അന്ത്യ പോരാട്ടം
അമ്മാറുബ്നു യാസിർ (റ) തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള വൃദ്ധൻ സമാദരണീയനായ സ്വഹാബീവര്യൻ അദ്ദേഹത്തെ രണാങ്കണം മാടിവിളിക്കുന്നു ഇതായിരിക്കാം ഒരുപക്ഷെ തന്റെ അവസാന യുദ്ധം ഇന്ന് താൻ നബി (സ) തങ്ങളെ കണ്ടുമുട്ടുമായിരിക്കും കവചം ധരിച്ചു പടത്തൊപ്പി ചൂടി ആയുധമണിഞ്ഞു പഴയ കൊടി കൈയിലെടുത്തു ഈ കൊടിയും പിടിച്ച് എത്രയോ യുദ്ധങ്ങളിൽ നബി (സ) തങ്ങളോടൊപ്പം പങ്കെടുത്തിട്ടുണ്ട് ഇന്നും ഈ കൊടിയുമായിട്ടാണ് ഞാൻ പുറപ്പെടുന്നത്
നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണ് അലി (റ) ആ ഖലീഫയെ നിലനിർത്തേണ്ടത് തന്റെ കടമയാണ് ജീവൻ വെടിഞ്ഞും ആ കടമ ഞാൻ നിർവഹിക്കും
അമീർ മുആവിയായുടെ കൂടെ വൻ സൈന്യമുണ്ട് അതിൽ ഏറെയും നവ മുസ്ലിംകളാണ് റോമക്കാരുടെയും പേർഷ്യക്കാരുടെയും അധീനതയിൽ നിന്ന് മോചിപ്പിക്കപ്പെട്ട നാടുകളിലെ ജനങ്ങൾ ഇസ്ലാമിന്റെ ജൈത്രയാത്ര കണ്ട് അവർ ആദ്യം അമ്പരന്നു പിന്നെ ആവേശപൂർവ്വം ഇസ്ലാം മതം സ്വീകരിച്ചു
അമീർ മുആവിയയുടെ ആളുകൾ എന്താണോ അവർക്ക് പറഞ്ഞ് കൊടുത്ത് പഠിപ്പിച്ചത് അത് മാത്രമേ അവർക്കറിയുകയുള്ളൂ അലി(റ)വിന്നെതിരെ അവർ ആർത്തിരമ്പി വരികയാണ് അവരെ തടുക്കണം തുരത്തിയോടിക്കണം അങ്ങനെ ഖിലാഫത്ത് നിലനിർത്തണം അമ്മാർ (റ) സൈന്യത്തിലേക്കിറങ്ങി ഉച്ചത്തിൽ വിളിച്ചു പറയാൻ തുടങ്ങി ജനങ്ങളേ ഉസ്മാന്റെ കൊലക്ക് പ്രതികാരം ചെയ്യണമെന്നാണ് അക്കൂട്ടർ പറയുന്നത് അവർ പറയുന്നത് ശരിയല്ല പ്രതികാരം എന്നത് അവർ നാവുകൊണ്ട് പറയുന്ന വെറും വാക്കാണ് ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാണ് അവർക്കു വേണ്ടത് അതിനു വേണ്ടിയാണവർ യുദ്ധം ചെയ്യുന്നത് ഇസ്ലാമിക പാരമ്പര്യമോ യോഗ്യതയോ അവർക്കില്ല അല്ലാഹുവിനെക്കുറിച്ചുള്ള ഭയം അവരുടെ മനസ്സിലില്ല ഞങ്ങളോടൊപ്പം വരൂ സത്യത്തിന് വേണ്ടി നമുക്ക് പോരാടാം
അത് കേട്ടതോടെ ജനങ്ങൾ ഇളകി ആവേശഭരിതരായി തന്റെ കൊടി ഉയർത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു
അല്ലാഹുവാണെ സത്യം ഈ കൊടിയും പിടിച്ച് എത്രയോ രണാങ്കണങ്ങളിൽ ഞാൻ നബിതങ്ങളോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട് ഇതാ ഇതും പിടിച്ചാണ് ഇന്ന് ഞാൻ യുദ്ധത്തിനിറങ്ങുന്നത് നാം സത്യപാതയിലാണ്..... അവർ നമ്മെ തുരത്തിയോടിച്ചാലും നാം സത്യമാർഗത്തിൽ തന്നെയായിരിക്കും അവർ സ്വാർത്ഥതയുടെ ആൾക്കാരാകുന്നു
ജനങ്ങൾ ആവേശഭരിതരായി ആയുധമണിഞ്ഞു ചുറ്റും കൂടി ശത്രുനിരകളെ ലക്ഷ്യമാക്കി ഒറ്റ കുതിപ്പ് വാർദ്ധക്യം മറന്നു ക്ഷീണം മറന്നു ആദ്യകാല രണാങ്കണങ്ങളെ ഓർമിപ്പിക്കുന്ന പോരാട്ടം തന്റെ മുമ്പിൽ പെട്ടവർക്കെല്ലാം വെട്ട് കിട്ടുന്നുണ്ട് അമ്മാറിനെ വെട്ടാൻ ആളുകൾക്ക് ഭയം അക്രമികളായ ഒരു വിഭാഗം അമ്മാറിനെ വധിക്കുമെന്ന് നബി (സ) പ്രവചിച്ചിട്ടുണ്ട് ആ പ്രവചനം എല്ലാവരുടെയും മനസ്സിലുണ്ട് അതുകൊണ്ട് പലരും ഒഴിഞ്ഞു മാറുകയാണ് അമ്മാർ (റ) ആവേശപൂർവ്വം യുദ്ധം ചെയ്തു മുന്നേറുന്നു കൊടി ഉയർത്തിപ്പിടിച്ചിരിക്കുന്നു ഒരു വരി ബൈത്ത് ഈണത്തിൽ പാടുന്നുണ്ട് അതിന്റെ ആശയം ഇങ്ങനെയാകുന്നു
പ്രയങ്കരനായ നബിതങ്ങളെയും കൂട്ടുകാരെയും ഞാനിന്ന് കണ്ടു മുട്ടും കേട്ടവരെല്ലാം അമ്പരന്നു അമ്മാർ(റ) ആവേശഭരിതനായി രക്തസാക്ഷിയാവാൻ തയ്യാറെടുത്തു കഴിഞ്ഞു പരിസരം മറന്ന പോരാട്ടം ചെറുപ്പക്കാരുടെ സംഘം സംഘടിച്ചു വൃദ്ധനെ വകവരുത്താൻ ദൃഢ നിശ്ചയം ചെയ്തു അവർ ആഞ്ഞു വെട്ടി മുന്നേറി അമ്മാർ (റ) വിന്റെ കൈക്ക് വെട്ടേറ്റു രക്തം വാർന്നൊഴുകി കൊടി പിടിവിട്ടില്ല മാറോട് ചേർത്ത് പിടിച്ചു
(തുടരും)

 
No comments:
Post a Comment