അലി (റ)വിന്റെ പ്രഖ്യാപനം വന്നു
ക്രമസമാധാന നില ഭദ്രമാവാതെ ഉസ്മാൻ (റ)വിന്റെ ഘാതകരെ പിടികൂടാനും ശിക്ഷിക്കാനും കഴിയില്ല അതുകൊണ്ട് അൽപം കാത്തിരിക്കുക
ഒട്ടും കാത്തിരിക്കാൻ വയ്യെന്നായി അക്കൂട്ടർ
എന്തായിരിക്കും ആ അവസ്ഥയിൽ പെട്ട ഒരു ഭരണാധികാരിയുടെ നില ശത്രുവാര് ? മിത്രമാര് ? തിരിച്ചറിയാനാവാത്ത പ്രതിസന്ധി ഘാതകരെ പിടികൂടി ശിക്ഷിക്കുന്നതിൽ അലി കുറ്റകരമായ അനാസ്ഥ കാണിക്കുന്നു അമവികൾ വിളിച്ചു കൂവി നടന്നു
ഈ ഘട്ടത്തിൽ അമ്മാർ (റ)വിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ എന്തായിരുന്നു ആ മനസിന്റെ അവസ്ഥ കാര്യങ്ങൾ കൈവിട്ടു പോവുന്നത് കണ്ണുകൊണ്ട് നോക്കിക്കാണേണ്ടിവരിക എന്തൊരു ദയനീയമായ അവസ്ഥ ? അമർച്ച ചെയ്യാൻ പ്രയാസമാകുംവിധം വിപ്ലവകാരികളുടെ ശക്തി വളർന്നിരിക്കുന്നു എങ്ങനെയും സമ്പത്തുണ്ടാക്കുക സുഖിക്കുക അതിനു തടസ്സം നിൽക്കുന്ന വ്യവസ്ഥകൾ തട്ടിത്തെറിപ്പിക്കുക വ്യക്തികളെ വക വരുത്തുക
അമ്മാർ (റ) ഇത് കാണുന്നു എത്ര ത്യാഗം സഹിച്ചാണ് ഇസ്ലാമിക വ്യവസ്ഥിതി കെട്ടിപ്പടുത്തത് എത്രയെത്ര ജീവൻ നൽകിയാണിത് പണിതുയർത്തിയത്എന്തുമാത്രം വിശുദ്ധ രക്തമാണ് അതിന് വേണ്ടി ഒഴുക്കപ്പെട്ടത് എന്നിട്ടിപ്പോൾ ? ഈ വിപ്ലവകാരികൾ എത്ര സമർത്ഥമായാണ് അവയെല്ലാം തല്ലിത്തകർക്കുന്നത് ? എന്തെങ്കിലും ചെയ്തേ പറ്റൂ അല്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്ത് ഫലം ? അമ്മാർ (റ) അലി(റ)വിനെ സമീപിച്ചു ബൈഅത്ത് ചെയ്തിരുന്നു നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണിത് ആ ഖലീഫയെ സഹായിക്കുക അതാണിനി തന്റെ ജീവിത ദൗത്യം ത്വൽഹ (റ), സുബൈർ (റ) , എന്നീ പ്രമുഖ സ്വഹാബികൾ അലി(റ) വിനെ സമീപിച്ചു
ഖലീഫയെ വധിച്ചവരെ പിടിച്ചു ശിക്ഷിക്കണം അതായിരുന്നു ആവശ്യം അലി(റ) ഇങ്ങനെ പറഞ്ഞു
ഖലീഫയുടെ വധത്തിൽ നിരവധി പേർ പങ്കാളികളാണ് അവർ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു അവരുടെ പേര് വിവരങ്ങൾ കൃത്യമായി അറിയില്ല അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയില്ല
ഈ മറുപടിയിൽ അവർ തൃപതരായില്ല അവർ മക്കത്തേക്ക് പോയി ആഇശ (റ) വിനെ കണ്ടു സംസാരിച്ചു അവരും വമ്പിച്ച അനുയായി സംഘവും ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറക്കാരുടെ പിന്തുണ തേടി
ഈ സംഭവം അലി(റ)വിനെ കൂടുതൽ ദുർഘടത്തിലാക്കി മദീന വിടാൻ അലി(റ) നിർബന്ധിതനായി കടുത്ത പ്രതിസന്ധിയിലായ അലി(റ) വിനു വേണ്ടി രംഗത്തിറങ്ങാൻ സന്നദ്ധരായത് രണ്ട് നേതാക്കളായിരുന്നു ഒന്ന് സ്വന്തം മകൻ ഹസൻ (റ) രണ്ട് അമ്മാറുബ്നു യാസിർ (റ) ഇരുവരും അലി(റ)വുമായി കൂടിയാലോചന നടത്തി അങ്ങനെയാണ് മദീനയിൽ ഒരു പ്രതിനിധിയെ നിയോഗിക്കാനും മദീനയിൽ നിന്ന് ഖലീഫ ഇറാഖിലേക്ക് പുറപ്പെടാനും തയ്യാറായത് വമ്പിച്ചൊരു സൈന്യം കൂടെയുണ്ടായിരുന്നു വിപ്ലവകാരികളിൽ പലരും ഈ സൈന്യത്തിൽ കയറി കൂടിയിരുന്നു പിന്നീടുണ്ടായ പല അത്യാഹീതങ്ങൾക്ക് ഈ വിപ്ലവകാരികളാണ് കാരണക്കാർ
സുദീർഘമായ യാത്ര നടത്തി ദുഖാർ എന്ന സ്ഥലത്തെത്തി അലി(റ) അവിടെ ക്യാമ്പ് ചെയ്തു
(തുടരും)

 
No comments:
Post a Comment