻവാങ്ങി മറ്റു ചിലർ അലി(റ) വിന്റെ പക്ഷം ചേർന്നു ബാക്കിയുള്ളവർ യുദ്ധം തുടർന്നു അമ്മാറിനെ യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് വന്നവരാണ് കുറ്റക്കാർ നമ്മളല്ല
അമീർ മുആവിയ തന്റെ അനുയായികളോട് അങ്ങനെയാണ് പറഞ്ഞത് അവർക്കത് മതിയായിരുന്നു
അമ്മാർ (റ) വിന്റെ മരണം അലി(റ)വിനെ വളരെ ദുഃഖത്തിലാക്കി അതുപോലെയുള്ള മുതിർന്ന സ്വഹാബികൾ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു നാളുകൾ കഴിയുംതോറും ഖലീഫയുടെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണ് സ്വന്തക്കാർ തന്നെ എതിർക്കാൻ തുടങ്ങി സൈന്യം കൽപനകൾ അനുസരിക്കാത്ത അവസ്ഥയിലെത്തി സിറിയക്കാരുടെ ശക്തി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു ഖലീഫയുടെ കീഴിലുള്ള പ്രദേശങ്ങൾ അവർ പിടിച്ചടക്കിക്കൊണ്ടിരുന്നു ഖവാരിജുകൾ രഹസ്യ യോഗം കൂടി അലി(റ) വിനെ വധിക്കാൻ തീരുമാനമെടുത്തു
അബ്ദുറഹ്മാനുബ്നു മുൽജിം വിഷമൂട്ടിയ വാളുമായി കാത്തിരുന്നു ഹിജ്റ: 40 , റമളാൻ 17-ന് അലി(റ) ഇബ്നു മുൽജിമിന്റെ വാളിന്നിരയായി നാല് വർഷവും ഒമ്പത് മാസവും ഭരണം നടത്തിയ ഖലീഫ രക്തസാക്ഷിയായി
അമീർ മുആവിയ ഭരണമേറ്റു ഇസ്ലാമിക മുന്നേറ്റവും ഭരണമികവും നിറഞ്ഞ ഒരു കാലഘട്ടം വന്നു എല്ലാവിധ വൈജ്ഞാനിക ശാഖകളും വളർന്നു മുസ്ലിം സൈന്യം സുശക്തമായി അമവിയ്യ ഭരണം ഉറച്ച അടിത്തറയിൽ പടുത്തുയർത്തപ്പെട്ടു സിന്ധ് മുതൽ സ്പെയിൻ വരെ ഇസ്ലാം വ്യാപിക്കുന്നതാണ് പിന്നീട് ലോകം കണ്ടത് ........
(അവസാനിച്ചു)

No comments:
Post a Comment